‘
കളിയരങ്ങ്’ ബ്ലോഗില്‍ ‘
കിഴക്കേക്കോട്ടയിലെ കിര്‍മ്മീരവധം’ എന്ന പോസ്റ്റിന് ഞാനിട്ട ഒരു കമന്റാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് ദൃശ്യവേദി നവംബറില്‍ അവതരിപ്പിച്ച ‘കേരള നാട്യോത്സവ’ത്തെക്കുറിച്ച് ഹരിപ്രിയ നമ്പൂതിരി എഴുതി ‘ദി ഹിന്ദു’വില്‍ പ്രസിദ്ധീകരിച്ച ‘
Myriad moods of Lalithas’ (OR
THIS LINK) എന്ന ലേഖനമാണ് കമന്റിന് ആധാരം. കളികളെയും കലാകാരന്മാരുടെ പ്രകടനത്തെയും കുറിച്ച് ഹരിപ്രിയ നമ്പൂതിരി ലേഖനത്തില്‍ പ്രതിപാദിക്കുന്നുണ്ടെങ്കിലും അവയ്ക്കൊന്നും ആധികാരികത നല്കുവാന് ലേഖികയ്ക്ക് കഴിഞ്ഞിട്ടില്ല. ഉള്ളടക്കത്തെക്കുറിച്ച് വിയോജിപ്പുകളുണ്ടെങ്കിലും അവയേക്കാള്‍ പ്രാധാന്യം നല്കേണ്ടുന്നത് പല കളികളും കാണാതെയാണ് ലേഖിക അവയെക്കുറിച്ച് എഴുതിയതെന്നതിനും ‘ദി ഹിന്ദു’ പോലെയൊരു പത്രം മുന്‍പിന്‍ നോക്കാതെ അതു പ്രസിദ്ധീകരിച്ചു എന്നതിനുമാണ്. കമന്റ് താഴെ ചേര്‍ക്കുന്നു.