Saturday, May 9, 2009

വസന്തോത്സവം (Vasantholsavam)

Vasantholsavam: A love song translated by Haree.
മറ്റൊരു പ്രണയഗാനം. അല്പകാലം മുന്‍പിറങ്ങിയ ഒരു ഹിന്ദി സിനിമയിലെ വരികള്‍ മലയാളത്തിലേക്ക് മൊഴിമാറ്റുവാനൊരു ശ്രമം. ചിത്രവും ഗാനവും മനസിലാക്കുവാന്‍ ഒന്നു ശ്രമിച്ചു നോക്കൂ.

വസന്തത്തിന്റെ ഈ ഉത്സവം കണ്ടിട്ടാവണം
പ്രണയം അമ്പരന്നു നില്‍ക്കുന്നു.

തങ്ങളുടെ സുഗന്ധം നിറഞ്ഞ ഉദ്യാനത്തില്‍,
പൂക്കളാവട്ടെ വീര്‍പ്പുമുട്ടി വിരിയുന്നു.
സാഹചര്യങ്ങളുടെ മൂടുപടത്തിനുള്ളില്‍
കാണുവാനാവാത്ത ചില വിഷമതകള്‍.
എങ്ങും നിറഞ്ഞിരിക്കുന്ന നിശബ്ദതയ്ക്കുള്ളില്‍
സമയവും മയങ്ങിപ്പൊയതുപോലെ!
എന്റെ മനസിലാവട്ടെ നഷ്ടബോധങ്ങള്‍ മാത്രവും!


വേദനകളെ വാക്കുകളാക്കുവാനാര്‍ക്കാണാവുക!
അവളെന്റേതു തന്നെയോ എന്ന ചിന്തകളില്‍
ഞാന്‍ എന്നെ നഷ്ടപ്പെടുത്തുന്നു.
നദിയുടെ ഇരുകരകളുടേയും ദിശ ഒന്നെങ്കിലും,
അവ ഒരിക്കലും അടുക്കുന്നില്ല,
യാത്രകളിലൊരുമിച്ചെങ്കിലും,
ഞങ്ങളുടെയിടയിലും ദൂരം ശേഷിക്കുന്നു!
അടുത്തെങ്കിലും, വളരെ ദൂരത്തില്‍;
പ്രതീക്ഷകളില്ലാത്ത ഈ വേദനയില്‍ തുടരുവാന്‍ വയ്യ!
ഒരു ചില്ലുപാളിയാല്‍ ഞങ്ങള്‍ അകന്നുകഴിയുന്നു.
എങ്ങും നിറഞ്ഞിരിക്കുന്ന നിശബ്ദതയ്ക്കുള്ളില്‍
സമയവും മയങ്ങിപ്പൊയതുപോലെ!
എന്റെ മനസിലാവട്ടെ നഷ്ടബോധങ്ങള്‍ മാത്രവും!

എന്റെ മനസു തിരഞ്ഞെടുത്ത സംഗീതമാണ് ഞാന്‍ കേട്ടത്.
എന്നാല്‍ സമയം നമുക്കായി മൂളിയതാവട്ടെ മറ്റു ചിലതും!
എനിക്കിവിടെ സങ്കടമെങ്കില്‍, അവളവിടെ സന്തോഷിക്കുന്നുമില്ല.
ഞങ്ങളുടെ കണ്ടുമുട്ടലുകളില്‍ ഏകാന്തത നിറഞ്ഞിരുന്നു.
ഞങ്ങളൊരുമിച്ചെങ്കിലും ഒന്നായില്ല;
പൂക്കള്‍ തളിര്‍ത്തെങ്കിലും വിടര്‍ന്നതുമില്ല്ല.
വസന്തം കൊതിക്കുന്നെങ്കിലും, മനസറിയുന്നതു വരള്‍ച!
എങ്ങും നിറഞ്ഞിരിക്കുന്ന നിശബ്ദതയ്ക്കുള്ളില്‍
സമയവും മയങ്ങിപ്പൊയതുപോലെ!
എന്റെ മനസിലാവട്ടെ നഷ്ടബോധങ്ങള്‍ മാത്രവും!


ഉത്തരം cALviN::കാല്‍‌വിന്‍ കമന്റില്‍ പറഞ്ഞു കഴിഞ്ഞു. അവിടെ നോക്കാതെ തന്നെ മനസിലാക്കുവാന്‍ ശ്രമിച്ചു നോക്കൂ. കിട്ടുന്നില്ലെങ്കില്‍ താഴെ മൌസ് ഉപയോഗിച്ച് ഒന്നു സെലക്ട് ചെയ്ത് നോക്കിയാല്‍ മതി.

ചിത്രം: ജോധാ അക്ബര്‍
ഗാനം: “കെഹ്നേ കോ ജഷ്നേ ബഹാരാ ഹൈ...”
സാഹിത്യം: ജാവേദ് അക്തര്‍
ഹിങ്ക്ലീഷ് വരികള്‍ക്ക് കടപ്പാട്: http://www.hindilyrix.com/songs/get_song_Jashn-E-Bahaara.html

Kehne Ko Jashan-E-Bahara Hai,
Ishq Yeh Dekhke Hairaan Hai

Phool Se Khusboo Khafa Khafa Hai Gulsan Mein
Chupa Hai Koi Ranj Fiza Ki Chilman Mein
Sare Sehmein Nazare Hain
Soye Soye Vaqt Ke Dhare Hain
Aur Dil Mein Koi Khoyi Si Baatein Hain

Kaise Kahen Kya Hai Sitam
Sochte Hai Abb Yeh Hum
Koi Kaise Kahen Woh Hai Ya Nahi Humare
Karte To Hai Saath Safar
Fasle Hain Phir Bhi Magar
Jaise Milte Nahi Kisi Dariya Ke Do Kinare
Pass Hain Phir Bhi Paas Nahi
Humko Yeh Gum Raas Nahi
Seeshe Ki Ek Diware Hai Jaise Darmiyan
Sare Sehmein Nazare Hain
Soye Soye Vaqt Ke Dhare Hain
Aur Dil Mein Koi Khoyi Si Baatein Hain

Humne Ne Jo Tha Nagma Suna
Dil Ne Tha Usko Chuna
Yeh Dastan Humen Vaqt Ne Kaise Sunai
Humjo Agar Hai Gumgin
Woh Bhi Udhar Khush To Nahi
Mulakato Mein Jaise Ghul Si Gai Tanhai
Milke Bhi Hum Milte Nahi
Khilke Bhi Gul Khilte Nahi
Aankhon Mein Hai Baharein Dil Mein Khilza
Sare Sehmein Nazare Hain
Soye Soye Vaqt Ke Dhare Hain
Aur Dil Mein Koi Khoyi Si Baatein Hain


YouTube-ല്‍ ഈ ഗാനരംഗം ഇവിടെ കാണാം.

Description:Vasantholsavam - Translated by Hareesh N. Nampoothiri aka Haree | ഹരീ for Grahanam Blog.
--

8 comments:

 1. വസന്തോത്സവം - അല്പകാലം മുന്‍പിറങ്ങിയ ഒരു ഹിന്ദിച്ചിത്രത്തിലെ പ്രണയഗാനം മലയാളത്തിലേക്ക് മൊഴിമാറ്റുവാനൊരു ശ്രമം. ഏതാണ് ചിത്രം? ഏതു ഗാനം? മനസിലാവുന്നെങ്കില്‍ കമന്റായെഴുതൂ... :-)
  --

  ReplyDelete
 2. അവതരിപ്പിച്ചിരിക്കുന്നത് കൊള്ളാം പക്ഷേ ഏത് പടം?ഏത് ഗാനം?
  നോ ഐഡിയ

  ReplyDelete
 3. कहने को जसं-इ-बहारा हे
  इश्क ये देख के हैरान हे

  Jodha Akbar......

  I always catch these trick qns :D

  very good translation

  ReplyDelete
 4. അപ്പൊ ഹിന്ദിയും അറിയാം,ല്ലേ?
  പരിഭാഷ നന്നായിട്ടുണ്ട് എന്നു പറയണമെങ്കിൽ ഒറിജിനൽ കേൾക്കണമല്ലോ.അതുപരിചയം പോര.
  ഓഫ്:40 വയസ്സിനുമേൽ പ്രായമുള്ളവരുടെ കമന്റുകൾ കൂടി പരിശോധിക്കണം ഹരീ:)

  ReplyDelete
 5. @ അരുണ്‍ കായം‌കുളം,
  ഇപ്പോള്‍ പിടികിട്ടിയില്ലേ? :-)

  @ cALviN::കാല്‍‌വിന്‍,
  സമ്മതിച്ചിരിക്കുന്നിഷ്ടാ... :-) പോസ്റ്റ് അ‌പ്‌ഡേറ്റഡ്.
  ('very good translation' എന്നൊക്കെ എഴുതിയിരിക്കുന്നത് സമ്മതിച്ചില്ലെങ്കില്‍ അഹങ്കാരമായിപ്പോവില്ലേ... :-D)

  @ hAnLLaLaTh,
  ഇപ്പോളും നോ ഐഡിയ?

  @ വികടശിരോമണി,
  പിന്നേ... വായിക്കാനറിയാം. ഡിക്ഷ്നറിയുണ്ടെങ്കില്‍ അര്‍ത്ഥവും... ഹി ഹി ഹി... :-)
  ഓഫ്: അയ്യോട... ഞാനെല്ലാ കമന്റും പരിശോധിക്കാറുണ്ടല്ലോ! കഴിയുന്നതിനൊക്കെ മറുപടിയും നല്‍കാറുണ്ട്.
  --

  ReplyDelete

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--