Friday, September 18, 2009

‘തൗര്യത്രികം’ പുറത്തിറങ്ങി

Thouryathrikam DVD Launch and Documentary Release Function.
സെപ്റ്റംബര്‍ 15, 2009 - തിരുവനന്തപുരം: സാമാന്യജനങ്ങള്‍ക്കും ആസ്വദിക്കുവാന്‍ സാധിക്കത്തക്കവിധം കേരളത്തിന്റെ തനത് കലാരൂപമായ കഥകളിയുടെ ഘടനയേയും വിവിധ വശങ്ങളേയും പരിചയപ്പെടുത്തുന്ന ഡി.വി.ഡി., സ്റ്റേറ്റ് സെന്‍‌ട്രല്‍ ലൈബ്രറി ആഡിറ്റോറിയത്തില്‍ വെച്ചു നടന്ന ചടങ്ങില്‍, ബഹു. വിദ്യാഭ്യാസ സാംസ്കാരിക വകുപ്പു മന്ത്രി ശ്രീ. എം.എ. ബേബി പ്രകാശനം ചെയ്തു. പ്രേക്ഷകനുമായി സംവേദനം സാധ്യമാക്കുന്ന രീതിയില്‍ തയ്യാറാക്കിയിരിക്കുന്ന കമ്പ്യൂട്ടറില്‍ പ്രവര്‍ത്തിപ്പിക്കേണ്ട ഇന്ററാക്ടീവ് ഡിസ്കാണ് ഡി.വി.ഡി. രൂപത്തില്‍ ലഭ്യമാവുക.

ചാഴിക്കുന്നത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ‘തൗര്യത്രികം’ എന്ന പേരില്‍ തന്നെ ഇതോടൊപ്പം പുറത്തിറങ്ങുന്ന എഴുപത്തിയേഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയുടെ പ്രകാശനം പ്രശസ്ത പിന്നണിഗായകന്‍ ശ്രീ. ജി. വേണുഗോപാല്‍ നിര്‍വ്വഹിച്ചു. പ്രസിദ്ധ കഥകളി ആചാര്യന്‍ ശ്രീ. മടവൂര്‍ വാസുദേവന്‍ നായര്‍ ഡി.വി.ഡി. ഏറ്റുവാങ്ങി. സംവിധായകന്‍ ഹരീഷ് എന്‍. നമ്പൂതിരി സ്വാഗതവും, നിര്‍മ്മാതാവ് ഗോക്കുല്‍ ഗോവിന്ദ് നന്ദിയും പറഞ്ഞു.

‘തൗര്യത്രിക’ത്തിന്റെ ഇന്ററാക്ടീവ് പതിപ്പ് ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളില്‍ ഡി.വി.ഡി. റോം രൂപത്തിലും; മലയാളത്തില്‍ സി.ഡി. റോം രൂപത്തിലും; ഡോക്യുമെന്ററി പതിപ്പ് മലയാളത്തില്‍ വി.സി.ഡി. രൂപത്തിലും വിപണിയില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടം സന്ദര്‍ശിക്കുക.

 ചിത്രങ്ങള്‍കൂടുതല്‍ വിവരങ്ങള്‍ക്ക്:
1. Thouryathrikam - NEWNMEDIA™


Description: 'Thouryathrikam' - Learn to Enjoy Kathakali. A Documentary & Media Production on Kathakali. Directed by Hareesh N. Nampoothiri aka Haree; Written by Toji and Haree; Produced by Gokul Govind, Chazhikkunnathu Productions; Marketed by Compu-Needs. DVD Launch by Sri. M.A. Baby (Education & Cultural Minister, Kerala State); Documentary Release by Sri. G. Venugopal (Playback Singer); Sri. Madavoor Vasudevan Nair will be the chief guest for the event. A news item by Hareesh N. Nampoothiri aka Haree | ഹരീ for Grahanam Blog. September 15, 2009.
--

7 comments:

 1. ‘തൗര്യത്രികം’ പുറത്തിറങ്ങി. ഇതിന്റെ വിജയത്തിനായി ഏവരുടേയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളുന്നു. അഭിപ്രയങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ എന്നിവയും പ്രതീക്ഷിക്കുന്നു.
  --

  ReplyDelete
 2. ആശംസകള്‍!!
  നാട്ടില്‍ വരുമ്പോള്‍ തീര്‍ച്ചയായും വാങ്ങിക്കും.
  കാരണം കഥകളിയുടെ അര്‍ത്ഥമറിഞ്ഞ് കളി ആസ്വദിക്കണമെന്നത് ഒരു ആഗ്രഹമാണ് (എന്നിട്ട് വേണം ആശാനെ രണ്ട് കുറ്റം പറയാന്‍...എന്നല്ല)

  ReplyDelete
 3. Congrats on the visual fulfilment of your haunted dreams and years-long thapasya.....

  ReplyDelete
 4. പ്രിയ സുഹൃത്തെ,
  കേരളത്തിന്റെ തനതായ കഥകളി എന്ന ശുദ്ധ കലാരൂപത്തെ പരിചയപ്പെടുത്തുന്ന തൗര്യത്രികം എന്ന ഡോക്ക്യുമന്ററി യുടെ വിസിടി, ഒരു വലിയ യാത്രയുടെ ഒന്നാം ഘട്ടം എന്ന രീതിയിൽ അഭിനന്ദനം അർഹിക്കുന്നു. കുറഞ്ഞ സമയത്തിനുള്ളിൽ കഥകളിയുടെ ഘടനയെക്കുറിച്ചും അതിന്റെ വിവിധ ഘടകങ്ങളെക്കുറിച്ചും സംഗ്രഹീതരൂപത്തിൽ ഒരു നല്ല മുഖവുര നൽകുന്നു. അണിയറയിലെ ഒരുക്കങ്ങളെക്കുറിച്ചും പ്രാരംഭച്ചടങ്ങുകളെക്കുറിച്ചു ഒരുവിധം വിശദമായിത്തന്നെ പ്രതിപാദിക്കുന്നുണ്ടു് എങ്കിലും കഥകളി മുദ്രകളെയും പദങ്ങളെയും പറ്റിയുള്ള വിവരണം അൽപം ചുരുങ്ങിയതു പോലെ തോന്നി. ക്ലാസ്സുമുറിയിലെ രംഗങ്ങളുടെ അവതരണം വളരെ ആസ്വാദ്യകരമായി. അതുപോലെ മേളവും സംഗീതവും വിശദീകരിക്കുന്ന വേളയിൽ പാർവ്വതിയുടെ നീരാട്ടു് അതീവ ഹൃദ്യമായി അവതരിപ്പിച്ചിട്ടുണ്ടു്. ഇത്തരം ഉദാഹരണങ്ങളുപയോഗിച്ചുള്ള പ്രതിപാദനശൈലിയാണ്‌ ഈ ഉദ്യമത്തെ സാർത്ഥകമക്കാൻ സഹായിക്കുന്നതു് എന്നു തോന്നുന്നു. ഏറ്റവുമൊടുവിലുള്ള ദുശ്ശാസനവധത്തിന്റെ അവതരണവും ഗംഭീരമായി.
  ഇനി, എനിക്കു തോന്നിയ കുറച്ചു പോരായ്മകൾ .. പൊതുവെ ഒരു അക്കാടെമിക്‌ രീതിയാണു പ്രതിപാദനത്തിനുപയോഗിച്ചിരിക്കുന്നതു്. ഇടയ്ക്കു ചില കഥകളി കലാകാരന്മാരുമായുള്ള സംഭാഷണങ്ങൾ ഉൾകൊള്ളിച്ചിരുന്നെങ്കിൽ ആ ഏകസ്വരത ഒഴിവായിരുന്നിരിക്കും എന്നു തോന്നി.
  ഉദ്ഭവവും ചരിത്രവും കൈകാര്യം ചെയ്ത ഭാഗത്തു് കാലനിർണ്ണയവും, തനതു നാടൻ കലാരൂപങ്ങളുമായുള്ള ബന്ധത്തിന്റെ സ്വഭാവവിവരണവും ആകാമായിരുന്നുവൊ? കഥകളി സാഹിത്യത്തെക്കുറിച്ചുള്ള പരാമർശം പാടെ ഒഴിവാക്കിയതെന്ന്തുകൊണ്ടു്? അതുപോലെ കഥകളിയുടെ സമകാലിക പ്രസക്തിയെയും സാധ്യതകളേയും കുറിച്ചു് രണ്ടു വാക്കു് ഉൾകൊള്ളിക്കാമായിരുന്നില്ലേ?
  എന്തായാലും നേരത്തെ പറഞ്ഞതു പോലെ, ഒരു ദീർഘ യാത്രയുടെ ആദ്യപടി എന്ന നിലയിൽ, ഒരു പുതിയ കഥകളി ആസ്വാദകനെ സംബന്ധിച്ചിടത്തോളം, വളരെ ഉപയോഗപ്രദമായതും വിജ്നാനപ്രദവുമായ ഈ ഉദ്യമത്തിനു് എന്റെ അഭിനന്ദനങ്ങളും, നന്ദിയും രേഖപ്പെടുത്തുന്നു. DVD-യിൽ കൂടുതൽ വിശദാംശങ്ങൾ ഉണ്ടാവും എന്നു പ്രതീക്ഷിക്കുന്നു.

  ReplyDelete
 5. Hi Haree,
  I am impressed by the work. Especially, the coordination between visuals and narration is excellent. Usually, in documentaries like this, they use a lot of extra visuals accompanied by boring instrumentals. You used only those visuals which are needed to support the narration. Camera was good. It was a good decision to use the name of the artists along with the photos of various 'vesham's. And a complete stranger to kadhakali like me can get a lot of insight about the art form from this documentary.

  ReplyDelete
 6. I had ordered a DVD set by seeing the links from your site 2 months back.They have not sent me my copy as of now and those guys whom i Emailed earlier are not responding also . Do you happen to know any one who is genuinely working on this DVD production so that i can get a copy.

  My Email id is spammingidiots@gmail.com

  ReplyDelete
 7. We had a few unforeseen technical issues with the DVD production and it is causing the dealy. Since we did not want to compromise in quality we had to redo a few things. Those things are sorted out now. The information I got from Compu-Needs is that, they already informed all payees about the delay.

  PS: You used this ID to place the order? I hope you received the confirmation mail from them. The e-mail ID may cause your e-mails to reach the spam folder.
  --

  ReplyDelete

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--