Thursday, April 19, 2007

ഫ്രണ്ട് റിക്വസ്റ്റ്

ഓര്‍ക്കുട്ടിലധികം കൂട്ടുകാരില്ലാത്തവനാണ് ഞാന്‍. അങ്ങിനെയധികമാരും ഫ്രണ്ട് റിക്വസ്റ്റുകള്‍ അയയ്ക്കാറുമില്ല. നേരിട്ടറിയുവാന്‍ കഴിയുന്ന കുറച്ചു കൂട്ടുകാര്‍, അതായിരുന്നു എനിക്ക് ഓര്‍ക്കുട്ട്. സ്ക്രാപ്പുകളുടേയും ടെസ്റ്റിമോണിയലുകളുടേയും ഫാന്‍സിന്റേയും എണ്ണമെടുത്ത് പറഞ്ഞ് ഞെളിയാന്‍ തക്കവണ്ണം ആരും എന്റെ ഫ്രണ്ട് ലിസ്റ്റിലുമില്ല. വല്ലപ്പോഴും വന്ന് നോക്കുമ്പോള്‍ കാണുന്ന ഒന്നോ രണ്ടോ സ്ക്രാപ്പുകള്‍ക്ക് മറുപടിയിട്ട് മടങ്ങുക, അതായിരുന്നു എനിക്ക് ഓര്‍ക്കുട്ടിംഗ്.

അങ്ങിനെ സ്ക്രാപ്പുകളെന്തെങ്കിലുമുണ്ടോ എന്നൊന്നു നോക്കുവാനെത്തിയതാണ് അന്നും ഞാന്‍. പക്ഷെ, എനിക്ക് പരിചയമില്ലാത്ത ഒരു മുഖം, ഫ്രണ്ട് റിക്വസ്റ്റ് അയച്ചിരിക്കുന്നു. അധികമാരും കൂട്ടുകൂടുവാനെത്താത്ത എന്റെ പ്രൊഫൈലില്‍ ഒരു പെണ്‍കുട്ടി. ഡിനൈ ബട്ടണ്‍ അമര്‍ത്തുവാന്‍ തുടങ്ങിയെങ്കിലും, ഒരു മര്യാദയ്ക്ക് ആരാണ് എന്നൊന്ന് തിരക്കിയിട്ടൊക്കെയാവാം എന്നു കരുതി, അവളുടെ സ്ക്രാപ്പ് ബുക്കിലെത്തി, “ഹൌ യു നോ മി?” എന്ന ഓര്‍ക്കുട്ടിലെ പതിവ് ചോദ്യം ചോദിച്ച് അന്നത്തെ ഓര്‍ക്കുട്ടിംഗ് അവസാനിപ്പിച്ചു.

പിന്നെയും കുറച്ച് ദിവസങ്ങള്‍...
വല്ലപ്പോഴുമൊരിക്കല്‍ ഓര്‍ക്കുട്ടിലെത്തുമ്പോള്‍ ഹോം പേജില്‍ തന്നെ ഒരു റിക്വസ്റ്റായി അവളുണ്ട്. ഞാനിട്ട സ്ക്രാപ്പിന് ഇതുവരെ മറുപടിയില്ല... തിരക്കുകളിലാവുമെന്നു കരുതി, ഞാന്‍ അനങ്ങിയില്ല. ആഴ്ചയൊന്നായി. ഇത്രയുമായിട്ടും സ്ക്രാപ്പിന് മറുപടിയിടാത്ത സ്ഥിതിക്ക് ഡിനൈ ചെയ്യുക തന്നെ. അതിനു മുന്‍പ് ഒന്നുകൂടി അവളുടെ സ്ക്രാപ്പ് ബുക്ക് ഒന്നു നോക്കിയേക്കാം. എന്റേതിനു ശേഷം വന്ന സ്ക്രാപ്പുകളില്‍ ആര്‍ക്കെങ്കിലും മറുപടി കൊടുത്തിട്ടുണ്ടെങ്കില്‍ ഡിനൈ ചെയ്യാം, കൊടുത്തിട്ടില്ലെങ്കില്‍, ഇതുവരെ പിന്നീട് ഓര്‍ക്കുട്ടിലെത്തിയിട്ടില്ല എന്ന് വിശ്വസിച്ച്, അതുകൊണ്ട് അല്പം കൂടി കാക്കാം.. ഇങ്ങിനെയൊക്കെ ചിന്തിച്ച് അവളുടെ പ്രൊഫൈലിലെത്തി. സ്ക്രാപ്പുകളുടെ എണ്ണത്തില്‍ വല്ലാതെ വര്‍ദ്ധനവുണ്ടോ? അപ്പോള്‍ ഈ സ്ക്രാപ്പുകള്‍ക്കൊക്കെയും മറുപടികൊടുക്കുന്ന തിരക്കില്‍ എന്നെ മറന്നതാവും... അല്പമൊരു അരിശത്തൊടെ ഞാന്‍ സ്ക്രാപ്പ് ബുക്ക് തുറന്നു...

ധാരാളം സ്ക്രാപ്പുകള്‍, എല്ലാം പറയുന്നത് ഒന്നു തന്നെ.... അര്‍ത്ഥവും ഒന്നു തന്നെ...
മേ യുവര്‍ സോള്‍ റെസ്റ്റ് ഇന്‍ പീസ്...
--

23 comments:

  1. ഫ്രണ്ട് റിക്വസ്റ്റ്
    സത്യത്തില്‍ അവളെ ഫ്രണ്ടായി ചേര്‍ക്കണമോ? അലൌ ബട്ടണ്‍ അമര്‍ത്തുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? ഇനിയിപ്പോള്‍ ഡിനൈ ചെയ്താല്‍, എന്റെ ഓര്‍ക്കുട്ട് അക്കൌണ്ടില്‍ ഒരിക്കലും അവളൊരു ഫ്രണ്ടായി ഉണ്ടാവില്ല... അലൌ അമര്‍ത്തുമ്പോള്‍ പിന്നെയും ചോദ്യങ്ങള്‍, അതില്‍ ഹാവ്ന്റ് മെറ്റ് സെലക്റ്റ് ചെയ്യുമ്പോള്‍, ഇനിയൊരിക്കലും കാണില്ല എന്നു കൂടി അതിനര്‍ത്ഥമുണ്ടോ എന്നു തോന്നിപ്പോവുന്നു...
    --

    ReplyDelete
  2. അയ്യോ... അതാരാണ്? :(

    ReplyDelete
  3. വായിച്ച് തുടങ്ങുമ്പോള്‍ പലരും പലവട്ടം എഴുതിയ ഓര്‍കൂട്ട് പ്രണയമോ മറ്റോ ആയിരിക്കുമെന്ന് കരുതി...
    ഞാന്‍ ഇ റിക്വസ്റ്റ് ഡിനൈ ചെയ്യില്ല, ജീവിതം തന്നെ ഡിനൈ ബട്ടന്‍ അമര്‍ത്തിയ ഒരു കുട്ടിയോട്..പക്ഷേ, ഹാവ്ന്റ് മെറ്റ് സെലക്റ്റ് ചെയ്യുമ്പോള്‍ അതിന്ന് ഇതു വരെ ഇല്ലാത്ത പല അര്‍ഥങ്ങളും കണ്ടെത്താന്‍ എന്റെ മനസ്സ് ശ്രമിക്കുകയാവും...:(

    ReplyDelete
  4. ഓര്‍മ്മയ്ക്കായി ഒരു ഓര്‍ക്കുട്ട്. ഇനിയും ആക്സപ്റ്റ് ചെയ്തില്ലെ ?
    (നന്നായി എഴുതിയിരിക്കുന്നു ഹരി.. )

    ReplyDelete
  5. ഹരി .. ഈ ഓര്‍മ്മകളില്‍ മാത്രം കൂട്ടാക്കുന്നതാണോ ഓര്‍ക്കൂട്ട്

    ReplyDelete
  6. ബിന്ദുവിനോട്,
    അതാരുമല്ല... :) ഭാവനയാണേ...

    മയൂരയോട്,
    നന്ദി... :)

    ജി. മനുവിനോട്,
    :)

    കുട്ടന്മേനോനോട്,
    എനിക്കാരും റിക്വസ്റ്റ് അയച്ചിട്ടില്ല, ഇപ്പോള്‍ അങ്ങിനെ ഞാന്‍ മൂന്ന് പ്രൊഫൈലിലായി എത്തിപ്പെടുന്നു, അപ്പോളിങ്ങനെയൊന്ന് സങ്കല്പിച്ചതാണ്.

    ഇട്ടിമാളുവിനോട്,
    "ഈ ഓര്‍മ്മകളില്‍...” - ചോദ്യം മനസിലായില്ല.

    കമന്റ് മോഡറേഷന്‍, അത് ചിത്രവിശേഷത്തില്‍ എന്നെ വ്യക്തിപരമായി അധിക്ഷേപിച്ച് കമന്റ് വന്നപ്പോള്‍, എന്റെ എല്ലാ ബ്ലോഗിലും ഏര്‍പ്പെടുത്തിയെന്നു മാത്രം. പക്ഷെ, ഇപ്പോളെനിക്കു തോന്നുന്നു, ഇത് കൊള്ളാമെന്ന്. കമന്റ് നോട്ടിഫിക്കേഷന്‍ പിന്മൊഴിയിലേക്കല്ലേ പോവുന്നത്, അപ്പോള്‍ പഴയ പോസ്റ്റുകളില്‍ ആരെങ്കിലും കമന്റ് ചെയ്താല്‍ അറിയുക കൂടിയില്ല, റീസന്റ് കമന്റ്സ് നോക്കിയാല്‍ മതി, എന്നാലും ഇത് വളരെ സൌകര്യപ്രദമായിത്തോന്നി. എന്റെ ആശയങ്ങള്‍ക്ക് വിരുദ്ധമായ കമന്റുകള്‍ റിജക്ട് ചെയ്യുക, വിമര്‍ശനങ്ങള്‍ മുക്കുക, അങ്ങിനെയുള്ള ലക്ഷ്യങ്ങളൊന്നും ഇല്ലേയില്ല... :)
    കമന്റ് ചെയ്യുവാന്‍ ആഗ്രഹിക്കുന്നവരെ പിന്തിരിപ്പിക്കുമോ മോഡറേഷന്‍? (എന്നെ പിന്തിരിപ്പിക്കാറില്ല...)
    --

    ReplyDelete
  7. ഹരീ, മിഥ്യയാണെങ്കിലും യഥാതഥമായി അതവതരിപ്പിച്ചതുകൊണ്ടാണ് ഇനിയും ഏസപ്റ്റ് ചെയ്തില്ലെയെന്ന് ചോദിച്ചത്. തെറ്റിദ്ധരിച്ചതില്‍ ക്ഷമാപണം.
    qw_er_ty

    ReplyDelete
  8. ചാത്തനേറ്: ഭയങ്കരാ.. നല്ല കഥ.. നല്ല സസ്പെന്‍സ്...ചാത്തന്റെ ഫ്രണ്ട് കൌണ്ടും അത്രേയുള്ളൂ..

    ReplyDelete
  9. ഭാവനയായിരുന്നല്ലേ...
    ഞാന്‍ കാവ്യയാണെന്നു കരുതി

    ReplyDelete
  10. ആദ്യമായി’മേ യുവറ് സോള്‍ റെസ്റ്റ് ഇന്‍ പീസ്; എന്ന് സ്ക്രാപ്പു ബുക്കില്‍ വായിച്ചത് നോറ്വിജിയന്‍ സറ്വ്വ കലാശാലയില്‍ വെടിയേറ്റ് മരിച്ച മിനാലിന്റെ പ്രൊഫൈലില്‍ നിന്നാണ്.ഇതു വയിച്ചപ്പോള്‍ അത് ഓര്‍ത്തുപോയി..

    ReplyDelete
  11. ഇതേ കേരളമാ കേരളം...ഇവിടം ഭരിക്കുന്നത് ജ്യുഡീഷ്യറിയും ഡെമോക്രസിയുമൊന്നുമല്ല...വെട്ടും ,കുത്തും, നല്ല നാടന്‍ തല്ലും,ഗുസ്തിയും ഒക്കെ അറിയാവുന്ന ഞങ്ങള്‍ ചില സി.പി.ഐ.എം കാരാ......ഇവിടെ ബ്ലോഗെന്നും,ബാംഗ്ലൂരെന്നും,അമേരിക്കയെന്നും,എഴുത്തെന്നും,വായനയെന്നും ,അടിയെന്നും, പിടിയെന്നും, കമെന്റെന്നുമൊക്കെ പറഞ്ഞു വന്നു മര്യാദയ്ക്ക് അല്ലെങ്കില്‍ എല്ലാത്തിനെയും മൂക്കില്‍ പഞ്ഞി വെച്ചു കിടത്തി കളയും...ഇത് പറയുന്നതേ പാര്‍ട്ടിക്കാരാ പാര്‍ട്ടിക്കാര്‍..ഞ്ഞങ്ങള്‍ പറഞ്ഞാല്‍ പറഞ്ഞതു പോലെ ചെയ്യും.അതോര്‍ത്താല്‍ എല്ലാവര്‍ക്കും നല്ലത്!

    ReplyDelete
  12. kollaam. oro kathhaykkum aadyathae comment haree thanneyaanallo ezhuthunnath? athu rasamaanallae? ee kathhayile 'haven't met' point kathhaykk kooduthal shakthi nalkunnundu!

    ReplyDelete
  13. ഏറ്റവും കുറവ് കൂട്ടുകാരുള്ള ഓര്‍ക്കൂട്ട് ഐ ഡിയുടെ ബഹുമതി എനിക്ക് കിട്ടും. ആ കൂട്ടുകാരുടെ കൂട്ടത്തില്‍ ഉള്ളതുകൊണ്ട് ഹരിക്ക് വിഷമം ഒന്നുമില്ലല്ലോ. ;) ഹി ഹി ഹി

    ആരെങ്കിലും റിക്വസ്റ്റ് അയക്കുമ്പോള്‍, അത് നിരസിക്കരുത് എന്ന് എന്റെ അഭിപ്രായം.
    “മേ യുവര്‍ സോള്‍ റെസ്റ്റ് ഇന്‍ പീസ്” എന്ന് പറയാന്‍ ഒരാള്‍ക്ക് കൂടെ നമ്മള്‍ക്ക് അവസരം കൊടുക്കാമല്ലോ. ;)

    ReplyDelete
  14. കുട്ടന്‍ മേനോനോട്,
    ഹയ്യോ, ഞാന്‍ കുറ്റം പറഞ്ഞതല്ലാ‍ട്ടോ... ഞാന്‍ അതിന്റെ സത്യാവസ്ഥ പറഞ്ഞൂന്ന് മാത്രം; അതിനൊക്കെ ഇങ്ങിനെ ക്ഷമചോദിച്ചാലോ... :)

    ചാത്തനോട്,
    വളരെ സന്തോഷം... :)

    സിജുവിനോട്,
    ഹി ഹി ഹി... :P

    പ്രമോദിനോട്,
    അങ്ങിനെയെത്തിപ്പെടുന്ന അവസാനത്തെ പ്രൊഫൈലാണ് മിനാലിന്റേത്, മുന്‍പ് ഒന്നു രണ്ടെണ്ണത്തിലും ഞാന്‍ എത്തിയിട്ടുണ്ട്. പക്ഷെ, ഇപ്പോള്‍ മിനാലിന്റെ പ്രൊഫൈല്‍ ഓര്‍ക്കുട്ട് ഡിലീറ്റ് ചെയ്തു. മറ്റ് രണ്ടുപേരുടേയും അവിടെയുണ്ട്.

    അജിത്തിനോട്,
    നന്ദി... :) അത് കഥയുടെ ആദ്യ പാരഗ്രാഫ് ആക്കിയാലോ എന്ന് തോന്നിയതാണ്, പക്ഷെ, കമന്റ് എന്നൊരു സാധ്യത ഇവിടെയുള്ളതുകൊണ്ട് അങ്ങിനെ ചെയ്തൂന്ന് മാത്രം.

    സുവിനോട്,
    എനിക്ക് സന്തോഷമേയുള്ളൂ... :)
    --

    ReplyDelete
  15. ഹരീ കഥ നന്നായിരുന്നു. ശുഭമായി അവസാനിക്കുന്ന കഥകള്‍ എഴുതില്ല എന്നാണോ?

    ReplyDelete
  16. ഡാ, വെറുതേ നുണക്കഥ പറഞ്ഞ് ആള്‍ക്കാരെ കരയിക്കാ? :-)

    ReplyDelete
  17. ullil evideyo oru vishamam...

    ReplyDelete
  18. Dear hari

    nannayi ennu pareyan pattiella

    valare valare nannayittundu

    ReplyDelete
  19. എനിക്കും ഓര്‍മ്മ വന്നതു മിനാലിന്റെ പ്രൊഫൈല്‍ ആണു...നന്നായിട്ടുണ്ട് ഹരി....ഒന്നു ഞെട്ടി...

    ReplyDelete
  20. ഹരീ..ഒരിക്കല്‍ ഇക്ബാല്‍ ഇക്കയുടെ സ്ക്രാപ്പ് ബുക്കില്‍ എത്തിനോക്കി ഞാനും നിന്നു ഇതുപോലെ!!!

    നന്നായി എഴുതിയിരിക്കുന്നു...

    ReplyDelete
  21. ശാലിനിയോട്,
    നന്ദി. ഇത് ഞാന്‍ ബ്ലെസിയോട് ചോദിച്ച ചോദ്യാണല്ലോ! :)

    കുതിരവട്ടനോട്,
    ക്ഷമീ... :)

    അനോണിയോട്,
    വായിച്ചതിലും കമന്റിയതിലും നന്ദി.

    സാജനോട്,
    വളരെ വളരെ നന്ദി... :)

    മൃദുലിനോട്,
    നന്ദി :)

    എന്റെ കിറുക്കുകളോട്,
    ഇക്ബാലിക്ക, മിനാല്‍, റിഫാസ്.. അങ്ങിനെ പലരും... :(
    നന്ദി...
    --

    ReplyDelete
  22. ഹരീ..നല്ല ഭാവന..വളരെ ഇഷ്ടപ്പെട്ടു ..

    ReplyDelete

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--