പാടവരമ്പത്തെ ചെളി ചവുട്ടിത്തെറുപ്പിച്ച് അവനോടുകയായിരുന്നു. ഇട്ടിരുന്ന ചപ്പല്‍ അവന്റെ വെളുത്ത ഒറ്റമുണ്ടില്‍ പുള്ളികള്‍ വരച്ചുകൊണ്ടിരുന്നു. പാടത്ത് പണിയെടുക്കുകയായിരുന്ന പെണ്ണുങ്ങള്‍ തലയുയര്‍ത്തി നോക്കി. അവന്റെ കൈയിലെ തോര്‍ത്ത്, സമയമില്ലെന്ന രീതിയില്‍, അവന്‍ വീശിക്കൊണ്ടിരുന്നു.
രാവിലെ മണി ഒന്‍പതാവാറാവുന്നു. നല്ല തലവേദന, അതുകൊണ്ട് നീട്ടിയുള്ള ബെല്ലടി കേട്ടാണ് ഉറക്കമുണരുന്നത്. മുഖമൊന്നു കഴുകിയെന്നുവരുത്തി മുറിക്കു പുറത്തെത്തിയപ്പോഴേക്കും, ഭാര്യ ഓടിവന്നു പറഞ്ഞു:“ഏട്ടാ, അതാ തൊടിയില്‍ പണിക്കു വരാറുള്ള പയ്യനാ, നമ്മുടെ ജാനുവേടത്തിയില്ലേ, ആയമ്മേടെ മോന്റെ മകളുടെ ശവം, അവരുടെയടുത്തുള്ള കുളത്തില്‍ പൊങ്ങിയത്രേ!”
ഞാനാകെ വല്ലാതെയായി. ഇന്നലെയും വൈകുന്നേരം ചുള്ളിപെറുക്കുവാനായി അമ്മൂമ്മയോടൊപ്പം എത്തിയതാണ് മിനിക്കുട്ടി. രണ്ടില്‍ നിന്നും മൂന്നിലേക്കായതിന്റെ സന്തോഷത്തിലായിരുന്നു അവള്‍. പുസ്തകങ്ങള്‍ക്കും യൂണിഫോറത്തിനുമായി എന്തെങ്കിലും അടുത്ത ശമ്പളം കിട്ടുമ്പോള്‍ കൊടുക്കണമെന്നും കരുതിയതാണ്. ഇതിപ്പോളെന്താണ് പറ്റിയത്... മിനിക്കുട്ടിക്ക് നന്നായി നീന്തല്‍ വശമുണ്ടല്ലോ... വേഗത്തില്‍ ഷര്‍ട്ടിട്ട് കുടയുമെടുത്ത് ഞാന്‍ പുറത്തിറങ്ങി. ചെറുതായി മഴമേഖങ്ങള്‍ ഉരുണ്ടു കൂടുന്നുണ്ട്. ഇടയ്ക്കിടെ ഓരോ മഴത്തുള്ളിയും, ഞാന്‍ വേഗത്തില്‍ ജാനുവേടത്തിയുടെ വീട് ലാക്കാക്കി നടന്നു.
പാടവരമ്പത്തൂടെ നടക്കുമ്പോള്‍, പയ്യന്‍ തോര്‍ത്ത് വീശി എങ്ങോട്ടോ ഓടുകയായിരുന്നു. വീട്ടുമുറ്റത്ത് നല്ലപോലെ ആളുകൂടിയിട്ടുണ്ട്, സ്വാഭാവികം. പോലീസുകാര്‍ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ശ്യാമു തന്നെയാണത്രേ, ശവം കുളത്തില്‍ നിന്നും കരയ്ക്കെത്തിച്ചത്. അവനല്ലെങ്കിലും മിനിക്കുട്ടിയെ ജീവനായിരുന്നു. ഇപ്പോള്‍ ആള്‍ക്കാരെ അറിയിക്കുവാനായി അങ്ങുമിങ്ങുമോടി നടക്കുന്നതും അവന്‍ തന്നെ. ശ്യാമുവിന്റെ അച്ഛനുമമ്മയും ദീനം വന്നു മരിച്ചു. ജാനുവേടത്തിയുടെ അയല്‍പ്പക്കമായിരുന്നു അവര്‍. പിന്നെ, ശ്യാമുവിന്റെയൊരു രക്ഷകര്‍ത്താവിന്റെ സ്ഥാനമായിരുന്നു ജാനുവേടത്തിക്ക്. ശ്യാമുവിനും മിനിക്കുട്ടിയെപ്പോലെ അമ്മൂമ്മയായിരുന്നു അവര്‍. മകനും മരുമകളും പട്ടണത്തില്‍ ജോലി തേടിപ്പോയേപ്പിന്നെ, അവര്‍ക്കൊരു കൈസഹായവുമായിരുന്നു ശ്യാമു.
പോലീസ് നായയെത്തി. മിനിക്കുട്ടിയുടെ കീറിയ പാവാടത്തുണിയില്‍ മണം പിടിച്ച് അതെങ്ങോട്ടോ പായുന്നു. കുറേപ്പേര്‍ അതിന്റെ പുറകേയോടുന്നു. ഒരു പക്ഷെ, ചേറുനിറഞ്ഞ കുളത്തില്‍ താഴ്ന്നുപോയതാവാം എന്നുള്ള ധാരണയായിരുന്നു ആദ്യം. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞപ്പോള്‍, ബലാല്‍ക്കാരം നടന്നതിന്റെ സൂചനകളുണ്ടത്രേ. ഞാനോര്‍ക്കുകയായിരുന്നു, ഈ നാട്ടിന്‍പുറത്തും ഇത്രയും കണ്ണില്‍ ചോരയില്ലാത്തവരോ!
നായയുടെ ഓട്ടം പറമ്പിന്റെ മൂലയിലുള്ള വിറകുപുരയ്ക്കുള്ളില്‍ അവസാനിച്ചു. ഇന്നലെ സന്ധ്യയ്ക്കാണ് കഞ്ഞിക്ക് തീകൂട്ടുവാന്‍ കുറച്ചു വിറകെടുക്കുവാനായി ജാനു മിനിക്കുട്ടിയെ അങ്ങോട്ടയച്ചത്. അപ്പോളേതാണ്ട് ഏഴുമണിയായിക്കാണും. അവിടെപ്പോകുവാനായി കുളത്തിന്റെയടുത്തുകൂടി പോവേണ്ടതില്ല താനും. എട്ടുമണിയായപ്പോഴേക്കും എല്ലാവരും അറിഞ്ഞ് എല്ലായിടവും തിരഞ്ഞതാണത്രേ. പാടത്തിനക്കരെയായതുകൊണ്ട് ഞാനക്കാര്യം അറിഞ്ഞതേയില്ല. ഇന്നിപ്പോള്‍ തന്നെ ശ്യാമുവന്ന് പറഞ്ഞില്ലായിരുന്നെങ്കില്‍ പിന്നെയും വൈകിയേനേ ഈ കാര്യം അറിയുവാന്‍. സാധാരണ രാവിലെ നടക്കാനിറങ്ങാറുള്ളതാണ്, നല്ല തലവേദനയായതിനാല്‍ ഇന്നതും ഉണ്ടായില്ല. പോലീസുകാര്‍ വിറകുപുര മൊത്തമായി സൂക്ഷ്മതയോടെ പരിശോധിച്ചു. ഒടുവില്‍ അവര്‍ കണ്ടെത്തി, കറുത്ത ചരടില്‍ കുരുത്തൊരു രുദ്രാക്ഷം. അതിന്റെയറ്റത്ത് വെള്ളിയില്‍ തീര്‍ത്ത ഒരു ലോക്കറ്റും. പോലീസുകാരത് ഉയര്‍ത്തിക്കാട്ടി, സൂര്യപ്രകാശം അതില്‍ തട്ടിത്തിളങ്ങി. ആരുടേതെന്ന ചോദ്യത്തിന്, അടുത്തു നിന്നയാരോ ഉത്തരം നല്‍കി. അതാരുടേതാണെന്ന് ആര്‍ക്കും സംശയമില്ലായിരുന്നു.
ശ്യാമുവിനെ വിലങ്ങണിയിച്ച് കൊണ്ടുപോവുമ്പോള്‍, ജാനുവേടത്തി അലമുറയിട്ടു കരയുന്നുണ്ടായിരുന്നു. “എനിക്കിപ്പോളെന്റെ മോളുമാത്രല്ല, മോനും പോയല്ലോ... എന്നാലും എന്തിനാ മോനേ, നീയിതു ചെയ്തത്...” ശരിയാണ്, എന്തിനാണവനതു ചെയ്തത്? സംസ്കാരിക മൂല്യച്ച്യൂതിയോ, ചെറുപ്പത്തിലെ കാമാസക്തിയോ, മാനസികരോഗമോ... ഉത്തരം എനിക്കുമറിയില്ലായിരുന്നു. മഴക്കാറുമാറി നല്ല വെയില്‍, കൈയിലിരുന്ന കൈലേസുകൊണ്ട് നെറ്റിയൊപ്പി വേഗത്തില്‍ വീട്ടിലേക്ക് നടക്കുമ്പോള്‍, മനസില്‍ ആധിയായിരുന്നു. മകള്‍ രാവിലെ സ്കൂളില്‍ പോയതാണ്, ഉണ്ണുവാനായി സാധാരണ ഉച്ചയ്ക്ക് വീട്ടിലെത്താറുള്ളതാണ്. സുരക്ഷിതയായി തിരികെയെത്തിയെന്നറിയുവാനുള്ള വെപ്രാളമായിരുന്നു മനസില്‍, കഴിയുന്നത്ര വേഗത്തില്‍ ഞാന്‍ വീട്ടിലേക്ക് നടന്നു.
--
--
മഴക്കാറുമാറി നല്ല വെയില്‍, കൈയിലിരുന്ന കൈലേസുകൊണ്ട് നെറ്റിയൊപ്പി വേഗത്തില്‍ വീട്ടിലേക്ക് നടക്കുമ്പോള്‍, മനസില്‍ ആധിയായിരുന്നു. മകള്‍ രാവിലെ സ്കൂളില്‍ പോയതാണ്, ഉണ്ണുവാനായി സാധാരണ ഉച്ചയ്ക്ക് വീട്ടിലെത്താറുള്ളതാണ്. സുരക്ഷിതയായി തിരികെയെത്തിയെന്നറിയുവാനുള്ള വെപ്രാളമായിരുന്നു മനസില്‍, കഴിയുന്നത്ര വേഗത്തില്‍ ഞാന്‍ വീട്ടിലേക്ക് നടന്നു.
ReplyDeleteഉത്തരം കിട്ടാത്ത ചില കടങ്കഥകള്‍...
--
ഇതുപോലൊരു സംഭവം നടന്നിട്ടുണ്ടല്ലോ അല്ലേ? ഉത്തരമില്ല എന്തായാലും.
ReplyDeleteഹരി .. കടംകഥകള്‍ക്ക് ഉത്തരം ഉണ്ട്.. പക്ഷെ ഇക്കഥക്ക്.... ആകെ സങ്കടാണല്ലൊ... ഹരിയുടെ പോസ്റ്റുകള്‍ വായിക്കാറുണ്ട് ..പക്ഷെ കമന്റിടല്‍ ഇത്തിരി ബുദ്ധിമുട്ടാ..ഓഫീസ് പ്രശ്നം ... അപ്പൊ ശരി പിന്നെ കാണാം ട്ടൊ
ReplyDeleteസത്യത്തില്‍ ഇത് ചെറുകഥയോ, ലേഖനമോ,ആത്മ കഥയോ? നാലാം കിട നിലവാരം പുലര്‍ത്തുന്നു എന്ന് വിഷമത്തോടെ പറയട്ടെ. എം ടി യുടെ സാഹിത്യത്തില്‍ നിന്ന് കടൊ കോണ്ട ജാനുവേട്ടത്തിയും, മിനിക്കുട്ടിയും.ആദ്യ ഭാഗങ്ങളില്‍ എം ടി യുടെ തന്നെ അവതരണ ശൈലി. പിന്നീട് നിലവാരത്തിന്റെ ഗ്രാഫ് കുത്ത്നെ താഴുന്നു.എം ടി യില്‍ നിന്നു മാറി അവനവനിലേക്കെത്തുന്നു. ഇതാണ്‍ ഇമിറ്റേഷന്റെ ദോഷം.
ReplyDeleteസാംസ്കാരികമൂല്യ ചുതി എന്ന് തുടങ്ങുന്ന ഒരു ലൈനിണ്ട് ഇതില്‍.വായിക്കണം, ഒരു ചെറുകഥയുലെ വരിയാണിത്. ബഹുരസം തന്നെ!കലികാല വൈഭവം,അല്ലതെ എന്തു പറയാന്‍! വായനക്കാര്‍ക്ക് ഒരു മാത്രികയാണ്‍ ഈ “അക്ഷരകഷായം” ,കാരണം എങ്ങനെ എഴുതരുതെന്ന് ഈ “അക്ഷരകഷായം” വിളിച്ചു പറയുന്നു.ഇവിടെ വാളെടുക്കുന്നവനെ എല്ലാം ചില അകത്തമ്മമാരും,അരമനകളും, കുശിനിക്കാരും ചേര്‍ന്ന് വെളിച്ചപ്പാടിന്റെ പട്ടം ചാര്‍ത്തിക്കോടുക്കുന്നു. അതു കണ്ട് സന്തോഷിച്ച് വെളിച്ചപ്പാട് ഇടറിത്തുള്ളുന്നു,.
എന്തിനേയും മഹത്തരം എന്നു പറയാന്‍ ഒരു കൂട്ടം ആളുകള്‍ കാണും. ബ്ലോഗിന്റെ സ്തിതിയും തഥൈവ.നിര്‍ഭാഗ്യ വശാ‍്ല് ബ്ലോഗ് സാഹിത്യം ഒരു അപകടകരമായ ഒരു ചുഴിയില്‍ അകപ്പെട്ടിരിക്കുകയാണ്‍. ആരുണ്ട് അതിനെ രക്ഷിക്കാന്‍? “വെണ്ണിക്കുളം ക്രൈസ്തവ കാളിദാസന്‍ ” ആയ അവസ്ത ആണ്‍ ഇന്ന് ബ്ലോഗില്‍. ഒത്തിരി വെണ്ണിക്കുളത്തുകാരെയും അവരുടെ സ്തുതിപാടകരെയും കോണ്ട് ബ്ലോഗ്സാഹിത്യം ചീഞ്ഞ് നാറുന്നു.
“ധര്‍മ സംസ്ഥാപനാര്‍ധായ” ഒരു അവതാര പുരുഷന്‍ എന്നാണാവോ ഇവിടെ അവതരിക്കുന്നത്?
അദ്ദേഹത്തിന്റെ വരവിനായി കാത്തിരിക്കുന്നവരുടെ കൂട്ടത്തില്‍ ഞാനും..
രാജേഷ് താമരത്തോണി
"രാജെഷ് താമരത്തോണി" എന്ന് പേരിന്റെ കൂടെ വയ്ക്കുന്നതിനെക്കുറിച്ച് എന്തു പറയുന്നു. വെറുതെ ആള്‍ക്കാര്‍ക്ക് കണ്‍ഫൂഷന്‍ വേണ്ടല്ലോ ;-)
ReplyDeleteഹരി.
ReplyDeleteകഥ ഇന്നലെ ഞാന്‍ വായിച്ചിരുന്നു, എന്തോ എനിക്കിത് ഒരു പത്രം വായിക്കുന്നത് പോലെയാണ്, അനുഭവപ്പെട്ടത്.സമാനമായ മറ്റൊരു കഥ ഇത്തിരിവെട്ടം എഴുതിയിരുന്നു. അതില്‍ അദ്ദേഹം, നല്ല ഒഴുക്കോടെയുള്ള രചനാപാടവം നിര്‍വ്വഹിച്ചതിനാല്‍ അതിനൊരു കഥയുടെ സുഖം ലഭിച്ചു. രാജേഷ്, താങ്കളുടെ കഥ വിമര്‍ശിച്ചതിനെ വളരെ പോസിറ്റീവായി എടുക്കുക. അതിലെ തെറ്റുകുറ്റങ്ങള്‍ സ്വയം മനസ്സിലാക്കി അടുത്ത കഥയില്‍ മികവു പുലര്‍ത്തുക.
എല്ലാ ഭാവുകങ്ങളും നേരുന്നു.
ഹരീയെ, ഓഫാണ്. ക്ഷമിക്ക്. :)
ReplyDeleteരാജേഷ്, വിമര്‍ശിച്ചോ, കുഴപ്പമില്ല. പക്ഷേ വിമര്‍ശനത്തെത്തന്നെ ‘ഘോരഘോരം‘ വിമര്‍ശിക്കാനുള്ള സ്‌കോപ്പ് ആളുകള്‍ക്ക് കൊടുക്കാതെ. :)
‘പൊട്ടക്കുളത്തില്‍ പുളവന്‍ ഫണീന്ദ്രന്‍
തട്ടിന്‍പുറത്താഖു മൃഗപ്രവീരന്‍
കാട്ടാളരില്‍ കാപ്പിരി കാമദേവന്‍
‘കട്ടക്കയം’ ക്രൈസ്തവകാളിദാസന്‍’ എന്നിടത്ത്
കട്ടക്കയത്തിനു പകരം ‘വെണ്ണിക്കുള’ത്തിനെ പിടിച്ചിടേണ്ടായിരുന്നു. :) വെണ്ണിക്കുളം ഗോപലക്കുറുപ്പെ(?)ന്ന പാവം കവിയെയും ആ സ്ഥലത്തുകാരെയുമൊക്കെ പ്രതിക്കൂട്ടില്‍ ഓടിച്ചുകയറ്റി, അല്ലേ?
തന്നെയുമല്ല, ക്രിസ്ത്യാനി കവിതയെഴുതിയത് കണ്ട് സഹിക്കാഞ്ഞ് പടച്ചു വിട്ട ഈ ‘പീസെ’ടുത്ത് വിമര്‍ശനത്തിലെ(?) ഡിവൈസ് ആക്കിയത് വളരെ മോശമായിപ്പോയി.
രാജേഷ് താമരത്തോണി, എവിടായിരുന്നു ഇതുവരെ, ? നമ്മള്‍ ഒരിക്കല്‍ പരിചയപ്പെട്ടത് ഓര്‍ക്കുന്നുണ്ടോ? ഇപ്പോള്‍ എന്താണ്‍ സാഹിത്യ വനവാസം ആണോ? നിങ്ങള്‍ തുടങ്ങിയ ക്ളബ് നാട്ടില്‍ നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നു. പത്രപ്രവര്‍ത്തനം ഒക്കെ എങ്ങനെ ഉണ്ട്.അതോ നിര്‍ത്തിയോ?
ReplyDeleteഇവിടെ ഞാനും സുകുവും ഒക്കെ സുഖമായി ഇരിക്കുന്നു. ബൂലോകത്ത് എന്താണ്‍ വരാത്തത്?
ഞാന്‍ വിളിക്കാം. പഴയ നമ്പറിനു മാറ്റമില്ലല്ലോ?
ഹരിക്കു നന്നി, നിങ്ങളുടെ ഈ കഥ വഴി ഞങ്ങളുടെ ചങ്ങാതി രാജേഷ് നെ കണ്ടു കിട്ടി.കഥ ഞാന്‍ വായിച്ചു. പിശകുകള്‍ ധാരാളം. തുടക്കം നന്ന്. എന്നാല്‍ ഒടുക്കം കളഞ്ഞ് കുളിച്ചു. ഫീല്‍ ഒട്ടും തന്നെ ഇല്ല.പഠിക്്കാന്‍ ഊണ്ട് ഒത്തിരി ഒത്തിരി.
വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെ കാണുന്ന താങ്കളുടെ രീതി മാറ്റുക.കമന്റ് ഇടുന്നവര്‍ താങ്കളുടെ ശത്രു അല്ലന്ന് ആദ്യം മനസ്സിലാക്കുക .തെറ്റികള്‍ ഉള്‍ക്കോള്ളുക, തിരുത്താന്‍ ശ്രമിക്കുക. ആന്റീ ബയോട്ടിക് കഴിക്കുന്നതു പോലെ ക്രിത്യ ഇടവേളകളില്‍ പോസ്റ്റ് ഇടണമെന്ന് ഉള്ള വാശി ഉപേക്ഷിക്കുക.എഴുതാതിരിക്കാന്‍ പറ്റില്ല എന്ന അവസ്ത്് ഉള്ളപ്പോള്‍ മത്രം എഴുതുക. അപ്പോള്‍ എല്ലാം ശരിയാകും.
ഞാന്‍ ഇത് എഴുതുന്നത് എന്താച്ചാല്‍, നിങ്ങളുടെ 4 ബ്ലോഗും ഞാന്‍ വായിക്കാറുണ്ട്. നല്ലരീതിയില്‍ എടുക്കുക
നന്ദി.....
ഹരീ, ഒരു ഓഫ് കൂടി.
ReplyDeleteപരാജിതാ, കട്ടക്കയം ചെറിയാന്‍ മാപ്പിളയെപ്പറ്റി എഴുതപ്പെട്ട ഈ ശ്ലോകത്തിന്‍റെ രണ്ടാം വരി
‘തട്ടിന്‍പുറത്താഖു മൃഗാധിരാജന്‍’ എന്നാണ് കേട്ടിട്ടുള്ളത്. മൃഗപ്രവീരന്‍ എന്നായാലും വൃത്തം തെറ്റില്ല:)
സന്തോഷ് :)
ReplyDeleteസ്‌കൂളില്‍ പഠിക്കുമ്പോള്‍, സരസനായ സത്യശീലന്‍ സാറ് ചൊല്ലിക്കേള്‍പ്പിച്ചിട്ടുള്ള ഓര്‍മ്മയില്‍ നിന്നെഴുതിയതാ. അദ്ദേഹം ഒരു ‘സ്‌പെഷ്യല്‍ ഇഫക്‍ട്’ കൊടുത്തതാവും. പിന്നീട് എങ്ങും വായിച്ചിട്ടുമില്ല.
തിരുത്തിയതിന് നന്ദി. :)
ഹഹ! അനൂപെ, അതു തന്നെ!
ReplyDeleteവിമര്‍ശനം, അതിന്റെ മേല്‍ വിമര്‍ശനം, അതിന്റെ മേല്‍.. :)
പിന്നെ ഞാന്‍ ക്വോട്ട് ചെയ്തതിലെ ഒരു ചെറിയ പിഴവ് പോലല്ലല്ലോ അനൂപെ, കട്ടക്കയത്തിനെ പിടിച്ച് വെണ്ണിക്കുളമാക്കുന്നത്. ആണോ? ആണേല്‍ കുഴപ്പമില്ല! :)
“ചെറിയ ഒരു മോഷ്ടാവായ എന്നെ കള്ളന്‍ എന്നു വിളിക്കുന്നേ.........”
ReplyDeleteഎന്ന പഴയ ഒരു കള്ളന്റെ പരിഭവം പറച്ചില്‍ പോലെ ഉണ്ടല്ലോ പരാജിതാ... മോഷണം എല്ലാം മോഷണം ആണ്‍ അതു പോലെ തെറ്റ് എല്ലാം തെറ്റ് തെന്നെ ആണ്‍ സഖാവേ.......
അനൂപ്, ഒരു സംശയവുമില്ല, ഒരു തെറ്റു പറ്റിയാല്‍, അതൊരാള്‍ ചൂണ്ടിക്കാട്ടിയാല്‍ തിരുത്തും. (അത് വളരെ സീരിയസ് ആയ തെറ്റായിപ്പോയെങ്കില്‍ വേണ്ട വിധം ഖേദം പ്രകടിപ്പിക്കുകയും ചെയ്യും.) പക്ഷേ, അതിലിത്ര ആവേശം കൊള്ളണോ? വായിച്ചവര്‍ക്ക് കാര്യം പിടി കിട്ടിക്കാണും.
ReplyDeleteരാജേഷിനോട് ഞാന്‍ പറഞ്ഞതിനു കാരണമുണ്ട്. ഹരീയും സുവുമൊക്കെ വലിയ അവകാശവാദങ്ങളില്ലാതെ കഥയൊക്കെ എഴുതുന്നവരാണ്. (അവരൊന്നും സാഹിത്യമോഷണമോ മറ്റോ നടത്തിയിട്ടുള്ളതായും അറിയില്ല. :)) അക്കണക്കിന് വളരെ സീരിയസ് ലൈന്‍ വിമര്‍ശനമൊന്നും അവരോടെടുക്കേണ്ട ആവശ്യമില്ല. ‘കഥക്കൂട്ടുകള്‍’ എന്ന ബ്ലോഗിലൊക്കെ കുറച്ചു സീരിയസായിത്തന്നെ എഴുതുന്നവരുണ്ട്. അവിടെയൊക്കെയാകാമല്ലോ വിമര്‍ശനം.
(പിന്നെ, ഇവിടെ മോഷണം എന്നൊക്കെ ഉപമിച്ചത് മനസ്സിലായില്ല. അടുത്ത കാലത്താണോ ബ്ലോഗിങ്ങ് തുടങ്ങിയത്? നിറയെ അക്ഷരത്തെറ്റാണല്ലോ, അനൂപേ?)
qw_er_ty
സൂവിനോട്,
ReplyDeleteഒന്നേ നടന്നിട്ടുള്ളൂ???
ഇട്ടിമാളുവിനോട്,
പിണക്കം തീര്‍ക്കുവാനുള്ള ശ്രമമാണോ, കമന്റിയില്ലെന്നൊരു പിണക്കമെനിക്കില്ല കേട്ടോ... :)
രാജേഷിനോട്,
വിമര്‍ശനങ്ങള്‍ തുറന്നമനസോടെ സ്വീകരിക്കുന്നു, മെച്ചപ്പെടുത്തുവാന്‍ ശ്രമിക്കാം.
ചില കാര്യങ്ങള്‍: എം.ടിയുടെ ഈ പേരുകളിലെ കഥാപത്രങ്ങളുള്ള കഥകളൊന്നും ഞാന്‍ വായിച്ചിട്ടില്ല, അഥവാ വായിച്ചിട്ടുണ്ടെങ്കിലും അതിവിടെ ചേര്‍ത്തത് മനഃപൂര്‍വ്വമല്ല. ഒന്നിനേയും അനുകരിക്കുവാനും ഞാന്‍ ശ്രമിച്ചിട്ടില്ല. ചെറുകഥയില്‍ ചില രീതിയിലുള്ള വരികള്‍ പാടില്ല എന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല, അതുകൊണ്ട് സാംസ്കാരികമൂല്യച്യുതി എന്നുള്ള ലൈന്‍ അങ്ങിനെയിരിക്കട്ടെ.
കഥാവിമര്‍ശനത്തില്‍ നിന്നും ബ്ലോഗ് സാഹിത്യവിമര്‍ശനത്തിലേക്ക്! സീരിയലുകള്‍, മ-പ്രസിദ്ധീകരണങ്ങള്‍ എന്നിവയൊക്കെ ആസ്വദിക്കുകയും നല്ലതെന്ന് വിശ്വസിക്കുകയും ചെയ്യുന്ന ഒരു വിഭാഗമുണ്ട്; അവരുടെ ചിന്തകളെ ബഹുമാനിക്കേണ്ടതില്ല, പക്ഷെ പുച്ഛിക്കാതിരിക്കുക. ഇവിടെയാരും വാളെടുത്തുമില്ല, ആരേയും വെളിച്ചപ്പാടാക്കിയതുമില്ല. പക്ഷെ ചില കണ്ണുകള്‍ അങ്ങിനെ കാണുന്നെങ്കില്‍, അത് കാഴ്ചയുടേയും കുഴപ്പമാവാം. രാജേഷ് താമരത്തോണി എന്ന് പേരിന്റെ കൂടെ വെച്ചാലെന്താണ് ഗുണം? ഇവിടെ പല രാജേഷുണ്ടോ? അത് എടുത്തു പറഞ്ഞതിലെ സാംഗത്യം മനസിലായില്ല.
വിചാരത്തോട്,
തീര്‍ച്ചയായും. ഇത്തിരിവെട്ടം എഴുതിയത് ഞാന്‍ വായിച്ചിട്ടില്ല. അനുഭവവേദ്യമാക്കുവാന്‍ കഴിയാഞ്ഞത് എന്റെ പരാജയം തന്നെ, തീര്‍ച്ചയായ്ം അടുത്തത് കൂടുതല്‍ നന്നാക്കുവാന്‍ ശ്രമിക്കാം. :)
പരാജിതനോട്,
അതു സത്യം! (അവകാശവാദങ്ങളില്ലാതെ...) വിമര്‍ശിച്ചോട്ടെന്നേ... എനിക്കും മെച്ചപ്പെടാന്‍ കഴിവുണ്ടെങ്കില്‍ മെച്ചപ്പെടാമല്ലോ! പിന്നെ, വിമര്‍ശനവും പഠിക്കേണ്ടതുണ്ട്, സീരിയസായി കഥയെഴുതുന്നവരെ വിമര്‍ശിക്കുക അത്ര എളുപ്പമല്ലല്ലോ. അതിനു മുന്‍പ് ചെറുബ്ലോഗുകളില്‍ വിമര്‍ശിക്കുന്നത് അവര്‍ക്കും ഗുണം ചെയ്യും. ശരിയല്ലേ?
കരുമാടിക്കുട്ടനോട്,
കഥയെപ്പറ്റി പറഞ്ഞത് +വ് ആയെടുക്കുന്നു.
പക്ഷെ ചിലകാര്യങ്ങള്‍: വിമര്‍ശനങ്ങളോട് അസഹ്ഷ്ണുതയോടെ എന്നാണ് ഞാന്‍ പെരുമാറിയതെന്ന് വ്യക്തമാക്കിയാല്‍ കൊള്ളാം, എന്റെ ബ്ലോഗിലൊ അല്ലെങ്കില്‍ മറ്റെവിടെയെങ്കിലുമോ? കമന്റിടുന്നവരെ ശത്രുവായി കണ്ടു എന്ന ആരോപണത്തിലും കഴമ്പില്ല എന്നേ എനിക്കു പറയുവാനുള്ളൂ. കൃത്യ ഇടവേളകളില്‍ പോസ്റ്റിടുക എന്നത് എന്റെ ലക്ഷ്യമല്ല. ഗ്രഹണത്തില്‍ വളരെക്കുറച്ചു പോസ്റ്റുകളേ ഓരോ മാസവും ഉണ്ടാവാറുള്ളൂ എന്നത് താങ്കള്‍ക്കും അറിയാവുന്നതാണെന്നു കരുതുന്നു. എന്റെ നാലുബ്ലോഗുകളും വായിച്ചിട്ടും ഞാന്‍ കമന്റുകളോട് അസഹ്ഷ്ണുത കാണിക്കുന്നവനാണെന്നും, കമന്റുന്നവരെ ശത്രുക്കളായി കാണുന്നവനാണെന്നും തോന്നിയത് നിര്‍ഭാഗ്യകരമായി!
അനൂപിനോട്,
മോഷണം ചെയ്യുന്നവനെയെല്ലാം കള്ളാ എന്ന് വിളിക്കാം. പക്ഷെ, കള്ളന് ലഭിക്കുന്ന ശിക്ഷ മോഷണത്തിന്റെ ഗൌരവമനുസരിച്ച് വ്യത്യാസപ്പടും. അതും ഓര്‍ക്കുക. പരാജിതന്‍ ചൂണ്ടിക്കാട്ടിയ തെറ്റുകളും തിരുത്തൂ...
--
ഹരീ എനിക്ക് ഇഷ്ടമായി... ഒതുക്കത്തില്‍ പറഞ്ഞതായി തോന്നി.
ReplyDeleteഈ കടങ്കഥയ്ക്കും ഉത്തരം ഉണ്ട് ഹരീ. സമൂഹത്തിലേക്ക് സൂക്ഷിച്ച് നോക്കിയാല്‍ അത് കണ്ടെത്താനാവും.
(വിചാരത്തിന്റെ കമന്റിലെ ‘ഇത്തിരിവെട്ടം‘ ഫില്‍ട്ടറില്‍ കേറി വന്നത് കൊണ്ടാണ് ഇവിടെ എത്തിയത്... വിചാരമേ നന്ദി.)
This comment has been removed by a blog administrator.
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteഅതേ ഹരീ.. :) വിചാരം വിചാരിച്ചതുപോലെ ഞാനും വിചാരിക്കുന്നു. കഥ എന്നതിലുപരി ഒരു സംഭവം ഹരി നേരില്‍ പോയിട്ട് വാര്‍ത്തയാക്കിയതുപോലെയുണ്ട്. ക്രൈം ഫയല്‍ അല്ലെങ്കില്‍ വിവാദപരമായ രഹസ്യചുരുളുകളഴിക്കുന്ന 'ഫയര്‍' എന്ന തീപിടിപ്പിക്കും വാരികകയിലെ ഒരു കൊലപാതകകുറിപ്പ് പോലെമാത്രം..
ReplyDeleteഇത്തിരിവെട്ടത്തോട്,
ReplyDeleteവളരെ നന്ദി :)
(വിചാരം പറഞ്ഞ ആ കഥയുടെ ലിങ്ക് ഒന്നിവിടെ ഇടാമോ?)
ഏറനാടനോട്,
അങ്ങിനെയാണോ? ആ മാസികകളില്‍ കൊലപാതക വാര്‍ത്ത കൊടുക്കുന്നത് ഈ രീതിയിലാണോ!!! കൊള്ളാമല്ലൊ... :)
--
qw_er_ty
ഇതായിരിക്കും ഹരീ വിചാരം പറഞ്ഞത്.
ReplyDeleteആവശ്യമില്ല , എന്നാലും ഒന്നു കൂടി ഇടപെടുന്നു. പരാജി 1987 മാര്‍ച്ച് to ജൂണ് വരെ ഇറങ്ങിയ സാഹിത്യ മാസികകള് പറ്റുമെങ്കില് ഒന്ന് നോക്കണം, ഭാഷാപോഷിണി, മാത്ര്ഭുമി തുടങ്ങിയവയുള്‍പ്പടെ. എന്തുകൊണ്ടാണ് ഞാന് അങ്ങനെ എഴുതിയതെന്ന് മനസ്സിലാകും.
ReplyDeleteനിങ്ങള് കരുതിയത്പോലെ തെറ്റിയതല്ല സുഹ്രിത്തെ. “ക്രിസ്ത്യാനിക്ക് കവിത വഴങ്ങില്ലേ“ എന്നോമറ്റോ ആണന്നു തോന്നുന്നു അതിന്റെ തലക്കെട്ട്.
ഇതിന്റെ പേരില് ഉണ്ടായിക്കോണ്ടിരിക്കുന്ന അനാവശ്യ വിവാദങ്ങള് ഒഴിവാക്കുക.
കാര്യങ്ങള് മനസ്സികാക്കി മറുപടി പറയുക അല്ലെങ്ക്ങ്കില് മിണ്ടാതിരികുക.
- രാജേഷ് താമരത്തോണി
ഹരീ കഥ വായിച്ചു. അവസാന ഭാഗം മനസ്സില്‍ കൊള്ളുകയും ചെയ്തു.
ReplyDeleteപൊന്നു ചേട്ടന്‍മാരെ ഞങ്ങളെന്തെങ്കിലും എഴുതി ഞങ്ങളുടെ സ്വന്തം ബ്ലോഗില്‍ ഇട്ടോട്ടെ..വേണെങ്കീ വായിച്ചാ മതി. വിമര്‍ശനത്തിനും ഇല്ലേ ഒരു മര്യാദ.
ഹരിക്കുട്ടാ..
ReplyDeleteഎന്‍റെ കമന്‍ റ് ഡിലീറ്റി അല്ലേ...
എങ്കില്‍ ഈ കമന്‍ റു കൂടി ഡിലീറ്റിയേക്ക്. മേലില്‍ ഇവിടെ കമന്‍ റു വേണ്ടല്ലൊ.
സമാധാനം. ഹരിക്കുട്ടാ........ബൈ
മലയാളം ടൈപ്പ് ചെയ്യാന്‍ പഠിച്ച് വരുന്ന ഒരു ആളാണ്...
ReplyDeleteഇവിടുത്തെ പ്രശ്നങ്ങള്‍ കണ്ട്പ്പോള്‍ ഒരു കമന്‍റ്റ് പറയണം എന്ന് തോന്നി....
നിങ്ങള്‍ ഒക്കെ വലിയ എഴുത്തുകാര്‍ (അല്ലേല്‍ എന്ന് ഭാവിക്കുന്നവര്‍),ഇങ്ങനെ തുടങ്ങിയാല്‍ ഞങ്ങളെ പോലുള്ളവര്‍ എന്ത് ചെയ്യും?
അതു കൊണ്ട് പ്രശ്നങ്ങള്‍ നിര്‍ത്തി കഥ എഴുത്തില്‍ ശ്രദ്ധ പതിപ്പിക്കാന്‍ നോക്കൂ....
ഇത്തിരിവെട്ടത്തോട്,
ReplyDeleteനന്ദി :)
ഉണ്ണിക്കുട്ടനോട്,
വളരെ നന്ദി... :)
ഇരിങ്ങലിനോട്,
എല്ലാം താങ്കളുടെ ഇഷ്ടം, സമയം പോലെ... :)
എന്റെ മലയാളത്തോട്,
വളരെ നല്ല ഒരു കാര്യമാണ് പറഞ്ഞത്. നന്ദി :)
--
ഹരി ഹരിക്കറിയാവുന്ന പോലെ എഴുതട്ടെ. എഴുതി തുടങ്ങുന്നവര്‍ക്ക് ആത്മവിശ്വാസത്തോടെ തങ്ങളുടെ സ്രിഷ്ടികള്‍ എഴുതിയിടാന്‍ പറ്റുന്ന ഒരിടമാണ് ബ്ലോഗെന്നാണ് ഞാന്‍ കരുതുന്നത്. സ്ഥിരമായി എഴിതാന്‍ സമയവും ക്ഷമയുമുള്ളവര്‍ തുടര്‍ച്ചയായി എഴുതി നല്ല എഴുത്തുകാരായി പേരെടുത്ത് കഴിഞ്ഞിട്ട് നമ്മുക്ക് നഖശിഖാന്തം വിമര്‍ശിക്കാം. അതുവരെ അവരെ പിച്ചനടക്കുവാന്‍ അനുവദിക്കൂ അനുവാചകരേ...
ReplyDeleteഎം.ടി. യുടെ എന്തെങ്കിലുമൊന്ന് വായിച്ചിട്ടുള്ളവന്‍ ഈ പോസ്റ്റില്‍ എം.ടിയെ കണ്ടെത്തുമായിരുന്നില്ല.
ഹരീ, വ്യതസ്‌തമായ ഈ കഥഎനിക്കിഷ്‌ടമായി.
ReplyDeleteഇവിടെ ശ്യാമു ജാനുവേടത്തിയുടെ അയല്‍പ്പക്കമായിരുന്നു,പിന്നെ ശ്യാമുവിന്റെയൊരു രക്ഷകര്‍ത്താവിന്റെ സ്ഥാനമായിരുന്നു ജാനുവേടത്തിക്ക് അത്ര മാത്രം. ചില സംഭവങ്ങളില്‍ രക്തബന്ധം പോലും മറന്ന് ചിലര്‍(പിതാവ്, സഹോദരന്‍ etc...) ഹീനമായി പ്രവര്‍ത്തിക്കുന്നു.
മനുഷ്യമനസ്സ് സങ്കീര്‍ണ്ണമാണ്...ഒന്ന് കാണുന്നു മറ്റോന്ന് ചിന്തിക്കുന്നു മൂന്നാമതൊന്ന് പ്രവര്‍ത്തിക്കുന്നു, കാരണം പലതുമാവാം..ചില കടങ്കഥകള്‍ക്ക് ഉത്തരം കിട്ടിയാല്‍ തന്നെ അതിന് എന്ത് അര്‍ഥമാണുള്ളത്.
ഹരീ,
ReplyDeleteകഥ വയിച്ചു. ആശയം നന്നായി. ഇത് പല പത്രമാധ്യമങ്ങളിലൂടെയും, ‘പളുങ്ക്‘ പോലുള്ള ചലച്ചിത്രങ്ങളിലൂടെയും സമാനമായ സംഭവങ്ങള്‍ നാം വായിക്കുകയും കാണുകയും ചെയ്തിരുന്നു. എങ്കിലും, കഥകളിലൂടെയും കവിതകളിലൂടെയും ലേഖനങ്ങളിലൂടെയും ഇനിയും കൂടുതല്‍ ആളുകളിലേക്ക് ഇത്തരം ‘ഉത്തരം കിട്ടാത്ത ചില കടങ്കഥകള്‍..‘ എത്തിക്കേണ്ടതുണ്ട്.. അറിയിക്കേണ്ടതുണ്ട്... അഥവാ അറിയിക്കേണ്ട ബധ്യത നമുക്കേവര്‍ക്കും ഉണ്ട്. പക്ഷെ അത്തരത്തിലുള്ള ആശയമുള്ള ഒരു കഥയ്ക്ക് ഇത്രമാത്രം വിമര്‍ശ്ശനങ്ങള്‍ എന്തിനാണ് എന്ന കാര്യം മാത്രം എനിക്ക് മനസ്സിലായില്ല. അത് ഉത്തരം കിട്ടാത്ത മറ്റൊരു കടങ്കഥയായി എനിക്ക് തോനുന്നു :-) . ഒരു പക്ഷെ ഹരിയില്‍നിന്നും അവരൊക്കെ കൂടുതല്‍ പ്രതീക്ഷിക്കുന്നത് കൊണ്ടാവാം എന്നു തോനുന്നു.
[അഭിലാഷങ്ങള്‍]
പ്രിയമുള്ള ഹരി,
ReplyDeleteഹരി ചില സിനിമകള്‍ക്ക് മാര്‍ക്കിടും പോലെ ഈ കഥക്ക് മാര്‍ക്കിടുകയാണെങ്കില്‍ ..ഇതിന് ഞാന്‍ 1/10 എന്ന് മാര്‍ക്ക് കൊടുക്കും. കാരണം ഈ കഥയില്‍ ഒന്നുമില്ല. സാഹിത്യമില്ല, നല്ല വാക്കുകളില്ല, ഒഴുക്കില്ല, രചനാപാടവമില്ല, ഒന്നുമില്ല. ഹരി ചില സിനിമകളുടെ രചനയെ പറ്റി പറയുന്നത് കേട്ടപ്പോള്‍ തെന്നെ വിചാരിച്ചതാണ് ഹരിയുടെ ഒരു കഥ വായിക്കണം എന്നു.. അവരാ ഇതിലും ഭേദം.
അഞ്ചല്‍ക്കാരനോട്,
ReplyDeleteനന്ദി എം.ടി. യുടെ എന്തെങ്കിലുമൊന്ന് വായിച്ചിട്ടുള്ളവന്‍ ഈ പോസ്റ്റില്‍ എം.ടിയെ കണ്ടെത്തുമായിരുന്നില്ല. - സത്യം! :)
മയൂരയോട്,
നന്ദി. വളരെ ശരിയാണിത്:മനുഷ്യമനസ്സ് സങ്കീര്‍ണ്ണമാണ്...ഒന്ന് കാണുന്നു മറ്റോന്ന് ചിന്തിക്കുന്നു മൂന്നാമതൊന്ന് പ്രവര്‍ത്തിക്കുന്നു, കാരണം പലതുമാവാം..ചില കടങ്കഥകള്‍ക്ക് ഉത്തരം കിട്ടിയാല്‍ തന്നെ അതിന് എന്ത് അര്‍ഥമാണുള്ളത്.
അഭിലാഷിനോട്,
ഞാന്‍ എല്ലാ കമന്റുകളേയും അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ മാത്രമേ എടുക്കുന്നുള്ളൂ, മെച്ചപ്പെടുവാന്‍ തീര്‍ച്ചയായും ശ്രമിക്കാം.
രാജനൊട്,
ബ്ലോഗിലെ കഥയെഴുത്തും, തിരക്കഥാരചനയും താരതമ്യപ്പെടുത്താവുന്ന രണ്ട് രചനാസങ്കേതങ്ങളാണോ? ഒരു കാര്യം കൂടി, ഒരു നല്ല വിമര്‍ശകന്‍ പലപ്പോഴും നല്ല ഒരു സൃഷ്ടികര്‍ത്താവ് അവണമെന്നില്ല.
--