അവിചാരിതമായാണ് 2008 മാർച്ച് 24-ലെ മാധ്യമം ആഴ്ചപ്പതിപ്പ് ശ്രദ്ധയിൽ പെട്ടത്. പേജുകൾ വെറുതെ മറിച്ച് ഒടുവിൽ ബാക്ക്കവറിന്റെ അകപേജിലെത്തി. മാധ്യമം ദിനപത്രത്തോടൊപ്പം തിങ്കളാഴ്ചകളിൽ ലഭ്യമാക്കുന്ന ‘വെളിച്ചം’ എന്ന സപ്ലിമെന്റിന്റെ പരസ്യമായിരുന്നു ആ പേജിൽ. അതിൽ സാമ്പിളായി നൽകിയിരുന്ന പത്രത്തിന്റെ താളുകൾ അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിക്കുക തന്നെ ചെയ്തു. ഫ്ലിക്കറിൽ ഞാൻ 2007 സെപ്റ്റംബർ 2-ന് പ്രസിദ്ധീകരിച്ച ഒരു ചിത്രം എന്റെ അറിവോ, സമ്മതമോ കൂടാതെ അതിൽ ഉപയോഗിച്ചിരിക്കുന്നു.
മാധ്യമം പത്രം കോപ്പിറൈറ്റ് പരിരക്ഷ ലംഘിച്ച് ഉപയോഗിച്ച എന്റെ ചിത്രം ഫ്ലിക്കറിൽ ഇവിടെ കാണാം. All rights reserved എന്ന് വ്യക്തമായി ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളിൽ നൽകിയിട്ടുണ്ട്. കൂടാതെ ചിത്രത്തോടൊപ്പം newnmedia എന്ന എന്റെ ബ്രാൻഡ് നെയിം; ‘അരങ്ങ്’ എന്ന ഫ്ലിക്കർ സെറ്റിന്റെ പേര് എന്നിവ ജലമുദ്രണം (വാട്ടർമാർക്ക്) ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ ജലമുദ്രണം വരുന്ന ഭാഗം ഒഴിവാക്കിയാണ് പത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്.
ഈ പരസ്യം പ്രസിദ്ധീകരിച്ചിരിക്കുന്നത് മാർച്ച് 24, 2008-നാണ്. എന്റെ ചിത്രം പ്രസിദ്ധപ്പെടുത്തിയിരിക്കുന്ന പത്രത്തിന്റെ തീയതി വ്യക്തമല്ല. അതിനു തൊട്ടുമുൻപുള്ള പത്രത്തിന്റെ തീയതിയായി കാണുന്നത് മാർച്ച് 3, തിങ്കൾ എന്നാണ്. അതിനാൽ എന്റെ ചിത്രമുപയോഗിച്ചിരിക്കുന്ന പത്രം മാർച്ച് 10 അല്ലെങ്കിൽ മാർച്ച് 17-നാവണം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പത്രത്തിന്റെ കോപ്പി ലഭ്യമാക്കുവാൻ ശ്രമിക്കുന്നുണ്ട്. ലഭിക്കുകയാണെങ്കിൽ അതും ഇവിടെ ചേർക്കുന്നതാണ്.
ജോയുടെ ഒരു ചിത്രം പ്രണത ബുക്ക്സ് അനുവാദമില്ലാതെ എടുത്തുപയോഗിച്ചതിനെ തുടർന്നുണ്ടായ അന്വേഷണം ചെന്നു നിന്നത്(ലിങ്ക് ഒന്ന്, രണ്ട്‍) ഷാനവാസ് എം.എ. എന്ന ഡിസൈനറിലാണ്. അദ്ദേഹമാണ് മാധ്യമം ആഴ്ചപ്പതിപ്പിന്റെ കവർ ചിത്രങ്ങൾ ചെയ്യുന്നതെന്നും ആ പോസ്റ്റുകളിൽ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ ബ്ലോഗ് പരിശോധിച്ചാലും ഇക്കാര്യം അറിയാവുന്നതാണ്. മാധ്യമത്തിലെ ഒരു ഡിസൈനർ (ഒരുപക്ഷെ ഷാനവാസ് എം.എ. തന്നെ) ആയിരിക്കണമല്ലോ ഈ പേജും ചെയ്തിരിക്കുന്നത്. ആര് ഡിസൈൻ ചെയ്താലും, ഇവ പ്രസിദ്ധീകരിച്ച മാധ്യമം പബ്ലിക്കേഷനാണ് ഈ നിയമലംഘനങ്ങളുടെ പൂർണ്ണമായ ഉത്തരവാദിത്തം.
ചിത്രം പകർത്തുന്നയാളുടെ പരിശ്രമങ്ങൾക്കോ, കലാഭിരുചിക്കോ ഒരു മാന്യതയും കല്പിക്കാതെ, നെറ്റിൽ നിന്നും യാതൊരു ഉളുപ്പുമില്ലാതെ ചിത്രങ്ങൾ കട്ടുപയോഗിക്കുന്ന, നാണംകെട്ട ഡിസൈനർമാർ, ഈ തൊഴിൽ രംഗത്തുള്ളവർക്കു തന്നെ അപമാനമാണ്. അതു യാതൊരു മടിയുമില്ലാതെ പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങളാവട്ടെ ആസനത്തിൽ കിളുത്ത ആലിന്റെ തണലിൽ ലാഭം കൊയ്യുന്നവരും. ഇനി ആരുടെയൊക്കെ ചിത്രങ്ങൾ ഏതൊക്കെ ലക്കങ്ങളിൽ ഉപയോഗിച്ചിട്ടുണ്ടാവുമെന്ന് വരും കാലങ്ങളിൽ പുറത്തുവരുമായിരിക്കാം. ഇന്റർനെറ്റിൽ എന്തെങ്കിലും എഴുതിയിടുന്നുണ്ട്, ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നുണ്ട് എന്നു കരുതി, എല്ലാ മാധ്യമങ്ങളും സ്ഥിരമായി തന്റെയെന്തെങ്കിലും മോഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്നറിയുവാനായി പരിശോധിച്ചുകൊണ്ടിരിക്കുക സാധ്യമല്ലല്ലോ! അല്പം വൈകിയെങ്കിലും, ചിത്രം മോഷ്ടിക്കപ്പെട്ടു എന്നത് ഇവിടെ തുറന്നെഴുതുന്നതിന് വിലയില്ലാതാവുന്നില്ല. മാധ്യമം ആഴ്ചപ്പതിപ്പിലും, പത്രത്തിലും ഒരുപോലെ പകർപ്പവകാശനിയമ ലംഘനം തുടർക്കഥയായി ചെയ്തുകൊണ്ടിരിക്കുന്ന ‘മാധ്യമം’ പബ്ലിക്കേഷനെതിരെ എന്റെ പ്രതിഷേധം ശക്തമായി ഇവിടെ രേഖപ്പെടുത്തുന്നു.
Description: Photography Theft by Madhyamam Daily. 'NalaDamayanthi' a photo by me; published in 'Velicham' (a supplement along with Madhyamam daily); without my knowledge or permission, violating copyright terms and conditions. Photo by Hareesh N. Nampoothiri aka Haree | ഹരീ.
--
മറ്റൊരു ചോരണം കൂടി:
ReplyDeleteമോഷ്ടിക്കപ്പെട്ടത്: ഞാനെടുത്ത്, ഫ്ലിക്കറിൽ ചേർത്തിരുന്ന ഒരു കഥകളി ചിത്രം.
മോഷ്ടാവ്: മാധ്യമം ദിനപത്രം.
--
well, hari this is one more addition to the never ending plagiarism by our media.
ReplyDeletePlease add the information to
http://flickr.com/groups/koottam/discuss/72157602581994775/
we are trying talk to the media and put and end to it. We need to educate them. I think you have seen the post in my blog also right ?
you can see the the fate of some of my most favorite photos here
http://www.flickr.com/photos/shajahanmoidin/2691319027/
http://www.flickr.com/photos/shajahanmoidin/2692535960/
I am trying to talk to madhyamam and they are very positive with me till now.
Lets hope for the best.
ഭയങ്കര ചൂടിലാണല്ലോ? ഗോപിയങ്കിളിന്റെ (മോഹന്‍ തോമസ് - ഉച്ഛിഷ്ടം, അമേദ്യം, വാല്...) സ്റ്റൈലില്.. :)
ReplyDeleteഎന്തായാലും മാധ്യമം ചെയ്തത് മോശം.. ഇവര്‍ ബ്ലോഗ് ഒന്നും വായിക്കാറില്ലെന്ന് തോന്നുന്നു.. അല്ലെങ്കില്‍ പിന്നേം ഈ പണിക്ക് പോവുമോ??
how to use another person’s creative work in Internet?
ReplyDeletehttp://www.freebird.in/wp/?p=130
ഹരീ, മാധ്യമത്തിനെ കോണ്ടാക്റ്റ് ചെയ്തുവോ? ചെയ്യണം. ആ ഡിസൈനറിനേയും.
ReplyDeleteപ്രശ്ന പരിഹാരം ഒന്നും പറയാനില്ലെങ്കിലും (എല്ലാം പറഞുകഴിഞതാണല്ലോ) വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യൂ.
ശക്തമായി പ്രതിഷേധിക്കുകയും മാക്സിമം പോപുലാരിറ്റി കൊടുക്കകയും ചെയ്യണം.
-സു-
താങ്കളുടെ അധ്വാനത്തെയും സര്‍ഗാത്മകതയേയും പരിഗണിക്കാതെ ചിത്രം അനുവാദമില്ലാതെ ഉപയോഗിച്ചതില്‍ പ്രതിഷേധിക്കുന്നു.
ReplyDeleteപ്രതിഷേധത്തില്‍ പങ്കു ചേരുന്നു. ഹരീ, വേണ്ടത് ചെയ്യണം.
ReplyDelete@ ഫ്രീബേഡ്,
ReplyDelete“പടപേടിച്ചു പന്തളത്തു ചെന്നപ്പോളവിടെ, പന്തം കൊളുത്തി പട!” - ഈ പറഞ്ഞപോലെയായി ആ ഡിസ്കഷൻ കണ്ടപ്പോൾ എന്റെ കാര്യം. കഷ്ടം! :-(
ഞാൻ പോസ്റ്റ് കണ്ടിരുന്നു, അഭിപ്രായം പറയുകയും ചെയ്തിരുന്നല്ലോ. താങ്കളുടെ ചിത്രം മോഷ്ടിക്കപ്പെട്ടതിന്റെ വിവരങ്ങൾ ഇപ്പോളാണ് കാണുന്നത്. അത് ഉന്നയിച്ചിട്ട് ഇപ്പോൾ കുറച്ചു കാലമായല്ലോ, എന്തെങ്കിലും ഫലമുണ്ടായോ? ഇവർക്കൊന്നും വിവരമില്ലായ്കയല്ല. ഇതു ഡിസൈൻ ചെയ്യുന്നവർക്കൊക്കെ അറിയാം, കോപ്പിറൈറ്റിനെക്കുറിച്ചുമെല്ലാം. പക്ഷെ, അങ്ങിനെ ചെയ്താലും ഒന്നും സംഭവിക്കുവാനില്ല എന്നതാണ് അവരിങ്ങനെ ധൈര്യമായി കട്ടു ഡിസൈനിൽ ഉപയോഗിക്കുന്നത്.
@ നന്ദൻ,
ചൂടായിപ്പോവും. മോഷണത്തെ ഞാനെന്നും എതിർത്തിരുന്നെങ്കിലും, സ്വന്തമായി അതിനു ഇരയാവുമ്പോൾ തോന്നുന്ന വേദന അല്പം കൂടുതലാണ്. പ്രത്യേകിച്ചും ഈ ചിത്രം എന്റെ പ്രീയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ്. :-( ചുമ്മാ കണ്ട ഏതെങ്കിലും ഒരു ലേഖനത്തിൽ ഉപയോഗിക്കുവാനുള്ളതല്ല. (ചിത്രത്തിന്റെ ഗുണമേന്മകൊണ്ടോ, എടുത്തതിന്റെ മെച്ചം കൊണ്ടോ അല്ല; അതിലെ കലാകാരന്മാരുടെ കഴിവു കൊണ്ട്, ആ രംഗത്തിന്റെ ഗൌരവം കൊണ്ട്, ആ രണ്ട് കലാകാരന്മാരുടേയും ഭാവത്തിനുള്ള പ്രത്യേകത കോണ്ട്...)
@ സുനിൽ,
മാധ്യമത്തിന് ഒരു ഇ-മെയിൽ അയയ്ക്കുവാൻ ശ്രമിച്ചിരുന്നു. അടുത്ത കമന്റിൽ വിശദമായി വ്യക്തമാക്കാം.
@ വിഷ്ണു പ്രസാദ്, അഞ്ചൽക്കാരൻ
നന്ദി. അവരെ ഇ-മെയിൽ മുഖേന ബന്ധപ്പെടുവാൻ ശ്രമിച്ചു. മറുപടി ലഭിക്കും എന്നു പ്രതീക്ഷിക്കുന്നു.
ചിത്രചോരണം ഇതു മാത്രമല്ല. കൂടുതൽ മോഷണങ്ങളെക്കുറിച്ച് അറിയുവാൻ ഇവിടം നോക്കുക.
--
Copyright Infringement - Madhyamam Daily - Velicham Supplement
ReplyDeleteDear Sir,
Yesterday, I accidentally came across Madhyamam Weekly dated March 24, 2008. In the back-inner cover I saw an advertisement on Velicham Supplement. I was shocked to see a page featured in that advertisement. In that page, there was an image copied illegally from my Flickr Album. I am attaching the screen-shot of that page and the picture is highlighted. The original image is available here.
I would like to inform you that, whoever designed that page, used the image without my knowledge or consent. In the additional information section of that image, it's clearly stated that it's copyright protected and all rights reserved to the owner (me). I had watermarked the image using my brand-name 'newnmedia' and also Flickr set name 'Arangu'; as I always do before publishing my pictures in that set. But the watermarks have been wisely avoided in the print.
I wonder what an easy way to do, to just copy-paste the image from somebody's album and use it without giving credits and/or proper remuneration! A few of my co-bloggers/flickr members too have reported cases of Madhyamam stealing their copyrighted photos. Situation demands that we make it clear that such copyright infringement can no more be entertained.
As a responsible print medium, Madhyamam is bound to respect others intellectual property rights and their creativity. And such a feeling should be reflected in all your activities. I expressed my protest against your unlawful, shameless act of lifting images here, here and here. I expect a prompt reply for this mail and hope that the issue will be settled in a mutually amicable manner.
Regards
Haree
--
താഴെപ്പറയുന്ന ഇ-മെയിൽ വിലാസങ്ങളിൽ(വെബ്‍സൈറ്റ്, ഇന്നത്തെ (ആഗസ്റ്റ് 1, 2008) മാധ്യമം ദിനപത്രം എന്നിവയിൽ നിന്നും ലഭിച്ചത്.) മാധ്യമം പത്രത്തിലേക്ക് എഴുതുവാൻ ശ്രമിച്ചു. അധികാരപ്പെട്ട ആരുടെയെങ്കിലും പക്കൽ ഇത് എത്തിയോ എന്ന് അറിയില്ല.
contact@madhyamamonline.com - Delivery failed!
mdmtvm@gmail.com - No error report till now
madhyamam@vsnl.com - Delivery failed!
madhyamamkochi@eth.net - Delivery failed!
mdmblr@gmail.com - No error report till now
madhyamamktm@sancharnet.in - Delivery failed!
മാധ്യമം ദിനപത്രത്തെ ബന്ധപ്പെടുവാൻ മറ്റേതെങ്കിലും ഇ-മെയിൽ വിലാസം ലഭ്യമാണെങ്കിൽ അതിവിടെ പോസ്റ്റ് ചെയ്യുമെങ്കിൽ ഉപകാരമായിരുന്നു. നന്ദി.
--
>അത് ഉന്നയിച്ചിട്ട് ഇപ്പോൾ കുറച്ചു കാലമായല്ലോ, എന്തെങ്കിലും ഫലമുണ്ടായോ?
ReplyDeleteമാധ്യമം കോഴിക്കോട് ഓഫീസില്‍ ഞാന്‍ വിളിക്കുകയുണ്ടായി. അവിടെ നിന്നും പ്രത്യേകിച്ച് മറുപടി ഒന്നും കിട്ടിയില്ല. പക്ഷേ എന്റെ ചിത്രങ്ങള്‍ ഉപയോഗിച്ച മാധ്യമ പ്രവര്‍ത്തകന്‍ വളരെ പോസിറ്റീവായി പ്രതികരിച്ചിട്ടുണ്ട്. അതുകൊണ്ട് ഞാന്‍ ഇപ്പോള്‍ അദ്ദേഹത്തോടാണ്‍ സംസാരിക്കുന്നത്.
>ഈ പറഞ്ഞപോലെയായി ആ ഡിസ്കഷൻ കണ്ടപ്പോൾ എന്റെ കാര്യം. കഷ്ടം! :-(
ഓരോ വാരത്താപത്രവും മത്സരിച്ചാണ്‍ മോഷ്ടിക്കുന്നത്. അടുത്തു തന്നെ ഞാന്‍ എല്ലാ മാധ്യമങ്ങളും ചിത്രങ്ങള്‍ മോഷ്ടിച്ചതിന്റെ അവാര്‍ഡ് വല്ലതും എനിക്ക് കിട്ടാന്‍ സാധ്യതയുണ്ട്.
മഴത്തുള്ളി.കോം ( mazhathully.com) തുടങ്ങിയവരും അടിച്ചു മാറ്റിയിട്ടുണ്ട്. ഓരോരുത്തര്‍ക്കെതിരായി നിയമ നടപടികളും മറ്റും സ്വീകരിച്ചു വരുന്നു. മഴത്തുള്ളിക്കെതിരായ നിയമ നടപടി തുളസിയോടും മറ്റും സഹായം അഭ്യര്‍ത്ഥിച്ചിരുന്നു പക്ഷേ മറുപടിയൊന്നും കാണാത്തതിനാള്‍ സ്വന്തമായിത്തന്നെ നിയമ നടപടിയെടുക്കാനുള്ള നീക്കത്തിലാണ്‍.
>വർക്കൊന്നും വിവരമില്ലായ്കയല്ല. ഇതു ഡിസൈൻ ചെയ്യുന്നവർക്കൊക്കെ അറിയാം, കോപ്പിറൈറ്റിനെക്കുറിച്ചുമെല്ലാം. പക്ഷെ, അങ്ങിനെ ചെയ്താലും ഒന്നും സംഭവിക്കുവാനില്ല
മോഷണം കണ്ടുപിടിക്കപ്പെടില്ല എന്ന ആത്മവിശ്വാസമാണ്‍ അതിനു പിന്നില്‍. തികച്ചും സാര്ത്ഥലാഭത്തിനു വേണ്ടി മറ്റുള്ളവന്റെ മുതല്‍ മോഷ്ടിക്കുക തന്നെ.
~ bobinson
ഹരീ ഐക്യദാര്‍ഢ്യം :)
ReplyDeleteപ്രതിഷേധത്തില്‍ പങ്കു ചേരുന്നു.
ReplyDeleteഹരീ, പ്രതിഷേധത്തില്‍ പങ്കു ചേരുന്നു.
ReplyDeleteഹരിയുടെ അനുവാദമോ, ഹരിയുടെയോ ന്യൂഎന്മീഡിയയുടെ റെഫെറന്‍സോ നല്‍കാതെ ചിത്രമുപയോഗിച്ചതില്‍ പ്രതിഷേധിക്കുന്നു. പ്രത്യേകിച്ച് കോപ്പി റൈറ്റ്സ് റിസേര്വ്‌ഡ് എന്നൊക്കെ എഴുതിയിട്ട് പോലും.
ReplyDeleteപേരുള്ള പത്രമായത് കൊണ്ട് മാന്യമായ ഒരു സമീപനം പ്രതീക്ഷിക്കാം എന്നു തോന്നുന്നു.
ഇനി വേറെ ആരെങ്കിലും ഹരിയുടെ ചിത്രമെടുത്ത് വാട്ടര്‍മാര്‍ക്കും മാറ്റി വേറെ വല്ലിടത്തും പ്രദര്‍പ്പിച്ചിട്ട് അവിടെ നിന്നാണ് മാധ്യമം എടുത്തതെങ്കില്‍? ആ സാധ്യതയും പരിശോധികുക. ഉദാ, എനിക്ക് ഇ-മെയിലില്‍ വരുന്ന ചിത്രങ്ങള്‍. യാതൊരു കോപിറൈറ്റ് ഇല്ലാതെ.
പ്രതിഷേധത്തിന് പിന്തുണ
ReplyDeleteഹരീ, ശക്തമായി പ്രതിഷേധിക്കുന്നു.
ReplyDeleteഅവരുടെ ഇ-മെയിൽ വിലാസങ്ങളിൽ നിന്നു മെയിൽ ബൌൺസ് ആകുന്നുവെങ്കിൽ ടെലിഫോണിലൂടെയും ബന്ധപ്പെടാൻ ശ്രമിക്കു. (അയച്ച 6 ൽ 4 ഉം ഫെയിൽ ആണല്ലോ..). ഈ മോഷണ വിവരം അവർ അറിയാതെ പോകരുത്. നീതി ലഭിക്കുമോയില്ലയോ എന്ന് അറിയാമല്ലോ?
പിന്നെ, ഹരി ഒരു തെറ്റ് ചെയ്തു/ അശ്രദ്ധ വരുത്തി എന്ന് ഞാൻ പറഞ്ഞാൽ നിഷേധിക്കാനാകുമോ? ഹരി പണ്ട് സാങ്കേതികത്തിൽ അവതരിപ്പിച്ച ‘ചിത്രങ്ങളിലെ ജലമുദ്രണം’ എന്ന ആർട്ടിക്കിളിലൂടെയാണു ഞാനൊക്കെ ഫോട്ടോഷോപ്പിൽ വാട്ടർമാർക്കിങ്ങ് ടെക്ക്നിക്ക് പഠിച്ചത്. ഫ്ലിക്കർ പോലുള്ള ഓപ്പൺ സ്പേസിൽ ഷേർചെയ്യുന്ന ചിത്രങ്ങളിലിടുന്ന ‘വാട്ടർമാർക്കിങ്ങ് ലൊക്കേഷൻ‘ മറ്റൊരാൾക്ക് എളുപ്പത്തിൽ കട്ട് ചെയ്ത് മാറ്റി ചിത്രത്തിന്റെ യഥാർത്ഥ മേന്മ നിലനിർത്തികൊണ്ട് തന്നെ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞു എങ്കിൽ... ഹരി വാട്ടർമാർക്ക് ഇട്ടിരുന്നത് ചിത്രത്തിന്റെ മർമ്മപ്രധാനഭാഗത്തല്ല എന്ന് വ്യക്തമാണു. അത് ശ്രദ്ധിക്കാമായിരുന്നില്ലേ.. പ്രത്യേകിച്ച് ഹരിതന്നെ പറയുന്നു:
“... ഈ ചിത്രം എന്റെ പ്രീയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ്. :-( ചുമ്മാ കണ്ട ഏതെങ്കിലും ഒരു ലേഖനത്തിൽ ഉപയോഗിക്കുവാനുള്ളതല്ല. (ചിത്രത്തിന്റെ ഗുണമേന്മകൊണ്ടോ, എടുത്തതിന്റെ മെച്ചം കൊണ്ടോ അല്ല; അതിലെ കലാകാരന്മാരുടെ കഴിവു കൊണ്ട്, ആ രംഗത്തിന്റെ ഗൌരവം കൊണ്ട്, ആ രണ്ട് കലാകാരന്മാരുടേയും ഭാവത്തിനുള്ള പ്രത്യേകത കോണ്ട്...)..” എന്ന്.
ആ സ്ഥിതിക്ക് കൂടുതൽ ശ്രദ്ധിക്കാമായിരുന്നു.
എന്തായാലും അവന്മാർ ചെയ്തത് തീരെ ശരിയായില്ല. ചുമ്മ പ്രതിഷേധിച്ചിട്ട് കാര്യമില്ല, ഇതിനു ഒരു +Ve റിസൽട്ട് കിട്ടുന്നത് വരെ ഫൈറ്റ് ചെയ്യണം.
ഇതിപ്പോ വല്യ കഷ്ടമാണല്ലോ. വാട്ടർമാർക്ക് ചെയ്തിട്ടും രക്ഷയില്ലെന്നു വെച്ചാൽ എന്താ ചെയ്ക. :(
ReplyDeleteപ്രതിഷേധത്തില്‍ പങ്കു ചേരുന്നു. It is really sad to see that someone is using your photos without your permission.
ReplyDeleteപ്രതിഷേധത്തില്‍ പങ്കു ചേരുന്നു.
ReplyDeleteഹരീ ആദ്യം ചെയ്യേണ്ടത് ഒരു വക്കീൽ നോട്ടീസ് അയക്കുകയാണ്.പ്രതിഷേധമൊക്കെ ഇവന്മാർക്ക് പുല്ലുവിലയേ കാണൂ,ആ വഴിക്കും കൂടി പത്താളുകൾ അതുവാങ്ങുമല്ലോ എന്നാവും ചിന്തിക്കുക.അതുകൊണ്ട് ദയവു ചെയ്ത് നിയമപരമായ വഴികൾ തേടുക,അച്ചടിമാധ്യമങ്ങൾക്ക് മുതൽമുടക്കില്ലാതെ കണ്ടന്റ് സംഘടിപ്പിക്കാനുള്ള ഒരു മീഡിയമായി മാറിയോ ബ്ലോഗ്..
ReplyDeleteശക്തമായി പ്രതിഷേധിക്കുന്നു....
ReplyDelete@ ഫ്രീബേഡ്,
ReplyDeleteവക്കീൽ നോട്ടീസോ മറ്റോ അയയ്ക്കുകയുണ്ടായോ? അങ്ങിനെ നിയമപരമായി നീങ്ങിയാലേ രക്ഷയുള്ളൂ എന്നാണ് തോന്നുന്നത്. ആദ്യപടിയായി അങ്ങിനെ ചെയ്യണമെന്നില്ല. ആ മാധ്യമപ്രവർത്തകൻ, ഇങ്ങിനെ പോസിറ്റീവ് ആയി പ്രതികരിച്ച് പ്രതികരിച്ച് സമയം വൈകിക്കുകയാണെങ്കിലോ? മോഷണം കണ്ടുപിടിക്കുവാനുള്ള സാധ്യത വളരെ വിരളമല്ലേ? ഇതുതന്നെ ആകസ്മികമായി എന്റെ മുന്നിൽ വന്നുപെട്ടതാണ്.
@ ഗുപ്തൻ, ശ്രീ, മയൂര, കനൽ, ആഷ, ശ്രീവല്ലഭൻ, പാമരൻ, മലയാളി,
നന്ദി.
@ അരവിന്ദ്,
എങ്ങിനെ അവർക്ക് ലഭിച്ചു എന്നതിൽ കാര്യമുണ്ടോ? മാധ്യമം ആണ് ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഞാൻ മനസിലാക്കിയടത്തോളം, അതിന്റെ പൂർണ്ണ ഉത്തരവാദിത്തം മാധ്യമത്തിനാണ്. അത് ഡിസൈൻ ചെയ്തയാൾക്കല്ല. ഡിസൈനർക്ക് ഈ ചിത്രം എങ്ങിനെ ലഭിച്ചു, അനുവാദമുള്ളതാണോ എന്നതൊക്കെ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുവാൻ പാടുള്ളൂ. അതുകൊണ്ട് ഇ-മെയിലിലൂടെ ലഭിച്ചതാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല.
@ അഭിലാഷങ്ങൾ,
വാട്ടർമാർക്കിംഗ് എന്നത് മർമ്മപ്രധാനഭാഗത്തുവന്നാൽ ഉപയോഗിക്കുവാനുള്ള സാധ്യത കുറയും എന്നത് ശരിയാണ്. എന്നാൽ അതോടൊപ്പം അതു കാണുന്നവർക്കും ബുദ്ധിമുട്ട് അനുഭവപ്പെടും. അതുകൊണ്ടാണ് കാഴ്ചയ്ക്ക് വിഘാതമുണ്ടാക്കുന്ന തരത്തിൽ ജലമുദ്രണം നൽകാത്തത്. ഫ്ലിക്കർ ആൽബത്തിൽ, ഒന്നു രണ്ട് ചിത്രങ്ങളിൽ അങ്ങിനെ ചെയ്തിരുന്നു, അതിന്റെയെല്ലാം ചുവട്ടിൽ കമന്റായി അങ്ങിനെ നൽകരുത് എന്ന അഭിപ്രായവും വന്നിട്ടുള്ളത് ശ്രദ്ധിക്കുക. കാണുന്നവർ ആസ്വദിച്ചു കാണട്ടെ എന്നു കരുതി. ഏതായാലും, ഇനി മുതൽ അങ്ങിനെ ചെയ്യുന്നില്ല.
@ സനാതനൻ,
ഇനി എന്തു ചെയ്യുവാൻ കഴിയും എന്ന് ആലോചിക്കുന്നുണ്ട്. അതിന്റെ കോപ്പി കിട്ടുമോ എന്ന് അന്വേഷിക്കുന്നു. അതു കിട്ടിയാലല്ലേ നിയമപരമായി നീങ്ങുവാൻ സാധിക്കൂ?
--
പ്രതിഷേധത്തില്‍ പങ്കു ചേരുന്നു.
ReplyDeleteഹരി..
ReplyDeleteഇതിപ്പോള്‍ ഹരി കണ്ടതു കാരണം ഇല്ലെങ്കില്‍...ഞാനും പ്രതിഷേധത്തില്‍ പങ്കുചേരുന്നു.
ഇന്‍ഫൊ മാധ്യമം എന്ന പേരില്‍ ഈയടുത്തിടെ ഒരു ഒരു ബ്ലോഗ് തുടങ്ങിയിട്ടുണ്ട്. ഇത് ഈപ്പറഞ്ഞ മാധ്യമം പേപ്പറിന്റെതാണെങ്കില്‍ അവിടെയും ഒരു പരാതി നല്‍കൂ..
http://infomadhyamam.blogspot.com/2008_07_27_archive.html
ഹരീ, ഇവിടെ ദുബായിയില്‍ ഫ്ലിക്കര്‍ ബ്ലോക്ക് ചെയ്തിരിക്കുന്നതിനാല്‍ ഒറിജിനല്‍ ചിത്രം കാണുവാന്‍ സാധിച്ചില്ല. ഇവിടെ അതും കൂടി പ്രസിദ്ധീകരിക്കാമായിരുന്നു.
ReplyDeleteDear Haree, as long as i got the info frm your post, your side is correct and should seek legal action immedietely. If you need any assistance frm Gulf Madhyamam office in Dubai/Abudhabi and its concerned persons here, pls email me the full details. I have personal contacts with Gulf Madhyamam authorities and now I'm in UAE too.
ReplyDeletethanks with regds,
(EranAdan)
ഹരീ..
ReplyDeleteആ ഡിസൈനറുടെ ബ്ലോഗില്‍ ആ ‘വേട്ടച്ചേകോന്റെ’പടം ഒരു ഉളുപ്പുമില്ലാതെ ഇപ്പോഴും കിടക്കുന്നുണ്ട്..
അതല്ലേ പഴയ മോഷണമുതല്‍..
പലനാള്‍ കള്ളന്‍ പലനാള്‍ പിടിയില്‍..
നിയമപരമായി നീങ്ങൂ..
@ അജ്ഞാതൻ,
ReplyDeleteനന്ദി.
@ കുഞ്ഞൻ,
അതെ, ആരുടെയൊക്കെ എത്രയൊക്കെ ചിത്രങ്ങൾ മോഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് ദൈവത്തിനും, മോഷ്ടിച്ചവർക്കും മാത്രമറിയാം! കണ്ടുപിടിക്കാത്ത നിരവധി ചിത്രങ്ങൾ ഈ ശ്രേണിയിൽ ഉണ്ടാകുവാൻ സാധ്യതയുണ്ട്.
‘ഇൻഫോമാധ്യമ’ത്തിൽ ഞാൻ മൊബൈൽ ഫോട്ടോഗ്രഫിയെക്കുറിച്ച് കുറച്ചു നാൾ മുൻപ് എഴുതിയിട്ടുണ്ട്. കൂടാതെ എന്റെ ഫോട്ടോഷോപ്പ് പുസ്തകത്തെക്കുറിച്ചും, സാങ്കേതികം ബ്ലോഗിനെക്കുറിച്ചും വളരെ നല്ല റിപ്പോർട്ടും ഈ സപ്ലിമെന്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇൻഫോമാധ്യമം എഡിറ്ററായ വി.കെ. അബ്‍ദു; സ്ഥിരമായി ഇൻഫോ മാധ്യമത്തിലെഴുതുന്ന ബ്ലോഗർ വി.കെ. ആദർശ് എന്നിവർക്കും മെയിൽ കോപ്പി ചെയ്തിട്ടുണ്ട്. അവർ അത് ബന്ധപ്പെട്ടവർക്ക് അയയ്ക്കുമെന്നു കരുതുന്നു.
@ അപ്പു,
പ്രോക്സികൾ ഒന്നും ഉപയോഗിക്കുവാൻ കഴിയുകയില്ലേ? കോപ്പി ചെയ്ത സോഴ്സ് ഇമേജ് എന്ന രീതിയിലാണ് ഫ്ലിക്കറിലേത് തന്നെ ചേർത്തത്.
@ ഹരിയണ്ണൻ,
അത് ഇപ്പോൾ നിയമാനുസൃതമായല്ലോ! പ്രണത ജോയുമായുള്ള പ്രശ്നങ്ങൾ പരിഹരിച്ചു എന്നാണ് ഞാൻ മനസിലാക്കുന്നത്.
--
I too join the protest , there is a definite lack of awareness about private content versus public content in our community.
ReplyDeleteHave we degenerated into a community which takes everything from others and not give anything in back. These incidents are disgusting.
ജോയുടെ ഒരു കേസ് കോടതിയ്ക്ക് പുറത്ത് സെറ്റിലായി. അതേ ഡിസൈനര്‍ മോഷ്ടാവ് തന്നെ ഇതും ചെയ്തതെങ്കില്‍ വെറുതെ വിടരുത് അയാളെയും.
ReplyDeleteമോഷണത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു.
ഇതൊരു തുടര്‍ക്കഥയാവുകയാണല്ലോ!!! :x
ReplyDeleteവിട്ടുകൊടുക്കരുത്..!
ഞാനും ചേരുന്നു..വിട്ടു കൊടുക്കണ്ട...കേട്ടോ...നല്ല രീതിയില്‍ തന്നെ പ്രതിഷേധിക്കണം.
ReplyDeleteശക്തിയായി പ്രതിഷേധിക്കുന്നു.
ReplyDeleteശക്തമായി പ്രതിഷേധിക്കുന്നൂ.
ReplyDeletemadhyamamweekly@gmail.com,
ReplyDeletenpsajeesh@gmail.com
ഇവയിൽ കൂടി മെയിൽ അയക്കൂ... സജീഷ് സബ് എഡിറ്ററാണു..
ഹരീ,
ReplyDeleteയു.എ.ഇ.യില്‍ ഫ്ലിക്കര്‍ നിരൊധിച്ചതിനാല്‍ യഥാര്‍ത്ഥചിത്രം കാണാനായില്ല.
എങ്കിലും പ്രതിഷേധത്തില്‍ പങ്കു ചേരുന്നു.
പ്രതിക്ഷേടത്തില്‍ പങ്കു ചേരുന്നു. !!
ReplyDeleteപ്രതിഷേധത്തില്‍ പങ്കു ചേരുന്നു.
ReplyDeleteശക്തമായി പ്രതിഷേധിക്കുന്നു.
ReplyDeleteപേരുള്ള പത്രങ്ങള്‍ പോലും ഇങ്ങനെ ചെയ്യാന്‍ തുടങ്ങിയാല്‍ എന്തുചെയ്യാന്‍..
അവരുടെ പ്രതികരണം വന്നോ ഹരീ?
പത്രം കിട്ടിയോ ഹരി ?
ReplyDeleteഇല്ലെങ്കില്� ഞാന്� ലൈബ്രറിയില്� നോക്കാം.
@ ഗുണാളൻ, ഡാലി, ബാലു, സ്മിത ആദർശ്, കണ്ണൂസ്, തമനു, വക്രബുദ്ധി, ആഗ്നേയ, നിരാർ ബഷീർ, ശാലിനി, കുറ്റ്യാടിക്കാരൻ, തുളസി കക്കാട്;
ReplyDeleteഏവർക്കും നന്ദി.
> അയച്ച മെയിലിന് ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ല. mdmtvm@gmail.com എന്ന ഐ.ഡി. എന്നെ ചാറ്റിൽ ചേർത്തിട്ടുണ്ട് (ചാറ്റിന് അവരെ ഓൺലൈനിൽ കണ്ടിട്ടില്ല.), അത്രമാത്രമാണ് സംഭവിച്ചത്! വക്രബുദ്ധി ഇവിടെ നൽകിയിരിക്കുന്ന മെയിൽ അഡ്രസുകളിലും മെയിൽ അയച്ചിരുന്നു. അവയ്ക്കും മറുപടിയില്ല.
> പത്രം ലഭ്യമായിട്ടില്ല. മാർച്ച് 17-ലേത് ലഭിച്ചു; അതിൽ അല്ല എന്നു വ്യക്തമായി. അതിനാൽ മാർച്ച് 10-ലേതിൽ തന്നെയാവും എന്നു കരുതുന്നു. ഒന്നു രണ്ട് ലൈബ്രറികളിൽ അന്വേഷിച്ചിരുന്നു; ഒരു സുഹൃത്തിനെ കൂടുതൽ തിരയുവാൻ ഏൽപ്പിച്ചിട്ടുണ്ട്. ലഭിച്ചില്ലെങ്കിൽ, തീർച്ചയായും തുളസിയുടെ സഹായം വേണ്ടിവരും. :-)
--
ഹരീ, ഞാനും പ്രതിഷേധിക്കുന്നു.
ReplyDeleteജോയുടെ പടം അടിച്ചുമാറ്റിയിട്ട് ഇതുവരെ അതിനെപ്പറ്റി ഒരു കുറ്റബോധവും പ്രകടിപ്പിക്കാത്തയാള്‍ അതിനുശേഷം ഹരീയുടെ പടവും അടിച്ച് മാറ്റിയെന്നറിഞ്ഞപ്പോള്‍, അയാളോട് മാത്രമല്ല, ആ പത്രത്തിന്റെ അധികാരികളോടും തോന്നുന്നു, ദേഷ്യം. മാധ്യമം മാനേജ്‌മെന്റിനും ഉത്തരവാദിത്തമുണ്ട് എന്നെനിക്ക് തോന്നുന്നു.
Hari
ReplyDeleteprathikshedhathil panku cherunnu...
ഹരീ മുന്നോട്ടുപൊയ്ക്കൊള്ളൂ. എല്ലാപിന്തുണയും ഉണ്ടാകും. ഒരു സാദാ ബ്ലോഗര്‍ അവരുടെ ബ്ലോഗില്‍ ഒരു ചിത്രം എടുത്തിട്ടാല്‍ നമുക്കത് ക്ഷമിക്കാം. അവരുടെ അറിവില്ലഴ്ക കൊണ്ടാണന്ന് കരുതി. പിന്നെ അതു കൊമേഴ്സ്യല്‍ പര്‍പ്പസ്സിന് അല്ലാത്തകൊണ്ടും. ഇത് അങ്ങനെ അല്ലാല്ലോ? നിയമപരമായ് തന്നെ നീങ്ങുക. അതാണ് നല്ലത്. പ്രത്യേകിച്ച് ഇത് ആദ്യ സംഭവം അല്ലാത്ത സ്ഥിതിക്ക്.
ReplyDeletepriya haree ella designermaarum cheyyunnathu onnu mathram. ethu nalla photo kandalum athu save cheythu vekkum. pinne search image butten eppozhum ready to clik aayirikkum. photshopil enthu venelum aakaam. enne lokathu maathru choranam polum oru vishayamalla. vittukala. kazhivillathavar kattu thinnunna kaalam
ReplyDeletekazhivillathavan kattu thinnatte haree. E world kallanmaarkku vaathil thurannittu koduthirikkukayalle. enthu cheyyan.
ReplyDeleteമോഷണത്തില്‍ പ്രതിഷേധിക്കുന്നു.
ReplyDeleteയാതൊരു ഉളുപ്പുമില്ലാതെ മോഷ്ടിച്ചെടുത്ത ചിത്രങ്ങള്‍ ചേര്‍ത്ത് ഈ വക ‘സാംസ്ക്കാരിക/സാഹിത്യ’ പ്രസിദ്ധീകരണങ്ങള്‍ കൊഴുപ്പിച്ചെടുക്കുന്ന പേജുകളില്‍ സ്വാതന്ത്ര്യം,സമത്വം, മനുഷ്യാവകാശം എന്നിവക്കായുള്ള രോദനങ്ങളും ക്ഷോഭങ്ങളും ഓര്‍മ്മപ്പെടുത്തലുകളുമൊക്കെയാണ് അച്ചടിച്ചുവെക്കുന്നത്. എന്തൊരു വിരോധാഭാസം ! കഷ്ടം തന്നെ...
@ വക്കാരിമഷ്ട,
ReplyDeleteഎം.എ. ഷാനവാസാണ് ഈ ചിത്രം അടിച്ചുമാറ്റി വെളിച്ചത്തിന്റെ പേജ് ചെയ്തതെന്ന് ഞാൻ പറഞ്ഞിട്ടില്ല. അദ്ദേഹമായിരിക്കാം എന്നേ പറഞ്ഞുള്ളൂ. മറ്റേതെങ്കിലും ഡിസൈനർ ആകുവാനും സാധ്യതയുണ്ട്.
@ ജി. മനു,
നന്ദി.
@ പ്രശാന്ത് ആർ. കൃഷ്ണ,
ശരിതന്നെ. ഒരു ബ്ലോഗർ ചെയ്യുന്നതും ഇതുമായി താരതമ്യം ചെയ്യുവാൻ കഴിയുകയില്ല. (ബ്ലോഗർ കോപ്പിയടിച്ച് ഉപയോഗിക്കുന്നത് ശരി എന്നല്ല!) മോഷണം ആരു ചെയ്താലും തെറ്റുതന്നെ, പക്ഷെ, ഉത്തരവാദിത്തപ്പെട്ടവർ ചെയ്യുമ്പോൾ അതിന്റെ ഗൌരവം കൂടും.
@ പുരികപുരാണം,
ഡിസൈനർമാർ ചിത്രങ്ങൾ കോപ്പി ചെയ്ത് വെച്ചുകൊള്ളട്ടെ, പ്രശ്നമില്ല. എന്നാൽ അത് വാണിജ്യപരമായി ഉപയോഗിക്കുമ്പോൾ, ആ ചിത്രം എടുത്തയാൾക്ക് അർഹിക്കുന്ന പ്രതിഫലം നൽകേണ്ടതുണ്ട്. കാരണം ആ ചിത്രമാണ് ആ ഡിസൈനിന് മിഴിവേകുന്നത്. ഇവിടെ ചിത്രങ്ങൾ നേരിട്ട് ഉപയോഗിച്ചിരിക്കുകയാണ്, എന്തെങ്കിലും മാറ്റം ഫോട്ടോഷോപ്പിൽ വരുത്തിപ്പോലുമല്ല ഉപയോഗിച്ചിരിക്കുന്നത്. (അനുവാദമില്ലാതെ മാറ്റം വരുത്തുന്നതും തെറ്റുതന്നെ!) കട്ടുകൊണ്ടു പോവുമ്പോൾ, അതും കണ്ട് മിണ്ടാതിരിക്കണമെന്നാണോ?
@ ലാപുട,
സ്വാതന്ത്ര്യം, സമത്വം, മനുഷ്യാവകാശം എന്നിവയ്ക്കുള്ള രോദനങ്ങളാവാം, അതിൽ കുഴപ്പമില്ല. എന്നാൽ രോദനം ഒരിക്കലും നിലയ്ക്കുകയുമില്ല, കാരണം ഇവയ്ക്കു വേണ്ടി മുറവിളി കൂട്ടുവാനല്ലാതെ ഇവയൊന്നും അനുഭവിക്കുവാൻ പൌരന് അവകാശമില്ല!
--
എന്റെ ഹരീ.... എനിക്കു തോന്നുന്നത് ഇതൊക്കെ ഒട്ടുമിക്ക പത്രക്കാരും മാസികക്കാരും ചെയ്യുന്നതാണെന്നാണ് (പ്രത്യേകിച്ച് ചെറുകിട പത്ര മാസികകള്‍). ഗൂഗിളില്‍ സേര്‍ച്ച് ചെയ്യും, പറ്റിയത് കിട്ടിയാല്‍ ഉപയോഗിക്കും. പിന്നെ ആ നേരത്ത് കോപ്പി റൈറ്റും മണ്ണാങ്കട്ടയുമൊക്കെ ആരു നോക്കുന്നു... നേരമുണ്ടാവില്ല, പ്രത്യേകിച്ച് പത്രമാവുമ്പോള്‍... പരമാവധി അത്തരം ചിത്രങ്ങള്‍ നെറ്റില്‍ ഇടാതിരിക്കുക, അല്ലെങ്കില്‍ റസല്യൂഷന്‍ കുറച്ചിടുക. ഏതായാലും ഇത്രയൊക്കെ പരാതിപ്പെട്ടിട്ടും മാധ്യമം ഒരു സോറിയെങ്കിലും പറഞ്ഞില്ലെങ്കില്‍ അതു കഷ്ടം തന്നെ.... ഒരു സ്വകാര്യം.. ഞാനുമൊരു പത്രക്കാരനാേേണയ്
ReplyDeleteഇന്ത്യയിലെ ഏറ്റവും കൂടുതല്‍ സര്‍ക്കുലേഷന്‍ ഉണ്ടന്ന് അവകാശപ്പെടുന്ന ഒരു മലയാളം ദിനപ്പത്രത്തില്‍ വന്ന വാര്‍ത്തയും ചിത്രങ്ങളു പത്രത്തിന്‍റെ ലിങ്കോടെ ഞാന്‍ എന്‍റെ ബ്ലോഗില്‍ പോസ്റ്റ്ചെയ്തിരുന്നു.
ReplyDeleteഇവിടെ ക്ലിക്ക്ചെയ്താല്‍ വാര്‍ത്തയും ചിത്രങ്ങളും കാണാം.
ഈ ചിത്രങ്ങള്‍ ഒരു ഉളുപ്പുമില്ലാതെ നെറ്റില്‍ നിന്നും മോഷ്ടിച്ച് ഫോട്ടോഷോപ്പില്‍ കയറ്റി മേര്‍ജ് ചെയ്ത് ഇട്ടവയാണ്. ഈ ചിത്രങ്ങളുടെ ഒര്‍ജിനല്‍ സോഴ്സ്
ദാ ഇവിടെ
പ്രമുഖ പത്രങ്ങള്‍ ഇങ്ങനെ ആയാല്‍ പിന്നെ ഛോട്ടാപത്രങ്ങള്‍ അങ്ങിനെ ആയില്ലങ്കില്‍ അല്ലേ അതിശയിക്കാനുള്ളൂ.
മുമ്പേനടക്കും ഗോവുതന്‍റെ പിമ്പേ നടക്കും ഗോക്കളല്ലാം.........
@ എം.ടി.പി റഫീക്ക്,
ReplyDeleteആയിരിക്കാം. അതങ്ങിനെ തുടർന്നോട്ടെ എന്നാണോ? മാധ്യമത്തിൽ വന്ന ഒരു ലേഖനം അതേപടി ഞാനെടുത്ത് മറ്റെവിടെയെങ്കിലും എന്റെ പേരിൽ പ്രസിദ്ധീകരിച്ചാൽ അവർ കൈയും കെട്ടി മിണ്ടാണ്ടിരിക്കുമോ? എങ്കിലൊരു കാര്യം ചെയ്യട്ടെ, അവർ അവരുടെ മാസികെ കോപ്പിലെഫ്റ്റ് ആക്കട്ടെ! ചിത്രങ്ങൾ നെറ്റിൽ ഇടാതിരിക്കുക എന്ന നിർദ്ദേശം അസലായി! കവിത/കഥ/ലേഖനം മോഷ്ടിക്കാതിരിക്കുവാൻ ബ്ലോഗിൽ എഴുതാതിരിക്കുക, ഒരിക്കലും നന്നായികിടക്കാത്ത റോഡ് കണ്ട് കോർപ്പറേഷനെ തെറി വിളിക്കാതെ റോഡിൽ നടക്കാതിരിക്കുക, ലോക്‌സഭയിൽ എം.പി.മാരുടെ കച്ചവടം കണ്ട് മൂക്കത്തു വിരൽ വെക്കാതിരിക്കുവാൻ അവയൊന്നും കണ്ടില്ലാന്നു വെയ്ക്കുക... (സ്വകാര്യമായി) താങ്കളാണ് യഥാർത്ഥ പത്രക്കാരൻ. :-)
@ Prasanth. R Krishna,
ലിങ്ക് രണ്ടും ഒന്നായിപ്പോയല്ലോ! ഇവിടെയും ആ പത്രത്തിന് ആ ബ്ലോഗിലേക്ക് ഒരു കടപ്പാട് വെച്ചാൽ തീരാവുന്ന പ്രശ്നമേയുള്ളൂ. അതെന്തുകൊണ്ട് ചെയ്യുവാൻ മനസു കാണിക്കുന്നില്ല എന്നതാണ് ചോദ്യം? അതെന്തോ കുറവാണെന്ന ഒരു ധാരണ ഉള്ളതുപോലെ തോന്നുന്നു.
--
മുകളില്‍ ഇട്ടലിങ്കുകളില്‍ വന്ന മിസ്റ്റേക്ക് കാരണം ശരിക്കുള്ള ലിങ്ക് നല്‍കി ആ കമന്‍റ് ഒന്നുകൂടി പോസ്റ്റ് ചെയ്യുന്നു
ReplyDeleteഇന്ത്യയിലെ ഏറ്റവും കൂടുതല്‍ സര്‍ക്കുലേഷന്‍ ഉണ്ടന്ന് അവകാശപ്പെടുന്ന ഒരു മലയാളം ദിനപ്പത്രത്തില്‍ വന്ന വാര്‍ത്തയും ചിത്രങ്ങളും പത്രത്തിന്‍റെ ലിങ്കോടെ ഞാന്‍ എന്‍റെ ബ്ലോഗില്‍ പോസ്റ്റ്ചെയ്തിരുന്നു.
ഇവിടെക്ലിക്ക്ചെയ്താല്‍ വാര്‍ത്തയും ചിത്രങ്ങളും കാണാം.
ഈ ചിത്രങ്ങള്‍ ഒരു ഉളുപ്പുമില്ലാതെ നെറ്റില്‍ നിന്നും മോഷ്ടിച്ച് ഫോട്ടോഷോപ്പില്‍ കയറ്റി മേര്‍ജ് ചെയ്ത് ഇട്ടവയാണ്. ഈ ചിത്രങ്ങളുടെ ഒര്‍ജിനല്‍ സോഴ്സ്
ദാ ഇവിടെ
പ്രമുഖ പത്രങ്ങള്‍ ഇങ്ങനെ ആയാല്‍ പിന്നെ ഛോട്ടാപത്രങ്ങള്‍ അങ്ങിനെ ആയില്ലങ്കില്‍ അല്ലേ അതിശയിക്കാനുള്ളൂ.
മുമ്പേനടക്കും ഗോവുതന്‍റെ പിമ്പേ നടക്കും ഗോക്കളല്ലാം.........
ഹരീ ഇപ്പോള്‍ ലിങ്ക്കള്‍ ശരിയല്ലേ?
ReplyDeleteഹരീ, മാധ്യമക്കാര്‍ എന്തെങ്കിലും മറുപടി നല്കിയോ? ഞാനും അവരുടെ ബ്ളോഗില്‍ ഇതിനെതിരേ ഒരു കമന്റെഴുതിയിട്ടുണ്ട്. വെളിച്ചം കാണുമോ എന്നു സംശയം. ഹരിയുടെ ചിത്രവിശേഷം വായിക്കാറുണ്ട്. കമന്റെഴുതാന്‍ പലപ്പോഴും സമയം കിട്ടാറില്ല. ഏതായാലും ഇക്കാര്യത്തില്‍ പ്രതിഷേധിക്കാതെ വയ്യ. നിയമപരമായി നീങ്ങുക. വിജയാശംസകള്‍!
ReplyDeleteHaree,
ReplyDeletePlagiarism by print media is working very much like molestation in public transport. The offender knows the victim is offended, but places his bet on victim’s meekness.
Print guys do this believing the aggrieved, being an individual who has more important things to do in life and less money to peruse a lawsuit will only be able to howl some protests and let it go finally.
Every time we protest and then forget, we are reinforcing their belief, thereby making them bolder thieves. Unless someone takes all the pain and bears all the cost to drag one of them to the court, have all the patience to see it settled through the due(long) course of law, this will continue.
In addition to having an exemplary effect, the verdict will serve as a rider for any similar incident later on.
Now, who will bell the cat?
(sorry, keyman adichu poyi)
poor beggerssss!!!!!!!!!!!!
ReplyDelete