ഒരു കുടുംബത്തിന്‍റെ സാമ്പത്തികഭദ്രതയെ പാടെ തകര്‍ക്കുന്ന വിപത്താണ് രോഗങ്ങള്‍. രോഗത്തിന്‍റെ ഗുരുതരാവസ്ഥ കൂടുന്നതനുസരിച്ച് കുടുബത്തിന്‍റെ താളവും പിഴയ്‍ക്കുന്നു. ശ്രീ. അച്ചുത വാര്യരുടെ കുടൂംബം ഇന്നു വന്നുപെട്ടിരിക്കുന്ന അവസ്ഥയും വ്യത്യസ്തമല്ല. പാന്‍ക്രിയാസ് ഗ്രന്ഥിയില്‍ കല്ല് (Gallstone) മൂലമുണ്ടാവുന്ന ക്രോണിക് പാന്‍ക്രിയാറ്റൈറ്റിസ് (Chronic Pancreatitis) എന്ന അസുഖമാണ് അദ്ദേഹത്തിന്‍റെ ഭാര്യയ്ക്ക് പിടിപെട്ടിരിക്കുന്നത്. ഇത് ഡയബെറ്റിസിനും (Diabetes Mellitus) കാരണമായി. തുടക്കത്തില്‍ ചെറിയ വയറു വേദനയും മറ്റുമായി തുടങ്ങിയത് (ആഗസ്റ്റ്, 2009) പിന്നീട് നീണ്ടു നില്‍ക്കുന്ന വേദനയും തുടര്‍ച്ചയായ ശര്‍ദ്ദിലുമായി മാറി. ആലപ്പുഴ മെഡിക്കല്‍ കോളേജിലാണ് ആദ്യമായി ഇതിന് ചികിത്സ തേടിയത്. രോഗനിര്‍ണയത്തിലെ പിഴവ്, ശരിയായ പരിചരണത്തിന്‍റെ അഭാവം എന്നിവ നിമിത്തം ഗുരുതരാവസ്ഥയിലായ ശ്രീ. ബിന്ദുവിനെ പിന്നീട് ഈ രോഗത്തിന് വിദഗ്ദ്ധ ചികിത്സ ലഭിക്കുന്ന എറണാകുളം ലേക്ക്-ഷോര്‍ ആശുപത്രിയിലേക്ക് മാറ്റുകയാണുണ്ടായത്. ഉള്ളിലെ പഴുപ്പ് നിശ്ശേഷം മാറ്റുവാനുള്ള ഇഞ്ചക്ഷനും മറ്റ് മരുന്നുകളും നല്‍കിയതിനാല്‍ ഗുരുതാവസ്ഥയില്‍ നിന്നും അന്ന് കരകേറുവാന്‍ സാധിച്ചു. സര്‍ജറി നടത്തി പാന്‍ക്രിയാസിലെ കല്ല് നീക്കം ചെയ്യേണ്ടതുണ്ടായിരുന്നെങ്കിലും രോഗിയുടെ ആരോഗ്യനില അതിനനുവദിച്ചിരുന്നില്ല. ഒരു മാസം നാലായിരം രൂപയ്ക്ക് മേല്‍ മരുന്നിനു മാത്രം ചിലവാക്കിയാണ് പിന്നീടുള്ള മാസങ്ങള്‍ ശ്രീ. അച്യുത വാര്യരുടെ കുടുംബം തള്ളിനീക്കിയത്.
കാര്യങ്ങള്‍ ഇങ്ങിനെയൊക്കെ പോകവേയാണ് കഴിഞ്ഞ ദിവസം രോഗം വീണ്ടും മൂര്‍ച്ഛിച്ചത്. ഉടന്‍ തന്നെ ലേക്ക്-ഷോറില്‍ എത്തിക്കുകയും വിദഗ്ദ്ധ സഹായം തേടുകയും ചെയ്തു. പരിശോധനയില്‍ കല്ല് കൂടുതല്‍ വളര്‍ന്നിരുന്നു. ഉടന്‍ ഓപ്പറേഷന്‍ നടത്തുക എന്നതു മാത്രമേ ഒരു പരിഹാരമുണ്ടായിരുന്നുള്ളൂ. നടത്തിയില്ലായെങ്കില്‍ ഇത് പാന്‍ക്രിയാറ്റിക് ക്യാന്‍സറായി (Pancreatic Cancer) മാറുവാനുള്ള സാധ്യതയും ഏറെയായിരുന്നു. ആദ്യഘട്ടം ചികില്‍സയുടേയും തുടര്‍ന്ന് ഓരോ മാസത്തേക്കുമുള്ള മരുന്നുകളുടേയും സാമ്പത്തികബാധ്യത തന്നെ താങ്ങുവാന്‍ പ്രയാസപ്പെട്ടിരുന്ന കുടുംബത്തിന് ഇത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. കഥകളി രംഗത്തുള്ള കലാകാരന്മാരുടേയും സുമനസ്സുകളുടേയും സഹായത്താല്‍ പ്രാരംഭതുക കണ്ടെത്തി ഓപ്പറേഷന്‍ കഴിഞ്ഞ ദിവസം നടത്തുവാന്‍ സാധിച്ചു. ഒന്നര-രണ്ട് ലക്ഷത്തിനിടയില്‍ ഓപ്പറേഷനും മറ്റ് ആശുപത്രി ആവശ്യങ്ങള്‍ക്കുമായി ചിലവാക്കേണ്ടി വരുമെന്ന് കരുതുന്നു. ലേക്ക് ഷോറിലെ ഡോ. ഫിലിപ്പ് അഗസ്റ്റ്യന്‍റെയും, സര്‍ജന്‍ ഡോ. എച്ച്. രമേഷിന്‍റെയും ചികിത്സയില്‍ ശ്രീ. ബിന്ദു ഇപ്പോള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്.
ഭാര്യയുടെ അസുഖങ്ങള്‍ക്കൊപ്പം അദ്ദേഹത്തെ വിഷമിപ്പിക്കുന്നതാണ് മകന്റെ ആരോഗ്യ പ്രശ്നങ്ങളും. ഹൃദയത്തിന്റെ ഭിത്തിയില്‍ സുഷിരം (Ventricular Septal Defect), തൈറോയിഡ് ഗ്രന്ഥിയുടെ ജന്മനായുള്ള അഭാവം (Hypothyroidism) എന്നീ ആരോഗ്യപ്രശ്നങ്ങളാണ് മകനുള്ളത്. പുട്ടപര്‍ത്തിയില്‍ ചികത്സ ലഭിച്ചു വരുന്ന മകന്റെ ആരോഗ്യ പരിപാലനത്തിനും വക കണ്ടെത്തേണ്ടതുണ്ട്. ഹൃദയത്തിന്റെ ഭിത്തിയില്‍ സുഷിരം കണ്ടെത്തി വളരെ ചെറുതിലെ മകള്‍ക്കും ഓപ്പറേഷന്‍ നടത്തിയിരുന്നു. കലാരംഗത്തുനിന്നുമുള്ള വരുമാനം ഒന്നുകൊണ്ടു മാത്രം മുന്നോട്ടു പോവുക ദുഷ്കരമായ ഒരു അവസ്ഥയിലാണ് ഈ കുടുംബം ഇന്നുള്ളത്.
അദ്ദേഹത്തെ ഈയൊരു അവസ്ഥയില്‍ നിന്നും കരകേറ്റുവാനായി, കഴിവും സാഹചര്യവുമുള്ളവര്‍ തങ്ങളാല്‍ കഴിയുന്നരീതിയില്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അദ്ദേഹത്തെ നേരിട്ട് ബന്ധപ്പെടുവാനുള്ള മാര്‍ഗങ്ങളും, നേരിട്ട് പണമടക്കുന്നതിനായി അദ്ദേഹത്തിന്‍റെ ഭാര്യയുടെ പേരിലുള്ള ഫെഡറല്‍ ബാക്ക് അക്കൌണ്ട് വിവരങ്ങളും ചുവടെ നല്‍കിയിരിക്കുന്നു. നിങ്ങളുടെ സംഭാവന വളരെ ചെറുതായിക്കൊള്ളട്ടെ, അതു നല്‍കുവാന്‍ മനസുവെയ്ക്കുക. ഈ രീതിയില്‍ ചെറിയ സംഭാവനകള്‍ നല്‍കുവാന്‍ കുറേയധികം പേര്‍ തയ്യാറായാല്‍, 'പലതുള്ളി പെരുവെള്ളം' എന്നു പറയുമ്പോലെ പിടിച്ചു നില്‍ക്കുവാനൊരു തുക അദ്ദേഹത്തിന് ലഭിക്കുമെന്ന് തീര്‍ച്ചയായും കരുതാം.
UPDATE: July 19, 2010
എന്റെ ഭാര്യ ശ്രീമതി. ബിന്ദുവിനെ 2010 ജൂണ്‍ 6 മുതല്‍ ജൂണ്‍ 19 വരെ എറണാകുളം ലേക്ക്-ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, പാന്‍ക്രിയാസ് സ്റ്റോണ്‍ എടുത്തുകളയുവാനുള്ള ഓപ്പറേഷനും അനുബന്ധ ചികിത്സയും നടത്തുകയും ചെയ്യുകയുണ്ടായി. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലായിരുന്ന എനിക്ക്, ഓപ്പറേഷനും ചികിത്സയ്ക്കും വേണ്ടി വന്ന ഭീമമായ സാമ്പത്തികം കൈകാര്യം ചെയ്യുവാന്‍ കഥകളി രംഗത്തുള്ള സ്നേഹിതര്‍, കഥകളി ആസ്വാദകര്‍, വിദേശ മലയാളികള്‍, സംഘടനകള്‍ തുടങ്ങിയവര്‍ കൈയ്യയിച്ച് സഹായിച്ചു. ഇതിനായി ഇന്റര്‍നെറ്റിലൂടെ എന്റെ അവസ്ഥ പ്രചരിപ്പിക്കുകയും, ഇ-മെയില്‍ മുഖേന വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്തവരേയും; സാമ്പത്തിക സഹായമെത്തിച്ച വ്യക്തികള്‍, സംഘടനകള്‍, ക്ലബ്ബുകള്‍, സുഹൃത്തുക്കള്‍ തുടങ്ങി എല്ലാ അഭ്യുദയാകാംക്ഷികളേയും ഈ അവസരത്തില്‍ ഓര്‍ത്തുകൊണ്ട് എന്റെയും കുടൂംബത്തിന്റെയും വിനീതമായ സ്മരണയും നന്ദിയും ഇന്റര്‍നെറ്റ് മുഖേന അറിയിക്കുന്നു. ആശുപത്രിയില്‍ നിന്ന് 19-ന് വിടുതല്‍ വാങ്ങി വീട്ടില്‍ വിശ്രമിക്കുന്ന ബിന്ദു സുഖം പ്രാപിച്ചു വരുന്നു. ഏവരുടേയും പ്രാര്‍ത്ഥനകള്‍ക്കും സഹായങ്ങള്‍ക്കും ഒരിക്കല്‍ കൂടി ഹൃദയം നിറഞ്ഞ നന്ദി...
- ഒപ്പ് -
കലാമണ്ഡലം അച്ചുതവാര്യര്‍
കഥകളി മദ്ദളം
കലാമണ്ഡലം അച്ചുത വാര്യര്‍
കളര്‍കോട്, സനാതനപുരം പി.ഓ.
ആലപ്പുഴ, കേരളം - 688003
മൊബൈല്‍: +91 98470 99914
കളര്‍കോട്, സനാതനപുരം പി.ഓ.
ആലപ്പുഴ, കേരളം - 688003
മൊബൈല്‍: +91 98470 99914
Bank Account Details
Name: BINDU P IBank: FEDERAL BANK
Branch: KALARCODE
Address: Sanatanapuram P.O., Alappuzha
Account No.: 12690100156763
Account Type: SBA
IFSC Code: FDRL0001269
ഒരു സഹായാഭ്യര്‍ത്ഥന...
ReplyDelete--
തീര്‍ച്ചയായും.
ReplyDeleteഞാനുമുണ്ട് ഹരീ. ഞാന്‍ വിളിക്കാം.
ReplyDeleteആവുന്നത് ചെയ്യാം ഹരീ, അറിയിച്ചതിനു നന്ദി...
ReplyDeleteഒരു ചെറിയ തുക ഞാനും അയക്കുന്നു ...
ReplyDeleteUPDATE: July 19, 2010
ReplyDeleteഎന്റെ ഭാര്യ ശ്രീമതി. ബിന്ദുവിനെ 2010 ജൂണ്‍ 6 മുതല്‍ ജൂണ്‍ 19 വരെ എറണാകുളം ലേക്ക്-ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, പാന്‍ക്രിയാസ് സ്റ്റോണ്‍ എടുത്തുകളയുവാനുള്ള ഓപ്പറേഷനും അനുബന്ധ ചികിത്സയും നടത്തുകയും ചെയ്യുകയുണ്ടായി. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലായിരുന്ന എനിക്ക്, ഓപ്പറേഷനും ചികിത്സയ്ക്കും വേണ്ടി വന്ന ഭീമമായ സാമ്പത്തികം കൈകാര്യം ചെയ്യുവാന്‍ കഥകളി രംഗത്തുള്ള സ്നേഹിതര്‍, കഥകളി ആസ്വാദകര്‍, വിദേശ മലയാളികള്‍, സംഘടനകള്‍ തുടങ്ങിയവര്‍ കൈയ്യയിച്ച് സഹായിച്ചു. ഇതിനായി ഇന്റര്‍നെറ്റിലൂടെ എന്റെ അവസ്ഥ പ്രചരിപ്പിക്കുകയും, ഇ-മെയില്‍ മുഖേന വിവരങ്ങള്‍ ധരിപ്പിക്കുകയും ചെയ്തവരേയും; സാമ്പത്തിക സഹായമെത്തിച്ച വ്യക്തികള്‍, സംഘടനകള്‍, ക്ലബ്ബുകള്‍, സുഹൃത്തുക്കള്‍ തുടങ്ങി എല്ലാ അഭ്യുദയാകാംക്ഷികളേയും ഈ അവസരത്തില്‍ ഓര്‍ത്തുകൊണ്ട് എന്റെയും കുടൂംബത്തിന്റെയും വിനീതമായ സ്മരണയും നന്ദിയും ഇന്റര്‍നെറ്റ് മുഖേന അറിയിക്കുന്നു.
ആശുപത്രിയില്‍ നിന്ന് 19-ന് വിടുതല്‍ വാങ്ങി വീട്ടില്‍ വിശ്രമിക്കുന്ന ബിന്ദു സുഖം പ്രാപിച്ചു വരുന്നു. ഏവരുടേയും പ്രാര്‍ത്ഥനകള്‍ക്കും സഹായങ്ങള്‍ക്കും ഒരിക്കല്‍ കൂടി ഹൃദയം നിറഞ്ഞ നന്ദി...
- ഒപ്പ് -
കലാമണ്ഡലം അച്ചുതവാര്യര്‍
കഥകളി മദ്ദളം
--