ചില നേരങ്ങളില്‍ മാത്രം ഗ്രഹണം വിട്ട് പുറത്തുവരുന്ന ചിന്തകള്‍... അത് കഥയാവാം, കവിതയാവാം അല്ലെങ്കില്‍ ലേഖനങ്ങളാവാം...
Sunday, June 13, 2010
പൊരുതൂ... പൊരുതൂ... ("Waka... Waka..." Song in Malayalam)
ഷക്കീര പാടി ഇന്നിപ്പോള്‍ ലോകമെങ്ങും പാടുന്ന 'വക്ക... വക്ക...' ലോകക്കപ്പ് ഔദ്യോഗിക ഗാനത്തിനൊരു മലയാള പരിഭാഷ. ഓരോ വാക്കിന്റെയും അര്‍ത്ഥം അതേപടി പരിഭാഷപ്പെടുത്താതെ, മൂലഗീതത്തിന്റെ ചുവടുപറ്റി പാടുവാനും കഴിയുന്ന രീതിയിലാണ് പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത്. കഴിയുന്നത്ര അര്‍ത്ഥം മാറാതെ നോക്കിയിട്ടുണ്ടെങ്കിലും ചിലയിടങ്ങളില്‍ അല്പം വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്. ഗാനത്തിലെ ഷക്കീര പാടുന്നതല്ലാതെയുള്ള മറ്റ് ഗായകരുടെ വരികള്‍ക്ക് പരിഭാഷ നല്‍കിയിട്ടില്ല. മൂലഗീതത്തിന്റെ വരികള്‍ ഇവിടെ നിന്നും ലഭിക്കും. പശ്ചാത്തല സംഗീതം മാത്രമുള്ള കരോക്കെ പതിപ്പ് ഇവിടെ ലഭ്യം.
Friday, June 11, 2010
ഒരു സഹായാഭ്യര്‍ത്ഥന (Kathakali-Artist-Seeking-Help)
ശ്രീ. കലാമണ്ഡലം അച്യുത വാര്യരെ പരിചയമില്ലാത്തവര്‍ കഥകളി ആസ്വാദകരില്‍ അധികമുണ്ടാവില്ല. തെക്കന്‍ കേരളത്തിലെ കഥകളി വാദ്യകലാകാരന്മാരില് മുന്‍നിരയില്‍ നില്ക്കുന്ന കലാകാരനാണ് ശ്രീ. അച്ചുത വാര്യര്‍. ഭാര്യയോടും (ബിന്ദു / 38 വയസ്) രണ്ട് കുട്ടികളോടുമൊപ്പം (ശ്രീരാജ് / 12, അമൃത / 10) ആലപ്പുഴയില്‍ കളര്‍കോട്ട് ഇപ്പോളദ്ദേഹം കഴിഞ്ഞുവരുന്നു. ചില സങ്കടകരമായ കാരണങ്ങളാല്‍ സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥയിലാണ് അദ്ദേഹമിന്നുള്ളത്.
Subscribe to:
Posts (Atom)