മോഷ്ടിക്കപ്പെട്ട ചിത്രങ്ങള്‍
എന്റെ ഫ്ലിക്കര്‍ ആല്‍ബത്തില്‍, 'അരങ്ങ്' എന്ന വിഭാഗത്തില്‍ ചേര്‍ത്തിരിക്കുന്ന രണ്ട് ചിത്രങ്ങളും; കളിയരങ്ങിലെ ‘കിഴക്കേക്കോട്ടയിലെ ബാലിവിജയം’ എന്ന പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്ന ഒരു ചിത്രവുമാണ് ‘കൂത്തമ്പല’ത്തില്‍ എടുത്തുപയോഗിച്ചിരിക്കുന്നത്.
ചവറ അപ്പുക്കുട്ടന്‍ പിള്ള എഴുതിയ ‘കളിയരങ്ങിലെ ഹാസ്യാത്മകത’ എന്ന ലേഖനത്തിലാണ് (പേജ് നമ്പര്‍ 20) ഈ ചിത്രം പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ഉള്ളടക്കം രേഖപ്പെടുത്തിയിരിക്കുന്ന പേജില്‍ ഇത് പാതി മുറിച്ച്, ലംബമായി തിരിച്ചും ഉപയോഗിച്ചിരിക്കുന്നു.
മുകളില്‍ പറഞ്ഞ ലേഖനത്തിന്റെ മൂന്നാം പേജിലാണ് (പേജ് നമ്പര്‍ 22) ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. മാസികയുടെ പുറംചട്ടയിലും ഈ ചിത്രം കാണാവുന്നതാണ്.
മാസികയുടെ ഇരുപത്തിയൊന്നാം പേജിലാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. കളിയരങ്ങിലെ ‘കിഴക്കേക്കോട്ടയിലെ ബാലിവിജയം’ എന്ന പോസ്റ്റില്‍ അവസാനമായി ചേര്‍ത്തിരിക്കുന്ന ചിത്രമാണിത്.
തൊണ്ടിയായി ഒരു പേജ് മാത്രം ഇവിടെ ചേര്‍ക്കുന്നു. മൂന്നു ചിത്രങ്ങളും വാട്ടര്‍മാര്‍ക്കോടെയാണ് ഫ്ലിക്കറില്‍ / ബ്ലോഗില്‍ ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ വാട്ടര്‍മാര്‍ക്കുള്ളത്രയും ഭാഗം ക്രോപ്പ് ചെയ്താണ് മാസികയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇന്നയാളുടെ ഫോട്ടോയാണിതെന്ന് പറയുവാനുള്ള മാന്യതപോലും കാണിച്ചിട്ടുമില്ല. രസകരമായ സംഗതി, തുടര്‍ന്നു വരുന്ന ‘കൃഷ്ണലീല - മാതൃത്വത്തിന്റെ വേദനകള്‍’ എന്ന ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങളോടൊപ്പം ഫോട്ടോഗ്രാഫറുടെ പേര് നല്‍കിയിട്ടുണ്ടെന്നതാണ്. അദ്ദേഹത്തിന്റെ അനുവാദത്തോടെയാണ് ആ ചിത്രങ്ങള്‍ ഉപയോഗിച്ചിട്ടുള്ളതും എന്നാണ് അറിയുവാന്‍ കഴിഞ്ഞത്. അപ്പോള്‍ കാര്യങ്ങള്‍ വേണ്ടരീതിയില്‍ ചെയ്യുവാന്‍ അറിയായ്കയല്ല. ഫ്ലിക്കറില്‍ ചേര്‍ത്തിരിക്കുന്ന ചിത്രങ്ങള്‍ പൊതുസ്വത്താണെന്നാണോ ഇതിന്റെ എഡിറ്റോറിയല്‍ സംഘത്തിലുള്ളവര്‍ ധരിച്ചുവെച്ചിരിക്കുന്നത്!മാസികയുടെ ഉള്ളടക്കം പേജില്‍ ലഭ്യമായ ഇ-മെയില്‍ വിലാസത്തില്‍ (koothampalam@gmail.com) ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഒരു മെയില്‍ ഡിസംബര്‍ 22-ന് അയയ്ക്കുകയുണ്ടായി. ശൈശവകാലം പിന്നിട്ടിട്ടില്ലാത്ത മാസികയാണെങ്കിലും, ചെയ്ത ചെറ്റത്തരം ചൂണ്ടിക്കാണിക്കുമ്പോള്‍ അവഗണിക്കുക എന്ന തന്ത്രം തുടക്കത്തില്‍ തന്നെ വശത്താക്കിയിട്ടുണ്ട്. ചിത്രങ്ങള്‍ എന്റേതാണെന്ന് വ്യക്തമാക്കുന്ന ഒരു തിരുത്ത് മാസികയില്‍ പ്രസിദ്ധീകരിക്കുക, ചെയ്ത തെറ്റ് അംഗീകരിക്കുക എന്നീ ആവശ്യങ്ങളായിരുന്നു ഞാന്‍ ഇ-മെയിലില്‍ ആവശ്യപ്പെട്ടിരുന്നത്. കൂടാതെ, ഇനി വരുന്ന ലക്കങ്ങളില്‍ എന്റെ ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ മറുപടിയൊന്നും തന്നിട്ടില്ലെങ്കിലും, മാന്യമായ സമീപനം ഈ കാര്യത്തില്‍ മാസികയുടെ ഭാഗത്തുനിന്നും ഉണ്ടാവുമെന്ന് പ്രത്യാശിക്കുന്നു. കലാരംഗത്തെ പ്രമുഖരെ ഉപദേശകസമിതിയില്‍ അവരോധിച്ചതിനു ശേഷം, മറ്റുള്ളവരുടെ കലാപ്രകാശനത്തെ മോഷ്ടിച്ചുപയോഗിക്കുന്നത് ‘കൂത്തമ്പല’ത്തിന് ഒട്ടും യോജിച്ചതല്ല; കലാസാംസ്കാരിക മാസികയെന്ന പേരില്‍ പുറത്തിറക്കുമ്പോള്‍ പ്രത്യേകിച്ചും.
UPDATE
ജൂലൈ 2009 ലക്കത്തില്‍ പ്രസ്തുത ചിത്രങ്ങളെടുത്തത് ഞാനാണെന്നും, പേരു രേഖപ്പെടുത്തുവാന്‍ വിട്ടുപോയതില്‍ ഖേദവും ‘കൂത്തമ്പലം’ മാഗസീനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തെറ്റു മനസിലാക്കിയതിലും തിരുത്തിയതിലും വളരെ നന്ദി.
Description: Koothampalam Plagiarism, Image Theft. Photography Theft by Koothampalam (Koothambalam) Magazine. The magazine used 3 images from my flickr album and my Kathakali blog in 5 instances; without my knowledge or permission, violating copyright terms and conditions. Dr. Leela Omchery, P.K. Narayanan Nambiar, B.D. Dathan etc. are there in the advisory board. Chief Editor: Govindan S. Thampy and Editor: P. Raveendran Nair. Photos by Hareesh N. Nampoothiri aka Haree | ഹരീ.
--
