Monday, April 6, 2009

വിഷുപ്പാട്ട് - വിഷുക്കണി

Vishukkani - A Vishu Song.
ഓണമെന്നതുപോലെ തന്നെ മലയാളികള്‍ക്ക് ഗൃഹാതുരമായൊരു ഓര്‍മ്മയാണ് വിഷുക്കാലവും. സമൃദ്ധിയുടെ വരവ് വിളിച്ചോതിക്കൊണ്ട് കൊന്നമരങ്ങളില്‍ മഞ്ഞക്കൊന്ന പൂത്തുലയുന്ന കാലം. പൂജാമുറിയില്‍ കണിയൊരുക്കി അമ്മ കുട്ടികളെ വിളിച്ചുണര്‍ത്തി, കണ്ണുകള്‍ മൂടി വിഷുക്കണിയുടെ മുന്നിലിരുത്തി കാട്ടുന്ന കണി ആര്‍ക്കാണ് മറക്കുവാന്‍ സാധിക്കുക? ഓണക്കാലത്തെഴുതിയ ഓണപ്പാട്ടെന്നപോലെ ഒരു വിഷുപ്പാട്ട്. (പാടുവാന്‍ ശ്രീ-യെ കിട്ടിയില്ല, അതുകൊണ്ട് വരികള്‍ മാത്രം.) ഏവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍.

മഞ്ഞക്കണിക്കൊന്ന പൂത്തകാലം,
കണ്ണനെക്കണികണ്ടുണരും നേരം,
പൊന്‍‌കണിവെച്ചു വിളക്കൊരുക്കി,
അമ്മവന്നെന്നെ വിളിച്ചുണര്‍ത്തി.

കണ്ണുകള്‍ചെമ്മെയടച്ചു മെല്ലെ,
മുന്നോട്ടു ചാലവേ നീങ്ങി ഞാനും;
കണ്‍‌തുറന്നപ്പോള്‍ കണ്ടതല്ലോ,
എല്ലാം നിറഞ്ഞൊരു വിഷുക്കണിയും.

'കണികാണും നേരം' പാടിത്തീരും മുന്നേ
പൂത്തിരി കത്തിക്കാനോടി ഞാനും;
പിന്നുണ്ണിക്കണ്ണനു നേദിച്ച പായസം,
കോരിക്കുടിക്കുവാനായണഞ്ഞു.

കാലങ്ങള്‍ മായുന്നു കോലങ്ങളും,
മായാതെ നില്‍ക്കുന്നതൊന്നുമാത്രം.
അന്നമ്മവെച്ച വിഷുക്കണികള്‍,
ഇന്നിന്റെ നോവായ് കണിക്കൊന്നയും.


Description: A Vishu song by Hareesh N. Nampoothiri aka Haree | ഹരീ.
--

7 comments:

  1. “മഞ്ഞക്കണിക്കൊന്ന പൂത്തകാലം...” - ഒരു വിഷുപ്പാട്ട്; ഏവര്‍ക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍. :-)
    --

    ReplyDelete
  2. ഹരീ, ഹരിയുടെ ഒരു ബ്ലോഗും എനിക്ക് എടുക്കാന്‍ പറ്റുന്നില്ലല്ലോ. ആദ്യം പേജ് ലോഡ് ആയി വരുമ്പോള്‍ തന്നെ മെസ്സേജ് കിട്ടുന്നു -
    http://www.newnmedia.com/&cifr=1

    The webpage cannot be found
    HTTP 404
    Most likely causes:
    There might be a typing error in the address.
    If you clicked on a link, it may be out of date.

    What you can try:
    Retype the address.

    Go back to the previous page.

    Go to and look for the information you want.

    More information

    This error (HTTP 404 Not Found) means that Internet Explorer was able to connect to the website, but the page you wanted was not found. It's possible that the webpage is temporarily unavailable. Alternatively, the website might have changed or removed the webpage.

    For more information about HTTP errors, see Help.

    ഈ കമന്റ് പേജ് അക്സസ്സ് ചെയ്തത് ഒത്തിരി ബുദ്ധിമുട്ടിയാണ്

    ReplyDelete
  3. @ ...പകല്‍കിനാവന്‍...daYdreamEr...,
    നന്ദി. :-)

    @ മേരിക്കുട്ടി(Marykutty),
    ഞാന്‍ ഐ.ഇ., ഫയര്‍ഫോക്സ്, ഗൂഗിള്‍ ക്രോം മൂന്നിലും ഇപ്പോളും ടെസ്റ്റ് ചെയ്തു, ശരിയായിത്തന്നെ ലോഡ് ചെയ്യുന്നുണ്ടല്ലോ! ബ്രൌസര്‍ കാഷെ ഒന്നു ക്ലീന്‍ ചെയ്തതിനു ശേഷം ശ്രമിക്കുമോ? പ്രശ്നം പരിഹരിക്കപ്പെടേണ്ടതാണ്.
    --

    ReplyDelete
  4. Haree,Installed IE7 and tried. Now everythings seems to be fine. Thanks to the issues, i got a much much better(tabbed) version of IE.

    ReplyDelete
  5. Hareesh, poems and SONGS in particular are liked and admired, also for the uniformity of rhymes therein. The outcome is sure to be good -readably and audibly- if you would judiciously subject this song to this criterion. Regards.....

    ReplyDelete
  6. @ CKV Cholamon,
    :-) Thank you for the comment. Seems you are yet to start your blog. Publish one soon.
    --

    ReplyDelete

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--