tag:blogger.com,1999:blog-7103387448951911908.post2849436640997861094..comments2023-05-22T17:49:32.296+05:30Comments on ഗ്രഹണം: പൈറസിയും പ്ലേജറിസവും (Piracy-and-Plagiarism)Hareehttp://www.blogger.com/profile/08860330007453208252noreply@blogger.comBlogger12125tag:blogger.com,1999:blog-7103387448951911908.post-36832724937725245702008-11-23T14:21:00.000+05:302008-11-23T14:21:00.000+05:30@ റോബി,:-) പൈറസിക്ക് എതിരായോ, കോപ്പിറൈറ്റിന് അനുകൂ...@ റോബി,
:-) പൈറസിക്ക് എതിരായോ, കോപ്പിറൈറ്റിന് അനുകൂലമായോ സംസാരിച്ചിട്ടില്ല എന്നത് അവയെ മാനിക്കാതിരിക്കുന്നതിനുള്ള ന്യായമല്ലല്ലോ! ഞാനേതായാലും മോഷ്ടിക്കും, എന്റേത് കൊള്ളാമെങ്കില്‍ മോഷ്ടിച്ചോളൂ എന്നതിനും പ്രസക്തിയില്ല.

എന്നോടുള്ള ചോദ്യത്തിനുത്തരം ഒറ്റവാക്കില്‍ തരുവാന്‍ കഴിയുകയില്ല; ഫോട്ടോഷോപ്പ് ഉപയോഗിക്കുന്നുണ്ട്, ഫോട്ടോഷോപ്പ് ഉപയോഗിക്കുന്നില്ല, ലൈസന്‍സുള്ളതാണ് ഉപയോഗിക്കുന്നത്, ലൈസന്‍സ് ഉള്ളതല്ല ഉപയോഗിക്കുന്നത്; ഇവയൊക്കെ ഒരേ സമയം ശരിയുമാണ്, തെറ്റുമാണ്! സിനിമകള്‍ ഞാന്‍ ഡൌണ്‍ലോഡ് ചെയ്തേ കാണാറുള്ളൂ എന്നു പറയുന്നത്ര നിസ്സാരമല്ലെന്ന് അര്‍ത്ഥം. പ്രത്യേകിച്ചും അതെന്റെ ജീവനവുമായി ബന്ധപ്പെട്ടു നില്ക്കുമ്പോള് ഇതുപോലെയൊരു പൊതുവേദിയില്‍ അതിനെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തുവാന്‍ എനിക്ക് പരിമിതികളുണ്ട്.

പിന്നെ എന്റെ കഥകളിച്ചിത്രങ്ങളിലൂടെ ഞാന്‍ പങ്കുവെയ്ക്കുന്നത് ആ മേഖലയിലുള്ള അറിവു തന്നെയാണ്. മാധ്യമം എടുത്തുപയോഗിച്ച ചിത്രത്തിന്റെ പൂര്‍ണ്ണമായ വിവരങ്ങള്‍, ഫ്ലിക്കര്‍ ആല്‍ബത്തില്‍ ആ ചിത്രത്തിനു താഴെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആ വിവരങ്ങള്‍ ഉപയോഗിച്ച് മറ്റൊരാള്‍ അതേ പോലെയൊരു ചിത്രമെടുക്കുന്നതില്‍ എനിക്ക് ഒരു വിരോധവുമില്ല; അങ്ങിനെയാരെങ്കിലും പരിശ്രമിച്ച് എടുക്കുന്നുണ്ടെങ്കില്‍ അതില്‍ സന്തോഷമേയുള്ളൂ താനും. എന്നാല്‍, എന്റെ ചിത്രം എടുത്തുപയോഗിക്കുന്നതിനോട്, അതും എന്റെ അറിവില്ലാതെ, എനിക്ക് താത്പര്യമില്ല. അവയൊന്നും പ്രിന്റ് ചെയ്ത് എവിടെയെങ്കിലും കാണുവാന്‍ എനിക്ക് ആഗ്രഹവുമില്ല.(നാളെ ആഗ്രഹം വന്നു കൂടെന്നില്ല! :-P)

അറിവ് ഉപാധികളില്ലാതെ പങ്കുവെയ്ക്കപ്പെടേണ്ടതാണ് എന്നതിനോടു യോജിക്കുന്നു. എന്നാല്‍ ഒരു സൃഷ്ടി അപ്രകാരമാവണം എന്നതിനോട് യോജിപ്പില്ല. സൃഷ്ടികള്‍ ആസ്വദിക്കുന്നതില്‍ വെയ്ക്കുന്ന ഉപാധികളോടാണ് വിയോജിപ്പ് (ഉദാ: DRM). സോഫ്റ്റ്വെയറിനെ ഒരു സൃഷ്ടിയായി കണക്കാക്കിയാല്‍, അതിന്റെ ഒരു ആസ്വാദനമാണ് അവയുപയോഗിക്കുക എന്നത്. ആ ആസ്വാദനത്തിന് വിലയിടുന്നത് തെറ്റാണെന്നില്ല; പക്ഷെ, അതിനു വെയ്ക്കുന്ന ഉപാധികളോട് വിയോജിപ്പാണ്. അതുപോലെ തന്നെ അതിന്റെ ആസ്വാദനമെന്നത് വ്യാവസായിക അടിസ്ഥാനത്തിലും, പ്രായോഗിക അടിസ്ഥാനത്തിലും വിലയിരുത്തപ്പെടേണ്ട ഒന്നു കൂടിയാണ്. അവയൊക്കെ പരിഗണിച്ച് പുറത്തിറക്കിയാല്‍ ഒരു നല്ല ശതമാനം പൈറസിയും ഇല്ലാതാക്കുവാന്‍ സാധിക്കുമെന്നു തോന്നുന്നു.

എന്നാല്‍ ഇവിടെ ഈ ചോദ്യത്തിനുള്ള പ്രസക്തി മനസിലായില്ല! ഞാനൊരു പുണ്യാളന് കളിക്കുന്നു, അങ്ങിനെയുള്ള എനിക്കിട്ട് ഒന്നു കൊട്ടിയേക്കാം എന്നാണോ? :-D ഞാന്‍ പൈറേറ്റഡ് സോഫ്റ്റ്വെയര് ഉപയോഗിക്കുന്നുണ്ടെങ്കില്‍, പ്ലേജറിസത്തിനെതിരായി സംസാരിക്കുവാനുള്ള ധാര്‍മ്മികമായ അര്‍ഹതയില്ല എന്നാണെങ്കില്‍, അതിനോട് വിയോജിക്കുന്നു. കാരണങ്ങള്‍ പോസ്റ്റില്‍ തന്നെ വ്യക്തമാണ്.
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-50142011769872814332008-11-23T10:51:00.000+05:302008-11-23T10:51:00.000+05:30ഹരീ,ഞാൻ പൈറസിയുടെ ഉസ്താദാണ്. സിനിമകൾ അപൂർവ്വമായെ ത...ഹരീ,
ഞാൻ പൈറസിയുടെ ഉസ്താദാണ്. സിനിമകൾ അപൂർവ്വമായെ തിയറ്ററിൽ പോയി കാണാറുള്ളൂ. ഞാനിതു വരെ കോപ്പിറൈറ്റിനനുകൂലമായോ പൈറസിയ്ക്കെതിരായോ സംസാരിച്ചിട്ടുമില്ല.
എന്റെ ക്രിയേറ്റീവ് വർക്കിൽ എന്തെങ്കിലും ആരെങ്കിലും സാമ്പത്തികലാഭത്തിനോ അല്ലാതെയോ ഉപയോഗിച്ചാൽ (അതിനു കൊള്ളാമെങ്കിൽ) എനിക്കൊരു പ്രശ്നവുമില്ല.

അറിവിന്റെ ഒരു കണികയോ മൌലികമായ ഒരു സൃഷ്ടിയോ പണമില്ലാത്തതിനാൽ ഒരാൾക്ക് അപ്രാപ്യമാകുന്നത് /കൂടുതൽ ജനങ്ങളിലേക്ക് എത്തുന്നത് തടയുന്നത് പണ്ട് അറിവ് ദളിതരിലേക്കെത്തുന്നത് തടഞ്ഞ ബ്രാഹ്മണസമൂഹത്തിന്റെ പ്രവൃത്തിയ്ക്കു സമാനമായേ ഞാൻ കരുതുന്നുള്ളൂ. എന്നാൽ പ്ലേജറിസത്തോടു എതിർപ്പുണ്ട്.

കടൽക്കൊള്ള അത്ര മാന്യമായ ഒരു വാക്കല്ലെങ്കിലും അത് ഒരു സമൂഹത്തിന്റെ നിലനിൽപ്പിന്റെ ഭാഗമായിരുന്നു. പ്രഭുക്കന്മാരുടെയും രാജാക്കന്മാരുടെയും കപ്പലുകളായിരുന്നു അവർ കൊള്ളയടിച്ചിരുന്നത്. അതേസമയം അധിനിവേശം അശക്തന്റെ മുതൽ ശക്തൻ പകൽ വെളിച്ചത്തിൽ കവർന്നെടുക്കുന്നതായിരുന്നു.

(കോപ്പിറൈറ്റിന്റെ കൊടിപിടിക്കുന്ന ഹോളിവുഡ് ആരംഭകാലത്ത് എത്രമാത്രം നിയമവിധേയമായിരുന്നു എന്നാലോചിക്കുക. സിനിമാട്ടോഗ്രാഫിന്റെ കോപ്പിറൈറ്റ് സംബന്ധിച്ച നിയമവാഴ്ച ശക്തമായിരുന്ന കിഴക്കൻ തീരത്തുനിന്നും ദൂരെമാറി നിയമവാഴ്ച ശക്തമല്ലാതിരുന്ന കാലിഫോർണ്ണിയയിൽ കേന്ദ്രീകരിച്ചതെന്തിനായിരുന്നു?)

ഇനി ഹരീയോടു ഞാൻ ചോദിച്ച ചോദ്യത്തിനു മറുപടിയാവാം.Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-76505966613113361392008-11-23T09:14:00.000+05:302008-11-23T09:14:00.000+05:30@ Ralminov റാല്‍മിനോവ്,ഈ രീതിയില്‍ (ചിലരാലെങ്കിലും...@ Ralminov റാല്‍മിനോവ്,
ഈ രീതിയില്‍ (ചിലരാലെങ്കിലും) വായിക്കപ്പെടും എന്നറിവോടു കൂടിത്തന്നെയാണ് അതെഴുതിയത്. :-) എല്ലാവരും സൌജന്യ സോഫ്റ്റ്വെയറിലേക്ക് / ലൈസന്‍സ്ഡ് വേര്‍ഷനുകളിലേക്ക് മാറുകയാണെങ്കില്‍ ഒരു നിവൃത്തികേടുമില്ല. അങ്ങിനെയൊരു സാഹചര്യം വരുത്തുക അല്ലെങ്കില്‍ ഇന്ത്യന്‍ വിപണിക്ക് ചേരുന്ന രീതിയില്‍ സോഫ്റ്റ്വെയറുകള് പുറത്തിറക്കുക; ഇവയൊക്കെയാണ് പൈറസി ഇല്ലാതാക്കുവാനുള്ള / കുറയ്ക്കുവാനുള്ള പ്രായോഗികമായ മാര്‍ഗം എന്നു പ്രതിപാദിച്ചെന്നു മാത്രം. അവരത് പ്രഫഷണത്സിന് വെറുതെ നല്‍കണം എന്ന് ഞാന്‍ എഴുതിയിട്ടില്ല. അവര്‍ കാശു വാങ്ങിയാല്‍ അധാര്മ്മികമാവും, അവര്‍ അധാര്‍മ്മികരായ കഴുത്തറപ്പന്മാരാണ് എന്നതൊക്കെ ഇവിടെ തന്നെയാണോ വായിച്ചത്? കാശുവാങ്ങുന്നതല്ല പ്രശ്നം എന്നത് ഞാന്‍ എടുത്തു പറഞ്ഞിട്ടുമുണ്ട്. വാങ്ങിയ ശേഷം ഉപയോക്താവിന്റെ ഇഷ്ടാനുസരണം ഉപയോഗിക്കുവാന്‍ അനുവദിക്കുന്നില്ല എന്നതിലാണ് അധാര്‍മ്മികത. തീര്‍ച്ചയായും; സോഫ്റ്റ്വെയര് കമ്പനികള്‍ക്ക് (പൈറസി) ഒരു നിയമവും, ക്രിയേറ്റീവ് ആളുകള്‍ക്ക് (പ്ലേജറിസം) വേറൊരു നിയമവുമാണ്. ഒന്നു (പൈറസി) ശരി, ഒന്നു (പ്ലേജറിസം) തെറ്റ് എന്നു ഞാന്‍ പറഞ്ഞിട്ടില്ല. പ്ലേജറിസവും, പൈറസിയും ഒരേ തുലാസില്‍ അളക്കാവുന്ന സംഗതികളല്ല. രണ്ടും രണ്ട് രീതിയില്‍ വിലയിരുത്തപ്പെടേണ്ടതാണ് എന്നതാണ് ഇവിടെ പറയുവാന്‍ ഉദ്ദേശിച്ചിരിക്കുന്നത്. പെന്‍സില്‍ ഫിസിക്കലായി മോഷ്ടിക്കപ്പെടുന്നു; EULA അംഗീകരിച്ച് ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം, അതിനനുസരിച്ചല്ലാതെ സോഫ്റ്റ്വെയര് ഉപയോഗിക്കുന്നതിനെ മോഷണം എന്നു പറയുന്നു. ഉദാഹരണത്തില്‍ കുഴപ്പമുണ്ടെന്നു തോന്നുന്നില്ല. മോഷ്ടിക്കുന്നത് തെറ്റാണ്, അത് ശിക്ഷാര്‍ഹമാണ്. പക്ഷെ ആ കാരണം കൊണ്ട്, നിര്‍മ്മിച്ച സൃഷ്ടിയില്‍, ഉടമയ്ക്ക് അവകാശമില്ലാതാവുന്നില്ല എന്നാണ് ആ ഉദാഹരണത്തിലൂടെ പറയുവാന്‍ ശ്രമിച്ചത്.

സമൂഹത്തില്‍ പൈറസി വളരെ വേരിറങ്ങിയിരിക്കുന്നു. (അതിന് ഈ കമ്പനികള്‍ തന്നെ കുടപിടിച്ചിട്ടുണ്ടെന്നത് മറ്റൊരു വശം!) മുന്‍പു തന്നെ ഇതിനെക്കുറിച്ച് അവബോധമുണ്ടാവേണ്ടതായിരുന്നു; സിഗരറ്റ് വലി അതിന്റെ ഭവിഷ്യത്തുകള്‍ അറിയാതെ തുടങ്ങി, പിന്നീട് അതറിഞ്ഞാലും നിര്‍ത്തുവാന്‍ കഴിയാതെ വരുന്നു. അതേ ദുര്യോഗമാണ് ഇവിടെയും. :-( ഇപ്പോഴത്തെ സാഹചര്യങ്ങള്‍ അതൊഴിവാക്കി മുന്നോട്ടു പോവുന്നതും പ്രയാസകരമാക്കിയിരിക്കുന്നു. എന്നാല്‍ അങ്ങിനെയൊരു സാമൂഹിക സാഹചര്യം പോലും, ഇപ്പോള്‍ പത്രങ്ങള്‍ ചിത്രങ്ങള്‍ മോഷ്ടിക്കുന്ന കാര്യത്തിലില്ല. (ഇനി മറ്റെന്തെങ്കിലുമുണ്ടെങ്കില്‍ അത് പറയാം.) പൈറസി പോലെ പ്ലേജറിസവും ഒരു ശീലമാക്കാതിരിക്കുവാന് ഓരോരുത്തരും യത്നിക്കേണ്ടതുണ്ട്. അല്പം വൈകിയാല്‍, ഒഴിവാക്കുവാന്‍ പ്രയാസമായ ഒരു സാമൂഹിക വിപത്തായി അതും മാറും. അതിനെതിരെയുള്ള ചെറിയ ചില അനക്കങ്ങളായി എന്റെ പോസ്റ്റുകളെ കണ്ടാല്‍ മതി.

ലിങ്കില്‍ പറഞ്ഞിരിക്കുന്നതു പോലെ Panit.NET ഞാന്‍ ഉപയോഗിക്കാറുള്ള ഒന്നാണ് കേട്ടോ... :-)

@ റോബി,
റോബി ചിത്രങ്ങളെല്ലാം തിയ്യേറ്ററില്‍ പോയി തന്നെ കാണുന്നത്? റോബി ജീവിതത്തില്‍ ഇന്നുവരെ ഒരു ബുക്കിന്റെയും ഫോട്ടോക്കോപ്പി എടുത്തിട്ടില്ല?
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-6422352818715181782008-11-23T05:46:00.000+05:302008-11-23T05:46:00.000+05:30ഹരീ ഫോട്ടോഷോപ്പ് ഉപയോഗിക്കാറുണ്ടോ?അത് പൈറേറ്റഡ് ആണ...ഹരീ ഫോട്ടോഷോപ്പ് ഉപയോഗിക്കാറുണ്ടോ?
അത് പൈറേറ്റഡ് ആണോ അതോ ലൈസൻസ് ഉള്ളതോ?Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-21454078854356507972008-11-23T02:16:00.000+05:302008-11-23T02:16:00.000+05:30സോഫ്റ്റ്വെയര് കമ്പനികള്‍ക്കു് ഒരു നിയമവും (അവര്‍...സോഫ്റ്റ്വെയര് കമ്പനികള്‍ക്കു് ഒരു നിയമവും (അവര്‍ കാശു് വാങ്ങിയാല്‍ അതു് അധാര്‍മ്മികമാകും. എന്നാല്‍ അവരുടെ ഉത്പന്നങ്ങള്‍ വായുവും വെള്ളവും പോലെ അത്യന്താപേക്ഷിതവും ! അവരതു് പ്രൊഫണല്സിനു് (വിദ്യാര്‍ത്ഥികള്‍ക്കോ ഹോബിയിസ്റ്റുകള്ക്കോ അല്ല) വെറുതെ പോലെ നല്‍കണം ! അല്ലെങ്കില്‍ വേറെ നിവൃത്തിയില്ലാതെ ഞങ്ങള്‍ മോഷ്ടിക്കും !) മറ്റു് ക്രിയേറ്റിവ് ആളുകള്‍ക്കു് വേറൊരു നിയമവും (അവരുടെ ക്യാമറയ്ക്കു് വിലയുണ്ടു്, മോഡലുകള്‍ക്കു് കാശു് കൊടുക്കണം, സമയത്തിനു് വിലയുണ്ടു്, സര്‍വ്വോപരി അതവരുടെ അന്നമാണു് !).
ഇതൊക്കെയാണെങ്കിലും കള്ളന്റെ മുതല്‍ മോഷ്ടിക്കുന്നവനും കള്ളന് തന്നെ. വെറുമൊരു മോഷ്ടാവായ എന്നെ കള്ളനെന്നു് വിളിക്കരുതേ എന്ന മട്ടില്‍ വിലപിക്കരുതെന്നു് മാത്രം.

പെന്‍സിലിന്റെ ഉദാഹരണം വേണ്ട. സോഫ്റ്റ്വെയര് ഉപയോഗിക്കുന്നതിനു് അതു് പുറത്തിറക്കിയവര്‍ ഒരു അഗ്രിമെന്റ് വെക്കുന്നുണ്ടു്. അതംഗീകരിച്ചാല്‍ മാത്രമേ അതു് നമ്മുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുകയുള്ളു. അതംഗീകരിച്ചിട്ടു് അതുപയോഗിച്ചു് സാമ്പത്തികലാഭം നേടിയിട്ടു് അവര്‍ അധാര്‍മ്മികരായ കഴുത്തറപ്പന്മാരാണു് എന്നൊക്കെ എങ്ങനെ പറയാന്‍ കഴിയും ?

http://graphicssoft.about.com/od/photoshop/f/freephotoshop.htmRalminov റാല്‍മിനോവ്https://www.blogger.com/profile/06135524933106154107noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-63951614954005673452008-11-22T14:47:00.000+05:302008-11-22T14:47:00.000+05:30btw, here is today's featured thief:my photo:theyy...btw, here is today's featured thief:

my photo:

theyyam

original is here: theyyam in my flickr albumAnonymousnoreply@blogger.comtag:blogger.com,1999:blog-7103387448951911908.post-61921783276412656852008-11-22T10:24:00.000+05:302008-11-22T10:24:00.000+05:30ഓഫ്:ഹരീ,ഇതാ,ഇവിടെയുള്ള കമന്റുകൾ നോക്കൂhttp://cheng...ഓഫ്:ഹരീ,ഇതാ,ഇവിടെയുള്ള കമന്റുകൾ നോക്കൂ
http://chengila.blogspot.com/2008/11/2.html
ഹരീയുടെ കളിയരങ്ങിൽ ഞാനിട്ട ചില കമന്റുകൾ കൂടിയാണ് വിഷയം.
വീണ്ടുമുള്ള ഓഫിന് മാപ്പ്.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-68639959729611682072008-11-22T09:23:00.000+05:302008-11-22T09:23:00.000+05:30@ എല്ലാവരോടും,പൈറസിയെ ഞാന്‍ അനുകൂലിക്കുന്നു എന്നു ...@ എല്ലാവരോടും,
പൈറസിയെ ഞാന്‍ അനുകൂലിക്കുന്നു എന്നു കരുതരുത്. അപ്ഡേറ്റുകള് ശ്രദ്ധിക്കുമല്ലോ...

@ വികടശിരോമണി,
ഓഫിന്: കണ്ടില്ല... എന്താണ് വിഷയം? നോക്കാം കേട്ടോ... :-)
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-66125338857247467292008-11-22T08:45:00.000+05:302008-11-22T08:45:00.000+05:30ഹരീ,ഞാനൊരു കമ്പ്യൂട്ടർ വിദഗ്ധനോ,നിയമവിദഗ്ധനോ അല്ല,...ഹരീ,ഞാനൊരു കമ്പ്യൂട്ടർ വിദഗ്ധനോ,നിയമവിദഗ്ധനോ അല്ല,എനിക്കുള്ളത് സംശയങ്ങൾ മാത്രം.
സോഫ്റ്റ് വെയറുകൾ കോപ്പിയടിച്ച് ഉപയോഗിക്കുന്നതിൽ കുത്തകക്കമ്പനികളെ എതിർക്കുന്ന ഒരു ധാർമ്മികവശമുണ്ട് എന്നു പറയുന്നത് അത്ര ശരിയാണോ?ഒരു കുത്തകയെ എതിർക്കാനാഗ്രഹമുണ്ടെങ്കിൽ അതു ചെയ്യേണ്ടത് അവരുടെ ഉൽപ്പന്നങ്ങൾ കോപ്പിയടിച്ചാണോ?
പൈറസിയും പ്ലേജറിസവും രണ്ടാണെന്നും,അവയർഹിക്കുന്ന ഗൌരവം രണ്ടാണെന്നും സമ്മതിക്കാം.പക്ഷേ അതുകൊണ്ട് പൈറസിയിൽ ന്യായമുണ്ടെന്നു വരുന്നില്ല.
സ്വന്തം ഫോട്ടോ വിൽക്കുവാൻ ആർക്കും അവകാശമുണ്ട്,നാട്ടിൽ നിലവിലുള്ള നിയമാനുസൃതമായ ഏതു സ്രോതസ്സുപയോഗിച്ചും.അതു സ്ഥാപിക്കാൻ മദ്യപാനത്തിന്റെ ഉപമ വേണ്ടിയിരുന്നില്ല.
(ഓഫ്:തൌര്യത്രികത്തിൽ ഒരു അനോനിപ്പുലി നടത്തിയ വിമർശനവും എന്റെ മറുപടിയും കണ്ടുവോ?)വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-794016217820693232008-11-22T02:52:00.000+05:302008-11-22T02:52:00.000+05:30ബോബിന്സണ് പറഞ്ഞതാണു് കാര്യം. സോഫ്റ്റ്വേര്‍ പൈറസ...ബോബിന്സണ് പറഞ്ഞതാണു് കാര്യം. സോഫ്റ്റ്വേര്‍ പൈറസിയും ആരും അനുകൂലിക്കേണ്ടതില്ല. യൂലാ അനുസരിക്കാന്‍ തയാറുള്ളവര്‍ മാത്രം അതു് ഉപയോഗിച്ചാല്‍ മതി. ആരും നിര്‍ബന്ധിക്കുന്നില്ലല്ലോ.

എന്റെ മുതലിനു് (സോഫ്റ്റ്വേര്‍) വിലയിടുന്നതു് ഞാനാണു്. അതു് മുതലാകുന്നവര് മാത്രം വാങ്ങിയാല്‍ മതി.ചിലര്‍ മോഷ്ടിക്കും. അവരെ ഞാന്‍ മോഷ്ടാക്കള്‍ എന്നു് വിളിക്കും. എന്റെ സോഫ്റ്റ്വേര്‍ ഉപയോഗിച്ചു് കൃതികള്‍ രചിക്കുന്ന കള്ളന്മാര്‍ക്കു് ആ കൃതികള്‍ക്കു് കോപ്പീറൈറ്റ് അവകാശപ്പെടാന്‍ യാതൊരു ധാര്‍മ്മിക അവകാശവുമില്ല. എന്നാല്‍ ആ കൃതികള്‍ മോഷ്ടിക്കുന്നവരും കള്ളന്മാര് തന്നെ.

വിന്‍ഡോസ് (ഫോട്ടോഷോപ്പും വേഡും) കട്ടുപയോഗിക്കും. എന്നിട്ടു് അതുപയോഗിച്ചു് തന്നെ ഉണ്ടാക്കുന്ന ചിത്രങ്ങളും ലേഖനങ്ങളും മറ്റാരും മോഷ്ടിക്കാന്‍ പാടില്ല എന്നു് പറയുന്നതില്‍ കുറച്ചു് വിവരക്കേടിന്റെ അംശമുണ്ടു്.

വിന്‍ഡോസും മറ്റും (ഫോട്ടോഷോപ് മുതലായവ) ഹോം യുസിനു് സൌജന്യമായി നല്‍കണം എന്നാണു് എന്റെ പക്ഷം.അവര്‍ അങ്ങനെ തരാതിരിക്കുന്നിടത്തോളം അതു് ലൈസന്‍സില്ലാതെ ഉപയോഗിക്കുന്നതു് ശരിയുമല്ല. എന്നാല്‍ സാമ്പത്തികലാഭമുണ്ടാക്കുന്ന പ്രവൃത്തികള്‍ അതു്മൂലം ഒരു വ്യക്തി ചെയ്യുകയാണെങ്കില്‍ അതിന്റെ പങ്കു് മൈക്രോസോഫ്റ്റിനു് (അഡോബിനും) നല്‍കാതെ (അപ്പോള്‍ അതു് ഹോം യൂസ് അല്ല) പുണ്യാളന് ചമയുന്നതില്‍ കാര്യമില്ല.

മാധ്യമം ഹരീയുടെ ചിത്രങ്ങള്‍ മോട്ടിക്കുകയും അവരുടേതാണെന്നു് അവകാശപ്പെടുകയും ചെയ്തെങ്കില്‍ അവര്‍ അവരുടെ പ്രഖ്യാപിത നയങ്ങളില്‍ വെള്ളം ചേര്‍ത്തു എന്നു വേണം കരുതാന്‍. ജമാഅത്തെ ഇസ്ലാമിയുടെ പത്രം മോഷണം പതിവാക്കിയെങ്കില്‍ ആ പത്രത്തിനു് എന്തു് ദൌത്യമാണിനി നിര്വ്വഹിക്കാനുള്ളതു് ?Ralminov റാല്‍മിനോവ്https://www.blogger.com/profile/06135524933106154107noreply@blogger.comtag:blogger.com,1999:blog-7103387448951911908.post-56246847400620771992008-11-22T00:15:00.000+05:302008-11-22T00:15:00.000+05:30"പൈറസിയേയും, പ്ലേജറിസത്തെയും കുറിച്ച് അജ്ഞരായ..."പൈറസിയേയും, പ്ലേജറിസത്തെയും കുറിച്ച് അജ്ഞരായതു കൊണ്ടു മാത്രം തെറ്റുചെയ്യുന്ന, പരിശുദ്ധപത്രമാലാഖന്മാര്ക്കായി ഈ പോസ്റ്റ് ഡെഡിക്കേറ്റ് ചെയ്യുന്നു... :-)"

ROFL. athu kalakki

very informative post haree.

my humble opinions are expressed below:

>ഇവയുടെ പൈറസിക്ക് ധാര്‍മ്മിക പിന്തുണ ലഭിക്കുന്നത്

no hari ! I don't think anyone supports piracy of software. If you have a product licensed under and EULA, you should not disobey it. But why we have to use a EULA licensed product in the first place ?

embrace the brave new GNU world !

That is why people use free software (free as in freedom) where along with purchasing the product you get the right to alter the source code and make changes as required.

Pircay aka plagiarism aka theft should be avoided in any case. But the authors, creators and programmers MUST share their work under licenses which makes the sharing of knowledge and hence support the society.

"ഒരിക്കല്‍ പണം നല്കി വാങ്ങിക്കഴിഞ്ഞാല്‍, അത് ഇഷ്ടാനുസരണം ഉപയോഗിക്കുവാന്‍ ഉപയോക്താവിന് സ്വാതന്ത്ര്യം ലഭിക്കണം എന്നതാണ് ഇതിന്റെ അടിസ്ഥാനാശയം."

exactly. That is the idea - and the main agenda behind GPL and various licenses which followed it.

"ചിത്രങ്ങളെടുത്ത് സ്വന്തം നേട്ടങ്ങള്‍ക്ക്, പൊതുജനമധ്യത്തില്‍ ഉപയോഗിക്കുന്നത് ശരിയായ നടപടിയല്ല. കോപ്പിറൈറ്റോടു കൂടിയ ചിത്രങ്ങളായതിനാല്‍ തന്നെ, അതിന്റെ ഉടമയുടെ അവകാശമാണ്/സ്വാതന്ത്ര്യമാണ് അത് മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് തടയുക, അങ്ങിനെ ഉപയോഗിച്ചാല്‍ പ്രതിഷേധിക്കുക എന്നത്."

I agree with you ! hope people understand this.

>എന്നാല്‍ ആ ചിത്രം ഏതെങ്കിലും രീതിയില്‍ എഡിറ്റ് ചെയ്തതിനു ശേഷം, അതിന് കോപ്പിറൈറ്റ് പറയുന്നത് creative commons ലൈസന്‍സിന് എതിരാവും.

In any CC licensing, if a person modifies and art work, he or she will have to give attribution credit to the original creator. And in some cases, the art work cannot be used for commercial purposes without making payment to the author.Anonymousnoreply@blogger.comtag:blogger.com,1999:blog-7103387448951911908.post-77607826199207375672008-11-21T23:44:00.000+05:302008-11-21T23:44:00.000+05:30പൈറസിയേയും, പ്ലേജറിസത്തേയും കുറിച്ച് എഴുതണമെന്ന് ക...പൈറസിയേയും, പ്ലേജറിസത്തേയും കുറിച്ച് എഴുതണമെന്ന് കുറേ നാളായി കരുതുന്നു. അതിപ്പോളങ്ങ് നടന്നു...

പൈറസിയേയും, പ്ലേജറിസത്തെയും കുറിച്ച് അജ്ഞരായതു കൊണ്ടു മാത്രം തെറ്റുചെയ്യുന്ന, പരിശുദ്ധപത്രമാലാഖന്മാര്ക്കായി ഈ പോസ്റ്റ് ഡെഡിക്കേറ്റ് ചെയ്യുന്നു... :-)
--Hareehttps://www.blogger.com/profile/08860330007453208252noreply@blogger.com