Showing posts with label My Comments. Show all posts
Showing posts with label My Comments. Show all posts

Tuesday, December 8, 2009

മൈ കമന്റ്സ് - കളി കാണാതെ ആസ്വാദനമെഴുതുന്നവര്‍!

My Comment in Kaliyarangu Blog.
‘കളിയരങ്ങ്’ ബ്ലോഗില്‍ ‘കിഴക്കേക്കോട്ടയിലെ കിര്‍മ്മീരവധം’ എന്ന പോസ്റ്റിന് ഞാനിട്ട ഒരു കമന്റാണ് ഈ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് ദൃശ്യവേദി നവംബറില്‍ അവതരിപ്പിച്ച ‘കേരള നാട്യോത്സവ’ത്തെക്കുറിച്ച് ഹരിപ്രിയ നമ്പൂതിരി എഴുതി ‘ദി ഹിന്ദു’വില്‍ പ്രസിദ്ധീകരിച്ച ‘Myriad moods of Lalithas’ (OR THIS LINK) എന്ന ലേഖനമാണ് കമന്റിന് ആധാരം. കളികളെയും കലാകാരന്മാരുടെ പ്രകടനത്തെയും കുറിച്ച് ഹരിപ്രിയ നമ്പൂതിരി ലേഖനത്തില്‍ പ്രതിപാദിക്കുന്നുണ്ടെങ്കിലും അവയ്ക്കൊന്നും ആധികാരികത നല്‍കുവാന്‍ ലേഖികയ്ക്ക് കഴിഞ്ഞിട്ടില്ല. ഉള്ളടക്കത്തെക്കുറിച്ച് വിയോജിപ്പുകളുണ്ടെങ്കിലും അവയേക്കാള്‍ പ്രാധാന്യം നല്‍കേണ്ടുന്നത് പല കളികളും കാണാതെയാണ് ലേഖിക അവയെക്കുറിച്ച് എഴുതിയതെന്നതിനും ‘ദി ഹിന്ദു’ പോലെയൊരു പത്രം മുന്‍‌പിന്‍ നോക്കാതെ അതു പ്രസിദ്ധീ‍കരിച്ചു എന്നതിനുമാണ്. കമന്റ് താഴെ ചേര്‍ക്കുന്നു.

Monday, November 30, 2009

മൈ കമന്റ്സ് - ഓര്‍മകളുടെ പുതപ്പ്

My Comments - My comment on Mammootty's Blog.
ഓരോ ബ്ലോഗും പരിപാലിക്കുവാനുള്ള പൂര്‍ണമായ അവകാശം അതാത് ബ്ലോഗ് ഉടമകള്‍ക്കാണല്ലോ! അങ്ങിനെ വരുമ്പോള്‍ അവയിലിടുന്ന കമന്റുകള്‍ അവരുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെങ്കില്‍ പലപ്പോഴും വെളിച്ചം കാണാറില്ല. അങ്ങിനെ വരുന്ന കമന്റുകള്‍ ഇവിടെ ‘മൈ കമന്റ്സ്’ എന്ന പേരില്‍ ഇവിടെ തന്നെ പ്രസിദ്ധപ്പെടുത്താമെന്നു കരുതുന്നു. ആദ്യമായി ശ്രീ. മമ്മൂട്ടിയുടെ ‘സ്നേഹപൂര്‍വ്വം മമ്മൂട്ടി’ എന്ന ബ്ലോഗില്‍ ‘ഓര്‍മകളുടെ പുതപ്പ്’ എന്ന പോസ്റ്റിന് ഞാനിട്ട കമന്റ് അവിടെ പ്രസിദ്ധീകൃതമാവാത്തതിനാല്‍ ഇവിടെ ചേര്‍ക്കുന്നു. പോസ്റ്റ് വായിച്ചിട്ടില്ലാത്തവര്‍ പോസ്റ്റ് വായിച്ചതിനു ശേഷം കമന്റിലേക്കെത്തുവാന്‍ താത്പര്യപ്പെടുന്നു.