ചില നേരങ്ങളില്‍ മാത്രം ഗ്രഹണം വിട്ട് പുറത്തുവരുന്ന ചിന്തകള്‍... അത് കഥയാവാം, കവിതയാവാം അല്ലെങ്കില്‍ ലേഖനങ്ങളാവാം...
Saturday, December 29, 2007
ഫോട്ടോഷോപ്പ് പഠനവും പ്രയോഗവും - പ്രകാശനം
സുഹൃത്തുക്കളേ,
എന്റെ രണ്ടാമത് പുസ്‌തകം, ‘ഫോട്ടോഷോപ്പ് പഠനവും പ്രയോഗവും’; ഡിസംബര്‍ 30, ഞായറാഴ്ച തിരുവനന്തപുരം നിശാഗന്ധിയില്‍ പ്രകാശനം ചെയ്യപ്പെടുന്നു. സി-ഡിറ്റ് മുന്‍.ഡയറക്ടര്‍ ഡോ. അച്ചുത്ശങ്കര്‍ എസ്. നായരാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിക്കുന്നത്. പുസ്‌തകം ഏറ്റുവാങ്ങുന്നത് ഐ.ടി@സ്കൂള്‍ ഡയറക്ടര്‍ ശ്രീ. അന്‍വര്‍ സാദത്ത്. പുസ്തകത്തോടൊപ്പം ലഭ്യമാക്കുന്ന അനുബന്ധ സി.ഡി. ഏറ്റുവാങ്ങുന്നത് സി.സി.എം.എസ്, യൂണിവേഴ്സിറ്റി ഓഫ് കേരള ഡയറക്ടര്‍; ശ്രീ. എം. വിജയകുമാര്‍. പ്രസ്‌തുത ചടങ്ങിലേക്ക് എല്ലാ സുഹൃത്തുക്കളേയും വിനീതമായി സ്വാഗതം ചെയ്യുന്നു.
പ്രസ്‌തുത ചടങ്ങിന്റെ പൂര്‍ണ്ണമായ വിവരങ്ങള്‍ ചുവടെ:
മലയാളത്തിലിറങ്ങുന്ന കമ്പ്യൂട്ടര്‍ മാഗസീനുകളില്‍ പ്രമുഖസ്ഥാനത്തുള്ള ഇന്‍ഫോകൈരളിയാണ് ഈ പുസ്‌തകത്തിന്റെ പ്രസാധകര്‍. പൂര്‍ണ്ണമായും ബഹുവര്‍ണ്ണ അച്ചടിയില്‍, ഇരുനൂറിലധികം പേജുകളിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. പുസ്തകത്തില്‍ വിവരിച്ചിരിക്കുന്ന വിവിധ ഉദാഹരണങ്ങള്‍ കൂടുതല്‍ വ്യക്തമായി മനസിലാക്കുവാനായി, സോഴ്സ്‌ഫയലുകള്‍ അടങ്ങുന്ന ഒരു അനുബന്ധ സി.ഡി.യും പുസ്‌തകത്തോടൊപ്പം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഡോബി ഫോട്ടോഷോപ്പിന്റെ ഏറ്റവും പുതിയ വേര്‍ഷനായ അഡോബി ഫോട്ടോഷോപ്പ് സി.എസ്.3-യില്‍ അധിഷ്ഠിതമായാണ് പുസ്‌തകം തയ്യാറാക്കിയിരിക്കുന്നത്. അഡോബി ഫോട്ടോഷോപ്പ് സി.എസ്.3-യുടെ 30ദിവസത്തെ ട്രയല്‍ വേര്‍ഷന്‍ സോഫ്റ്റ്‌വെയറും സി.ഡി.യില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പുസ്തകം ഓണ്‍ലൈനായി വാങ്ങുവാന്‍ താത്പര്യമുള്ളവര്‍ക്ക് ഈ വെബ്‌പേജില്‍ അതിനുള്ള സാധ്യത ലഭ്യമാണ്.
ഒരിക്കല്‍ കൂടി ഏവരേയും പുസ്തകപ്രകാശനചടങ്ങിലേക്ക് സ്വാഗതം ചെയ്യുന്നു. എല്ലാവരുടേയും സ്നേഹവും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട്...
സസ്നേഹം
Haree | ഹരീ
Keywords: Photoshop Padanavum Prayogavum, Hareesh N. Nampoothiri, ഹരീഷ് എന്‍. നമ്പൂതിരി, ഇന്‍ഫോകൈരളി, ഇന്‍ഫോ കൈരളി, InfoKairali, Info Kairali, Book Release, NishaGandhi, NisaGandhi, Nisha Gandhi, Nisa Gandhi, Thiruvananthapuram, December 30, 2007.
--
Subscribe to:
Post Comments (Atom)
ഒരു ചെറിയ സന്തോഷ വര്‍ത്തമാനം... :)
ReplyDelete--
ആശംസകള്‍ നേരുന്നു.. :)
ReplyDeleteഓണ്‍ലൈന്‍ വാങ്ങാനായി ബ്ലോഗില്‍ ഇട്ടിരിക്കുന്ന ഫ്ലാഷ് വിഡ്ജെറ്റ് അടിപൊളി :)
ഇതത്ര ചെറിയ സന്തോഷമൊന്നുമല്ലല്ലോ ഹരീ...! നന്നായി.. എല്ലാവിധ ആശംസകളും...
ReplyDeleteആശംസകള്‍
ReplyDeleteഞാന്‍ അങ്കിളിനോടും പറഞ്ഞിട്ടുണ്ട്. സൗകര്യം കിട്ടിയാല്‍ വരാം.
മൊബൈല്‍- 9495983033
ആശംസകള്, അഭിനന്ദനങ്ങള്‍
ReplyDeleteഹരീ ചേട്ടാ..........
ReplyDeleteആശംസകള്‍ നേരുന്നു...
വളരെ നല്ല കാര്യം. ആശംസകള്‍.
ReplyDeleteCongrats Haree, Best Wishes..
ReplyDeleteഅഭിനന്ദനങ്ങള്...
ReplyDeleteആശംസകള്!
ReplyDeleteഹരീ,
ReplyDeleteഏതാനും ആശംസകള്‍ !
എന്ന്,
കൃഷ്ണന്‍
ആശംസകള്..
ReplyDeleteപ്രിയ ഹരീ, എല്ലാവിധ ആശംസകളും നേരുന്നു...:)
ReplyDeleteആശംസകള്..
ReplyDeleteഗംഭീരം! ആദ്യത്തെ പുസ്തകമെഴുതിയത് തന്നെ ഇതുവരെ അറിഞ്ഞില്ലായിരുന്നു :( 200 പേജുള്ള ഇത്രയും വിശദമായി ഒരു പുസ്തകമെഴുതുക നിസാരകാര്യമല്ല. എന്റെ എല്ലാവിധ ഭാവുകങ്ങളും.
ReplyDeleteആശംസകള് ഹരീ. :)
ReplyDeleteഹരീ വളരെ നന്നായി.എന്റെ ആശംസകള്‍!, അഭിനന്ദനങ്ങള്!
ReplyDeleteഅഭിനന്ദനങ്ങള് ഹരീ.
ReplyDeleteഹരീ..
ReplyDeleteഎല്ലാ ആശംസകളും
ഹരീ,
ReplyDeleteനമ്മുടെ മലയാളത്തില് ഗ്രന്ഥരചയിതാക്കള് ഉണ്ടെന്നറിയുന്നതില് അഭിമാനം തോന്നുന്നു. ഇതു പോലുള്ള സാംകേതിക പുസ്തകമെന്നത് അതിന്റെ മാറ്റ് കൂട്ടുന്നു. അഭിനന്ദനങ്ങള്.
Congratulations Haree...
ReplyDeleteഇനിയും ഇനിയും ഇതിന് കഴിയുമാറാകട്ടെ എന്ന് ആശംസിക്കുന്നു
ഹരി മാഷെ അഭിനന്ദനങള്‍ ... സാങ്കേതികമായ ഒരു വിഷയത്തില്‍ ഒരു പുസ്തകം എഴുതിയതിനു .. ഒരു 5-6 വര്‍ഷം മുന്പ് ഇതു പോലെ ഒരു പുസ്തകത്തിന് വേണ്ടി ഞാന്‍ മോഹിച്ചിടുണ്ട് .
ReplyDeleteഅഭിനന്ദനങ്ങള്!
ReplyDeleteNjaan kure kaalathinu shehsamaanu innu "malayalam" community sandarshichathu..Ee vartha kandu valare santhosham thonni..
Hearty Congratulations once again.
ആശംസകള്!
ReplyDeleteപുലീ.. ആശംസകള്‍..:)
ReplyDeleteഹരി. എല്ലാവിധ ആശംസകളും. ഗംഭീരം!
ReplyDeleteBest wishes!
ReplyDeleteആശംസകള്‍ ഹരീ...ഒരു കോപ്പി തീര്‍ച്ചയായും ഞാന്‍ വാങ്ങും. :)
ReplyDeleteപ്രകാശനം കഴിഞ്ഞു. ചടങ്ങ് വിജയകരമായിരുന്നു. പുസ്തകം അവിടെ വില്‍പ്പനക്കില്ലായിരുന്നു. ബുക്ക്‌ഷോപ്ലില്‍ നിന്നും വാങ്ങണം. ഹരിയുടെ അഛനമ്മമാരെയും മറ്റുകുടുമ്പാംഗങ്ങളേയും കാണാന്‍ കഴിഞ്ഞതില്‍ സന്തോഷം.
ReplyDeleteഎന്റെ മൊബൈലില്‍ പകര്‍ത്തിയ ചില ചിത്രങ്ങള്‍ .
ReplyDeleteആശംസയറിയിച്ച ഏവര്‍ക്കും നന്ദി. ചടങ്ങിനെത്തിയ അങ്കിള്‍, കേരളഫാര്‍മര്‍, വക്രബുദ്ധി എന്നിവര്‍ക്ക് പ്രത്യേകം നന്ദി. :) പുസ്‌തകം ചില സാങ്കേതികകാരണങ്ങളാല്‍ എത്തുവാന്‍ താമസിച്ചതാണ്. :( ചടങ്ങില്‍ അധികം ആളുകളൊന്നുമില്ലായിരുന്നെങ്കിലും നന്നായി എന്നു കരുതുന്നു. എന്റെ നന്ദിപ്രസംഗം ഇല്ലായിരുന്നെങ്കില്‍ ഒന്നുകൂടി നന്നായേനേ... :P
ReplyDeleteചിത്രങ്ങള്‍ എന്റെ ആലപ്പുഴ സുഹൃത്താണ് എടുത്തത്. താമസിയാതെ എനിക്കയച്ചുതരുമെന്നു കരുതുന്നു. അപ്പോള്‍ ഞാനീ പോസ്റ്റില്‍ അതുകൂടി ചേര്‍ക്കുന്നതാണ്. മൊബൈലില്‍ ചിത്രങ്ങളെടുത്ത് ഇവിടെ പങ്കുവെച്ച കേരളഫാര്‍മറിന് ഒരിക്കല്‍ കൂടി നന്ദി. :)
--
ഹരീ, നല്ല സംരഭമാണു...ആശംസകള്....:)
ReplyDeleteപുസ്തകപ്രകാശനം കേരളകൗമുദിയില്‍
ReplyDeleteHaree,
ReplyDeleteBest wishes.
Very happy to know this news.
Thank you
C.Ambujakshan Nair
Haree:
ReplyDeleteTruely a commendable achievment! A pioneering book in malayaalam computer resource.
Best wishes!
Your brain is a cute amalgam: Computer, Kathakali and movies! I am wonderstruck.