Sunday, June 13, 2010

പൊരുതൂ... പൊരുതൂ... ("Waka... Waka..." Song in Malayalam)

Shakira: Waka Waka FIFA World Cup 2010 Song: Malayalam Version.
ഷക്കീര പാടി ഇന്നിപ്പോള്‍ ലോകമെങ്ങും പാടുന്ന 'വക്ക... വക്ക...' ലോകക്കപ്പ് ഔദ്യോഗിക ഗാനത്തിനൊരു മലയാള പരിഭാഷ. ഓരോ വാക്കിന്‍റെയും അര്‍ത്ഥം അതേപടി പരിഭാഷപ്പെടുത്താതെ, മൂലഗീതത്തിന്‍റെ ചുവടുപറ്റി പാടുവാനും കഴിയുന്ന രീതിയിലാണ്‌ പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത്. കഴിയുന്നത്ര അര്‍ത്ഥം മാറാതെ നോക്കിയിട്ടുണ്ടെങ്കിലും ചിലയിടങ്ങളില്‍ അല്‍പം വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വന്നിട്ടുണ്ട്. ഗാനത്തിലെ ഷക്കീര പാടുന്നതല്ലാതെയുള്ള മറ്റ് ഗായകരുടെ വരികള്‍ക്ക് പരിഭാഷ നല്‍കിയിട്ടില്ല. മൂലഗീതത്തിന്‍റെ വരികള്‍ ഇവിടെ നിന്നും ലഭിക്കും. പശ്ചാത്തല സംഗീതം മാത്രമുള്ള കരോക്കെ പതിപ്പ് ഇവിടെ ലഭ്യം.

Shakira: Waka Waka FIFA World Cup 2010 Song: Malayalam Version.
{ Voice }

നീയൊരു പോരാളി, മുന്നണിപ്പോരാളി,
വീണ്ടുമെത്തൂ, വേഗമെത്തൂ, സ്ഥാനങ്ങള്‍ പൂകൂ.
നീയാണ്‌ മുന്നില്‍, ഏവരും കാണെ,
ഇതിന്‍ ഗൗരവം, നിനക്കതറിയാം, ഇതു കഴിഞ്ഞില്ല.

പ്രഭാവമിവിടെ, നീയറിയൂ...
നിനക്കുകഴിയും, ധരിച്ചാലും...
വീണിടറാതെ, ഓ... ഓ...
വീണ്ടെഴുനേല്‍ക്കൂ, ഏ... ഏ...
പോരൂ പോരൂ, വിളിച്ചതാര്‌?
കാരണമിത് ആഫ്രിക്ക.

പോരൂ പോരൂ‍, എ... ഏ...
പൊരുതൂ പൊരുതൂ‍, ഏ... ഏ...
പോരൂ പോരൂ, വിളിച്ചതാര്‌?
ഇന്നിപ്പോള്‍ ആഫ്രിക്ക.

ദൈവത്തെ കേള്‍ക്കൂ, ഇതാണ്‌ ലക്ഷ്യം,
നീ തിളങ്ങൂ, വൈകിടാതെ, നിന്‍ജീവലക്ഷ്യം.
ആകാശമെത്തുന്നു, പ്രത്യാശകളെല്ലാം,
അവകളറിയൂ, ഇതാണു സമയം, ശങ്കകള്‍ വേണ്ട.

ഇതു നിന്‍ ദിനം, ഞാനറിവൂ...
ഇതുപാത നിന്‍, ധരിച്ചാലും...
വീണിടറാതെ, ഓ... ഓ...
വീണ്ടെഴുനേല്‍ക്കൂ, ഏ... ഏ...
പോരൂ പോരൂ, വിളിച്ചതാര്‌?
ഇന്നിപ്പോള്‍ ആഫ്രിക്ക.

പോരൂ പോരൂ‍, എ... ഏ...
പൊരുതൂ പൊരുതൂ‍, ഏ... ഏ...
പോരൂ പോരൂ, വിളിച്ചതാര്‌?
ഞാന്‍ തന്നെ, ആ... ആ...
പോരൂ പോരൂ‍, എ... ഏ...
പൊരുതൂ പൊരുതൂ‍, ഏ... ഏ...
പോരൂ പോരൂ, വിളിച്ചതാര്‌?
ഇന്നിപ്പോള്‍ ആഫ്രിക്ക.

{ Voice }
ഇന്നിപ്പോള്‍ ആഫ്രിക്ക.
{ Voice }

പോരൂ പോരൂ‍, എ... ഏ...
പൊരുതൂ പൊരുതൂ‍, ഏ... ഏ...
പോരൂ പോരൂ, വിളിച്ചതാര്‌?
ഞാന്‍ തന്നെ, ആ... ആ...
പോരൂ പോരൂ‍, എ... ഏ...
പൊരുതൂ പൊരുതൂ‍, ഏ... ഏ...
പോരൂ പോരൂ, വിളിച്ചതാര്‌?
ഇന്നിപ്പോള്‍ ആഫ്രിക്ക.

ഉണരൂ, എ... ഏ...
ഉണരൂ, എ... ഏ...
പോരൂ പോരൂ, വിളിച്ചതാര്‌?
ഞാന്‍ തന്നെ, ആ... ആ...

ഉണരൂ, എ... ഏ...
ഉണരൂ, എ... ഏ...
പോരൂ പോരൂ, വിളിച്ചതാര്‌?
ഞാന്‍ തന്നെ, ആ... ആ...

ഇന്നിപ്പോള്‍ ആഫ്രിക്ക
ഇന്നിപ്പോള്‍ ആഫ്രിക്ക

നാമെല്ലാം ആഫ്രിക്ക
നാമെല്ലാം ആഫ്രിക്ക
--
പരിഭാഷ: അവലംബം

9 comments:

  1. ഫിഫ വേള്‍ഡ്‍കപ്പ് 2010-ന്‍റെ ഔദ്യോഗിക ഗാനമായ "വക്ക... വക്ക..."യുടെ മലയാള പരിഭാഷ.
    --

    ReplyDelete
  2. ഈ ഗാനം ആണോ ഒഫീഷ്യല്‍ k'naan പാടിയ when i get older,i will be stronger... wavin flag ആല്ലേ ഒരു സംശയം.

    വക്ക വക്ക പരിഭാഷ ഇഷ്ടപ്പെട്ടു.

    ReplyDelete
  3. കാരണമിത് ആഫ്രിക്ക --> iththavaNithafrica will suit better right?

    [from friends system, no way to type Malayalam :(]

    ReplyDelete
  4. @ Shajiqatar,
    Thank you! :-)

    @ ഞാന്‍,
    Cuz this is Africa = കാരണമിത് ആഫ്രിക്ക
    This time for Africa = ഇന്നിപ്പോള്‍ ആഫ്രിക്ക
    ഇത്തവണയിതാഫ്രിക്ക താളത്തില്‍ നിര്‍ത്താന്‍ പാടുപെടും! :-)
    --

    ReplyDelete
  5. ഇട്ടപെട്ടു(ഇന്‍ ദി ടോണ്‍ ഓഫ് മൈ സണ്‍).... യൂ ട്യൂബില്‍ ഒരു പ്രാവശ്യമേ ഞാന്‍ ഇത് കണ്ടൊള്ളു(പാട്ട് കുറേ പ്രാവശ്യം കേട്ടു)..

    മുട്ടന്‍ ഒരു ഓഫ്:
    ശ്..ശ്.. ഇന്നലെ ഞാന്‍ കളര്‍കോട്ട് വന്നിരുന്നു അവിടെ എന്റെ കസിന്‍(പുള്ളിക്കാരിയുടെ ഹസ്ബന്റ് ഈസ് ഏ ബ്ലോഗര്‍) ചോദിച്ചു ആലപ്പുഴക്കാരനെ ഹരിയുടെ മാര്യേജ് ആല്‍ബത്തില്‍ കണ്ടല്ലോ എന്ന്.. എന്നിട്ടൊരു ചോദ്യം.. ഹരിയേ അറിയാമോ?

    ഹി ഹി ഹി ഹി.. ഞാന്‍ ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി..

    ReplyDelete
  6. ഹ..ഹ..ഹ കൊള്ളാം... ഇനിയൊന്ന് പാടി നോക്കട്ടെ.

    ReplyDelete
  7. @ Vish..| ആലപ്പുഴക്കാരന്‍,
    ഇട്ടപെട്ട സ്ഥിതിക്ക് മോനൊന്ന് പാടിക്കൊടുത്തേ, നോക്കട്ടേ!
    വിഷ്ണുവിന്‍റെ കസിന്‌ എന്നെയും അറിയാമായിരിക്കണമല്ലോ, ലിസ്റ്റിലുള്ളവര്‍ക്കേ കാണുവാന്‍ കഴിയൂ... :-)

    @ കമ്പർ,
    എന്നിട്ട് പാടിനോക്കിയോ?
    --

    ReplyDelete
  8. Thanks for the post

    ReplyDelete

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--