മാധ്യമത്തിന്റെ പുതിയ ലക്കത്തിലൂടെ (2008 ആഗസ്റ്റ് 11, പുസ്തകം 11) വെറുതെ ഒന്നു കണ്ണോടിച്ചു. നമ്മുടെ എന്തെങ്കിലും അടിച്ചുമാറ്റിയിട്ടുണ്ടോ എന്നറിയണമല്ലോ! :-) എം.എ. ഷാനവാസ് എന്ന മാന്യദേഹം തന്നെയാണ് കവർ ഡിസൈനർ എന്ന് ഉള്ളിലെ ആദ്യപേജിൽ തന്നെ കാണാം. (കവർ ഡിസൈൻ: ഷാനവാസ് എം.എ.). മാധ്യമം ആഴ്ചപ്പതിപ്പിന്റെ കവർ ചിത്രം ആദ്യം കാണാം. തൂക്കുകയറിന്റെ കറുത്ത ബാക്ക്‌ഗ്രൌണ്ടിലുള്ള ഒരു നല്ല ചിത്രമാണ് കവർപേജിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് എവിടെ നിന്നും ലഭിച്ചു?
ഉത്തരം വളരെ ലളിതം. ഗൂഗിൾ ഇമേജ് സേർച്ചിൽ Noose എന്നോ Hangman's Noose എന്നോ Hang Knot എന്നോ ഒന്ന് തിരഞ്ഞുനോക്കുക. നിങ്ങൾക്ക് ഈ ചിത്രം ലഭിക്കും. ഈ ചിത്രം വളരെയധികം സ്ഥലങ്ങളിൽ കോപ്പിറൈറ്റ് ലംഘനം നടത്തി ഉപയോഗിച്ചിട്ടുണ്ട്. ആരാണ് ഇതിന്റെ യഥാർത്ഥ അവകാശികൾ? ഉത്തരം ഇവിടെ നോക്കിയാൽ ലഭിക്കും. ഇതോ, ഇതോ ആവാം മുഖച്ചിത്രത്തിനായി ഉപയോഗിച്ചത്. ആദം ഹാർട്ട്-ഡേവിസ് എന്ന ഫോട്ടോഗ്രാഫറുടേതാണ് ചിത്രം. Free to download and use! എന്നതിനു ശേഷം ഒരു (c) ലിങ്ക് നൽകിയിട്ടുണ്ട്. അതിൽ പറഞ്ഞിരിക്കുന്നത് ഇവിടെ കാണാം. സംക്ഷിപ്തമായി ഇങ്ങിനെ തുടക്കത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്:
ആദ്യപേജിൽ ഒരു മൈക്രോഫോണിന്റെ ചിത്രം ഉപയോഗിച്ചിരിക്കുന്നതു കാണാം. “ജനാധിപത്യത്തിലെ കോളനി മര്യാദകൾ” എന്ന കവർസ്റ്റോറിയിലും(പേജ് നമ്പർ 18) ഇതേ ചിത്രം ഉപയോഗിച്ചിട്ടുണ്ട്. ഇതേ ചിത്രം ഫ്ലിക്കറിൽ ഇവിടെയുണ്ട്. ക്രിയേറ്റീവ് കോമൺസ് ലൈസൻസാണ് ഈ ചിത്രത്തിനും ബാധകം. അതായത് ഈ ചിത്രം എന്തിനെങ്കിലും ഉപയോഗിക്കുന്നെങ്കിൽ; ആരുടെ ചിത്രമാണെന്നത് പ്രതിപാദിച്ചിരിക്കണം, വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുവാൻ പാടില്ല കൂടാതെ ഈ ചിത്രത്തെ വ്യത്യാസപ്പെടുത്തി ഉപയോഗിക്കുവാനും പാടുള്ളതല്ല.
ഇനി നമുക്ക് വി.കെ. ആദർശ് എഴുതിയ “പൊതുതിരഞ്ഞെടുപ്പിന്റെ ഇന്റർനെറ്റ് യുഗം” എന്ന ലേഖനത്തിലേക്ക് പോവാം. പേജ് നമ്പർ 33-ൽ Emerce എന്ന മാഗസീനുകൾ അടുക്കിയിരിക്കുന്ന ഒരു ചിത്രമുണ്ട്. ആ ചിത്രം നമുക്ക് ഇവിടെ കാണാം. ഈ ചിത്രവും ക്രിയേറ്റീവ് കോമൺസ് ലൈസൻസ് പ്രകാരം പങ്കുവെയ്ക്കപ്പെട്ടിരിക്കുന്നതാണ്. നഗ്നമായ നിയമലംഘനമാണെന്നതിന് മറ്റു തെളിവുകൾ ആവശ്യമില്ലല്ലോ! പേജ് നമ്പർ 35-ലേക്ക് എത്താം. "I aAM VoTING OBAMA" എന്നെഴുതിയതിനു കീഴെയായി, ഒരു പട്ടി ജനാലയ്ക്കരികിൽ വന്നു നിൽക്കുന്ന ഒരു ചിത്രം. ആ ചിത്രം ഇവിടെ കാണാം. ഇത് കോപ്പിറൈറ്റ് ഉള്ളതാണ്, മാധ്യമത്തിന് അതൊന്നും ബാധകമല്ല!
എസ്. ശാരദക്കുട്ടിയുടെ “ഒരു മഹാവൃക്ഷത്തിന്റെ ധ്യാനങ്ങൾ” എന്ന ലേഖനത്തിന്റെ മൂന്നാം പേജ്, പേജ് നമ്പർ 39-ൽ ഉപ്പുമാങ്ങ ഭരണികൾ നിരന്നിരിക്കുന്ന ഒരു ചിത്രമുണ്ട്. അത് ബ്ലാക്ക്-ആൻഡ്-വൈറ്റ് ചിത്രം, കളർ ചിത്രം തന്നെ ഇവിടെ കാണാം.(സൂക്ഷിച്ചു നോക്കൂമ്പോൾ ചിത്രങ്ങൾ തമ്മിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. അതിനാൽ ഈ ചിത്രം അതേപടി കോപ്പി ചെയ്തതാണെന്നു പറയുവാൻ കഴിയുകയില്ല.) "കോടതികളെക്കൊണ്ട് സ്ത്രീകൾക്ക് എന്തു പ്രയോജനം?" എന്ന ലേഖനത്തിൽ, 57-ല് ചേർത്തിരിക്കുന്ന പൂച്ചയുടെ ചിത്രം, അത് ഇവിടെ നിന്നും അടിച്ചുമാറ്റിയതാണ്.
സംശയകരമായ ചിത്രങ്ങൾ വാരികയിൽ അവിടെയും, ഇവിടെയുമൊക്കെ ഇനിയും ഉപയോഗിച്ചിട്ടുണ്ടെങ്കിലും; പെട്ടെന്നുള്ള സേർച്ചിൽ ഗൂഗിൾ, ഫ്ലിക്കർ എന്നിവയിൽ നിന്നും അവയുടെ യഥാർത്ഥ ചിത്രങ്ങളുടെ ലിങ്കുകൾ ലഭിച്ചില്ല. മറ്റ് സൈറ്റുകളും ചിത്രങ്ങൾ മോഷ്ടിക്കുവാനായി പരതുന്നുണ്ടാവാം. മുപ്പതോളം ചിത്രങ്ങളാണ്(ഫോട്ടോഗ്രാഫുകൾ) ഈ ലക്കത്തിൽ ഉപയോഗിച്ചിട്ടുള്ളത്. ഇതിൽ മുഖചിത്രമുൾപ്പടെആറെണ്ണം അഞ്ചെണ്ണം ഇന്റർനെറ്റിൽ നിന്നും കോപ്പിറൈറ്റ് നിയമങ്ങൾ ലംഘിച്ച് എടുത്തുപയോഗിച്ചിട്ടുള്ളവയാണ്. ഇനിയും 10 ചിത്രങ്ങളെങ്കിലും അങ്ങിനെ തന്നെ എടുത്തിരിക്കുവാനാണ് സാധ്യത (ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങളിൽ; മാധ്യമത്തിന്റെ ചിത്രങ്ങളും മറ്റുള്ളവയും തമ്മിലുള്ള നിലവാരം താരതമ്യം ചെയ്താൽ അത് മനസിലാവുന്നതാണ്.). ബാക്കിയുള്ളവയിൽ 11 എണ്ണവും രാഷ്ട്രീയ നേതാക്കളുടെ അല്ലെങ്കിൽ വ്യക്തികളുടെ ചിത്രമാണ്. അതായത് ക്രിയേറ്റീവായി മാധ്യമം എടുത്തിരിക്കുവാൻ സാധ്യതയുള്ള ചിത്രങ്ങൾ 3 4 എണ്ണം മാത്രം! കോപ്പിറൈറ്റുള്ള ഈ ആറ് അഞ്ച് ചിത്രങ്ങൾ, അവർ വാണിജ്യാവിശ്യത്തിനായി വാങ്ങുകയാണെങ്കിൽ ഇവർക്കുണ്ടാവുന്ന ചെലവ് എത്രയാണെന്ന് ഒന്നൂഹിച്ചു നോക്കൂ. ഇങ്ങിനെ വാരിക, പത്രം എന്നിവയിൽ കൂടി ഇവർ നടത്തുന്ന നിയമലംഘനങ്ങൾ എണ്ണിയാലൊടുങ്ങാത്തതാണ്. ഈ ലക്കം ഒരു ഉദാഹരണമായി എടുത്തുവെന്നുമാത്രം.
മാധ്യമം-വെളിച്ചം സപ്ലിമെന്റിന്റെ എഡിറ്റർ എന്നെ വിളിക്കുകയുണ്ടായി. അദ്ദേഹം അവധിയിലാണ്, അതിനാലാണ് പ്രശ്നത്തെക്കുറിച്ച് അറിയുവാൻ വൈകിയത്, തിരികെ ഓഫീസിൽ ജോയിൻ ചെയ്തു കഴിഞ്ഞ് വിളിക്കും എന്നാണ് പറഞ്ഞത്. അറിയാതെ പറ്റിയതാണ് എന്നതാണ് അദ്ദേഹം നൽകിയ വിശദീകരണം. ക്രെഡിറ്റ് നൽകണമെന്ന് പറഞ്ഞിരുന്നതാണ്, വിട്ടുപോയതാണ് എന്നൊരു ന്യായീകരണവുമുണ്ട്! അറിയാതെ പറ്റുന്നതല്ല ഇതെന്ന് മനസിലാക്കിക്കുവാൻ കൂടിയാണ് ഈ പോസ്റ്റ്. കോപ്പിറൈറ്റ് പ്രശ്നങ്ങളെക്കുറിച്ച് ഇത്രയുമൊക്കെ ആരോപണം ഉണ്ടായതിനു ശേഷം ഇറങ്ങിയ ലക്കമാണ് ഇതെന്നത് സംഗതിയുടെ ഗൌരവം കൂട്ടുന്നു. ഞങ്ങൾ തോന്നിയതുപോലെ കോപ്പി ചെയ്യും, ഉപയോഗിക്കുകയും ചെയ്യും; ആരെന്തു ചെയ്യുമെന്നു കാണട്ടെ എന്ന തികഞ്ഞ ധാർഷ്ട്യം മാത്രമാണിത്. എം.എ. ഷാനവാസ് എന്ന ഡിസൈനർ തുടർച്ചയായി കോപ്പിറൈറ്റ് ലംഘനം നടത്തുന്നു എന്നു പറഞ്ഞപ്പോൾ സപ്ലിമെന്റ് എഡിറ്റർ നൽകിയ മറുപടി, അദ്ദേഹം അവിടുത്തെ ഡിസൈനറല്ല, സബ്ബ്-എഡിറ്ററാണത്രേ! കൊള്ളാം, ഇതുപോലെയുള്ളവന്മാരെ തന്നെ സബ്ബ്-എഡിറ്റർമാരാക്കി വെക്കണം. സബ്ബ്-എഡിറ്ററേ മോഷ്ടിച്ചു ഡിസൈൻ ചെയ്യുമ്പോൾ, താഴെയുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ!!!
ഈ ലക്കം എടുത്തുപയോഗിച്ച ചിത്രങ്ങളുടെയൊന്നും ഉടമസ്ഥന്റെ പേര് വാരികയിലില്ല. ഇവരോടൊക്കെ അനുവാദം വാങ്ങി, അതിനു ശേഷമാണ് ഇവയൊക്കെയും പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും വിശ്വസിക്കുവാൻ വയ്യ. അപ്പോൾ പിന്നെ എനിക്കുമൊരു ചിന്ത - ഞാനുമൊരു വാരിക തുടങ്ങിയാലോ!!!
കടപ്പാട്: ഇവിടെ സ്കാൻ ചെയ്ത് ചേർത്തിരിക്കുന്ന ചിത്രങ്ങളുടെ പൂർണ്ണമായ അവകാശം ‘മാധ്യമം’ വാരികയിൽ നിക്ഷിപ്തമാണ്!!!
ഉത്തരം വളരെ ലളിതം. ഗൂഗിൾ ഇമേജ് സേർച്ചിൽ Noose എന്നോ Hangman's Noose എന്നോ Hang Knot എന്നോ ഒന്ന് തിരഞ്ഞുനോക്കുക. നിങ്ങൾക്ക് ഈ ചിത്രം ലഭിക്കും. ഈ ചിത്രം വളരെയധികം സ്ഥലങ്ങളിൽ കോപ്പിറൈറ്റ് ലംഘനം നടത്തി ഉപയോഗിച്ചിട്ടുണ്ട്. ആരാണ് ഇതിന്റെ യഥാർത്ഥ അവകാശികൾ? ഉത്തരം ഇവിടെ നോക്കിയാൽ ലഭിക്കും. ഇതോ, ഇതോ ആവാം മുഖച്ചിത്രത്തിനായി ഉപയോഗിച്ചത്. ആദം ഹാർട്ട്-ഡേവിസ് എന്ന ഫോട്ടോഗ്രാഫറുടേതാണ് ചിത്രം. Free to download and use! എന്നതിനു ശേഷം ഒരു (c) ലിങ്ക് നൽകിയിട്ടുണ്ട്. അതിൽ പറഞ്ഞിരിക്കുന്നത് ഇവിടെ കാണാം. സംക്ഷിപ്തമായി ഇങ്ങിനെ തുടക്കത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്:
1. If you use our stuff, please link to us to help other people find us.കൂടുതൽ വ്യക്തമായി/വിശദമായി താഴെയുള്ള പാരഗ്രാഫുകളിൽ പറഞ്ഞിട്ടുണ്ട്.
2. If you make money from using our stuff, share it with us!
3. Don't sell or steal our stuff, or be nasty to us.
4. Don't use our stuff to deceive or mislead others.
5. Thanks very much to our contributors!
6. Please read our privacy policy.
ആദ്യപേജിൽ ഒരു മൈക്രോഫോണിന്റെ ചിത്രം ഉപയോഗിച്ചിരിക്കുന്നതു കാണാം. “ജനാധിപത്യത്തിലെ കോളനി മര്യാദകൾ” എന്ന കവർസ്റ്റോറിയിലും(പേജ് നമ്പർ 18) ഇതേ ചിത്രം ഉപയോഗിച്ചിട്ടുണ്ട്. ഇതേ ചിത്രം ഫ്ലിക്കറിൽ ഇവിടെയുണ്ട്. ക്രിയേറ്റീവ് കോമൺസ് ലൈസൻസാണ് ഈ ചിത്രത്തിനും ബാധകം. അതായത് ഈ ചിത്രം എന്തിനെങ്കിലും ഉപയോഗിക്കുന്നെങ്കിൽ; ആരുടെ ചിത്രമാണെന്നത് പ്രതിപാദിച്ചിരിക്കണം, വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുവാൻ പാടില്ല കൂടാതെ ഈ ചിത്രത്തെ വ്യത്യാസപ്പെടുത്തി ഉപയോഗിക്കുവാനും പാടുള്ളതല്ല.
ഇനി നമുക്ക് വി.കെ. ആദർശ് എഴുതിയ “പൊതുതിരഞ്ഞെടുപ്പിന്റെ ഇന്റർനെറ്റ് യുഗം” എന്ന ലേഖനത്തിലേക്ക് പോവാം. പേജ് നമ്പർ 33-ൽ Emerce എന്ന മാഗസീനുകൾ അടുക്കിയിരിക്കുന്ന ഒരു ചിത്രമുണ്ട്. ആ ചിത്രം നമുക്ക് ഇവിടെ കാണാം. ഈ ചിത്രവും ക്രിയേറ്റീവ് കോമൺസ് ലൈസൻസ് പ്രകാരം പങ്കുവെയ്ക്കപ്പെട്ടിരിക്കുന്നതാണ്. നഗ്നമായ നിയമലംഘനമാണെന്നതിന് മറ്റു തെളിവുകൾ ആവശ്യമില്ലല്ലോ! പേജ് നമ്പർ 35-ലേക്ക് എത്താം. "I aAM VoTING OBAMA" എന്നെഴുതിയതിനു കീഴെയായി, ഒരു പട്ടി ജനാലയ്ക്കരികിൽ വന്നു നിൽക്കുന്ന ഒരു ചിത്രം. ആ ചിത്രം ഇവിടെ കാണാം. ഇത് കോപ്പിറൈറ്റ് ഉള്ളതാണ്, മാധ്യമത്തിന് അതൊന്നും ബാധകമല്ല!
സംശയകരമായ ചിത്രങ്ങൾ വാരികയിൽ അവിടെയും, ഇവിടെയുമൊക്കെ ഇനിയും ഉപയോഗിച്ചിട്ടുണ്ടെങ്കിലും; പെട്ടെന്നുള്ള സേർച്ചിൽ ഗൂഗിൾ, ഫ്ലിക്കർ എന്നിവയിൽ നിന്നും അവയുടെ യഥാർത്ഥ ചിത്രങ്ങളുടെ ലിങ്കുകൾ ലഭിച്ചില്ല. മറ്റ് സൈറ്റുകളും ചിത്രങ്ങൾ മോഷ്ടിക്കുവാനായി പരതുന്നുണ്ടാവാം. മുപ്പതോളം ചിത്രങ്ങളാണ്(ഫോട്ടോഗ്രാഫുകൾ) ഈ ലക്കത്തിൽ ഉപയോഗിച്ചിട്ടുള്ളത്. ഇതിൽ മുഖചിത്രമുൾപ്പടെ
മാധ്യമം-വെളിച്ചം സപ്ലിമെന്റിന്റെ എഡിറ്റർ എന്നെ വിളിക്കുകയുണ്ടായി. അദ്ദേഹം അവധിയിലാണ്, അതിനാലാണ് പ്രശ്നത്തെക്കുറിച്ച് അറിയുവാൻ വൈകിയത്, തിരികെ ഓഫീസിൽ ജോയിൻ ചെയ്തു കഴിഞ്ഞ് വിളിക്കും എന്നാണ് പറഞ്ഞത്. അറിയാതെ പറ്റിയതാണ് എന്നതാണ് അദ്ദേഹം നൽകിയ വിശദീകരണം. ക്രെഡിറ്റ് നൽകണമെന്ന് പറഞ്ഞിരുന്നതാണ്, വിട്ടുപോയതാണ് എന്നൊരു ന്യായീകരണവുമുണ്ട്! അറിയാതെ പറ്റുന്നതല്ല ഇതെന്ന് മനസിലാക്കിക്കുവാൻ കൂടിയാണ് ഈ പോസ്റ്റ്. കോപ്പിറൈറ്റ് പ്രശ്നങ്ങളെക്കുറിച്ച് ഇത്രയുമൊക്കെ ആരോപണം ഉണ്ടായതിനു ശേഷം ഇറങ്ങിയ ലക്കമാണ് ഇതെന്നത് സംഗതിയുടെ ഗൌരവം കൂട്ടുന്നു. ഞങ്ങൾ തോന്നിയതുപോലെ കോപ്പി ചെയ്യും, ഉപയോഗിക്കുകയും ചെയ്യും; ആരെന്തു ചെയ്യുമെന്നു കാണട്ടെ എന്ന തികഞ്ഞ ധാർഷ്ട്യം മാത്രമാണിത്. എം.എ. ഷാനവാസ് എന്ന ഡിസൈനർ തുടർച്ചയായി കോപ്പിറൈറ്റ് ലംഘനം നടത്തുന്നു എന്നു പറഞ്ഞപ്പോൾ സപ്ലിമെന്റ് എഡിറ്റർ നൽകിയ മറുപടി, അദ്ദേഹം അവിടുത്തെ ഡിസൈനറല്ല, സബ്ബ്-എഡിറ്ററാണത്രേ! കൊള്ളാം, ഇതുപോലെയുള്ളവന്മാരെ തന്നെ സബ്ബ്-എഡിറ്റർമാരാക്കി വെക്കണം. സബ്ബ്-എഡിറ്ററേ മോഷ്ടിച്ചു ഡിസൈൻ ചെയ്യുമ്പോൾ, താഴെയുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ!!!
ഈ ലക്കം എടുത്തുപയോഗിച്ച ചിത്രങ്ങളുടെയൊന്നും ഉടമസ്ഥന്റെ പേര് വാരികയിലില്ല. ഇവരോടൊക്കെ അനുവാദം വാങ്ങി, അതിനു ശേഷമാണ് ഇവയൊക്കെയും പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും വിശ്വസിക്കുവാൻ വയ്യ. അപ്പോൾ പിന്നെ എനിക്കുമൊരു ചിന്ത - ഞാനുമൊരു വാരിക തുടങ്ങിയാലോ!!!
കടപ്പാട്: ഇവിടെ സ്കാൻ ചെയ്ത് ചേർത്തിരിക്കുന്ന ചിത്രങ്ങളുടെ പൂർണ്ണമായ അവകാശം ‘മാധ്യമം’ വാരികയിൽ നിക്ഷിപ്തമാണ്!!!
Description: Madhyamam Weekly August Issue, Image Plagiarism, Image Theft, Photography Theft, Copyright Infringement, Copyright Violation, Article by Hareesh N. Nampoothiri aka Haree | ഹരീ.
--