Saturday, April 14, 2007

ക്ഷണക്കത്ത്

അടുത്ത മാസം എന്റെ വിവാഹമാണ്. അച്ചടിച്ച ക്ഷണക്കത്തുകള്‍ തീര്‍ന്നു പോയതുകൊണ്ടല്ല ഇങ്ങിനെ ഈ ഇന്‍ലന്‍ഡില്‍ നിനക്കുള്ള ക്ഷണം ഞാനെഴുതുന്നത്. എനിക്കറിയാം, നീയെന്നും എന്റെ കൈപ്പടയിലുള്ള എഴുത്തുകളെ, അത് വികൃതമെങ്കിലും, ഇഷ്ടപ്പെട്ടിരുന്നെന്ന്. അതുകൊണ്ട് ഇതും അങ്ങിനെയാവട്ടെയെന്ന് കരുതി.

ഒരു കോളേജ് ദിനാരംഭത്തില്‍, പരിചയം പുതുക്കി നീ നീട്ടിയ കൈയില്‍ തൊട്ടു തൊട്ടില്ലയെന്ന മട്ടില്‍ ഒരു ഷേക്ക് ഹാന്‍ഡ് തന്നപ്പോള്‍ മുതല്‍, നിന്റെ തണുത്ത വിരലുകളില്‍ മുത്തി യാത്രയാക്കുന്നതുവരെ... എല്ലാം ഞാനോര്‍ക്കുന്നു, ഇന്നലത്തെപ്പോലെ... അകലേക്ക് പായുന്ന കാറിന്റെയുള്ളില്‍ നിന്നും, നിന്റെ കുപ്പിവളയിട്ട കൈകള്‍ വീശി, എന്നോട് യാത്ര ചോദിക്കുമ്പോള്‍, നിന്റെ പൊട്ടിച്ചിരി മഴയായ് പെയ്തിറങ്ങുന്ന വരേയും, നീ അകലുന്നത് ഞാന്‍ നോക്കി നില്‍ക്കാറുണ്ട്.

കാര്യത്തിലേക്ക്... അടുത്ത മാസം അഞ്ചാം തീയതി എന്റെ വിവാഹമാണ്. കോളേജ് വിട്ട സമയങ്ങളില്‍ നമ്മള്‍ നടക്കാറുള്ള ആ വഴിയുടെയരികില്‍, യൂക്കാലി മരങ്ങളുടെ നടുവിലുള്ള ആ ആഡിറ്റോറിയം, നീ ഓര്‍ക്കുന്നുവോ? അവിടെവെച്ചാണ് വിവാഹം, കാലത്ത് പത്തിനും പത്തരയ്ക്കും ഇടയ്ക്കാണ് മുഹൂര്‍ത്തം... നീയെത്തുമല്ലോ അല്ലേ?

കത്തെഴുതി മടക്കി, പശയൊട്ടിച്ച് അവന്‍ മേശവലിപ്പ് തുറന്ന് അതിലേക്കിട്ടു. വിലാസമെഴുതാതെ കിടക്കുന്ന അനേകമെഴുത്തുകളിലൊന്നായി ആ ക്ഷണക്കത്തും, എന്നെങ്കിലും വായിക്കപ്പെടുമെന്ന് പ്രതീക്ഷയറ്റ് അവയിലെ അക്ഷരങ്ങളും...
--

19 comments:

  1. അടുത്തമാസം എന്റെ വിവാഹമാണ്...

    വിലാസമെഴുതാതെ കിടക്കുന്ന അനേകമെഴുത്തുകളിലൊന്നായി ആ ക്ഷണക്കത്തും, എന്നെങ്കിലും വായിക്കപ്പെടുമെന്ന് പ്രതീക്ഷയറ്റ് അവയിലെ അക്ഷരങ്ങളും...
    --

    ReplyDelete
  2. ഹരീ..

    വിഷുവായിട്ട് എല്ലാവരേയും കരയിക്കാന്‍ ഇറങ്ങിയിരിക്കുകയാണോ.

    ഹരീയുടെ വിവാഹത്തിനു ക്ഷണിക്കുകയാണെന്നാ കരുതിയത്.

    ReplyDelete
  3. ഞാനും അങ്ങനെ കരുതിയാട്ടോ വന്നത്.മ്മ്ഹ് വിഷുവായിട്ട് എല്ലാവരും നൊസ്റ്റാജിയ റീട്ടേയിലായിട്ട് വാങ്ങി വച്ചിരിക്കുവാ അല്ലേ :D

    -പാര്‍വതി.

    ReplyDelete
  4. ഹരീ, വിഷുദിനാശംസകള്‍!

    കോളജ്‌ക്യാമ്പസ്സുകളില്‍ പ്രണയമില്ല എന്നാണല്ലോ എഴുത്തുകാര്‍ ഇപ്പോള്‍ എഴുതിവിടുന്നത്‌. അതൊക്കെ വായിച്ചിട്ട്‌ ശരിയെന്ന്‌ ഞാന്‍ വിശ്വസിച്ചിരിക്കയായിരുന്നു.

    എഴുത്ത്‌ എഴുതിയതല്ലേ. മേല്‍വിലാസം എഴുതി അയക്കൂന്നെ.

    ReplyDelete
  5. ഞാന്‍ വിചാരിച്ചു, ഒരു സദ്യ കിട്ടിപ്പോയീ എന്ന്.

    ശരിക്കുള്ള വിവാഹത്തിന് കത്തില്‍ പേരും മേല്‍‌വിലാസവും എഴുതി അറിയിക്കാതെ ഇരിക്കരുത്. അവള്‍, പ്രതീക്ഷിച്ച് ഇരിക്കേണ്ടല്ലോ. ഹി ഹി.

    ReplyDelete
  6. ഹരീ....
    മേശവലിപ്പ്‌ നിറഞ്ഞെങ്കില്‍ വേറെ ഒരു മേശ വാങ്ങിക്കൂ......
    ത്രിശ്ശൂര്‍ പൂരം വരികയല്ലേ......
    അവിടെ ഗ്രൗണ്ടില്‍ ചെന്നാല്‍ മേശ വില കുറച്ച്‌ കിട്ടും.....

    മിസ്സ്‌/മിസ്സിസ്‌ സാന്‍ഡോസ്‌ ഗോണ്‍സാല്‍ വസ്‌ പി.കെ [ഒപ്പ്‌]

    ReplyDelete
  7. ഹരിയേയ്..അപ്പോ അലക്കിപ്പൊളിച്ച് നടക്കാനുള്ള പരിപാടി തന്നെയാണ് കയ്യില്‍ അല്ലേ..ഒരുകൂട്ടം സദ്യ വല്ല്ലതും തരപ്പെടൂമോന്നറീയാന്‍ ചാടീ വീണതാ..ശും..

    “ആകാശദീപമെന്നുമുണരുമിടമായോ
    താരാഗണങ്ങള്‍ കുഞ്ഞുറങ്ങുമിടമായോ”

    ReplyDelete
  8. വിലാസം നഷ്ടപ്പെട്ടവരുടെ തീര്ഥ യാത്രയില്‍‍ ,എത്രയോ കത്തുകള്‍‍ ഹരിക്കു് കിട്ടേണ്ടിയിരുന്നതു്, അടച്ചു വച്ച മേശ വലിപ്പിലിരുന്നു് വിമ്മുന്നതു് ഹരി അറിയുന്നില്ല.:)

    ReplyDelete
  9. കോള്ളാമടാ, ഒരു സസ്പെന്‍സ് നിലനിര്‍ത്താന്‍ കഴിയുന്നുണ്ട്. പിന്നെ ഒന്നു വിമര്‍ശിച്ചോട്ടെ, “പശയൊട്ടിച്ച്” എന്ന പ്രയൊഗം ശരിയാണോ? പശ തേച്ച് കവറ് അല്ലെ ഒട്ടിക്കുന്നത്??..

    ReplyDelete
  10. ശാലിനിയോട്,
    നന്ദി :)

    പാര്‍വതിയോട്,
    അങ്ങിനെയൊരു കാര്യം ഉടനേയെങ്ങുമില്ലാട്ടോ... :)

    റീനിയോട്,
    പ്രണയമൊക്കെയുണ്ട്, അതു പ്രകടിപ്പിക്കുന്നവര്‍ കുറവാണെന്നേയുള്ളൂ, എന്തൊക്കെ കാര്യങ്ങളാലോചിച്ചാലാ... :)

    സുവിനോട്,
    വിഷുവല്ലേ, സദ്യയൊക്കെയുണ്ടാവുമല്ലോ... :)

    സാന്‍ഡോസിനോട്,
    :) ഒന്നു വാങ്ങണം, പക്ഷെ മേശകൊണ്ട് മുറി നിറഞ്ഞാലോ?

    കിരണ്‍സിനോട്,
    ആ വരികളെന്തിനാണിവിടെ? :)

    വേണുവിനോട്,
    കൊള്ളാമല്ലോ, അങ്ങിനെയും കാണുമല്ലേ? ;)

    അനൂപിനോട്,
    സന്തോഷം :) പ്രയോഗത്തിലല്ലല്ലോ കാര്യം, മനസിലാക്കുന്നതിലാണല്ലോ...

    എല്ലാവരൊടും,
    എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍...
    --

    ReplyDelete
  11. ക്ഷണക്കത്ത് കണ്ട്... :)

    ഈ പയ്യന്‍ ഈ ചെറുപ്രായത്തീ തന്നെ കെട്ടാന്‍ പോണോ... എന്ന് കരുതി, ഇത്തിരി അസൂയയോടെയാണ് കത്ത് തുറന്നത്...

    ...കത്ത് തുറന്നപ്പോള്‍ ഖല്‍ബ് ഞെട്ടീ... :)

    വിഷു ആശംസകള്‍

    സ്നേഹത്തോടെ

    - അഗ്രജന്‍ -

    ReplyDelete
  12. ഹൊ, വല്ലാതെ വേദനിപ്പിച്ചല്ലോ ഹരീ.

    നല്ലതു വരട്ടെ.

    വിഷു ആശംസകള്‍

    സസ്നേഹം
    ആവനാഴി

    ReplyDelete
  13. നന്നായി ആ എഴുത്തു അയക്കാതിരുന്നത്. അവളുടെ കെട്ടിയവന്റെ കൈയിലെങ്ങാനും കിട്ടിയാല്‍...വെറുതെ എന്തിനാ ഒരു കുടുംബം കലക്കുന്നത് :-)

    ReplyDelete
  14. ഹാ ഹാ കാര്യം മനസിലാക്കുന്നതിലാണ്‍ അല്ലെ? എപ്പോഴും ഇങ്ങനെ തന്നെ പറയണം! ഹാ ഹാ

    ReplyDelete
  15. ഏതായാലും സസ്പെന്‍സ് ഒക്കെ യായി കാര്യം അങ്ങ് പറയാതെ പറഞ്ഞു വച്ചു. ഞാന്‍ ആദ്യം കരുതി, ഇതു ഒരാള്‍ കൂടി കല്യാണ കെണി യില്‍ വീഴുന്നതിനു മുന്‍പായി എഴുതുന്നതാണെന്നു. പക്ഷെ നല്ല ടിസ്റ്റ് ഉണ്ടാക്കി: ചെറുകഥ് ഒരു വ്യത്യസ്ത അനുഭവം ആക്കി. ഹരീ,ക്കിതു പബ്ളിഷ് ചെയ്യാനായി മാഗസിനു കള്‍ ക്കൊ പത്രത്തിനൊ അയച്ചു കൊടുത്തു കൂടെ. അങങനെ ബൂലൊഗ വാസി കള്‍ അല്ലാത്തവര്‍ കൂടി ഇതു വായിക്കാട്ടെ. ഒരു നല്ല സാഹിത്യ കാരാനെ അങനെ പത്രതാളുകള്‍ കൂടി പരിചയപ്പെടട്ടെ

    ReplyDelete
  16. ചാത്തനേറ്: ഞെട്ടിപ്പോയീ. അല്ലെങ്കില്‍ തന്നെ ഡെയിലി ഓരോന്ന് ക്ലബ്ബീന്ന് കൊഴിഞ്ഞ് പോവ്വാണ്.

    കഥയാണല്ലേ ആശ്വാസം.

    ReplyDelete
  17. വിലാസമെഴുതാത്ത അനേകം എഴുത്തുകളോ? ഞാനും ഒരു സദ്യ തരാവൂല്ലോന്ന് വിചാരിച്ചു. :)

    ReplyDelete
  18. അഗ്രജനോട്,
    വളരെ നന്ദിട്ടോ... :)

    ആവനാഴിയോട്,
    ക്ഷമിക്കൂ മാഷേ... :)

    കുതിരവട്ടനോട്,
    അയക്കാത്തതല്ലല്ലോ, വിലാസമറിയാഞ്ഞല്ലേ!

    തക്കുടുവിനോട്,
    :)

    ആദര്‍ശിനോട്,
    മാഷേ, വാരല്ലേ...ഹല്ല, സന്തോഷം തോന്നിയില്ല എന്നൊന്നും പറയാനൊക്കൂല്ല...
    കമന്റിന് നന്ദീട്ടോ... :)

    ചാത്തനോട്,
    അങ്ങിനെ ഞെട്ടണ്ടാട്ടോ... ഞാനങ്ങിനെയൊന്നും കൊഴിയില്ല (എനിക്കാഗ്രഹമില്ലാഞ്ഞല്ല... ;)

    ബിന്ദുവിനോട്,
    മകന്‍ മരിച്ചാലും വേണ്ടൂല്ല, മരുമകളുടെ കണ്ണീരു കാണണം... അല്ലേ? ;)
    --

    ReplyDelete

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--