കഥകളിയിലെ വാദ്യത്തോടോ, സംഗീതത്തോടോ, വേഷഭംഗിയോടോ ഒക്കെ താത്പര്യം തോന്നി കഥകളിയെ കൌതുകപൂര്‍വ്വം വീക്ഷിക്കുന്നവര്‍ കുറവല്ല. എന്നാല്‍ അവരാരും അരങ്ങിനു മുന്നിലിരുന്ന് കഥകളി കാണുവാന്‍ ഉത്സാഹിക്കാറില്ല. കാരണം മറ്റൊന്നുമല്ല, കഥകളിയുടെ രംഗഭാഷ അവര്‍ക്ക് വശമില്ല. സിനിമയോ, സംഗീതമോ, നാടകമോ പോലെ വേദിയ്ക്കുമുന്നില്‍ വെറുതേ വന്നിരുന്ന് ആസ്വദിച്ചു തുടങ്ങുവാന്‍ സാധിക്കുന്ന ഒരു കലയല്ല കഥകളി. അല്പം പ്രയത്നം ആസ്വാദകന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതുണ്ട്. കഥകളിയെ കൌതുകത്തോടെ നോക്കിക്കാണുന്ന, കഥകളി ആസ്വദിക്കണമെന്ന് താത്പര്യപ്പെടുന്ന സാധാരണക്കാരനെ, കഥകളി ആവശ്യപ്പെടുന്ന പ്രയത്നം കഴിവതും ലഘൂകരിച്ച് ആസ്വാദനത്തിനു പ്രാപ്തനാക്കുക എന്നതാണ് ‘തൗര്യത്രികം’ എന്ന ഈ ഡോക്യുമെന്ററിയിലൂടെ ഉദ്ദേശിക്കുന്നത്.
കഥകളി ഒരു ബാലികേറാമലയാണെന്ന ധാരണ ഒഴിവാക്കുവാന്‍ തക്കവണ്ണമാണ് ഈ ഡൊക്യുമെന്ററി വിഭാവനം ചെയ്തിരിക്കുന്നത്. ഒരു വ്യക്തിക്ക് ഇംഗ്ലീഷ് സാഹിത്യം വായിച്ച് ആസ്വദിക്കണമെന്നുണ്ടെങ്കില്‍ അയാളുടെ ശ്രമങ്ങള്‍ ഇംഗ്ലീഷ് അക്ഷരമാല പഠിക്കുന്നതില്‍ നിന്നും തുടങ്ങണമല്ലോ? തുടര്‍ന്ന് അക്ഷരങ്ങളെ ചേര്‍ത്തുള്ള വാക്കുകളും അവയുടെ അര്‍ത്ഥവും മനസിലാക്കണം, വാക്കുകള്‍ കൂട്ടിച്ചേര്‍ന്ന് വാക്യങ്ങളാവുന്ന ഘടനയും പരിചയിക്കണം. ഈ രീതിയില്‍ തന്നെയാണ് ഒരു കഥകളി ആസ്വാദകനും തുടങ്ങേണ്ടത്. ഇരുപത്തിനാല് അര്‍ത്ഥമുദ്രകള്‍; സംയുതം, അസംയുതം, മിശ്രം, സമാനം എന്നിങ്ങനെ നാലു വിഭാഗങ്ങളിലായി അടിസ്ഥാന മുദ്രകള്‍ ചേര്‍ത്തുണ്ടാക്കുന്ന വാക്കുകള്‍; അര്‍ത്ഥമുദ്രകളെ നൃത്തരൂപത്തില്‍ കൂട്ടിയിണക്കിയുള്ള പദാവതരണം; ഈ രീതിയിലാണ് കഥകളി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനോടൊപ്പം രസഭാവാദികളും സന്ദര്‍ഭങ്ങള്‍ക്കിണങ്ങുന്ന രീതിയില്‍ കലാകാരന്റെ മുഖത്തു വിരിയുന്നു. കഥകളിയുടെ ഈ ഘടനയെ ലളിതമായി പരിചയപ്പെടുത്തുകയാണ് ‘തൗര്യത്രികം’ എന്ന ഡോക്യുമെന്ററിയുടെ ലക്ഷ്യം.
ആസ്വാദനത്തിന്റെ ബാലപാഠങ്ങള്‍ക്കൊപ്പം ഈ കലാരൂപത്തിന്റെ വികാസപരിണാമത്തെക്കുറിച്ചുള്ള സൂചനകള്‍; വേഷങ്ങള്‍, അലങ്കാരങ്ങള്‍, വസ്ത്രങ്ങള്‍, മുഖത്തെഴുത്ത് മുതലായ സാങ്കേതികാംശങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍; കഥകളിയില്‍ ഉപയോഗിക്കുന്ന വിവിധ വാദ്യങ്ങള്‍; സംഗീതത്തില്‍ ഉപയോഗിച്ചുവരുന്ന രാഗങ്ങള്‍; മേളത്തിനടിസ്ഥാനമായ താളങ്ങള്‍ തുടങ്ങിയവയെക്കുറിച്ചും ‘തൗര്യത്രിക’ത്തില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. സന്ധ്യക്കേളിയില്‍ തുടങ്ങി, വിളക്കുവെച്ച്, ശുദ്ധമദ്ദളം കൊട്ടി, തോടയമെടുത്ത്, പുറപ്പാടാടി, മേളപ്പദം കൊഴുപ്പിച്ച്, കഥ അവതരിപ്പിച്ച്, ഒടുവില്‍ ധനാശി പാടി അവസാനിക്കുന്ന കഥകളിയുടെ അവതരണരീതിയേയും ഡോക്യുമെന്ററി പരിചയപ്പെടുത്തുന്നു.
2009 ജനുവരി മാസം 9, 10 തീയതികളിലായി ഈ ഡോക്യുമെന്ററി ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് പൂര്‍ത്തിയായി. പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. കൂടുതല്‍ വിശദമായ വിവരങ്ങളും, കൂടുതല്‍ കഥാവതരണ ഭാഗങ്ങളുമടങ്ങുന്ന മള്‍ട്ടിമീഡിയ സി.ഡി, ഡി.വി.ഡി. തുടങ്ങിയവയും ഡോക്യുമെന്ററിയോടൊപ്പം തയ്യാറാവുന്നു. മലയാളത്തിലും, ഇംഗ്ലീഷിലും ലഭ്യമാക്കുന്നതിനാല്‍ സ്വദേശികളും, വിദേശികളുമായ എല്ലാ കലാസ്നേഹികള്‍ക്കും ഇവ പ്രയോജനകരമായിരിക്കും.
കലാകാരന്മാര്‍ | |
പാട്ട് : പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാമണ്ഡലം ഹരീഷ് നമ്പൂതിരി, കലാനിലയം രാജീവന്‍
ചെണ്ട : കലാമണ്ഡലം കൃഷ്ണദാസ്, മാര്‍ഗി വേണുഗോപാല്‍
മദ്ദളം : കലാമണ്ഡലം അച്യുതവാര്യര്‍, കലാനിലയം മനോജ്
ചുട്ടി : ആര്‍.എല്‍.വി. സോമദാസ്, കലാമണ്ഡലം സുകുമാരന്‍
അണിയറ : പള്ളിപ്പുറം ഉണ്ണി, മധുസൂതനന്‍ നായര്‍, രഞ്ജന്‍
കളിയോഗം : സന്ദര്‍ശന്‍, അമ്പലപ്പുഴ
സാങ്കേതികവിദഗ്ദ്ധര്‍ | |
സംവിധാനം : ഹരീഷ് എന്‍. നമ്പൂതിരി (Haree | ഹരീ)
രചന : റ്റോജി, ഹരീ
ഛായാഗ്രഹണം : ബെന്നി പൂന്തോപ്പ്
ഛായാഗ്രഹണ സഹായി : സേതു
ചിത്രസംയോജനം : ബിനു പുരുഷോത്തമന്‍
കലാസംവിധാനം : സുസു
നിശ്ചലഛായാഗ്രഹണം : സുസു, ഹരീ
നിര്‍മ്മാണ നിര്‍വ്വഹണം : സന്തോഷ്
പി.ആര്‍.ഒ. : ബി. ജോസുകുട്ടി
ലൈറ്റ് യൂണിറ്റ് : ത്രോബ്
മാധ്യമങ്ങളില്‍ | |
• 2009 ജനുവരി 27 - Express Buzz - Online
• 2009 ജനുവരി 20 - ദീപിക ദിനപ്പത്രം (കോട്ടയം, കൊച്ചി എഡിഷനുകള്‍)
• 2009 ജനുവരി 18 - മാതൃഭൂമി ദിനപ്പത്രം (കോട്ടയം, കൊച്ചി എഡിഷനുകള്‍)
• 2009 ജനുവരി 18 - ജനയുഗം ദിനപ്പത്രം
• 2009 ജനുവരി 10 - മംഗളം ദിനപ്പത്രം (കോട്ടയം എഡിഷന്‍)
ചില പ്രൊഡക്ഷന്‍ ചിത്രങ്ങള്‍ | |
Description: Thouryathrikam - A documentary on Kathakali directed by Hareesh N. Nampoothiri aka Haree | ഹരീ. Script by Toji and Haree. Camera by Benny Poonthoppu and Sethu. Produced by Gokul Govind. Editing by Binu Thiruvananthapuram. Kalamandalam Ramachandran Unnithan, Kalamandalam Vijayakumar, Kalamandalam Hari R. Nair, Kalamandalam Shanmukhadas, Madhu Varanasi, Kalamandalam Sucheendran and Kalamandalam Arun Varier played various roles. Pathiyoor Sankarankutty, Kalamandalam Hareesh Nampoothiri and Kalamandalam Rajeevan rendered padams. Kalamandalam Krishnadas, Margi Venugopal in Chenda and Kalamandalam AchuthaVarier, Kalanilayam Rajeevan in Maddalam were the accompanients. RLV Somadas and Kalamandalam Sukumaran handled the Chutti. Sandarsan Kathakali Vidyalayam, Ambalappuzha provided costumes and ornaments.
--
അങ്ങിനെ ഞാനുമൊരു ചെറിയ സംവിധായകനായി... :-)
ReplyDelete--
Haree, Congrants and hats off to you. Eagerly waiting to the same :)
ReplyDeleteകണ്‍ഗ്രാറ്റ്സ് ഹരി :)
ReplyDeleteനല്ല ഒരു ഡോക്യുമെന്ററി ആയിരിക്കും എന്ന് ആദ്യമേ ഊഹിക്കുന്നു. ഹരിയുടെ സിനിമാസെന്‍സ് പ്രാക്റ്റിക്കല്‍ ആയി സംവിധായകന്‍ എന്ന നിലയില്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ നന്നാവാതെ തരമില്ല. :)
ഞാന്‍ ഒരു കോപ്പി ബുക്ക് ചെയ്യാന്‍/ അല്ലെങ്കില്‍ റിലീസ് ആയ ശേഷം വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നു.
ഡീറ്റേയ്ല്‍സ് തരാമോ?
വലിയ സന്തോഷമുണ്ട്,ഹരീ.എല്ലാ വിധ ഭാവുകങ്ങളും.
ReplyDeleteഇതുപോലുള്ള ക്രിയാത്മകപ്രവർത്തനങ്ങൾ ഇനിയും കഥകളിയിൽ ആവശ്യമായിരിക്കുന്നു.ജനകീയവൽക്കരണമാണ് ഇന്നത്തെ പ്രധാന ആവശ്യം.ഇത്തരമൊരത്ഭുതം ഇവിടെയുണ്ട് എന്നു മാത്രമറിഞ്ഞാൽ പോരാ;ഈ അത്ഭുതത്തെ എങ്ങനെ കാണണം എന്നും അറിയിക്കേണ്ട ദൌത്യം നിർവ്വഹിക്കപ്പെടണം.അങ്ങിനെ മാത്രമേ കഥകളിക്കും കഥകളിക്കാരനും കാഴ്ച്ചകാർക്കുമെല്ലാം നിലനിൽപ്പുള്ളൂ.
ഒരിക്കൽക്കൂടി,നിറഞ്ഞ മനസ്സോടെ,ആശംസകൾ നേരുന്നു.
പിന്നെ,
പേര്-അതു കലക്കി,ചെതറി ചെന്താമരയായി:)
ഒരു കോപ്പി എടുത്തുവെക്കണേ:)
ReplyDeleteMy dear friend Haree, CONGRATULATIONS. I still remember, from the day one we met as Kathakali-friends, somewhere in my mind, in my SIXTH-SENSE, I had an impression about you as a ‘Director’. ഇപ്പോൾ എന്റെ സ്വപ്നങ്ങൾ പൂവ് അണിഞ്ഞു. In life, there are some great things to be done by some GREAT PERSONS. I am proud that my dearest friend Haree is one among them. When you discussed about your plan to direct a Documentary Film on Kathakali, I have no idea at all that your VENTURE is this-much BIG. I really wonder, within a short span of time you MADE it. Convey my sincere CONGRATULATIONS to your TECHNICAL team and also to the Artists who whole-heartedly participated in the Film. My hearty congratulations to our dearest friend Toji also, who helped you throughout your MISSION including the SUPEBRB Script. Toji is such a wonderful Kathakali-friend of mine. I am so greatful to him for helping you in filming the Documentary. (As I usullay say, Kathakali is a TEAM WORK. If any one in that team wanted to out-shine himself above others, the TEAM will be a utter FAILURE. And if, each of the member in the team do his assigned job with utmost sincerity, automatically the TEAM SPIRIT will emerge and the show will become a marvellous one). I hope the above-said TEAM SPIRIT made your venture a Great Success. I eagerly wait for the release of the Documentary, which will be an EPIC IN THE HISTORY OF KATHAKALI. “എല്ലാ വിധ ഭാവുകങ്ങളും വീണ്ടും വീണ്ടും നേരുന്നു.
ReplyDeleteഇതുപോലുള്ള ക്രിയാത്മകപ്രവർത്തനങ്ങൾ ഇനിയും കഥകളിയിൽ ആവശ്യമായിരിക്കുന്നു.കഥകളിയുടെ ജനകീയവൽക്കരണമാണ് ഇന്നത്തെ പ്രധാന ആവശ്യം.ഇത്തരമൊരത്ഭുതം ഇവിടെയുണ്ട് എന്നു മാത്രമറിഞ്ഞാൽ പോരാ; ഈ അത്ഭുതത്തെ എങ്ങനെ കാണണം എന്നും അറിയിക്കേണ്ട ദൌത്യം നിർവ്വഹിക്കപ്പെടണം.അങ്ങിനെ മാത്രമേ കഥകളിക്കും കഥകളിക്കാരനും കാഴ്ച്ചകാർക്കുമെല്ലാം നിലനിൽപ്പുള്ളൂ.
ഒരിക്കൽക്കൂടി,നിറഞ്ഞ മനസ്സോടെ,ആശംസകൾ നേരുന്നു.” Yes, I fully agree with the views of Vikatasiromani. I was also going through the photos of 'Filiming of the Documentary'. They are simply superb. I feel extremely sorry for myself for not being in Trivandrum during the filiming. The photo of you and Toji discussing about 'some' scene during the shooting, made me jealous of not being with you during those days. Be in touch......... With warm regards, your Vaidyanathan-Mash.
ഹരീക്കുട്ടോ, ഒരു കോപ്പിയിലധികം ബുക്ക് ചെയ്തിരിക്കുന്നു. എന്ന് എപ്പോൾ എത്ര എന്നൊക്കെ വിവരം അറിയിക്കൂ. ഗ്രൂപ്പ് മെയിലായാലും മതി.
ReplyDelete-സു-
Congratulations
ReplyDeletedearest haree......we wish you all success for this wonderful venture. can't wait anymore to watch thouryathrikam...you have grown gradually in this field and let it be a faster one with this beginning.God bless you dear... regards and kudos to toji too...
ReplyDeleteഹരീ,
ReplyDeleteവളരെ വളരെ സന്തോഷം.
കഥകളിയുടെ ജനകീയവൽക്കരണത്തിനുതകുന്ന ഈ സംരഭത്തിന് ഹൃദയംനിറഞ്ഞ ആശംസകൾ നേരുന്നു.‘വികടന്‍’ ചൊന്നപോലെ....
“ഇത്തരമൊരത്ഭുതം ഇവിടെയുണ്ട് എന്നു മാത്രമറിഞ്ഞാൽ പോരാ;ഈ അത്ഭുതത്തെ എങ്ങനെ കാണണം എന്നും അറിയിക്കേണ്ട ദൌത്യം നിർവ്വഹിക്കപ്പെടണം.അങ്ങിനെ മാത്രമേ കഥകളിക്കും കഥകളിക്കാരനും കാഴ്ച്ചകാർക്കുമെല്ലാം നിലനിൽപ്പുള്ളൂ.”
അതിനായുള്ള ഹരിയുടെ ശ്രമത്തിന് ഒരിക്കല്‍കൂടി ഭാവുകങ്ങള്‍! വിജയാശംസകള്‍!
ശരിയ്ക്കും സന്തോഷം തോന്നുന്ന വാര്‍ത്ത തന്നെ.
ReplyDeleteബ്ലോഗില്‍ വന്നതിന്നു ശേഷമാണ് വീണ്ടും കഥകളിയുമായി പഴയ ബന്ധം ഉണ്ടാവുന്നത്. ഏറ്റവും സന്തോഷം തരുന്ന ഒരു കാര്യമാണത്.
നാട്ടില്‍ പോയാലും ഇപ്പൊ കളി കാണാനൊന്നും പറ്റാറില്ല. :(
എല്ലാ ആശംസകളും... നല്ല രീതിയില്‍ തന്നെ അതു പുറത്തു വരട്ടെ, എല്ലാവരിലും എത്തട്ടെ..
congrats haree..:-)
ReplyDeleteall the very best..
Hari...
ReplyDeleteAbinandangal...Abinandangal...
ee oru Documentary serikkum prayojanapedum ellavarkkum athil yathoru samsayavum illa... Hari..
Hari...njaan ippole paranjirikkunu... enikkum oru dvdyo.. cdyo... venam athinu entha vendathu chaa... paranjollu..
ellavida asshamsakllum nernu kondu..
Babu
Hari,
ReplyDeleteCongratulations and hope you would make cd/dvd prints available for purchase of the same.
haree very nice wrk. iniyum ithu pole ulla documentary except cheyunnu
ReplyDeleteഹരീ, എല്ലാവരേയും കളി പഠിപ്പിച്ചേ അടങ്ങൂ അല്ലേ? എന്തായാലും സാധനം പോരട്ടെ. ഒന്നിലധികം സ്ഥലങ്ങളില്‍ ഐറ്റം ഇപ്പോള്‍തന്നെ ഉറപ്പു തരുന്നു...
ReplyDeleteHaree.. great to see you as a director. You are a navayuga vallathol .. i am sure that you will reach heights
ReplyDeleteAbhinandanangal Haree!
ReplyDeleteA poster gambheeram aayittundu!
Documentary-um athu poley aaavatte ennu aashamsikkunnu.
well done haree
ReplyDeleteഹരീ,
ReplyDeleteവളരെ നല്ല തുടക്കം, പിന്നെ എല്ലാ വിധത്തിലും ഉള്ള ആശംസകളും നേരുന്നു. ഇതുപോലെ ഉള്ള പ്രവർത്തനങ്ങൾ കഥകളി പോലെ ഉള്ള കലകള്‍ക്ക് വളരെ അത്യാവശ്യം ആണ്. എന്റെ എല്ലാ വിധത്തിലും ഉള്ള ആശംസകള്‍ നേരുന്നു.
ഒരു ചെറിയ അഭിപ്രായം ഉണ്ട് ശരിയാണൊ എന്ന് അറിയില്ല. ദ്വാപരന്റെ തേപ്പു അത്രയ്ക്ക് നന്നായില്ല, മുഖത്ത് ഒന്നും ഇല്ലാത്ത പോലെ, കിരീടവുമായി തീരെ ചേരുന്നില്ല. എന്തെങ്കിലും ഒരു ചെറിയ അണിയെലോ അല്ലെങ്കില്‍ ഒരു ചെറിയ ചുട്ടിയോ നല്‍കാമായിരുന്നു, എന്റെ അഭിപ്രായം ശരിയാണോ എന്ന് അറിയില്ല.
സസ്നേഹം
സജീഷ്
"താത്പര്യമുണ്ടെങ്കില്‍ പോലും എത്രപേര്‍ക്കതിന് സാധിക്കുന്നുണ്ട് എന്നതൊക്കെ സംശയകരമാണ്"
ReplyDeleteശരിയാണ് ഹരീ. കാണണം ആസ്വദിക്കണം എന്ന് വല്ലാത്ത ആഗ്രഹമുണ്ട്. എന്നിട്ടോ? Google ലും, You Tube-ലും ഉള്ള അഞ്ചോ പത്തോ മിനിട്ടു ദൈര്‍ഘ്യമുള്ള വല്ല മൊബയില്‍ ഫോണിലോ ഹാന്‍ഡികാമിലോ എടുത്ത ക്ലാരിറ്റി ഒട്ടും തന്നെയില്ലാത്ത വീഡിയോ കണ്ട് സായൂജ്യമടയണ്ടിവരുന്നു.
കേരളത്തില്‍ ആയിരുന്നപ്പോള്‍ കഥകളി കാണാന്‍ അവസരം കിട്ടിയിരുന്നില്ല എന്നതാണ് സത്യം. അന്നൊക്കെ രാത്രി പത്തുമണി കഴിയുമ്പോള്‍ റേഡിയോയില്‍ കഥകളി പദം കേള്‍ക്കുമായിരുന്നു. പിന്നീട് അമേരിക്കയില്‍ നിന്നും, ബ്രിട്ടനില്‍ നിന്നും ഒക്കെ വരുന്ന സായിപ്പന്‍ മാരായ സയിന്റിസ്റ്റുകളെ കൊച്ചിമുതല്‍ ആലപ്പുഴ വഴി കോട്ടയത്തും കുമരകത്തും ചുറ്റികാണിക്കാന്‍ കൊണ്ടുപോകുന്നതിനിടയില്‍ എറണാകുളത്ത് ഗ്രൗണ്ടിനടുത്തുള്ള സെന്ററില്‍ കഥകളി കാണിക്കുമ്പോഴായിരുന്നു കളി കാണുന്നത്. പിന്നീട് ഡല്‍ഹിയില്‍ വച്ചാണ് കഥകളി കാണുവാനും കൂടുതല്‍ അടുത്ത് അറിയാവാനും കഴിഞ്ഞത്. അവിടെ കുത്തബ് മീനാറിന് അടുത്തായി IIT-യുടെ തൊട്ടുപുറകിലായി ഇന്റര്‍ നാഷണല്‍ കഥകളി സെന്റര്‍ ഉണ്ട്. അവിടെ തുടങ്ങിയതാണ് കഥകളിയുമായുള്ള അടുപ്പം.
കൂണുപോലെ മലയാളം ബ്ലോഗുകള്‍ ഉണ്ടങ്കിലും കളിവിളക്ക് എന്ന ഒരുബ്ലോഗുമാത്രമേ കഥകളിയുമായ് ബന്ധപ്പെട്ട് കണ്ടിട്ടുള്ളൂ. ഇത്തവണ നാട്ടില്‍ വന്നപ്പോള്‍ ഭാഗ്യവശാല്‍ ഒരു കളികാണാന്‍ കഴിഞ്ഞു. കോട്ടയം കോടിമതയില്‍ ഹോട്ടല്‍ വിന്‍സര്‍ കാസിലില്‍ വച്ചുനടന്ന ഇന്റര്‍ നാഷണല്‍ കോണ്‍ഫറന്‍സിന്റെ ഭാഗമായി ഒന്നാം ദിവസം രാത്രി ഡിന്നര്‍ പാര്‍ട്ടിയില്‍ ഫോറിന്‍ ഡലിഗേറ്റ്സിനുവേണ്ടി അറേഞ്ച് ചെയ്തത ഒന്നായിരുന്നു. മഹാത്‌മാ ഗാന്ധി യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് കെമിക്കല്‍ സയന്‍സിലെ പ്രഫസര്‍ സാബു തോമസ് ഓര്‍ഗനൈസ് ചെയ്യുന്ന എല്ലാ കോണ്‍ഫറന്‍സിലും ആദ്യ ദിവസത്തെ ഡിന്നര്‍ പാര്‍ട്ടിയില്‍ സമാന്തര സെഷനായ് ഒരു കഥകളി ഉണ്ടാകാറുണ്ട്. അത് സായിപ്പന്മാര്‍ നന്നായി ആസ്വദിക്കാറുമുണ്ട്.
ഹരിയുടെ ഈ പരിശ്രമം ശരിക്കും ആശാവഹമാണ്. തൗര്യത്രികം അതിന് ഒരു തുടക്കമാകട്ടെ എന്ന് ആശംസിക്കുന്നു. ഡി.വി.ഡി റിലീസ് ആകുമ്പോള്‍ അറിയിക്കുക
ഹരീ:
ReplyDeleteഎല്ലാവിധ ഭാവുകങ്ങളും നേരുന്നു.
സ്നേഹപൂർവ്വം
രാജശേഖർ.പി
ITS THERE IN INDIAN EXPRESS TRIVANDRUM 'EXPRESSO', LOCAL EDITION.
ReplyDeleteHEARTY CONGRATULATIONS......
പത്രത്തില്‍ കണ്ടു ട്ടൊ..
ReplyDeleteDear Haree,
ReplyDeleteCongratulations!
Really appreciate your efforts and trust this will benefit all the Kathakali lovers.
Interested to know more about this and availability of a copy.
Ramachandran, Dubai.
പനിയുടെ ഹാങ്ങോവറില്‍ ആയത് കൊണ്ട് ഇത് വായിക്കാന്‍ കുറച്ച് വൈകിപ്പോയി. അഭിനന്ദന്‍സ്..!
ReplyDeleteഡോക്യുമെന്ററിയുടെ ദൈര്‍ഘ്യം എത്രയുണ്ടാവും? പോസ്റ്റര്‍ നന്നായിട്ടുണ്ട്, പേരും. വികടശിരോമണിയുടെ ബ്ലോഗുമായി എന്തെങ്കിലും ബന്ധം?? ബെന്നി പുത്തൂര്‍ എന്ന പേര് നല്ല പരിചയം തോന്നുന്നു.. ഏതെങ്കിലും സിനിമ/സീരിയല്‍ ചെയ്ത ആളാണോ??
Hari
ReplyDeletecongrats for this initiative.it will be a valuable piece for kathakali lovers.pl let me know when this will be commercially released.
Sathis
13.sathish@gmail.com
Hey man...congrats..u hav done a superb job.Kathakali is the pride of kerala and still people are not ready to accept it. We must change that attitude of people. I am with u for anything and everything...Book one copy for me also...aongrats once again and all the best for ur future endeavours...
ReplyDeleteNingal puli ayirunnu alle ?
ReplyDeleteമാഷേ...സിഡി കിട്ടാനെന്താ വഴി :P
ReplyDeleteഒരുപാടു നാളായി ആലോചിച്ചിരുന്ന ഒരു കാര്യമാണ്, ഇതെങ്ങനാ പഠിക്ക്യാ ന്ന്. ഒരുപാട് നന്ദി...ഭാവുകങ്ങളും...
ReplyDeleteഹരീ..നന്നായി! :-)
ReplyDeleteഒരു കോപ്പി ഞാനും വാങ്ങും. കഥകളി മനസ്സിലാക്കാന്‍ ആഗ്രഹമുണ്ടേ.
ഹരിയേപ്പോലുള്ളവരുടെ പ്രയത്നം, തികച്ചും ആദരിക്കേണ്ടതു അത്യാവശ്യം. ഹരിയുടെ ലേഖനം വായിച്ചപ്പോള്‍ ഓര്‍മ്മ വന്നു ഒരു രംഗം....പാടത്തു വരമ്പത്തു കൂടി നടന്നു പോകുന്ന ചുവന്നതാടി, കരി, പച്ച വേഷങ്ങള്‍. എങ്ങന്യാ ഡി.വി.ഡി കിട്ട്വാ?
ReplyDeleteപോസ്റ്റ് വായിക്കാൻ വൈകി. തീർച്ചയായും ആവശ്യമായിരുന്ന ഒരു സംഗതി. ഹരീ അതു ചെയ്യുന്നുവെന്നറിയുന്നതിൽ സന്തോഷം. ഡിവിഡി മാർകെറ്റിലിറങ്ങിയോ?
ReplyDelete(രണ്ടു തവണ കഥകളിയും ഒരു തവണ കഥകളിയെ ബേസ് ചെയ്ത കാവാലത്തിന്റെ ഒരു നാടകവും കണ്ടിട്ടുണ്ട്. കുറെയൊക്കെ മനസ്സിലായിരുന്നു. തീർത്തും മനസ്സിലായിക്കാണില്ല..:))
ആശംസകള്‍!!
ReplyDelete