ചില നേരങ്ങളില്‍ മാത്രം ഗ്രഹണം വിട്ട് പുറത്തുവരുന്ന ചിന്തകള്‍... അത് കഥയാവാം, കവിതയാവാം അല്ലെങ്കില്‍ ലേഖനങ്ങളാവാം...
Monday, April 7, 2008
ജോയുടെ ചിത്രവും പ്ലേജറിസവും
ഒന്നുരണ്ട് ആഴ്ചകള്‍ മുന്‍പാണ്, ഇന്ന് കഥകളി അരങ്ങില്‍ പ്രവര്‍ത്തിക്കുന്നവരില്‍ മുന്‍പന്തിയിലുള്ള ഒരു കലാകാരന്റെ വീട്ടില്‍ പോകുവാന്‍ ഇടയായത്. അവിടെ അദ്ദേഹത്തിന്റെ വേഷത്തിന്റെ മനോഹരമായൊരു സ്റ്റിക്കര്‍ ഭിത്തിയിലൊരിടത്ത് പതിപ്പിച്ചിരിക്കുന്നതു കാണുവാന്‍ കഴിഞ്ഞു. കൌതുകം കൊണ്ട് ഞാന്‍ ചോദിച്ചു: “ഇതാരാണ് പുറത്തിറക്കിയത്?”. “അതറിയില്ല, ഒരു ഉത്സവപ്പറമ്പില്‍ കണ്ടപ്പോള്‍ പത്തുരൂപ നല്‍കി വാങ്ങിയതാണ്.”; ഒരു പരിഭവവുമില്ലാതെ വളരെ സന്തോഷത്തോടു കൂടിയാണ് അദ്ദേഹമതു പറഞ്ഞത്. ആ സ്റ്റിക്കറിലാവട്ടെ ആരിറക്കിയെന്നോ, ആരുടെ ഫോട്ടോയെന്നോ; പോട്ടെ, ആരുടെ വേഷമെന്നോ പോലും എഴുതിയിട്ടുമില്ല! കുറഞ്ഞപക്ഷം അദ്ദേഹത്തിന്റെ പേരെങ്കിലുമുണ്ടായിരുന്നെങ്കില്‍ നാലഞ്ചു പേര്‍ അദ്ദേഹത്തെ അറിയുകയെങ്കിലും ചെയ്യുമായിരുന്നു. ഇതൊന്നുമില്ലാതെയിരുന്നിട്ടും, സ്വന്തം പോക്കറ്റില്‍ നിന്നും കാശുമുടക്കി ആ സ്റ്റിക്കര്‍ വാങ്ങി ചുവരിലൊട്ടിച്ച് സന്തോഷിക്കുന്ന അദ്ദേഹത്തോട് ഒന്നും പറയുവാന്‍ എനിക്കുണ്ടായിരുന്നില്ല.
ഇതിപ്പോളിവിടെ പറയുവാനൊരു കാരണമുണ്ട്. Just Jo എന്ന ബ്ലോഗിന്റെ ഉടമയായ ജോയുടെ ഫ്ലിക്കര്‍ ആല്‍ബത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഒരു ചിത്രം; അദ്ദേഹത്തിന്റെ അനുമതിയില്ലാതെ എടുത്ത് പ്രണത ബുക്സ് എന്ന പബ്ലിഷിംഗ് സ്ഥാപനം, ഒരു പുതിയ പുസ്തകത്തിന്റെ പുറംചട്ടയില്‍ ഉപയോഗിച്ചു. അതിനെക്കുറിച്ച് ജോ തന്നെ വിശദമായ ഒരു പോസ്റ്റ് ഇവിടെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. അതുവായിക്കുന്ന ഏതൊരാള്‍ക്കും മനസിലാവും, പ്രണത പബ്ലിക്കേഷന്‍സ് നടത്തിയിരിക്കുന്നത് നഗ്നമായ കോപ്പിറൈറ്റ് ലംഘനമാണെന്നും; ജോ അവര്‍ക്കയച്ച എഴുത്തില്‍ പറഞ്ഞിരിക്കുന്നതു പ്രകാരം അദ്ദേഹത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും, ഈ പ്രശ്നം കഴിവതും വേഗം അവസാനിപ്പിക്കുകയും ചെയ്യുകയാണ് കരണീയമെന്നും. എന്നാല്‍ അവിടെ പ്രശ്നങ്ങള്‍ യഥാര്‍ത്ഥത്തില്‍ തീരുന്നുണ്ടോ?
പബ്ലിഷ് ചെയ്ത പ്രണത ബുക്ക്സും, തന്റെ ഫോട്ടോ അനുമതിയില്ലാതെ എടുത്തുപയോഗിച്ചതില്‍ എതിര്‍പ്പുള്ള ജോയും, ഒന്നും ആ ഫോട്ടോയിലുള്ള കലാകാരനെക്കുറിച്ച് പരാമര്‍ശിച്ചിട്ടേയില്ല. ആ വ്യക്തിയുടെ അനുവാദമില്ലാതെ ഒരു പുസ്‌തകത്തിന്റെ പുറംചട്ടയില്‍ ആ ചിത്രം ഉപയോഗിക്കുവാന്‍ നിയമപരമായി സാധ്യമല്ല. ജോയ്ക്ക് പണം നല്‍കിയാലും പ്രണതയെ സംബന്ധിച്ചിടത്തോളം അവര്‍ ചിത്രമുപയോഗിച്ചത് നിയമാനുസൃതമാവുന്നില്ല. അങ്ങിനെയല്ലാതെയാവണമെങ്കില്‍, ആ കലാകാരന്‍ ജോയ്ക്ക് ആ ചിത്രം ആവശ്യം പോലെ ഉപയോഗിക്കുവാന്‍ അനുവാദം നല്‍കിക്കൊണ്ട് ഒരു മോഡല്‍ റിലീസ് ഫോം ഒപ്പിട്ട് നല്‍കിയിട്ടുണ്ടാവണം; അതിന്റെ കോപ്പി പ്രണതയ്ക്ക് ലഭ്യമായിരിക്കുകയും വേണം. ഒരുപക്ഷെ, തെയ്യം അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ എടുത്ത ഒരു ചിത്രമായിരുന്നെങ്കില്‍ ഈ പ്രശ്നം ഉണ്ടാവുകയില്ലായിരുന്നു. എന്നാലിത് അണിയറയിലോ മറ്റോ വെച്ച് പ്രത്യേകമായി എടുത്ത ചിത്രമായതിനാലും, ചിത്രത്തിലെ വ്യക്തിക്ക് വളരെ പ്രാധാന്യം ഉള്ളതിനാലും, വ്യക്തിയെ തിരിച്ചറിയുവാന്‍ കഴിയുന്ന രീതിയിലായതിനാലും, പ്രസ്തുത കലാകാരന്റെ അനുമതിയില്ലാതെ ആ ചിത്രം വാണിജ്യപരമായോ, വാണിജ്യേതരമായോ ഉപയോഗിക്കുക സാധ്യമല്ല.
ഇവിടെ ജോ-യുടെ ഫ്ലിക്കര്‍ ആല്‍ബത്തില്‍ പോലും ഈ കലാകാരന്റെ പേര് ചേര്‍ത്തിട്ടില്ല എന്നതും ദുഃഖകരമാണ്. ഒരുപക്ഷെ, നാളുകള്‍ക്കു ശേഷമാവും ഈ കലാകാരന്‍ തന്റെ ചിത്രം പ്രിന്റ് ചെയ്തു വന്ന ഈ പുസ്‌തകം കാണുന്നതും; അതിനെക്കുറിച്ചൊന്നുമറിയാതെ പോക്കറ്റില്‍ നിന്നും കാശുമുടക്കി അതുവാങ്ങി വീട്ടില്‍ നിധിപോലെ സൂക്ഷിക്കുന്നതും! ജോയ്ക്ക് ക്രഡിറ്റ് നല്‍കാതെ ജോ-യുടെ ചിത്രമുപയോഗിച്ചത് ജോ-യ്ക്ക് വിഷമമുണ്ടാക്കി. എന്നാല്‍ തന്റെയൊരു ചിത്രം ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു, ഒരു പുസ്‌തകത്തിന്റെ പുറംചട്ടയില്‍ വന്നിരിക്കുന്നു; എന്നാല്‍ തന്റെ പേരോ, തന്റെ വേഷത്തെക്കുറിച്ചോ ഒന്നും എവിടെയും പറഞ്ഞിട്ടുമില്ല്ല! ഇതവരെ എത്രമാത്രം വേദനിപ്പിക്കും? അവിടെയാണ് ഈ കലാകാരന്മാര്‍ വ്യത്യസ്തരാവുന്നത്. തങ്ങളുടെ ചിത്രം ഒരു പുസ്‌തകത്തിന്റെ പുറംചട്ടയില്‍ അച്ചടിച്ചു വന്നുവല്ലോ എന്നു കരുതി അവര്‍ സന്തോഷിക്കും. ആ സന്തോഷം മാത്രം മതി അവര്‍ക്കെന്നു കരുതി നമ്മളും അവരെ മറക്കും!
ജോയായാലും, പ്രണതയായാലും ഈ പ്രശ്നം പരിഹരിക്കുമ്പോള്‍ ആ കലാകാരനെക്കൂടി ഓര്‍ത്തിരുന്നെങ്കില്‍ എന്നാശിച്ചു പോവുന്നു. കുറഞ്ഞപക്ഷം, ആ പുസ്തകത്തിന്റെ ഒരു കോപ്പി അദ്ദേഹത്തിനയച്ചുകൊടുക്കുവാനുള്ള സന്മനസെങ്കിലും ഉണ്ടാവേണ്ടതാണ്.
പിന്‍കുറിപ്പ്: അപ്പോള്‍ മുഖത്തുതേപ്പു ചെയ്ത കലാകാരന്റെ കാര്യമോ? സ്വാഹ!
--
Subscribe to:
Post Comments (Atom)
ജോയുടെ അനുമതിയില്ലാതെ അദ്ദേഹത്തിന്റെ ചിത്രം പ്രണിത ബുക്സ് പുതിയ പുസ്തകത്തിന്റെ പുറംചട്ടയില്‍ ഉപയോഗിച്ചത് തെറ്റു തന്നെ. തിരുത്തുകയും വേണം. എന്നാല്‍ പ്രശ്നങ്ങള്‍ യഥാര്‍ത്ഥത്തില്‍ അവിടെ തീരുന്നുണ്ടോ?
ReplyDelete--
പ്രസക്തമായ ചിന്ത, ഞാനും ഒരുപാട് തെയ്യങ്ങളുടെ ചിത്രങ്ങളെടുത്തിട്ടുണ്ട്, പല കലാകാരന്മാരുടെയും പേര്‍ അറിയില്ലാരുന്നു, അറിയുന്നവരുടെ പേര്‍ എഴുതിവെക്കാറുമുണ്ട്.
ReplyDeleteHari,
ReplyDeleteThis case is not to financially benefit from the photo that I had taken. It comes from the frustration that Pranatha books used the photo that I had taken without my permission.
Thank you for pointing out about the artist. I wasn't aware of the model release form etc. For one thing, I didn't bother about those aspects because I was not going to use these pictures commercially. And I hadn't asked the artiste's name as at that time my only intention was to capture the rich colors of the artwork on his face.
But to conclude this comment, I am unsure how valid your argument is about giving credit to the artiste/model because the focus of this picture is not the artiste (as it was not taken during the time of his performance) but the artwork on his face. As you can see, I titled the picture as "Artwork of Theyyam". So it is the person who painted this needs the real credit, but I don't know who that was. However, when I proceed with the case, I will ask Pranatha Books to include the name of the model.
PS: I have added the model's name in Flickr (It would not have happened though if the model was not the friend of a friend).
ReplyDeleteJo.
ReplyDeleteThe right thing to do now would be to find the artist and get a signed model release form. It will come in handy
നല്ല പോസ്റ്റ് ..ഹരീ..
ReplyDeleteദിസ് ഈസ് എ വാലിഡ് പോയിന്റ്..
:-)
Allow me to make an interesting note.
ReplyDeleteMallu designers working for chepo design companies have been ripping of photographs, artworks and entire websites from all over the world ever since kerala was plugged into the internet.
Copyright infringement was never a big deal when the stolen content was American. But now its happening within the same state. Its begining to hurt now.
Kaippally > Yes, I should do that.
ReplyDeleteHari > Any idea how the format of this Model Release Form should be? Please advise.
Hari, I just consulted the matter with a friend of mine who has a law firm of their own. I thought I would share the information here in the interest of people who have read your blog post.
ReplyDeleteHere I am claiming only the copyright over the photograph and not over the substance which will include both the make up as well as the artist's expression and other things. If I start claiming right over that, do I have a right over Theyyam for that matter? We are restricting the claim only to the photograph.
However, I will ask them to acknowledge the Model's name in the subsequent editions.
@ കണ്ണൂരാന്‍,
ReplyDeleteഎടുക്കുമ്പോള്‍ തന്നെ അവരോടോ, മറ്റ് കലാകാരന്മാരോടോ ചോദിച്ചാല്‍ മതിയല്ലോ? ഞാനങ്ങിനെയാണ് കഥകളി ചിത്രങ്ങളെടുക്കുമ്പോള്‍ ചെയ്യാറുള്ളത്. :)
@ ജോ,
തീര്‍ച്ചയായും. ജോയുടെ ഉദ്ദേശശുദ്ധിയെ ഞാന്‍ ചോദ്യം ചെയ്തതല്ല. :) ചിത്രങ്ങള്‍ സാമ്പത്തിക നേട്ടത്തിനായി ഉപയോഗിക്കുന്നുണ്ടോ, ഇല്ലയോ എന്നതിനെക്കുറിച്ചുമല്ല ഞാന്‍ പോസ്റ്റില്‍ പറഞ്ഞത്. ഫോട്ടോയില്‍ മോഡലായെത്തുന്ന കലാകാരന്മാര്‍ക്ക് അര്‍ഹിക്കുന്ന ക്രെഡിറ്റ് നല്‍കുവാന്‍ ഇത്തരം കലാരൂപങ്ങളുടെ ചിത്രങ്ങളെടുക്കുന്ന ഫോട്ടോഗ്രാഫര്‍മാര്‍ കാട്ടുന്ന അലംഭാവത്തെയാണ് ഉദ്ദേശിച്ചത്; അല്ലെങ്കില്‍ അങ്ങിനെ അവര്‍ക്കൊരു അംഗീകാരം കൊടുക്കുന്നത് എന്തുകൊണ്ടും നല്ലതാണെന്ന അഭിപ്രായം വ്യക്തമാക്കുകയായിരുന്നു എന്റെ ഉദ്ദേശം.
തീര്‍ച്ചയായും. മുഖത്തെഴുതിയ കലാകാരനും പരിഗണന നല്‍കേണ്ടതുണ്ട്. എന്നാല്‍, ഒരു ഫോട്ടോയെ സംബന്ധിച്ചിടത്തോളം, അതില്‍ വരുന്ന സബ്ജക്ടിനാണ് പ്രാധാന്യം. ഞാന്‍ മോഹന്‍ലാലിന്റെ ഒരു ചിത്രമെടുത്തു, എന്നിട്ടത് എവിടെയെങ്കിലും ഉപയോഗിച്ചു, ഞാനദ്ദേഹത്തെയല്ല എടുത്തത്, അദ്ദേഹത്തിന്റെ മേക്കപ്പാണ് എന്നു പറയുന്നതില്‍ അര്‍ത്ഥമുണ്ടോ? ജോ അതായിരിക്കാം ഉദ്ദേശിച്ചത്, പക്ഷെ ബുക്കിന്റെ കവറില്‍ വന്നപ്പോള്‍ ആ കലാകാരനായില്ലേ പ്രാധാന്യം? അതുകൊണ്ട് ഫോട്ടോയില്‍ ഫോട്ടോഗ്രാഫര്‍ എന്തുദ്ദേശിച്ചു എന്നതിനേക്കാള്‍, ചിത്രത്തിന്റെ സബ്‌ജക്ടായി വരുന്നത് തിരിച്ചറിയുവാന്‍ സാധിക്കുന്ന വ്യക്തിയാണോ, അല്ലയോ എന്നതാണ് വിഷയം. അങ്ങിനെ വ്യക്തിയാണെങ്കില്‍, ആ വ്യക്തിയുടെ അനുവാദം ആ ചിത്രമുപയോഗിക്കുന്നതാരാണോ അവര്‍ വാങ്ങേണ്ടതുമുണ്ട്.
മോഡല്‍ റിലീസ് ഫോമിനെക്കുറിച്ച് ഞാന്‍ വായിച്ചറിഞ്ഞത് ഇവിടെ നിന്നുമാണ്. ഗൂഗിളില്‍ സേര്‍ച്ച് ചെയ്താല്‍ ധാരാളം ഫോം സാമ്പിളുകളും ലഭ്യമാവും. ഒന്നിവിടെ കാണാം.
തീര്‍ച്ചയായും ഫോട്ടോയുടെ മാത്രം കോപ്പിറൈറ്റിനെ തന്നെയാണ് ഉദ്ദേശിച്ചത്. (അല്ലാതെ ആ ഭാവത്തിന്റെയും, നിറക്കൂട്ടിന്റെയും, തെയ്യത്തിന്റെയുമൊക്കെ എങ്ങിനെ ഇതിന്റെ പരിധിയില്‍ വരും. ആ കൂട്ടുകാരന്‍ കുറച്ചു കടന്നു, അല്ല വല്ലാതെ കടന്നു ചിന്തിച്ചുവെന്നു തോന്നുന്നല്ലോ!) അതു പകര്‍ത്തുന്നതിനുള്ള അനുമതിയേക്കാള്‍, പകര്‍ത്തിയത് ഉപയോഗിക്കുവാനുള്ള അനുമതിയാണ് മോഡല്‍ റിലീസ് ഫോം എന്നതിലൂടെ ലഭിക്കുന്നത്. അതിന്റെ പൂര്‍ണ്ണമായ അവകാശം ജോയില്‍ നിക്ഷിപ്തവുമാണ്. ഇനി ജോ ആ കലാകാരന്റെ അനുമതിയില്ലാതെ അത് പബ്ലിഷര്‍ക്കു നല്‍കിയാലും ജോയ്ക്ക് കുഴപ്പമൊന്നുമില്ല. പബ്ലിഷ് ചെയ്യുന്നതാരാണോ അവര്‍ക്കാണ് അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം. പക്ഷെ, ഒരു ഫോട്ടോഗ്രാഫറെന്ന നിലയില്‍ ധാര്‍മ്മികമായ ഉത്തരവാദിത്തം ജോയ്ക്കുമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. :)
@ അഭിലാഷങ്ങള്‍,
നന്ദി. :)
@ കൈപ്പള്ളി,
അതെയതെ. :)
--
Hari, just to update you - a legal notice will be issued to Pranatha in a couple of days and we have asked for proper credit to the artist as well.
ReplyDelete@ ജോ,
ReplyDeleteവിവരം അറിയിച്ചതിനു പ്രത്യേകം നന്ദി, സന്തോഷവുമുണ്ട്. :) പ്രണിത, അനുകൂലമായ ഒരു തീരുമാനമെടുക്കുമെന്നു കരുതാം.
--
“എന്തരൊ മഹാനുഭാവലു“ആ മഹാനുഭാവനെ നമസ്കരിക്കുന്നു.
ReplyDeleteഹരേ.. ഇവിടെ ആദ്യമാണ്. ഗംഭിരം.....
നിന്റെ ബ്ലൊഗ് നെ കുറിച്ചു ഒന്നും പറയാന്‍ എനിക്കു കഴിവില്ല.ഗംഭിരം.....ഗംഭിരം.....ഗംഭിരം.....എല്ലാ നന്മകളും നേരുന്നു എന്റെ കുട്ടിക്ക്...