Saturday, November 3, 2007

മണ്ണാറശാലയിലെ കര്‍ണ്ണശപഥം

2007 നവംബര്‍ 02, വെള്ളി: മണ്ണാറശാല ആയില്യ മഹോത്സവത്തോടനുബന്ധിച്ച്, ഇന്നലെ (2007 നവംബര്‍ 1) രാത്രി കഥകളി അരങ്ങേറി. മാലിയെന്ന വി. മാധവന്‍ നായര്‍ രചിച്ച കര്‍ണ്ണശപഥവും, ഇരയിമ്മന്‍ തമ്പി രചിച്ച ദക്ഷയാഗവുമായിരുന്നു കഥകള്‍. പ്രണവം ശങ്കരന്‍ നമ്പൂതിരിയുടെ ശാസ്ത്രീയസംഗീത കച്ചേരിക്കും ശേഷം, വളരെ വൈകി രാത്രി പത്തരയോടെയാണ് ആട്ടവിളക്ക് തെളിഞ്ഞത്. എങ്കിലും പുറപ്പാടും ഡബിള്‍ മേളപ്പദവും വിസ്‌തരിച്ചു തന്നെ, ഏതാണ്ട് രണ്ട് മണിക്കൂറോളമെടുത്ത് അവതരിപ്പിക്കുകയുണ്ടായി. കലാമണ്ഡലം ശങ്കരവാര്യര്‍‍, കലാമണ്ഡലം ശശി എന്നിവര്‍ മദ്ദളം; കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, കലാമണ്ഡലം കൃഷ്ണദാസ് എന്നിവര്‍ ചെണ്ട എന്നിങ്ങനെയായിരുന്നു മേളം. പുറപ്പാടും മേളപ്പദവും പാടിയത് പത്തിയൂര്‍ ശങ്കരന്‍കുട്ടി, കലാനിലയം രാജീവന്‍ എന്നിവര്‍ ചേര്‍ന്നായിരുന്നു.

കളിയരങ്ങ് എന്ന പേരില്‍ പുതിയ ഒരു ബ്ലോഗിലേക്ക് ഈ അസ്വാദനം മാറ്റിയിരിക്കുന്നു. ഇവിടെ നിന്നും വായിക്കുക.
--

8 comments:

 1. ഗ്രഹണത്തില്‍ മറ്റൊരു വിഭാഗം കൂടി ചേര്‍ക്കുന്നു - അരങ്ങ്. ഞാന്‍ കാണുന്ന കഥകളി അരങ്ങുകളുടെ ആസ്വാദനം ഇവിടെ നല്‍കാമെന്നാണ് കരുതുന്നത്. ഇതെഴുതുവാനുള്ള വിവരമുണ്ടെന്ന് ധരിച്ചിട്ടല്ല ഇങ്ങിനെയൊരു ഉദ്യമം, എഴുതിയാല്‍ അറിവുള്ളവര്‍ തിരുത്തുമെന്ന ബോധ്യമുള്ളതിനാലാണ്. അതിനാല്‍, കഥകളി ആസ്വാദകരായ വായനക്കാര്‍, എന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുമെന്ന് പ്രതീക്ഷിച്ചുകൊണ്ട് ആദ്യത്തെ ആസ്വാദനം ഇവിടെ നല്‍കുന്നു. :)
  --

  ReplyDelete
 2. ഹരീ,വളരെ നന്നായി.
  ഗ്രഹണത്തില്‍ ഇങ്ങിനെ ഒരു വിഭാഗം തുടങ്ങിയതും(ഇതു നേരത്തേ വേണ്ടതായിരുന്നു എന്നാണ് എന്റെ അഭിപ്രായം)അതില്‍ വളരേ നല്ലരീതിയില്‍,ഒരുകളികാണുന്ന അനുഭവം കിട്ടുന്ന രീതിയില്‍ ഈ വിവരണം നല്‍കിയതും നന്നായി.
  പിന്നെ തുടന്നു നടന്ന ദക്ഷയാഗം കൂടി കവറുചെയ്യാമായിരുന്നു.....

  ReplyDelete
 3. നന്നായി ഹരീ. ഇങ്ങിനൊരു വിഭാഗം തുടങ്ങിയതും, ഈ ആസ്വാദനവും !
  കളിയുടെ രത്നച്ചുരുക്കവും, രീതിയും ആസ്വാദനത്തില്‍ നിന്ന് കിട്ടുന്നു. ഇതെഴുതാനുള്ള വിവരം ഹരിയ്ക്കുണ്ടെന്നു തന്നെ വ്യക്തം ..:)
  ധൈര്യായി തുടരൂ..

  ReplyDelete
 4. ഹരിയുടെ മണ്ണാറശ്ശാല വിശേഷം നന്നായിരിക്കുന്നു. മുന്‍ ധാരണകളോടെ കളിയെ ഹരി സമീപിക്കുന്നില്ല എന്നതാണ് ലേഖനം എനിക്കു പ്രിയപ്പെട്ടതകുവാന്‍ കാരണം. രംഗകലകളുടെ ആസ്വാദനം വിമര്‍ശനം എന്നിവ ഇത്തരത്തിലാവണം എന്നതാണെന്ന്റെ പക്ഷം.

  ഹരിയുടെ ചിത്രങ്ങള്‍ 'സ്വയം സംസാരിക്‍കുന്നവ' എന്നു വിശേഷിപ്പിക്കാം. കളികണ്ട അനുഭവം.

  പ്രസാദ്,ഷണ്മുഖന്‍ തുടങ്ങിയ യുവ കലാകാരന്മര്‍ക്കു ആട്ടം നന്നാക്കുവാന്‍ ഇനിയും അവസരങ്ങളുണ്ട് ല്ലോ. ഹരിയുടെ നിരീക്ഷണം നന്നു തന്നെ. അവരെ അറിയിച്ചാല്‍ അവര്‍ അടുത്തകളിയില്‍ കൂടുതല്‍ നന്നാക്കും.

  ഗോപിയാശാന്റെ ആട്ടത്തിനു- കുന്തിദേവിയുടെ പാദം- അതികേമം എന്നുപറയണം. പലേ തലങ്ങള്‍. ധര്‍മപുത്രര്‍ കര്‍ണ്ണന്റെ പാദങ്ങള്‍ വധത്തിനു ശേഷം കാണുന്നതിനെ കുറിച്ചറിയാമോ? അതും ഈ ആട്ടവുമായിട്ടു ബന്ധം. Prathibhasalikku attathinu daridryamundo ? .............................................

  കുന്തി നന്നായെന്നു ചിത്രം തെളീയിക്കുന്നു. മാത്തുരിനും അഭിനന്ദനം

  ഈ കഥകളിയില്‍ താടി താടിയാണോ? വെറുതെ വിട്ടേക്കു.........

  അക്ഷര തെറ്റുകള്‍ ഒഴിവാക്കണം......പദങ്ങള്‍ ഉദ്ധരിക്കുന്ന വേളയിലെങ്കിലും


  Sasneham

  രാജശേഖര്‍.പി

  ReplyDelete
 5. Aswadanam adipoli!!

  Almost kali nerittu kanda bhalayi tto!!

  ReplyDelete
 6. ഹ‌രീ,
  ആധികാരിക‌മായ ആസ്വാദ‌ന‌വും വില‌യിരുത്തലും.
  ഷണ്മുഖന്റേയും മ‌റ്റും പ്രക‌ടന‌ങ്ങളെപ്പറ്റിയുള്ള അഭിപ്രായങ്ങ‌ള്‍ അവരെയറിയിച്ചു കാണുമെന്ന് ക‌രുതുന്നു. വ‌ള‌രെ കഴിവുക‌ളു‌ള്ള ഇത്ത‌ര‌ം ക‌ലാകാര‌ന്മാ‌ര്‍ അസ്ഥാന‌ത്തുള്ള പ്രശ‌ംസ്സ‌യാല്‍ complacent ആയിപ്പോകാന്‍ സാദ്ധ്യതയുണ്ട്. ഈ ആസ്വാദ‌ന‌ം എന്തുകൊണ്ടും വേറിട്ടുനില്‍ക്കുന്നു. ഇതൊക്കെക്കാണുമ്പോ‌ള്‍ ഒരു സങ്കട‌ം.
  ഞാന്‍ ഒരു ന‌ല്ല കഥ‌ക‌ളി കണ്ടിട്ട് നാളെത്രയായി എന്ന് :(
  ഒരിയ്ക്ക‌ല്‍ക്കൂടി നന്ദി ഇത്ത‌രമൊരു ആസ്വാദ‌ന‌ത്തിന്.

  ReplyDelete
 7. കഥ‌കളിയില്‍ ചില കാര്യങ്ങ‌ളില്‍ "പണ്ടേ അങ്ങനെയായിരുന്ന‌ല്ലോ. അങ്ങനെത്തന്നെയാണ് വേണ്ടത്" എന്നൊരു രീതിയുണ്ട്. അതാണ് കുന്തിയുടെ വ‌ര‌വിന്റെ പിന്നിലും. താര‌തമ്യേന പുതിയ കഥ‌യായിട്ടും അതിലൊരു മാറ്റ‌ം വ‌രുത്താന്‍ ശ്രമിയ്ക്കാത്തത് എന്തോ?

  ReplyDelete
 8. Dear Haree

  Very nice aswadanam. This is the proper method to analyse the performance.

  Thanks
  Renjith

  ReplyDelete