Tuesday, December 30, 2008

ചിത്രചോരണം - കൂത്തമ്പലം

Image Plagiarism: Koothampalam Magazine.
തിരുവനന്തപുരത്തു നിന്നും പുറത്തിറങ്ങുന്ന ഒരു കലാസാംസ്കാരിക പ്രസിദ്ധീകരണമാണ് ‘കൂത്തമ്പലം’ മാസിക. ഗോവിന്ദന്‍ എസ്. തമ്പി ചീഫ് എഡിറ്ററും, പി. രവീന്ദ്രന്‍ നായര്‍ എഡിറ്ററുമാണെന്ന് ആദ്യ പേജില്‍ കാണുന്നു. ഡോ. ലീ‍ല ഓംചേരി, പി.കെ. നാരായണന്‍ നമ്പ്യാര്‍, ബി.ഡി. ദത്തന്‍ തുടങ്ങിയ കലാ‍രംഗത്തെ പ്രശസ്തരാണ് ഉപദേശകസമതിയില്‍ അംഗങ്ങളായിരിക്കുന്നത്. മാസികയുടെ ഗ്രാഫിക്സ്, ലേ-ഔട്ട് എന്നീ സംഗതികള്‍ നിര്‍വ്വഹിച്ചിരിക്കുന്നത് ad▪venture എന്ന കമ്പനിയാണെന്നും കാണുന്നു. ഇങ്ങനെയെല്ലാമായ ‘കൂത്തമ്പല’ത്തിന്റെ 2008 ഡിസംബര്‍ ലക്കം പുസ്തകത്തില്‍ എന്റെ മൂന്ന് ചിത്രങ്ങളാണ്, എന്റെ അറിവോ സമ്മതമോയില്ലാതെ, അഞ്ചിടങ്ങളിലായി ഉപയോഗിച്ചിരിക്കുന്നത്.

മോഷ്ടിക്കപ്പെട്ട ചിത്രങ്ങള്‍
എന്റെ ഫ്ലിക്കര്‍ ആല്‍ബത്തില്‍, 'അരങ്ങ്' എന്ന വിഭാഗത്തില്‍ ചേര്‍ത്തിരിക്കുന്ന രണ്ട് ചിത്രങ്ങളും; കളിയരങ്ങിലെ ‘കിഴക്കേക്കോട്ടയിലെ ബാലിവിജയം’ എന്ന പോസ്റ്റില്‍ ചേര്‍ത്തിരിക്കുന്ന ഒരു ചിത്രവുമാണ് ‘കൂത്തമ്പല’ത്തില്‍ എടുത്തുപയോഗിച്ചിരിക്കുന്നത്.

RavanaMandothiriചവറ അപ്പുക്കുട്ടന്‍ പിള്ള എഴുതിയ ‘കളിയരങ്ങിലെ ഹാസ്യാത്മകത’ എന്ന ലേഖനത്തിലാണ് (പേജ് നമ്പര്‍ 20) ഈ ചിത്രം പ്രധാനമായും ഉപയോഗിച്ചിരിക്കുന്നത്. കൂടാതെ ഉള്ളടക്കം രേഖപ്പെടുത്തിയിരിക്കുന്ന പേജില്‍ ഇത് പാതി മുറിച്ച്, ലംബമായി തിരിച്ചും ഉപയോഗിച്ചിരിക്കുന്നു.

Karavamsathiമുകളില്‍ പറഞ്ഞ ലേഖനത്തിന്റെ മൂന്നാം പേജിലാണ് (പേജ് നമ്പര്‍ 22) ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. മാസികയുടെ പുറംചട്ടയിലും ഈ ചിത്രം കാണാവുന്നതാണ്.

Bali, Naradan & Ravanan in Balivijayam Kathakali.മാസികയുടെ ഇരുപത്തിയൊന്നാം പേജിലാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. കളിയരങ്ങിലെ ‘കിഴക്കേക്കോട്ടയിലെ ബാലിവിജയം’ എന്ന പോസ്റ്റില്‍ അവസാനമായി ചേര്‍ത്തിരിക്കുന്ന ചിത്രമാണിത്.

Image Plagiarism: Koothampalam Inner Page. തൊണ്ടിയായി ഒരു പേജ് മാത്രം ഇവിടെ ചേര്‍ക്കുന്നു. മൂന്നു ചിത്രങ്ങളും വാട്ടര്‍മാര്‍ക്കോടെയാണ് ഫ്ലിക്കറില്‍ / ബ്ലോഗില്‍ ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ വാട്ടര്‍മാര്‍ക്കുള്ളത്രയും ഭാഗം ക്രോപ്പ് ചെയ്താണ് മാസികയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇന്നയാളുടെ ഫോട്ടോയാണിതെന്ന് പറയുവാനുള്ള മാന്യതപോലും കാണിച്ചിട്ടുമില്ല. രസകരമായ സംഗതി, തുടര്‍ന്നു വരുന്ന ‘കൃഷ്ണലീല - മാതൃത്വത്തിന്റെ വേദനകള്‍’ എന്ന ലേഖനത്തില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങളോടൊപ്പം ഫോട്ടോഗ്രാഫറുടെ പേര് നല്‍കിയിട്ടുണ്ടെന്നതാണ്. അദ്ദേഹത്തിന്റെ അനുവാദത്തോടെയാണ് ആ ചിത്രങ്ങള്‍ ഉപയോഗിച്ചിട്ടുള്ളതും എന്നാണ് അറിയുവാന്‍ കഴിഞ്ഞത്. അപ്പോള്‍ കാര്യങ്ങള്‍ വേണ്ടരീതിയില്‍ ചെയ്യുവാന്‍ അറിയായ്കയല്ല. ഫ്ലിക്കറില്‍ ചേര്‍ത്തിരിക്കുന്ന ചിത്രങ്ങള്‍ പൊതുസ്വത്താണെന്നാണോ ഇതിന്റെ എഡിറ്റോറിയല്‍ സംഘത്തിലുള്ളവര്‍ ധരിച്ചുവെച്ചിരിക്കുന്നത്!

മാസികയുടെ ഉള്ളടക്കം പേജില്‍ ലഭ്യമായ ഇ-മെയില്‍ വിലാസത്തില്‍ (koothampalam@gmail.com) ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഒരു മെയില്‍ ഡിസംബര്‍ 22-ന് അയയ്ക്കുകയുണ്ടായി. ശൈശവകാലം പിന്നിട്ടിട്ടില്ലാത്ത മാസികയാണെങ്കിലും, ചെയ്ത ചെറ്റത്തരം ചൂണ്ടിക്കാണിക്കുമ്പോള്‍ അവഗണിക്കുക എന്ന തന്ത്രം തുടക്കത്തില്‍ തന്നെ വശത്താക്കിയിട്ടുണ്ട്. ചിത്രങ്ങള്‍ എന്റേതാണെന്ന് വ്യക്തമാക്കുന്ന ഒരു തിരുത്ത് മാസികയില്‍ പ്രസിദ്ധീകരിക്കുക, ചെയ്ത തെറ്റ് അംഗീകരിക്കുക എന്നീ ആവശ്യങ്ങളായിരുന്നു ഞാന്‍ ഇ-മെയിലില്‍ ആ‍വശ്യപ്പെട്ടിരുന്നത്. കൂടാതെ, ഇനി വരുന്ന ലക്കങ്ങളില്‍ എന്റെ ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ മറുപടിയൊന്നും തന്നിട്ടില്ലെങ്കിലും, മാന്യമായ സമീപനം ഈ കാര്യത്തില്‍ മാസികയുടെ ഭാഗത്തുനിന്നും ഉണ്ടാവുമെന്ന് പ്രത്യാശിക്കുന്നു. കലാരംഗത്തെ പ്രമുഖരെ ഉപദേശകസമിതിയില്‍ അവരോധിച്ചതിനു ശേഷം, മറ്റുള്ളവരുടെ കലാപ്രകാശനത്തെ മോഷ്ടിച്ചുപയോഗിക്കുന്നത് ‘കൂത്തമ്പല’ത്തിന് ഒട്ടും യോജിച്ചതല്ല; കലാസാംസ്കാരിക മാസികയെന്ന പേരില്‍ പുറത്തിറക്കുമ്പോള്‍ പ്രത്യേകിച്ചും.

UPDATE
ജൂലൈ 2009 ലക്കത്തില്‍ പ്രസ്തുത ചിത്രങ്ങളെടുത്തത് ഞാനാണെന്നും, പേരു രേഖപ്പെടുത്തുവാന്‍ വിട്ടുപോയതില്‍ ഖേദവും ‘കൂത്തമ്പലം’ മാഗസീനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തെറ്റു മനസിലാക്കിയതിലും തിരുത്തിയതിലും വളരെ നന്ദി.

Description: Koothampalam Plagiarism, Image Theft. Photography Theft by Koothampalam (Koothambalam) Magazine. The magazine used 3 images from my flickr album and my Kathakali blog in 5 instances; without my knowledge or permission, violating copyright terms and conditions. Dr. Leela Omchery, P.K. Narayanan Nambiar, B.D. Dathan etc. are there in the advisory board. Chief Editor: Govindan S. Thampy and Editor: P. Raveendran Nair. Photos by Hareesh N. Nampoothiri aka Haree | ഹരീ.
--

17 comments:

  1. മറ്റൊരു മോഷണം കൂടി. എന്റെ ഫ്ലിക്കര്‍ / ബ്ലോഗ് എന്നിവിടങ്ങളില്‍ നിന്നുമായി ‘കൂത്തമ്പലം’ എന്ന കലാസാംസ്കാരിക മാസിക മോഷ്ടിച്ച ചിത്രങ്ങളെക്കുറിച്ച്...
    --

    ReplyDelete
  2. ഹരീ,
    പിന്തുടരുക!
    ഉപദേശകസമിതിക്കാരുടെ അടുത്തും വിവരം എത്തിക്കണം!

    ReplyDelete
  3. മൊട്ടേന്നു വിരിഞ്ഞില്ല, അതിന് മുന്പേ കക്കാന്‍ തുടങ്ങിയോ ?

    അല്പം എങ്കിലും മാന്യതയുണ്ടെങ്കില്‍ ഒരു തിരുത്ത് കൊടുത്ത്, അര്‍ഹമായ പരിഹാരം ചെയ്യുക.

    ReplyDelete
  4. "മൂന്നു ചിത്രങ്ങളും വാട്ടര്‍മാര്‍ക്കോടെയാണ് ഫ്ലിക്കറില്‍ / ബ്ലോഗില്‍ ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ വാട്ടര്‍മാര്‍ക്കുള്ളത്രയും ഭാഗം ക്രോപ്പ് ചെയ്താണ് മാസികയില്‍ ഉപയോഗിച്ചിരിക്കുന്നത്."

    ഓ... പിന്നേ...!! വല്യകാര്യായിപ്പോയി.

    “നന്നായി...!!” എന്നാ എന്റെ അഭിപ്രായം.

    ഹരീക്ക് ഇത് തന്നെ കിട്ടണം. എനിക്ക് ഒരു സഹതാപവും ഇല്ല. സപ്പോട്ടും ഇല്ല ഇനി. (ങാഹാ .. അത്രക്കായോ!).

    പണ്ട് മാധ്യമം ഇഷ്യൂവില്‍ ഇതേ ടൈപ്പ് മോഷണം ഇഷ്യൂ വന്നപ്പോ ഞാന്‍ അവിടെ ഘോരഘോരം കമന്റിയിരുന്നു. അതിനു ഹരീ പറഞ്ഞ മറുപടിയും ഈ അവസരത്തില്‍ ഓര്‍ക്കുന്നു.

    ഒന്ന് കോപ്പി പേസ്റ്റട്ടേ?

    August 1, 2008 6:47 AM അഭിലാഷങ്ങള്‍ said...

    ഹരീ, ശക്തമായി പ്രതിഷേധിക്കുന്നു.

    അവരുടെ ഇ-മെയിൽ വിലാസങ്ങളിൽ നിന്നു മെയിൽ ബൌൺസ് ആകുന്നുവെങ്കിൽ ടെലിഫോണിലൂടെയും ബന്ധപ്പെടാൻ ശ്രമിക്കു. (അയച്ച 6 ൽ 4 ഉം ഫെയിൽ ആണല്ലോ..). ഈ മോഷണ വിവരം അവർ അറിയാതെ പോകരുത്. നീതി ലഭിക്കുമോയില്ലയോ എന്ന് അറിയാമല്ലോ?

    പിന്നെ, ഹരി ഒരു തെറ്റ് ചെയ്തു/ അശ്രദ്ധ വരുത്തി എന്ന് ഞാൻ പറഞ്ഞാൽ നിഷേധിക്കാനാകുമോ? ഹരി പണ്ട് സാങ്കേതികത്തിൽ അവതരിപ്പിച്ച ‘ചിത്രങ്ങളിലെ ജലമുദ്രണം’ എന്ന ആർട്ടിക്കിളിലൂടെയാണു ഞാനൊക്കെ ഫോട്ടോഷോപ്പിൽ വാട്ടർമാർക്കിങ്ങ് ടെക്ക്നിക്ക് പഠിച്ചത്. ഫ്ലിക്കർ പോലുള്ള ഓപ്പൺ സ്പേസിൽ ഷേർചെയ്യുന്ന ചിത്രങ്ങളിലിടുന്ന ‘വാട്ടർമാർക്കിങ്ങ് ലൊക്കേഷൻ‘ മറ്റൊരാൾക്ക് എളുപ്പത്തിൽ കട്ട് ചെയ്ത് മാറ്റി ചിത്രത്തിന്റെ യഥാർത്ഥ മേന്മ നിലനിർത്തികൊണ്ട് തന്നെ പ്രസിദ്ധീകരിക്കാൻ കഴിഞ്ഞു എങ്കിൽ... ഹരി വാട്ടർമാർക്ക് ഇട്ടിരുന്നത് ചിത്രത്തിന്റെ മർമ്മപ്രധാനഭാഗത്തല്ല എന്ന് വ്യക്തമാണു. അത് ശ്രദ്ധിക്കാമായിരുന്നില്ലേ.. പ്രത്യേകിച്ച് ഹരിതന്നെ പറയുന്നു:

    “... ഈ ചിത്രം എന്റെ പ്രീയപ്പെട്ട ചിത്രങ്ങളിൽ ഒന്നാണ്. :-( ചുമ്മാ കണ്ട ഏതെങ്കിലും ഒരു ലേഖനത്തിൽ ഉപയോഗിക്കുവാനുള്ളതല്ല. (ചിത്രത്തിന്റെ ഗുണമേന്മകൊണ്ടോ, എടുത്തതിന്റെ മെച്ചം കൊണ്ടോ അല്ല; അതിലെ കലാകാരന്മാരുടെ കഴിവു കൊണ്ട്, ആ രംഗത്തിന്റെ ഗൌരവം കൊണ്ട്, ആ രണ്ട് കലാകാരന്മാരുടേയും ഭാവത്തിനുള്ള പ്രത്യേകത കോണ്ട്...)..” എന്ന്.

    ആ സ്ഥിതിക്ക് കൂടുതൽ ശ്രദ്ധിക്കാമായിരുന്നു.

    എന്തായാലും അവന്മാർ ചെയ്തത് തീരെ ശരിയായില്ല. ചുമ്മ പ്രതിഷേധിച്ചിട്ട് കാര്യമില്ല, ഇതിനു ഒരു +Ve റിസൽട്ട് കിട്ടുന്നത് വരെ ഫൈറ്റ് ചെയ്യണം.
    August 1, 2008 6:57 AM

    ഈ മഹാഭാരതത്തിനു മറുപടിയായി ഹരി പറഞ്ഞ രാമായണം ഇങ്ങനെയായിരുന്നു:

    ****
    @ അഭിലാഷങ്ങൾ,
    വാട്ടർമാർക്കിംഗ് എന്നത് മർമ്മപ്രധാനഭാഗത്തുവന്നാൽ ഉപയോഗിക്കുവാനുള്ള സാധ്യത കുറയും എന്നത് ശരിയാണ്. എന്നാൽ അതോടൊപ്പം അതു കാണുന്നവർക്കും ബുദ്ധിമുട്ട് അനുഭവപ്പെടും. അതുകൊണ്ടാണ് കാഴ്ചയ്ക്ക് വിഘാതമുണ്ടാക്കുന്ന തരത്തിൽ ജലമുദ്രണം നൽകാത്തത്. ഫ്ലിക്കർ ആൽബത്തിൽ, ഒന്നു രണ്ട് ചിത്രങ്ങളിൽ അങ്ങിനെ ചെയ്തിരുന്നു, അതിന്റെയെല്ലാം ചുവട്ടിൽ കമന്റായി അങ്ങിനെ നൽകരുത് എന്ന അഭിപ്രായവും വന്നിട്ടുള്ളത് ശ്രദ്ധിക്കുക. കാണുന്നവർ ആസ്വദിച്ചു കാണട്ടെ എന്നു കരുതി. ഏതായാലും, ഇനി മുതൽ അങ്ങിനെ ചെയ്യുന്നില്ല.
    ****

    എന്നിട്ടിപ്പോ വീണ്ടും സേം ഇഷ്യു...! സേം മോഷണം..! സേം മിസ്റ്റേക്ക്സ് ഫ്രം ഹരീ.!!
    സോ, എല്ലാരും സപ്പോട്ട് ചെയ്യുന്നു എന്നൊക്കെ പറയുമെങ്കിലും, ഞാന്‍ പറയുന്നു: “നോ സപ്പോട്ട്!!“

    (ഹരീ ഇപ്പോള്‍ മനസ്സില്‍ ചിന്തിച്ചത്: “ഓ.. അല്ലേലും, ഇവന്റെ സപ്പോട്ട് കിട്ടീട്ട് എന്ത് പിണ്ണാക്കിനാ? വല്ല ‘സപ്പോട്ട’ യോ മറ്റോ ആയിരുന്നേല്‍ തിന്നുകയെങ്കിലും ചെയ്യാമായിരുന്നു.)

    ങും. അപ്പോ ശരി മാഷേ.... കാണാം.

    ഇനീം ഫോട്ടോയെടുക്കൂ. നല്ല നല്ല ഫോട്ടോസ്. എന്നിട്ട്, ഒരു മൂലക്ക് (എളുപ്പം ക്രോപ്പ് ചെയ്യാന്‍ പറ്റുന്ന രീതിയില്‍) വാട്ടര്‍മാര്‍ക്ക് ഇടാന്‍ മറക്കണ്ട. ഫ്ലിക്കറില്‍ ഏഡ് ചെയ്യാനും.... ബാക്കി... എല്ലാം മുറപോലെ നടന്നോളും...

    ആയുഷ്മാന്‍ ഭവഃ
    :(

    ReplyDelete
  5. I feel that high quality work should not be exposed to the internet. As far as I know Copyright infringement is impossible to fight under the present Indian legal system. The system is so ridiculously lengthy that no one with value for their time would bother with it.

    ReplyDelete
  6. ഇരന്നു ജീവിക്കുന്നവരെ ഇരപ്പാളികൾ എന്നുവിളിക്കുമ്പോൾ കട്ടു് ജീവിക്കുന്ന graphic designerനേയും art directerനേയും Ad-agencyയേയും, മാസികയേയും ഏതു് പേരു വിളിക്കും?

    ചിത്രങ്ങൾ മോഷ്ടിക്കുന്നതു് ഇതാദ്യമല്ല. അവസനാവുമായിരിക്കില്ല. രണ്ടു വൻ ദുരരിതങ്ങളാണു് ഇതിന്റെ കാരണം.
    ദുരിതം No. One.
    ഗതികെട്ട നമ്മുടെ നിയമ സംവിധാനം. അധവ വിവരക്കേടുകൊണ്ടു് ആരെങ്കിലും case കൊടുത്താലോ? മൂക്കിൽ പല്ലുമുളച്ചാലും തീരില്ല. വക്കിൽ കാശുണ്ടാക്കും എന്നല്ലാതെ.

    ദുരിതം No. Two.
    ചുവ്വെ നേരെ കോടതിയിൽ പയറ്റാൻ കഴിവുള്ള, internetഉം Flickrഉം പിന്നെ Copyright കുന്ത്രാണ്ടവും എന്താണെന്നു് അറിയാവുന്ന വിവരമുള്ള ഒരു വക്കിൽ ബ്ലോഗർ പോലും ഇവിടെ ഇല്ല എന്നതാണു് മലയാളം ബ്ലോഗിന്റെ മറ്റൊരു് വലിയ ഗതികേടു്.

    നാട്ടിൽ ബോമ്പ് പോട്ടുമ്പോൾ വൻ "ബുദ്ധിമാന്മാരും", മന്ത്രിമാരും പത്രക്കാരും കൂടി ഇരുന്നു ദൃശ്യമാദ്ധ്യമത്തിൽ ചർച്ചിക്കുന്നതുപോലെ നമുക്കെല്ലാം ഇവിടെ കുത്തിയിരുന്നു കരയാം എന്നല്ലാതെ ഈ മോഷണങ്ങൾക്കെതിരെ ആർക്കും ഒരു് കോപ്പും ചെയ്യാനാവില്ല എന്നതാണു് മറ്റൊരു സത്യം. അതാണു് ചരിത്രം നമ്മെ പഠിപ്പിക്കുന്നതു്.

    കക്കുന്നവർ കട്ടുകൊണ്ടേയിരിക്കും.

    ReplyDelete
  7. @ അഭിലാഷങ്ങള്‍,
    ഫ്ലിക്കറില്‍ ചിത്രങ്ങള്‍ Replace ചെയ്യുവാനുള്ള സംവിധാനമില്ല. ഇപ്പോള്‍ എടുത്തുപയോഗിച്ചിരിക്കുന്നതും ആ സംഭവത്തിനു ശേഷം ഞാന്‍ ചേര്‍ത്ത ചിത്രങ്ങളല്ല, അതിനു മുന്‍പുള്ളവ തന്നെയാണ്. അതിനു ശേഷം ചേര്‍ത്തിരിക്കുന്ന ചിത്രങ്ങള്‍ക്ക് നടുവിലൂടെ ഒരു band ഇടാറുണ്ട്. അത്രയും മതിയാവുമെന്നു കരുതുന്നു. മുന്‍പുള്ള ചിത്രങ്ങളൊക്കെ എടുത്തു കളയുകയാണ് മറ്റൊരു വഴി... എന്തോ അതു ചെയ്യുവാന്‍ തോന്നുന്നുമില്ല... :-(

    @ Kaippally കൈപ്പള്ളി,
    ശരിതന്നെ. നിയമത്തിന്റെ വഴി സമയനഷ്ടം, ധനനഷ്ടം എന്നിവയുണ്ടാക്കുന്നതാണ്. എന്നിരുന്നാലും, ഞാന്‍ കഥകളി ചിത്രങ്ങളെടുക്കുന്നതും അപ്‌ലോഡ് ചെയ്യുന്നതും, അതിനെക്കുറിച്ച് എനിക്കറിയാവുന്നതും, പറയാനുള്ളതുമായ കാര്യങ്ങള്‍ പങ്കുവെയ്ക്കുവാനാണ്. അതുകൊണ്ട് ചിത്രങ്ങള്‍ അപ്‌ലോഡ് ചെയ്യാതിരിക്കുവാനാവില്ല. പിന്നെ, ഇത്തരം മോഷണങ്ങള്‍ ഇങ്ങിനെ എവിടെയെങ്കിലുമൊക്കെ രേഖപ്പെടുത്തി വെയ്ക്കുകയെങ്കിലും വേണമല്ലോ! അല്ലാതെ മിണ്ടാതെയിരിക്കുന്നതില്‍ എന്താണര്‍ത്ഥം. അതുകൊണ്ട് ചെയ്യുന്നുവെന്നു മാത്രം.

    @ എല്ലാവരും,
    നന്ദി...
    --

    ReplyDelete
  8. ഹരീ
    ഹരീ
    താങ്കൾ ഇതേകുറിച്ചു് എഴുതരുതെന്നു് ഒരിക്കലും പറഞ്ഞിട്ടില്ല. എന്റെ മുൻ commentൽ അങ്ങനെ ഒരു ധ്വനി ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. സമയവും പണവും ചിലവാക്കി വിദൂരങ്ങൾ സഞ്ചരിച്ചു് നിർമ്മിക്കുന്ന ചിത്രങ്ങൾ വളരെ ലാഖവത്തോടെ ഇവർ മോഷ്ടിക്കുമ്പോൾ എനിക്കുണ്ടാവുന്ന ദുഖം പറഞ്ഞാൽ തീരില്ല. ഈ വിഷയിത്തിൽ ഞാനും താങ്കളുടെ നിലപാടു തന്നെയാണു് സ്വകരിച്ചിട്ടുള്ളതും. പക്ഷെ അതിനപ്പുറം നമുക്കൊന്നും ചെയ്യാൻ കഴിയാത്ത നിസ്സഹായതയെക്കുറിച്ചാണു് ഞാൻ സൂചിപ്പിച്ചതു്.

    ReplyDelete
  9. Its not a good trend for"Koothambalam."Wait for a favour from their part.Otherwise,take actions against them.It will be a lesson for"Koothambalam."

    ReplyDelete
  10. sad to see this haree. did you call the editorial staff regarding this? the gmail address may not be handled by anyone responsible, i feel? if they refuse to correct their actions, you should surely sue them.

    ReplyDelete
  11. ചിത്രങ്ങള്‍ മോഷ്ടിക്കാന്‍ ധൈര്യം കിട്ടുന്നത് ,ആരെങ്കിലും കേസുകൊടുക്കാന്‍ മെനക്കെട്ടാലും അതു വളരേ കാലം നീണ്ടുപോകും എന്നുള്ളതുകൊണ്ടും,സാങ്കേതിക കാര്യങ്ങളില്‍ അറിവില്ലാത്ത വക്കീല്‍മാരെ വച്ചു കോടതിയില്‍ കേസ് തെളിയിക്കാനാവില്ല എന്ന് അറിയുന്നതും കൊണ്ടാണ്.പിന്നെ നഷ്ടപരിഹാരം കിട്ടണമെങ്കില്‍ ചിത്രം വിലയുള്ളതാണെന്നും തെളിയിക്കണം.അതും പലപ്പോഴും സാധിക്കില്ല.

    എന്റെ ചിത്രങ്ങള്‍ മോഷ്ടിക്കപ്പെടാതിരിക്കാനുള്ള എന്റെ മാര്‍ഗം ഇതാണ്.
    (1) ഒരിക്കലും ഫുള്‍ റെസല്യൂഷന്‍ ചിത്രങ്ങള്‍ വെബ്ബില്‍ ഇടാതിരിക്കുക
    (2) വെബ്ബില്‍ഇടുന്ന ചിത്രങ്ങള്‍ ഒറിജിനല്‍ ചിത്രത്തില്‍ നിന്നു അല്പമെങ്കിലും ക്രോപ്പ് ചെയ്തശേഷം മാത്രം ഇടുക. നമ്മുടെ കൈവശമുള്ള ഒറിജിനല്‍ ചിത്രത്തിന്റെ ഭാഗമാണ് മോഷ്ടിക്കപ്പെട്ട ചിത്രം എന്ന് തെളിയിക്കാന്‍ പറ്റും
    (3) വെബ്ബില്‍ പോസ്റ്റ് ചെയ്യുന്നതിനു മുന്‍പ് ഒറിജിനല്‍ ഫയല്‍ ഒരു CD യില്‍ write ചെയ്ത് നന്നായി സീല്‍ ചെയ്ത് സ്വന്തം അഡ്രസ്സില്‍ തന്നെ റെജിസ്റ്റ്ഡ് പോസ്റ്റ് ആയി അയക്കുക.അയക്കുമ്പോള്‍ ഡേറ്റ് സ്റ്റാമ്പ്‌ ല്‍ തിയതി വ്യക്തമാണെന്ന് ഉറപ്പു വരുത്തുക.ഈ കവര്‍ തുറക്കാതെ സൂക്ഷിക്കുക.തെളിവിനായി ഈ കവര്‍ കോടതിയില്‍ ഹാജരാക്കാം.ജഡ്ജിയുടെ മുന്നില്‍ വച്ചു തുറന്നാല്‍ പോസ്റ്റാഫീസ് സീലില്‍ കാണുന്ന ഡേറ്റ് മുതലെങ്കിലും പ്രസ്തുത ചിത്രം നിങ്ങളുടെ കൈവശമുണ്ടായിരുന്നു എന്ന് തെളിയിക്കാന്‍ അതു മതി.
    (4) ചിത്രങ്ങള്‍ ഏതെങ്കിലും ഉത്തരവാദിത്വമുള്ള stock photography site ല്‍ കൂടി നല്ല വിലയ്ക്ക് ഇടുക.(ഉദാ: image vortex)നമ്മുടെ വിലപിടിച്ച ചിത്രങ്ങളില്‍ നിന്നു വരുമാനവും കിട്ടും,ചിത്രങ്ങള്‍ വിലയുള്ളതാണെന്ന് തെളിയിക്കാനും പററും.

    ഈ സൂത്രം കോടതിയില്‍ പോകുന്നതിനേക്കാള്‍ ,മോഷ്ടാവിനെ കേസ് നമുക്കനുകൂലമായി പെട്ടന്ന് തീര്‍ക്കാന്‍ സാധിക്കും എന്ന് ധരിപ്പിച്ച് ഒരു ഒത്തുതീര്‍പ്പിലെത്താന്‍ സഹായിക്കും.
    മറ്റൊരു കാര്യം, നിങ്ങളുടെ കഥയോ, മറ്റെന്തെങ്കിലും ആശയമോ ഇതുപോലെ CD യിലാക്കി നിങ്ങള്‍ക്കുതന്നെ അയച്ചു ആ ആശയത്തിന്റെ ശരിയായ അവകാശി നിങ്ങളാണെന്ന് സ്ഥാപിക്കാം.സിനിമയുടെ തിരക്കഥ മോഷ്ടിച്ചു എന്ന് സ്ഥിരം കേള്‍ക്കുന്നതാണല്ലോ.

    ReplyDelete
  12. avarumaayi ithine kurichu paranjo...Hari..
    enthayaalum ithu valare vrithiketta erpaadanu...
    athilulla aarenkilum ariyo Hari..
    inagenyum oru KOOTHAMBLAM

    ReplyDelete
  13. ഹരീയുടെ ചിത്രങ്ങൾ ആദ്യം മോഷണം പോയീന്ന് വായിച്ചിരുന്നു. പക്ഷേ ഇതൊരു തുടർക്കഥയായീന്ന് ഇപ്പഴാ അറിഞ്ഞത്. :(

    ReplyDelete
  14. UPDATE
    ജൂലൈ 2009 ലക്കത്തില്‍ പ്രസ്തുത ചിത്രങ്ങളെടുത്തത് ഞാനാണെന്നും, പേരു രേഖപ്പെടുത്തുവാന്‍ വിട്ടുപോയതില്‍ ഖേദവും ‘കൂത്തമ്പലം’ മാഗസീനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തെറ്റു മനസിലാക്കിയതിലും തിരുത്തിയതിലും വളരെ നന്ദി.
    --

    ReplyDelete

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--