Saturday, September 13, 2008

ഓണപ്പാട്ട് - മാവേലി എഴുന്നള്ളും ഓണക്കാലം!


ഓണത്തെക്കുറിച്ചുള്ള ഓര്‍മ്മകളില്‍ ജീവിക്കുകയാണ് ഒട്ടുമിക്ക പ്രവാസികളും, സ്വദേശികളും. ഓണത്തിന്റെ രൂപവും, ഭാവവും മാറിയിരിക്കുന്നു. ഇന്നത്തെ കുട്ടികള്‍ക്ക്, നാളെ ഓണമെന്തെന്ന് ഓര്‍ക്കുവാനുള്ള അവസരം പോലും നഷ്ടപ്പെട്ടിരിക്കുന്നു. ഓണക്കാലത്തിന്റെ നല്ല ഓര്‍മ്മകള്‍ അയവിറക്കുന്ന, ഒരു ഓണപ്പാട്ട്. :-)


പൂവേ പൂപൊലി കേള്‍ക്കണകാലം
പൂക്കളം മുറ്റത്ത് കണികാണും കാലം
ഓളത്തില്‍ തെന്നി തെന്നി, ഓടങ്ങള്‍ പായും കാലം
മാവേലി എഴുന്നെള്ളും, ഓണക്കാലം.
ഓളത്തില്‍ തെന്നി തെന്നി, ഓടങ്ങള്‍ പായും കാലം
മാവേലി എഴുന്നെള്ളും, ഓണക്കാലം.

തെയ് തെയ് തെയ് തക തെയ്തകം താരോ
തിത്തൈയ് തെയ് തക തിന്തകം താരോ
തെയ് തെയ് തെയ് തക തെയ്തകം താരോ
തിത്തൈയ് തെയ് തക തകതിന്നം താരൊ

പൂക്കളം മുറ്റത്തിട്ടു, കൂട്ടരൊത്താനന്ദിച്ചു,
ഓണപ്പുടവചുറ്റി, ആയത്തില്‍ ഊയലാടി,
കുമ്മാട്ടിക്കളികണ്ടു, പുലികളിയും പിന്നെ,
കൈകൊട്ടിക്കളിക്കൊപ്പം ശീലുപാടി.

തെയ് തെയ് തെയ് തക തെയ്തകം താരോ
തിത്തൈയ് തെയ് തക തിന്തകം താരോ
തെയ് തെയ് തെയ് തക തെയ്തകം താരോ
തിത്തൈയ് തെയ് തക തകതിന്നം താരൊ

തൂശനിലയിട്ടു സദ്യയുണ്ടു പിന്നെ,
ഓണക്കളികളും ആര്‍പ്പുമായി,
പത്തുനാള്‍ പോവത്, അറികയില്ല പിന്നെ,
മറ്റൊരോണത്തിനായ് കാക്കലായി.

തെയ് തെയ് തെയ് തക തെയ്തകം താരോ
തിത്തൈയ് തെയ് തക തിന്തകം താരോ
തെയ് തെയ് തെയ് തക തെയ്തകം താരോ
തിത്തൈയ് തെയ് തക തകതിന്നം താരൊ

ഓര്‍മ്മകളോതുവാന്‍ ഇന്നെനിക്കുണ്ടേറെ
എങ്കിലും കാട്ടുവാന്‍ ആവതില്ല.
ഇക്കാലമോണവും ദൂരെത്തന്നെ, നാളെ,
നിന്നോര്‍മ്മയിലോണം കാണുകില്ല!
ഇക്കാലമോണവും ദൂരെത്തന്നെ, നാളെ,
നിന്നോര്‍മ്മയിലോണം കാണുകില്ല!

പൂവേ പൂപൊലി കേള്‍ക്കണകാലം
പൂക്കളം മുറ്റത്ത് കണികാണും കാലം
ഓളത്തില്‍ തെന്നി തെന്നി, ഓടങ്ങള്‍ പായും കാലം
മാവേലി എഴുന്നെള്ളും, ഓണക്കാലം;
ഓളത്തില്‍ തെന്നി തെന്നി, ഓടങ്ങള്‍ പായും കാലം
മാവേലി എഴുന്നെള്ളും, ഓണക്കാലം;
മാവേലി എഴുന്നെള്ളും, ഓണക്കാലം;
മാവേലി എഴുന്നെള്ളും, ഓണക്കാലം.

പാടിയത്: ശ്രീ [sree]
രചന: Haree | ഹരീ

--
Description: "Poove Poopoli Kelkana Kalam..." An Onappattu(Onam Song) by Hareesh N. Nampoothiri aka Haree | ഹരീ rendered by Sreedevi N. Nampoothiri. Recorded with Audacity. Onam, Good Old Days, Memories.
--

13 comments:

  1. ഒരു ഓണപ്പാട്ട്!
    പാടിയിരിക്കുന്നത് ശ്രീ(എന്റെ അനുജത്തി...)

    ഏവര്‍ക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകള്‍...
    --

    ReplyDelete
  2. നല്ല വരികള്‍ ഹരീ..
    ഇമ്പമാര്‍ന്ന ആലാപനം..നല്ല ആകര്‍ഷകമായ ശബ്ദം!

    ReplyDelete
  3. പൊന്നോണമായി നല്ലൊരു സമ്മാനം തന്നതിനു നന്ദി

    ReplyDelete
  4. കൊള്ളാം നന്നായിട്ടുണ്ട്.

    ReplyDelete
  5. ഹരീ, ശ്രീ നന്നായി പാടിയിരിക്കുന്നൂ..തുടക്കം ഒന്നും കൂടെ ശ്രദ്ധിക്കാമായിരുന്നൂ എന്നു തോന്നുന്നൂ. വരികൾ ഏറെയിഷ്ടമായി.

    തിരുവോണാശംസകൾ :)

    ReplyDelete
  6. ഹരീയും ശ്രീയും കൂടി നല്ലൊരു സമ്മാനമാണല്ലോ തന്നിരിക്കുന്നത്.. :)

    ഇനിയും പോരട്ടെ.. ആശംസകള്‍

    ReplyDelete
  7. THIS IS REALLY NICE....AND MEMORABLE...

    ReplyDelete
  8. മൊത്തത്തില്‍ നന്നായിട്ടുണ്ട്,ശ്രീ നല്ലരീതിയില്‍ പാടിയിരിക്കുന്നു. നല്ല ശബ്ദം. ശ്രീദേവിയോടും എന്റെ അഭിനന്ദനങ്ങള്‍ പറയൂ...

    ReplyDelete
  9. പാട്ടും പാടലും ഓണത്തമുള്ളതുതന്നെ. ശ്രീയുടെ ശബ്ദം കൊച്ചുകുട്ടിത്തമുള്ളതായത് ഓണപ്പാട്ടിനു കൂടുതല്‍ അലങ്കാരമായി. “ഓര്‍മ്മകളോതുവാന്‍ ഇന്നെനിക്കുണ്ടേറെ“ എന്ന ഭാഗം മുതലുള്ള ഭാവമാറ്റം വേഗ(കാലം)ത്തില്‍ മാത്രമല്ലെന്നത് ശ്രദ്ധയില്‍ പെടും.
    ഇനിയും വേണം ഇടയ്ക്ക്..

    ReplyDelete
  10. ഈ ആള്‍ക്ക് ഇങ്ങനൊരു മുഖം കൂടി ഉണ്ടായിരുന്നു എന്ന് എനിക്കറിയില്ലായിരുന്നു ....നന്നായിട്ടുണ്ട് haree ....വരികളും ഒപ്പം ശ്രീയുടെ ആലാപനവും...പ്രത്യേകിച്ചും ആ 'ഓര്മകലൊതുവാന്...' എന്ന് തുടങ്ങുന്ന വരികള്‍ ...ശ്രീയെ അഭിനന്ദനം അറിയിക്കുക......

    ReplyDelete
  11. ഹരീ, സാങ്കേതികത്തിലൂടെ ശബ്ദലേഖനത്തിന്റെ ശാ‍സ്ത്രീയവശങ്ങള്‍ പറയുകമാത്രമല്ല, അത് പ്രാവര്‍ത്തികമാക്കി കാണിക്കുകയും ചെയ്തിരിക്കുന്നു ഹരിയും അനുജത്തിയും. നന്ദി.

    നന്നായിട്ടുണ്ട് ഹരീ..

    ReplyDelete
  12. നല്ല വരികളും ഇമ്പമാര്‍ന്ന ആലാപനവും...

    ReplyDelete
  13. നല്ല ഒരു ഓണപ്പാട്ട് . ഒരു പാട് നന്ദി. ഹൃദയം നിറഞ്ഞ ഓണാസംസകള്‍.

    ReplyDelete

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--