Tuesday, December 8, 2009

മൈ കമന്റ്സ് - കളി കാണാതെ ആസ്വാദനമെഴുതുന്നവര്‍!

My Comment in Kaliyarangu Blog.
കളിയരങ്ങ്’ ബ്ലോഗില്‍ ‘കിഴക്കേക്കോട്ടയിലെ കിര്‍മ്മീരവധം’ എന്ന പോസ്റ്റിന് ഞാനിട്ട ഒരു കമന്റാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് ദൃശ്യവേദി നവംബറില്‍ അവതരിപ്പിച്ച ‘കേരള നാട്യോത്സവ’ത്തെക്കുറിച്ച് ഹരിപ്രിയ നമ്പൂതിരി എഴുതി ‘ദി ഹിന്ദു’വില്‍ പ്രസിദ്ധീകരിച്ച ‘Myriad moods of Lalithas’ (OR THIS LINK) എന്ന ലേഖനമാണ് കമന്റിന് ആധാരം. കളികളെയും കലാകാരന്മാരുടെ പ്രകടനത്തെയും കുറിച്ച് ഹരിപ്രിയ നമ്പൂതിരി ലേഖനത്തില്‍ പ്രതിപാദിക്കുന്നുണ്ടെങ്കിലും അവയ്ക്കൊന്നും ആധികാരികത നല്‍കുവാന്‍ ലേഖികയ്ക്ക് കഴിഞ്ഞിട്ടില്ല. ഉള്ളടക്കത്തെക്കുറിച്ച് വിയോജിപ്പുകളുണ്ടെങ്കിലും അവയേക്കാള്‍ പ്രാധാന്യം നല്‍കേണ്ടുന്നത് പല കളികളും കാണാതെയാണ് ലേഖിക അവയെക്കുറിച്ച് എഴുതിയതെന്നതിനും ‘ദി ഹിന്ദു’ പോലെയൊരു പത്രം മുന്‍‌പിന്‍ നോക്കാതെ അതു പ്രസിദ്ധീ‍കരിച്ചു എന്നതിനുമാണ്. കമന്റ് താഴെ ചേര്‍ക്കുന്നു.

Haree said...
Haripriya Nambudiri in her article published in The Hindu says:
"Kalamandalam Rajasekharan breathed life into this Lalitha in the Thekkan chitta style of Kathakali." മറ്റൊരു വാചകത്തില്‍ ലേഖിക പറയുന്നു: “Margi Vijayakumar excelled as Urvashi. Sadanam Krishnankutty breathed life into the latter part of the story...” - അര്‍ഹിക്കുന്നവരെ അഭിനന്ദിക്കുക, അല്ലാതെയുള്ള ഇത്തരം പുകഴ്ത്തലുകള്‍ മറ്റുള്ളവരുടെ പ്രകടനത്തിന്റെ കൂടി വിലകളയുന്നതാണ്. ഇവിടെ മാര്‍ഗി വിജയകുമാര്‍, സദനം കൃഷ്ണന്‍‌കുട്ടി, കലാമണ്ഡലം രാജശേഖരന്‍; മൂവരും കഥാപാത്രങ്ങളെ വളരെ മികച്ച രീതിയില്‍ അവതരിപ്പിച്ചുവെന്നു വരുന്നു. ലളിതയെക്കുറിച്ച് അല്പമെങ്കിലും ചിന്തിച്ചിട്ടുള്ള ഒരു കഥകളി ആസ്വാദകനും രാജശേഖരന്റെ അന്നേ ദിവസത്തെ ലളിത മികച്ചതായി എന്നു പറയുകയില്ല. (‘കാലകേയവധം’ ഞാന്‍ കണ്ടിരുന്നില്ല. കേട്ടറിഞ്ഞത് ഇരുവരും മനോഹരമായി വേഷങ്ങള്‍ കൈകാര്യം ചെയ്തു എന്നാണ്.) അന്നത്തെ കിര്‍മ്മീരന്‍ അവതരിപ്പിച്ച കലാമണ്ഡലം രതീശനെക്കുറിച്ച് “Margi Suresh donned the role of Simhika and Kalamandalam Ratheesan, the role of Kirmeeran.” എന്നൊരു വരിയില്‍ ഒതുക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ട് ആ കളി കണ്ടാണോ ലേഖിക എഴുതിയത് എന്നു സംശയിക്കേണ്ടിയിരിക്കുന്നു.

“This is more descriptive in nature and has scope for pakarnattom - a not so common phenomenon in Kathakali.” - പകര്‍ന്നാട്ടത്തിന് കഥകളിയില്‍ സാധ്യത കുറവാണെന്നോ!!!

“Injakkadu Ramachandran Pillai and Mathoor Govindan Kutty, enacted Kamsa and Narada respectively.” - ഈ കളി ലേഖിക കണ്ടിരുന്നില്ല എന്നതിന് ഉത്തമ ഉദാഹരണം. നാരദന്റെ വേഷമോ, മാത്തൂര്‍ ഗോവിന്ദന്‍ കുട്ടിയോ അന്നേ ദിവസം അവിടെ ഉണ്ടായിരുന്നില്ല. നാരദന്‍ വരുന്ന ഭാഗം കൂടി കംസന്‍ പകര്‍ന്നാടുകയാണ് ചെയ്തത്.

ഹരിപ്രിയ നമ്പൂതിരി ഒരു കഥകളി കലാകാരികൂടിയാണ്; കൂട്ടത്തില്‍ ഇതുപോലെ കാണാത്ത കളിയെക്കുറിച്ച് ആസ്വാദനമെഴുതുവാനുള്ള കെല്പ് കൂടിയുണ്ടെന്ന് ഇപ്പോള്‍ മനസിലായി. കഷ്ടം! x-( :-( വായനക്കാരെ ഇതുപോലെ മണ്ടന്മാരാക്കിക്കോളൂ; പക്ഷെ, കുറഞ്ഞപക്ഷം സ്വയം വഞ്ചിക്കാതെയെങ്കിലുമിരിക്കുക.
DECEMBER 4, 2009 7:55 PM

മുകളില്‍ പറഞ്ഞ കാര്യങ്ങളോടൊപ്പം വിയോജിപ്പുകളും രേഖപ്പെടുത്തി ‘ഫ്രൈഡേ റിവ്യൂ’വിന്റെ ചുമതലയുള്ള എഡിറ്റര്‍ക്ക് letters@thehindu.co.in എന്ന വിലാസത്തില്‍ (സൈറ്റില്‍ ലഭ്യമായ thehindu@vsnl.com എന്ന വിലാസം മെയിലുകള്‍ സ്വീകരിക്കുന്നില്ല!) ഒരു ഇ-മെയില്‍ അയയ്ക്കുകയുണ്ടായി. എഴുത്തില്‍ നിന്നും:
I like to point out a few things in that article.
"This Lalitha is hard to play considering the complexity in terms of its choreography as well as the diversity the character offers in terms of abhinaya." - I am happy to see that the writer is aware of the vesham and its peculiaritiels. But the next line says: "Kalamandalam Rajasekharan breathed life into this Lalitha in the Thekkan chitta style of Kathakali."; this makes me think that she never saw a KirmeeraVadham Lalitha before! (I know the author herself is a Kathakali artist.) It was the worst Lalitha I ever seen. How can she say 'Rajasekharan breathed life...' for such a performance? In the previous paragraph she wrote "Margi Vijayakumar excelled as Urvashi. Sadanam Krishnankutty breathed life into the latter part..." and it is a dishounour to those artists to put their performance at a similar level to Sri. Kalamandalam Rajasekharan's (that day's) performance.

"Margi Suresh donned the role of Simhika and Kalamandalam Ratheesan, the role of Kirmeeran." - The best part of that day's play was Sri. Kalamandalam Ratheesan's Kirmeeran. She only mentioned he did the vesham, nothing else!!!

"That Kalamandalam Shanmughan who did this role had not done his homework thoroughly was clear from his recital." - That Kalamandalam Shanmughan! If he didn't done his homework and if it was clear for the author, why she can't atleast suggest a single mistake from his part? Then only the readers as well as the artists will get benefited.

"...has scope for pakarnattom - a not so common phenomenon in Kathakali." - Pakarnattam, not so common in Kathakali!!! I don't know what made her to think like that! Kathakali uses this technique very well in many places.

"Nelliyodu Vasudevan Namboodiri enacted Kari. His interpretation of the character was different." - Again the same point. What was the difference in his presentation?

Now the most important and a very serious mistake from the author: "Injakkadu Ramachandran Pillai and Mathoor Govindan Kutty, enacted Kamsa and Narada respectively." - Naradan, the character was not included for that day's play and Mathoor Govindan Kutty was not there even as a viewer!
The last point strongly suggest that she wrote it without watching the play. It seems she did not watch any of the plays and she prepared this article by taking bits and pieces from here and there!

What about the singers, accompanying artists, chutty artists of these plays? An article on a Kathakali play is not complete without mentioning these artists. Here she mentioned 6 plays together and did not mention a single vocal / percussion / chutty artist!
മറുപടിയൊന്നും ഇതുവരെ ലഭിച്ചിട്ടില്ല, ലഭിക്കുമെന്ന വിചാരവുമില്ല. എങ്കിലും തുടര്‍ന്നുള്ള ലക്കങ്ങളിലെങ്കിലും ഈ വിഭാഗം കൈകാര്യം ചെയ്യുന്ന എഡിറ്റര്‍, കളി കാണാതെയെഴുതുന്ന ഇത്തരം ആസ്വാദനങ്ങള്‍ പ്രസിദ്ധീകരിക്കുവാനായി തിരഞ്ഞെടുക്കുകയില്ല എന്നു പ്രത്യാശിക്കുന്നു. അങ്ങിനെ ചെയ്യുന്നില്ലായെങ്കില്‍ കഥകളിയെക്കുറിച്ച് വഴിപാടു തീര്‍ക്കുവാന്‍ കൊടുക്കുന്ന ഇത്തരം ലേഖനങ്ങള്‍ ഗുണത്തേക്കാളേറെ ദോഷമാവും ചെയ്യുക.
--

9 comments:

 1. ഹരിപ്രിയയുടെ ലേഖനം ഹരീക്ക് ഒട്ടും പ്രിയമായില്ല അല്ലേ ?

  ReplyDelete
 2. ഹ ഹ ഹ..........അതു അസ്സലായി, കപ്ലിങ്ങാടേ! കാര്യം എന്തായാലും പ്രശ്നം ഗുരുതരം തന്നെയാണ്.

  ReplyDelete
 3. Aswadana Reethi orotharkkum oro tharam alle? pinne papperukareyum muzhuvan viswasikanda...ezhuthiyatahno publish cheythth ennu urapikanda ennu saaram

  ReplyDelete
 4. @ കപ്ലിങ്ങാട്‌, VAIDYANATHAN, Chennai,
  :-)

  @ suhas,
  ആസ്വാദനം എങ്ങിനെയോ ആവാം; പക്ഷെ, കളികാണാതെ ‘ദി ഹിന്ദു’ പോലെയൊരു പത്രത്തില്‍ ലേഖനമെഴുതുന്നത് വേറിട്ടൊരു ആസ്വാദനമെന്നു കരുതി വിടുവാന്‍ കഴിയുകയില്ല. ലേഖിക ഉത്തരവാദിത്തത്തോടെ പെരുമാറേണ്ടതുണ്ട്. അത്രയുമേ ഉദ്ദേശിച്ചുള്ളൂ...
  --

  ReplyDelete
 5. ഇതിപ്പൊ മനോരമയിലെ നീരു ഭാട്യ കളി കാണാതെ ക്രിക്കറ്റ്‌ വിവരണം എഴുതുന്നത് പോലെയായി!! :)

  ReplyDelete
 6. Kali kanathe attam ezhutunnavare kurichu Hariyude paramarsham prashamsaneeyam thanne.Ithu kathakaliyude anukalika prashnam ayi mattan Hari kanicha "vyagratha" enthanennu ippolum oru miss avunna link anello.Hindu pole oru paperil lekhika ezhutheyathu sashradam vayichappol athile "mathoor govindankutty" paramarsham ozhichal ..veronnum apakatam ennu parayathakka onnayi thonnilla.."shanmukan" mukam chulikkan thakkavannam onnum illa thanum..pinne "home work" ennatu kondu valarnnu varunna allengil valarthapedunna oru kalakaranil ninnum pratheeshakku thakka vannam "pravarthi" kanathathinal ulla nirashayavam pratipatichathu.Pinne chila veshakkare kurichu pratipadichathil "biased" ayi blog legakanu thonniyal athu oru "swachintakku" thiri koluthan ulla samayam ayi..ennu vicharicholu..karanam..pachayum kathiyum.. gopiyakkiya..pravarthikkare...kadanmare..kathakaliyude alavukolayi..pala blog sahityavum kaliyarangil indayittille ennoru marupadi chodyam chodikkunnu...pinne hindu anavadi mail..softcopy ayum hardcopy ayum divasavum kaippattunnu..chilathu anveshana videyam akkunnu..chilathu...chavattukuttayilum...throurathrikam ellathinum answer udakkatte...shivoham...

  ReplyDelete
 7. @ ആസ്വാദകന്‍,
  ലേഖിക കളി കാണാതെ കളിയെക്കുറിച്ചെഴുതുകയും പ്രവര്‍ത്തിച്ച കലാകാരന്മാരെ വിമര്‍ശിക്കുകയും അഭിനന്ദിക്കുകയും പലരുടേയും നല്ല പ്രകടനങ്ങള്‍ കാണാതിരിക്കുകയും മറ്റു പലരുടേതിലും കാണാത്തതു പലതും കണ്ടെടുക്കുകയും ചെയ്തതില്‍ - ഒരു നടന്റെ പേരുമാറിയതു മാത്രമാണ് (അതൊരു തെളിവായി പറഞ്ഞതാണ്. പേരു മാറിയതിലും വിചിത്രം നാരദന്‍ എന്ന വേഷമേ അന്ന് ഉണ്ടായിരുന്നില്ല എന്നതാണ്. മറ്റു ദിവസങ്ങളില്‍ ലേഖിക മറ്റൊരു കഥകളിസ്ഥലത്തായിരുന്നു എന്നും അന്വേഷിച്ചപ്പോള്‍ അറിയുവാന്‍ കഴിഞ്ഞു.) അപകടമായി കരുതുന്നതെങ്കില്‍ എനിക്കൊന്നും പറയുവാനില്ല. അത് കേവലം 'bias' ആയുള്ള എഴുത്തായും കരുതുന്നില്ല. വളരുന്ന / 'വളര്‍ത്ത'പ്പെടുന്ന(!)വരെക്കുറിച്ച് എഴുതിവിടുന്നതുപോലെ വളര്‍ച്ച എത്തിയവരെക്കുറിച്ച് എഴുതുക വയ്യല്ലോ! അങ്ങിനെയൊരു കണ്‍കെട്ട് ലേഖനം 'കളിയരങ്ങി'ല്‍ എഴുതുന്ന രീതി പുനര്‍‌വിചിന്തനം ചെയ്യപ്പെടേണ്ടതാണെന്ന തോന്നലുളവാക്കുവാന്‍ പോലും പ്രാപ്തമല്ലെന്നു കൂടി പറയട്ടെ. പച്ച / കത്തി - ഗോപിയാക്കല്‍ - അളവുകോല്‍; :-) പറയുവാനുള്ളതു നേരേ പറഞ്ഞാല്‍ നന്ന്.

  (കഴിഞ്ഞ കുറേ ആഴ്ചകള്‍ നല്ല തിരക്കായിരുന്നതിനാല്‍ കമന്റ് ശ്രദ്ധയില്‍ പെട്ടില്ല... ഇന്നാണ് കാണുന്നത്.)
  --

  ReplyDelete
 8. Angayude "Samayamillayma" enne mushippichilla...chila karyangal "nere" parayathathinne "Beerutvam" ennu...enthum parayunnathine "Dhairyam" ennu darichal...Shiva shiva...lokam etra nallathu...pinne "athilparam anathalabdikkini enthu vendu" Kali irrunnu kandu sheelichal ithinokke shamnam varum sage...sagave ennalla..srikrishna bagavan..parthane sambodana cheytha pole thanne.....shivoham!!!!

  ReplyDelete

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--