Thursday, August 7, 2008

മാധ്യമം - തുടരുന്ന ചോരണം


മാധ്യമത്തിന്റെ പുതിയ ലക്കത്തിലൂടെ (2008 ആഗസ്റ്റ് 11, പുസ്തകം 11) വെറുതെ ഒന്നു കണ്ണോടിച്ചു. നമ്മുടെ എന്തെങ്കിലും അടിച്ചുമാറ്റിയിട്ടുണ്ടോ എന്നറിയണമല്ലോ! :-) എം.എ. ഷാനവാസ് എന്ന മാന്യദേഹം തന്നെയാണ് കവർ ഡിസൈനർ എന്ന് ഉള്ളിലെ ആദ്യപേജിൽ തന്നെ കാണാം. (കവർ ഡിസൈൻ: ഷാനവാസ് എം.എ.). മാധ്യമം ആഴ്ചപ്പതിപ്പിന്റെ കവർ ചിത്രം ആദ്യം കാണാം. തൂക്കുകയറിന്റെ കറുത്ത ബാക്ക്‌ഗ്രൌണ്ടിലുള്ള ഒരു നല്ല ചിത്രമാണ് കവർപേജിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത് എവിടെ നിന്നും ലഭിച്ചു?

ഉത്തരം വളരെ ലളിതം. ഗൂഗിൾ ഇമേജ് സേർച്ചിൽ Noose എന്നോ Hangman's Noose എന്നോ Hang Knot എന്നോ ഒന്ന് തിരഞ്ഞുനോക്കുക. നിങ്ങൾക്ക് ഈ ചിത്രം ലഭിക്കും. ഈ ചിത്രം വളരെയധികം സ്ഥലങ്ങളിൽ കോപ്പിറൈറ്റ് ലംഘനം നടത്തി ഉപയോഗിച്ചിട്ടുണ്ട്. ആരാണ് ഇതിന്റെ യഥാർത്ഥ അവകാശികൾ? ഉത്തരം ഇവിടെ നോക്കിയാൽ ലഭിക്കും. ഇതോ, ഇതോ ആവാം മുഖച്ചിത്രത്തിനായി ഉപയോഗിച്ചത്. ആദം ഹാർട്ട്-ഡേവിസ് എന്ന ഫോട്ടോഗ്രാഫറുടേതാണ് ചിത്രം. Free to download and use! എന്നതിനു ശേഷം ഒരു (c) ലിങ്ക് നൽകിയിട്ടുണ്ട്. അതിൽ പറഞ്ഞിരിക്കുന്നത് ഇവിടെ കാണാം. സംക്ഷിപ്തമായി ഇങ്ങിനെ തുടക്കത്തിൽ തന്നെ പറഞ്ഞിട്ടുണ്ട്:
1. If you use our stuff, please link to us to help other people find us.
2. If you make money from using our stuff, share it with us!
3. Don't sell or steal our stuff, or be nasty to us.
4. Don't use our stuff to deceive or mislead others.
5. Thanks very much to our contributors!
6. Please read our privacy policy.
കൂടുതൽ വ്യക്തമായി/വിശദമായി താഴെയുള്ള പാരഗ്രാഫുകളിൽ പറഞ്ഞിട്ടുണ്ട്.

ആദ്യപേജിൽ ഒരു മൈക്രോഫോണിന്റെ ചിത്രം ഉപയോഗിച്ചിരിക്കുന്നതു കാണാം. “ജനാധിപത്യത്തിലെ കോളനി മര്യാദകൾ” എന്ന കവർസ്റ്റോറിയിലും(പേജ് നമ്പർ 18) ഇതേ ചിത്രം ഉപയോഗിച്ചിട്ടുണ്ട്. ഇതേ ചിത്രം ഫ്ലിക്കറിൽ ഇവിടെയുണ്ട്. ക്രിയേറ്റീവ് കോമൺസ് ലൈസൻസാണ് ഈ ചിത്രത്തിനും ബാധകം. അതായത് ഈ ചിത്രം എന്തിനെങ്കിലും ഉപയോഗിക്കുന്നെങ്കിൽ; ആരുടെ ചിത്രമാണെന്നത് പ്രതിപാദിച്ചിരിക്കണം, വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുവാൻ പാടില്ല കൂടാതെ ഈ ചിത്രത്തെ വ്യത്യാസപ്പെടുത്തി ഉപയോഗിക്കുവാനും പാടുള്ളതല്ല.

ഇനി നമുക്ക് വി.കെ. ആദർശ് എഴുതിയ “പൊതുതിരഞ്ഞെടുപ്പിന്റെ ഇന്റർനെറ്റ് യുഗം” എന്ന ലേഖനത്തിലേക്ക് പോവാം. പേജ് നമ്പർ 33-ൽ Emerce എന്ന മാഗസീനുകൾ അടുക്കിയിരിക്കുന്ന ഒരു ചിത്രമുണ്ട്. ആ ചിത്രം നമുക്ക് ഇവിടെ കാണാം. ഈ ചിത്രവും ക്രിയേറ്റീവ് കോമൺസ് ലൈസൻസ് പ്രകാരം പങ്കുവെയ്ക്കപ്പെട്ടിരിക്കുന്നതാണ്. നഗ്നമായ നിയമലംഘനമാണെന്നതിന് മറ്റു തെളിവുകൾ ആവശ്യമില്ലല്ലോ! പേജ് നമ്പർ 35-ലേക്ക് എത്താം. "I aAM VoTING OBAMA" എന്നെഴുതിയതിനു കീഴെയായി, ഒരു പട്ടി ജനാലയ്ക്കരികിൽ വന്നു നിൽക്കുന്ന ഒരു ചിത്രം. ആ ചിത്രം ഇവിടെ കാണാം. ഇത് കോപ്പിറൈറ്റ് ഉള്ളതാണ്, മാധ്യമത്തിന് അതൊന്നും ബാധകമല്ല!



എസ്. ശാരദക്കുട്ടിയുടെ “ഒരു മഹാവൃക്ഷത്തിന്റെ ധ്യാനങ്ങൾ” എന്ന ലേഖനത്തിന്റെ മൂന്നാം പേജ്, പേജ് നമ്പർ 39-ൽ ഉപ്പുമാങ്ങ ഭരണികൾ നിരന്നിരിക്കുന്ന ഒരു ചിത്രമുണ്ട്. അത് ബ്ലാക്ക്-ആൻഡ്-വൈറ്റ് ചിത്രം, കളർ ചിത്രം തന്നെ ഇവിടെ കാണാം.(സൂക്ഷിച്ചു നോക്കൂമ്പോൾ ചിത്രങ്ങൾ തമ്മിൽ ചെറിയ വ്യത്യാസങ്ങളുണ്ട്. അതിനാൽ ഈ ചിത്രം അതേപടി കോപ്പി ചെയ്തതാണെന്നു പറയുവാൻ കഴിയുകയില്ല.) "കോടതികളെക്കൊണ്ട് സ്ത്രീകൾക്ക് എന്തു പ്രയോജനം?" എന്ന ലേഖനത്തിൽ, 57-ല് ചേർത്തിരിക്കുന്ന പൂച്ചയുടെ ചിത്രം, അത് ഇവിടെ നിന്നും അടിച്ചുമാറ്റിയതാണ്.

സംശയകരമായ ചിത്രങ്ങൾ വാരികയിൽ അവിടെയും, ഇവിടെയുമൊക്കെ ഇനിയും ഉപയോഗിച്ചിട്ടുണ്ടെങ്കിലും; പെട്ടെന്നുള്ള സേർച്ചിൽ ഗൂഗിൾ, ഫ്ലിക്കർ എന്നിവയിൽ നിന്നും അവയുടെ യഥാർത്ഥ ചിത്രങ്ങളുടെ ലിങ്കുകൾ ലഭിച്ചില്ല. മറ്റ് സൈറ്റുകളും ചിത്രങ്ങൾ മോഷ്ടിക്കുവാനായി പരതുന്നുണ്ടാവാം. മുപ്പതോളം ചിത്രങ്ങളാണ്(ഫോട്ടോഗ്രാഫുകൾ) ഈ ലക്കത്തിൽ ഉപയോഗിച്ചിട്ടുള്ളത്. ഇതിൽ മുഖചിത്രമുൾപ്പടെ ആറെണ്ണം അഞ്ചെണ്ണം ഇന്റർനെറ്റിൽ നിന്നും കോപ്പിറൈറ്റ് നിയമങ്ങൾ ലംഘിച്ച് എടുത്തുപയോഗിച്ചിട്ടുള്ളവയാണ്. ഇനിയും 10 ചിത്രങ്ങളെങ്കിലും അങ്ങിനെ തന്നെ എടുത്തിരിക്കുവാനാണ് സാധ്യത (ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങളിൽ; മാധ്യമത്തിന്റെ ചിത്രങ്ങളും മറ്റുള്ളവയും തമ്മിലുള്ള നിലവാരം താരതമ്യം ചെയ്താൽ അത് മനസിലാവുന്നതാണ്.). ബാക്കിയുള്ളവയിൽ 11 എണ്ണവും രാഷ്ട്രീയ നേതാക്കളുടെ അല്ലെങ്കിൽ വ്യക്തികളുടെ ചിത്രമാണ്. അതായത് ക്രിയേറ്റീവായി മാധ്യമം എടുത്തിരിക്കുവാൻ സാധ്യതയുള്ള ചിത്രങ്ങൾ 3 4 എണ്ണം മാത്രം! കോപ്പിറൈറ്റുള്ള ഈ ആറ്‌ അഞ്ച് ചിത്രങ്ങൾ, അവർ വാണിജ്യാവിശ്യത്തിനായി വാങ്ങുകയാണെങ്കിൽ ഇവർക്കുണ്ടാവുന്ന ചെലവ് എത്രയാണെന്ന് ഒന്നൂഹിച്ചു നോക്കൂ. ഇങ്ങിനെ വാരിക, പത്രം എന്നിവയിൽ കൂടി ഇവർ നടത്തുന്ന നിയമലംഘനങ്ങൾ എണ്ണിയാലൊടുങ്ങാത്തതാണ്. ഈ ലക്കം ഒരു ഉദാഹരണമായി എടുത്തുവെന്നുമാത്രം.

മാധ്യമം-വെളിച്ചം സപ്ലിമെന്റിന്റെ എഡിറ്റർ എന്നെ വിളിക്കുകയുണ്ടായി. അദ്ദേഹം അവധിയിലാണ്, അതിനാലാണ് പ്രശ്നത്തെക്കുറിച്ച് അറിയുവാൻ വൈകിയത്, തിരികെ ഓഫീസിൽ ജോയിൻ ചെയ്തു കഴിഞ്ഞ് വിളിക്കും എന്നാണ് പറഞ്ഞത്. അറിയാതെ പറ്റിയതാണ് എന്നതാണ് അദ്ദേഹം നൽകിയ വിശദീകരണം. ക്രെഡിറ്റ് നൽകണമെന്ന് പറഞ്ഞിരുന്നതാണ്, വിട്ടുപോയതാണ് എന്നൊരു ന്യായീകരണവുമുണ്ട്! അറിയാതെ പറ്റുന്നതല്ല ഇതെന്ന് മനസിലാക്കിക്കുവാൻ കൂടിയാണ് ഈ പോസ്റ്റ്. കോപ്പിറൈറ്റ് പ്രശ്നങ്ങളെക്കുറിച്ച് ഇത്രയുമൊക്കെ ആരോപണം ഉണ്ടായതിനു ശേഷം ഇറങ്ങിയ ലക്കമാണ് ഇതെന്നത് സംഗതിയുടെ ഗൌരവം കൂട്ടുന്നു. ഞങ്ങൾ തോന്നിയതുപോലെ കോപ്പി ചെയ്യും, ഉപയോഗിക്കുകയും ചെയ്യും; ആരെന്തു ചെയ്യുമെന്നു കാണട്ടെ എന്ന തികഞ്ഞ ധാർഷ്ട്യം മാത്രമാണിത്. എം.എ. ഷാനവാസ് എന്ന ഡിസൈനർ തുടർച്ചയായി കോപ്പിറൈറ്റ് ലംഘനം നടത്തുന്നു എന്നു പറഞ്ഞപ്പോൾ സപ്ലിമെന്റ് എഡിറ്റർ നൽകിയ മറുപടി, അദ്ദേഹം അവിടുത്തെ ഡിസൈനറല്ല, സബ്ബ്-എഡിറ്ററാണത്രേ! കൊള്ളാം, ഇതുപോലെയുള്ളവന്മാരെ തന്നെ സബ്ബ്-എഡിറ്റർമാരാക്കി വെക്കണം. സബ്ബ്-എഡിറ്ററേ മോഷ്ടിച്ചു ഡിസൈൻ ചെയ്യുമ്പോൾ, താഴെയുള്ളവരുടെ കാര്യം പറയേണ്ടതില്ലല്ലോ!!!

ഈ ലക്കം എടുത്തുപയോഗിച്ച ചിത്രങ്ങളുടെയൊന്നും ഉടമസ്ഥന്റെ പേര് വാരികയിലില്ല. ഇവരോടൊക്കെ അനുവാദം വാങ്ങി, അതിനു ശേഷമാണ് ഇവയൊക്കെയും പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നും വിശ്വസിക്കുവാൻ വയ്യ. അപ്പോൾ പിന്നെ എനിക്കുമൊരു ചിന്ത - ഞാനുമൊരു വാരിക തുടങ്ങിയാലോ!!!

കടപ്പാട്: ഇവിടെ സ്കാൻ ചെയ്ത് ചേർത്തിരിക്കുന്ന ചിത്രങ്ങളുടെ പൂർണ്ണമായ അവകാശം ‘മാധ്യമം’ വാരികയിൽ നിക്ഷിപ്തമാണ്!!!

Description: Madhyamam Weekly August Issue, Image Plagiarism, Image Theft, Photography Theft, Copyright Infringement, Copyright Violation, Article by Hareesh N. Nampoothiri aka Haree | ഹരീ.
--

26 comments:

  1. ‘മാധ്യമം’ വളരെ പ്രൊഫഷണലാണ്‌, മോഷണത്തിൽ. ഇങ്ങിനെയാണ് ഒരു വാരിക നടത്തേണ്ടതെങ്കിൽ, എനിക്കുമൊന്ന് തുടങ്ങാമെന്നു തോന്നുന്നു. ഒരു ഇന്റർനെറ്റും, കുറച്ച് ഡിസൈനേഴ്സുമുണ്ടെങ്കിൽ(സേർച്ച് ചെയ്ത് ഡൌൺലോഡ് ചെയ്യാനും, ഫോട്ടോഷോപ്പിൽ തരികിട കാണിക്കുവാനുള്ള അറിവുമാണ് പ്രധാന യോഗ്യത) വാരിക നടത്തുവാൻ മറ്റൊന്നും വേണ്ടല്ലോ!
    --

    ReplyDelete
  2. ആദ്യപേജില്‍ മുഖചിത്രം: lay out/Design: സബ്ബ് എഡിറ്ററുടെ പേരാണോ!
    അപ്പോ ക്രഡിറ്റ് അങ്ങേര്‍ക്ക്! കൊള്ളാം!
    ഇവര്‍ ടീം കൊള്ളാമല്ലോ! പൈസക്ക് വിറ്റഴിക്കുന്ന മാധ്യമങ്ങളില്‍ ഈ പ്രവണത തികച്ചും അപലപനീയമാണ്. എന്‍.ഡി.റ്റി.വിയില്‍ ഇപ്പോള്‍ യു റ്റ്യൂബില്‍ നിന്നും മറ്റമുള്ള വീഡിയോകള്‍ സം‌പ്രേക്ഷണം ചെയ്ത് കൈയ്യടി നേടൂന്ന ന്യൂസ് നെറ്റ് 2.0 എന്ന പരിപാടിയുമുണ്ട്. എല്ലാരും ചെയ്യുന്നു, പിന്നെന്താ എന്ന വിചാരമാകും ഈ ധാര്‍ഷ്ട്യത്തിനു പിന്നില്‍.
    വാണിജ്യാടിസ്ഥാനത്തിലുള്ള ഈ കൊള്ളയടിക്കെതിരെ നമുക്ക് നിയമനടപടിക്ക് സാധ്യതയുണ്ടോ?
    ഒരൊറ്റ ലിങ്കോ റെഫറെന്‍സോ, കടപാടെന്ന് അല്പം വാക്കുകളോ എഴുതേണ്ട പ്രശ്നമേയുള്ളൂ ഭൂരിപക്ഷത്തിനും! കഷ്ടം.
    നല്ല പോസ്റ്റ്, ഹരി. എല്ലാ പിന്തുണയും.

    ReplyDelete
  3. നല്ല പരിപാടിയാണല്ലോ. ഒരു വാരിക തുടങ്ങിയാലോന്ന് എനിക്കും ചിന്തയുണ്ട് ഹരീ ;)

    മാധ്യമം വാരികേ...കഷ്ടം, കഷ്ടം, കഷ്ടം.

    ReplyDelete
  4. കഷ്ടം...

    എനിക്കറിയാവുന്നചില വെബ്ഡിസൈനര്‍മാര്‍ ഉണ്ട് .. അവര്‍ വളരെ കൂളായി gettyimages തുടങ്ങിയ സൈറ്റൂകളില്‍ നിന്നെല്ലാം ചിത്രങ്ങള്‍ അടിച്ചു മാറ്റി..ചില ഏഡിറ്റിങ്ങ് നടത്തി ..ഗ്രാഫിക്സ് ഉണ്ടാക്കുന്നു.. അതിന്റെ ഭവിഷ്യത്ത് ചിലപ്പോള്‍ കുറേ കാലം കഴിഞ്ഞാലെ അറിയൂ..

    മാധ്യമം.. അല്പം പ്രൊഫഷണള്‍ലിസം കാണിക്കണം..ഇത് വളരെ ചീപ്പായിപ്പോയി..

    ജമാ‌അത്തെ ഇസ്ലാമിയുടെ മുഖപത്രം അല്ലെ മാധ്യമം???

    ഇസ്ലാമില്‍ കട്ടവന്റെ കൈ വെട്ടാനാണ് വിധി.. കുറ്റം അത്ര ചെറുതല്ല..കേട്ടോ...

    ReplyDelete
  5. കഷ്ടം തന്നെ.

    ഓ.ടോ: ഞാന്‍ കഥകളി ഫോടോസ് ചോദിച്ചത് ഈ ഹരിയോടാണോ?

    ReplyDelete
  6. ഹരീ,

    പിന്തുണ അറിയിക്കുന്നു.


    കഴുമരത്തിലെ കുരുക്കിന്റെ ചിത്രം പോലും "മാധ്യമപ്രവര്‍ത്തകര്‍ക്ക്" നെറ്റീന്നു കട്ടിടേണ്ടി വന്നു. കഴുവേറുക എന്നാല്‍ ഇനി "പത്രപ്പണി" കിട്ടുക എന്നാണോ ആ?

    മാധ്യമം..! ഉലക്ക..!

    ReplyDelete
  7. കടുപ്പം! മാധ്യമമെന്താ ചോര്‍ ബസാറോ?

    ഹരീ, ഇവരെ ഒതുക്കാനുള്ള ഏറ്റവും നല്ല വഴി മറ്റൊരു അച്ചടി മാധ്യമത്തിന് ഈ ലേഖനം എത്തിച്ചു കൊടുക്കും എന്നവരെ അറിയിക്കുകയാണെന്ന് തോന്നുന്നു. മാധ്യമത്തിന്റെ വായനക്കാരില്‍ ഭൂരിപക്ഷം ഇന്റെര്‍നെറ്റ് നോക്കാത്തവരാണെന്ന് അവര്‍ക്കറിയാ‍മായിരിക്കും.

    ReplyDelete
  8. ഇത്രയും “ക്രീയേറ്റീവ്” ആയി മോഷണം - ഒന്നൂല്ലങ്കിലും അവർ ചില കളറു പടങ്ങൾ എടുത്ത് കറുപ്പും വെളുപ്പുമാക്കിയില്ലേ-നടത്തുന്ന ‘മാധ്യമം’ ആഴ്ചപതിപ്പിനെയും അവരുടെ ‘കലാപ്രതിഭ’കളായ പ്രവർത്തകരെയും അനുമോദിക്കുകയാണ് വേണ്ടത്.

    ഹരീ ,
    ഈ ചോരണങ്ങൾക്കെതിരെ പ്രതികരിക്കുന്നതിനെ പിന്തുണയ്ക്കുന്നു.

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. ഹരി എവിടുന്നാണ് ചിത്രവിശേഷത്തിനു പടങ്ങൾ എടുക്കുന്നത് എന്നറിയില്ല. എങ്കിലും എന്റെ അറിവിൽ അത് ഫെയർ യൂസിൽ പെടുന്നു. ഹരി സിനിമകളുടെ അവലോകത്തിനു വേണ്ടിയാണ് അവ എടുക്കൂന്നത്. അത് ഹരി നിർമ്മിച്ച സിനിമയെന്നോ അല്ലെങ്കിൽ ഹരി എടുത്ത ചിത്രമെന്നോ അവകാശവാദങ്ങളുമില്ല. ഇവിടെ സിനിമയുടെ ഒരു സ്റ്റിൽ‌‌സ് സിനിമാ നിരൂപണത്തിനോ, അല്ലെങ്കിൽ അതുപോലെയുള്ള വിദ്യഭ്യാസപരമായ കാര്യങ്ങൾക്കോ എടുക്കുന്നത് ഇടക്കിടക്ക് ആനന്ദിനേയോ അല്ലെങ്കിൽ നമ്മൾക്കിഷ്ടമുള്ള എഴുത്തുകാരന്റെ ഒന്നോ രണ്ടോ വരികൾ കോട്ട് ചെയ്യുന്നതുപോലെയേ ഉള്ളൂ. അതെല്ലാം ഫെയർ യൂസിൽ പെടുന്നു. അതായത് ആ ചിത്രത്തെക്കുറിച്ചോ പുസ്തകത്തെക്കുറിച്ചോ സംസാരിക്കാൻ വേണ്ടി അവയുടെ പടം കൊടുക്കുന്നത് കോപ്പിറൈറ്റ് അലക്ഷ്യത്തിൽ വരില്ല. മാത്രമല്ല അത് ജേർണലസ്റ്റിക്ക് ലൈസൻസിന്റെ പരിധിയിലും വരുന്നു. പക്ഷെ ഇതുപോലെ ചിത്രങ്ങളെല്ലാം എടുത്ത് ഹരി സ്വന്തം ബ്ലോഗിനു ഒരു ബാനർ പോലെ നിർമ്മിക്കുകയാണെങ്കിൽ അത് പിന്നേയും കോപ്പിറൈറ്റ് പരിധിയിൽ വരാം. കാരണം അത് സ്വന്തം ബ്ലോഗിന്റെ ഭംഗി കൂട്ടുവാൻ വേണ്ടി മറ്റൊരാളുടെ ആർട്ട് വർക്ക് എടുക്കുകയാണ്.

    ചിത്രത്തിലെ സംവിധായകനു പുറത്തു വിടണ്ടാത്ത ഒരു ചിത്രം ഹരി ഉപയോഗിച്ചെങ്കിൽ മാത്രമേ പിന്നേയും ഒരു പ്രശ്നം അവിടെ ഉദിക്കുന്നുള്ളൂ.

    ഇതാണ് ഫെയർ യൂസ്. സിനിമ ഓഡിയോ വീഷ്വൽ കാറ്റഗറിയിലാണ് വരിക. അതുകൊണ്ട് തന്നെ ഒരു ഓഡിയോയുടെ ആദ്യത്തെ രണ്ട് വരി അതിന്റെ നിരൂപണത്തിനു വേണ്ടി പ്രക്ഷേപണം ചെയ്യുന്നതും ഫെയർ യൂസിൽ പെടുന്നു.

    കോപ്പിറൈറ്റിനെക്കുറിച്ച് ഒരാൾ
    ബോധവാനല്ലാത്തത് ഒരു തെറ്റല്ല. പക്ഷെ ഹരിയുടെ ചിത്രമെടുത്ത് (ചിത്രങ്ങൾ വരുന്നത് ആർട്ട് വർക്ക് കാറ്റഗറിയിൽ ആണ്) അത് മാധ്യമത്തിൽ കൊടുക്കുന്നതിന്റേയും മാധ്യമം മറ്റുള്ളവരുടെ കോപ്പിറൈറ്റ് ചിത്രങ്ങളെടുത്ത് യാതൊരു ഉളുപ്പുമില്ലാതെ കൊടുക്കുന്നതും എന്തോ പ്രസംഗം എന്ന് ആക്ഷേപിക്കുന്നത്
    അധികപ്രസംഗത്തിലേ പെടുകയുള്ളൂ. ഇതാണ് ഒന്നന്തരം ഡൈവേഷൻ ടാക്റ്റിക്സ്!

    ഒരു സാധാരണക്കാരന്റെ ആർട്ട് വർക്കിനു ഒരു കോമേഷ്യൽ എസ്റ്റാബ്ലിഷമെന്റ് ഒരു വിലയും കല്പിക്കാത്തത് സാമൂഹിക നീതിയിലും ഹ്യൂമൺ റൈറ്റ്സ് വയലേഷനിലും പെടും.

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. @ അരവിന്ദ് :: aravind said...,
    ലേ-ഔട്ട് ഡിസൈൻ കൂടി ചെയ്യുന്ന ഒരു സബ്ബ്-എഡിറ്റർ, അങ്ങിനെയാണെന്നു തോന്നുന്നു. അദ്ധേഹത്തിന്റെ ഔദ്യോഗികപദവി, ഡിസൈനറല്ല എന്നാണ് വ്യക്തമാക്കിയത്. യൂട്യൂബിൽ എവിടെനിന്നും എടുത്തു എന്നവർ നൽകുന്നില്ലേ? അതോ ആരുടെയാണ്, എവിടെയെന്നാണ് എന്നൊന്നും കാണിക്കാതെ വെറുതെ നൽകുകയാണോ? ഇതിന്റെയൊക്കെ യഥാർത്ഥ ഉടമസ്ഥന്മാരെയും അറിയിച്ച്, ഒരുമിച്ച് ഇതിനെതിരെ പൊരുതിയാൽ ഫലമുണ്ടാവുമെന്നു കരുതുന്നു.

    @ സു | Su,
    എങ്കിൽ ഒരുമിച്ച് തുടങ്ങാം... ;-)

    @ ഫാരിസ്‌,
    അവരോടും അതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് പറഞ്ഞു മനസിലാക്കൂ. നിയമലംഘനത്തിനുപരിയായി മറ്റുള്ളവരോടു ചെയ്യുന്ന ഒരു ദ്രോഹമായി മനസിലാക്കിയാൽ, ഇതൊരുപരിധിവരെ ചെയ്യുവാൻ സാധിക്കുകയില്ല.

    @ പ്രിയ ഉണ്ണികൃഷ്ണൻ,
    കഥകളിയുടെയല്ല, തുള്ളലിന്റെ. ഞാൻ പറഞ്ഞത്, വാണിജ്യ ആവശ്യത്തിനാണെങ്കിൽ എനിക്കുകൂടി അർഹമായ പ്രതിഫലം നൽകൂ, അല്ല എങ്കിൽ ഉപയോഗിച്ചു കൊള്ളൂ എന്നല്ലേ? രണ്ടായാലും ക്രെഡിറ്റ് നൽകണമെന്നും പറഞ്ഞിരുന്നു.

    @ evuraan, അലിഫ് /alif,
    നന്ദി.

    @ കണ്ണൂസ്,
    മറ്റ് പത്രങ്ങളിലെ/വാരികകളിലെ ലേഖകർ ഇവിടെ സജീവമായുണ്ടല്ലോ, അവർ കാണാതിരിക്കുന്നൊന്നുമില്ലല്ലോ! ഇനി എല്ലാ വാരികകളും എടുത്തു നോക്കിയാൽ, ഇതൊക്കെ തന്നെയാവുമോ സ്ഥിതി എന്നാർക്കറിയാം!

    @ റോബി, Inji Pennu, shafeel,
    റോബിയുടെ കമന്റ്, ഫീഡിൽ വന്നതുകൊണ്ട് കണ്ടു. ചിത്രവിശേഷത്തിൽ ഓരോ സിനിമയുടേയും ഹെഡറായി ഉപയോഗിച്ചിരിക്കുന്ന ഗ്രാഫിക്സിൽ, ആ സിനിമയുടെ ഒരു സ്റ്റിൽ ഉപയോഗിച്ചിട്ടുണ്ട്; അതാണല്ലോ വിഷയം.
    > സിനിമയുടെ പ്രചരണാർത്ഥം മാധ്യമങ്ങൾക്ക് കൈമാറുന്ന ചിത്രങ്ങളാണ് ഇന്റർനെറ്റിൽ വരുന്നത്. ഒരേ ചിത്രം തന്നെ ഇൻഡ്യാഗ്ലിറ്റ്സ്, നൌറണ്ണിംഗ് തുടങ്ങി ഒട്ടനവധി സൈറ്റുകളിൽ ലഭ്യമായിരിക്കും. അവരെല്ലാവരും വാട്ടർമാർക്ക് ഇടാറുമുണ്ട്. വാട്ടർമാർക്ക് ഇടാത്തവയുമുണ്ട്. അതെങ്ങിനെ ഒരേ ചിത്രത്തിന്, ഇവർക്കെല്ലാം വാട്ടർമാർക്ക് നൽകി, അവരുടേതെന്ന രീതിയിൽ പ്രസിദ്ധീകരിക്കുവാൻ കഴിയുന്നു? അങ്ങിനെ വാട്ടർമാർക്ക് നൽകിയതുകൊണ്ട് ആ ചിത്രങ്ങൾ അവരുടെ സ്വന്തമാവുന്നില്ല, അവരുടെ പരസ്യമായി അങ്ങിനെചെയ്യുന്നു എന്നേ അതിനെ കാണുവാൻ കഴിയൂ.
    > മാധ്യമങ്ങൾക്ക് സിനിമയുമായി ബന്ധപ്പെട്ട വാർത്തകൾ പ്രസിദ്ധീകരിക്കുവാൻ ഉപയോഗിക്കുവാനായി തന്നെയാണ് ചിത്രങ്ങൾ പുറത്തുവിടുന്നത്. അത് എടുത്ത് ഉപയോഗിക്കുന്നതിൽ ഒരു തെറ്റുമില്ല. ഏത് സൈറ്റിൽ നിന്നെടുത്താലും, അത് അവരുടെ സ്വന്തമല്ല, അതിനാൽ അവർക്ക് കടപ്പാട് നൽകേണ്ട കാര്യമില്ല. ഒരു സിനിമയുടെ നിശ്ചലചിത്രങ്ങളുടെ ക്രെഡിറ്റ് ആ സിനിമയുടെ നിർമ്മാതാവിനും, പിന്നെ ആ സ്റ്റിൽ ചിത്രങ്ങളെടുത്ത ക്യാമറമാനുമാണെന്നത് എഴുതിവെക്കേണ്ട കാര്യവുമില്ല. (സിനിമയെ അനുകൂലിച്ചാണോ, എതിർത്താണോ എഴുതുന്നത് എന്നത് ഇവിടെ വിഷയമല്ല.)
    > പിന്നെ, © newnmedia 2008 എന്നെഴുതുന്നത്, ആ ഹെഡർ ഡിസൈനു വേണ്ടിയാണ്. അല്ലാതെ, അതിലുപയോഗിച്ചിരിക്കുന്ന ചിത്രത്തിനല്ല എന്നത് സാമാന്യബോധമുള്ള ഒരാൾക്ക് മനസിലാക്കുവാൻ കഴിയും എന്നാണ് എന്റെ വിശ്വാസം. കാരണം, ഒരു സിനിമയുടെ ചിത്രങ്ങൾ/ഗാനങ്ങൾ/പ്രിന്റുകൾ/ട്രൈലറുകൾ എന്നു വേണ്ട സകലതും അതിനു വേണ്ടി പണം മുടക്കിയ നിർമ്മാതാവിന്റേതാണ്. ഇനി ഞാനൊരു ചിത്രമെടുത്ത് വാട്ടർമാർക്ക് ചെയ്തതുകൊണ്ടോ, കോപ്പിറൈറ്റ് എന്നെഴുതി വെച്ചതുകൊണ്ടോ അത് എന്റേതാവുന്നുമില്ല. പക്ഷെ, ഹെഡർ ഡിസൈൻ എന്റേതാണെന്ന് എഴുതുന്നതിൽ യാതൊരു തെറ്റുമില്ലതാനും.

    ഇത്രയും ഞാൻ പലരോട് ചോദിച്ചുമനസിലാക്കിയതാണ്,യാഹൂവിന്റെ കോപ്പിറൈറ്റ് പ്രശ്നം വന്നപ്പോൾ. ഇനി എന്റെ മനസിലാക്കൽ തെറ്റാണെങ്കിൽ, തുടർന്നുള്ള വിശേഷങ്ങളിൽ അത് തിരുത്തുവാൻ ഞാൻ തയ്യാറുമാണ്. പക്ഷെ, തെറ്റാണെന്ന് നിയമപരമായി തന്നെ പറഞ്ഞുതരണം. അല്ലാതെ ‘ആരാണ്ടടയോ ചാരിത്ര്യപ്രസംഗം പോലെ മനോഹരം ഈ പോസ്റ്റ്.’ എന്നൊക്കെ പറഞ്ഞതുകൊണ്ട് കാര്യമില്ല. :-)
    --

    ReplyDelete
  14. ഹരീ, മറ്റുള്ള ലേഖകര്‍ കണ്ടിട്ടു കാര്യമൊന്നുമുണ്ടാവില്ല. ഹരീ എഴുതിയ ഈ ലേഖനം അവരെ കാണിച്ച് ഇത്രക്ക് തെളിവുകള്‍ കയ്യിലുണ്ടെന്ന് ബോധ്യപ്പെടുത്തി, ഇത് പൊതുജനത്തിന്റെ മുന്നില്‍ മംറ്റു പ്രിന്റ് മീഡിയ വഴി എത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയാല്‍ അവര്‍ക്ക് ഗുരുതരാവസ്ഥ മനസ്സിലായേക്കും. അല്ലാതെ ഇവിടെ ഇതു കാണുന്ന മംറ്റു വാരികകളിലേ ലേഖകക്ര് സ്വമേധയാ ഈ വിഷയം എറ്റെടുക്കുമെന്നൊന്നും പ്രതീക്ഷിക്കണ്ട.

    ഇനി എല്ലാവരും മോഷണമാണോ എന്നത് നല്ലൊരു ചോദ്യമാണ്. അങ്ങിനെയാവില്ല എന്നു വിശ്വസിക്കാനേ പറ്റൂ. :)

    ReplyDelete
  15. ഹരീ ,
    ഈ ചോരണങ്ങൾക്കെതിരെ പ്രതികരിക്കുന്നതിനെ പിന്തുണയ്ക്കുന്നു.

    മാധ്യമെ ചിത്രം ചിത്രമീ ചിത്രചോരണം
    മാധ്യമരംഗത്തെ ചോരന്മാരായിടും
    മാധ്യമെ കഷ്ടമിതു കഷ്ടം!

    ReplyDelete
  16. ഒരു മാതിരിപ്പെട്ട എല്ലാ വാരികകളും ഇതു തന്നെയാവും ചെയ്യുന്നത്, ഇതു പോലെ തന്നെയാകും മിക്ക സാദാ ആഡ് ഏജന്‍സികളും ( അപവാദങ്ങള്‍ ഉണ്ട്ടാകും - കുമാര്‍ ജോലി ചെയ്തിരുന്ന മുദ്ര സ്റ്റോക്ക് ഫോട്ടോസ് വാങ്ങുന്ന കാര്യം പണ്ട് എവിടെയോ പരാമര്‍ശിച്ചിരുന്നതായി ഓര്‍ക്കുന്നു.) ഫ്ലിക്കറില്‍ ഒരാള്‍ ഒരു അമ്മാമയുടെ പടം എടുത്തിട്ടു, ആ പടം തമ്പാനൂര്‍ ഒരു ഹോര്‍ഡിങ്ങില്‍ കായത്തിന്റ്റെ പരസ്യത്തില്‍ വന്നു!

    How to get a photo easily with out paying - steps
    1. Open Google image search
    2. Type in the keyword
    3. If you are less experienced photo lifter, take the photo that comes on the intial search pages, if you are a pro photo lifter, lift from the search result end part

    അടുത്ത തവണ ക്രെഡിറ്റ് കൊടുക്കാന്‍ ശ്രദ്ധിക്കാം എന്നോക്കെയുള്ള നമ്പറില്‍ ഒതുക്കാന്‍ നോക്കും! മാധ്യമത്തിന്റെ കൈയില്‍ നിന്ന്‌ ന്യായമായ നഷ്ടപരിഹാരം വാങ്ങാന്‍ ശ്രമിക്കണേ.

    ReplyDelete
  17. @ കണ്ണൂസ്,
    മാതൃഭൂമിയുടെ കാര്യമെടുക്കാം, അവർ ‘ബ്ലോഗന’ എന്നൊരു പംക്തി തന്നെ പുതുതായി ആരംഭിച്ചിട്ടുണ്ടല്ലോ! അവർക്ക് ഈ പ്രശ്നം ശ്രദ്ധിക്കാവുന്നതാണല്ലോ. (ഈ ലേഖനം അവിടെ വരണമെന്നല്ല...) ബ്ലോഗുകളോടും, ഇന്റർനെറ്റിൽ ഷെയർ ചെയ്യപ്പെടുന്ന ഏതുതരം കണ്ടന്റിനോടും, പ്രതിബദ്ധതയുണ്ടെങ്കിൽ, അവർക്ക് ഈ പ്രശ്നം വെളിച്ചത്തു കൊണ്ടുവരാം. ഞാൻ ഇതെടുത്ത് അയച്ചുകൊടുത്താൽ, അവരെന്തു ചെയ്യുവാനാണ്?

    എല്ലാ വാരികകളും എടുത്ത് പരിശോധിക്കേണ്ടിവരും. :-)

    @ മണി, വാതുക്കോടം.,
    നന്ദി.

    @ saptavarnangal,
    ഇങ്ങിനെയാണ് വാരികകളുടെ പ്രവർത്തനമെങ്കിൽ, അത് നിർത്തണമല്ലോ! സാദാ-ആഡ് ഏജൻസികൾക്കു പിന്നെ വിവരമില്ലെന്നു വെയ്ക്കാം, ഇവർ അങ്ങിനെയല്ലല്ലോ! (വിവരമില്ലായ്മ, അന്യായം ചെയ്യുന്നതിന് ഒരു ഒഴിവുകിഴിവ് അല്ലെങ്കിലും...)

    അടുത്ത തവണ ആർക്കു ക്രെഡിറ്റ് കൊടുക്കാൻ ശ്രദ്ധിക്കാമെന്ന്. അതിനു എനിക്ക് മാധ്യമത്തിൽ പടം അടിച്ചു വരണമെന്ന് ഉണ്ടെങ്കിലല്ലേ!!! അതോ, ഇനി മോഷ്ടിക്കുമ്പോൾ ക്രെഡിറ്റ് കൊടുക്കാന്നോ? ഹ ഹ ഹ.. നല്ല തമാശയാവും, അങ്ങിനെ അവർ പറഞ്ഞാൽ!!!
    --

    ReplyDelete
  18. കുഞ്ഞുകഥാമത്സരത്തിലേക്ക്‌ നിങ്ങളുടേയും സുഹൃത്തുക്കളുടേയും സൃഷ്ടികള്‍ അയക്കുക.
    കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക
    www.akberbooks.blogspot.com
    or
    kunjukathakal-akberbooks.blogspot.com

    ReplyDelete
  19. പക്ഷെ മാതൃഭൂമി ആഴ്ചപ്പതിപ്പും ഇതു തന്നെ യല്ലെ ചെയ്യുന്നത്. വനിത, ദി ഹിന്ദു തുടങ്ങിയ പ്രൊഫഷണല്‍ ആയി പ്രവര്‍ത്തിക്കുന്ന ചില ഇടങ്ങള്‍ ഒരു അപവാദം ആണെന്നു തോന്നുന്നു. ഇതിനെതിരെ എങ്ങനെ പ്രതീകരിക്കണം എന്നു ബ്ലോഗ് കമന്റുകള്‍ നോക്കിയ ശേഷം തീരുമാനിക്കാം. ഒപ്പം ഇത്തരത്തില്‍ ചോരണം നടത്തുന്ന പ്രസിദ്ധീകരണങ്ങളുടെ പത്രാധിപര്‍ക്കു പൊതുവായി ഒരു കത്ത് അയക്കാം. അതിനു ശേഷവും ഇതു ആവര്‍ത്തിക്കുകയാണങ്കില്‍ നമുക്ക് നീയമ നടപടികളിലേക്ക് നീങ്ങാം.
    ഷാനവാസ് തന്നെ രൂപകല്പന ചെയ്ത എം.ഇ.എസ് എഞ്ചിനീയറിംഗ് കോളജിന്റെ മാഗസിനും എന്റെ കൈവശം ഇപ്പോള്‍ ഉണ്ട് മൊത്തം കോപ്പിയടി തന്നെയാണ്.
    ഷാനവാസിന് ഇതിന്റെ ഗൌരവം അറിയില്ലേ.

    ReplyDelete
  20. @ വി.കെ. ആദർശ്,
    മാതൃഭൂമി ഇങ്ങിനെയാണെന്ന് ഒറ്റ നോട്ടത്തിൽ തോന്നിയില്ല. 2008 ആഗസ്റ്റ് 10-16 ലക്കം മാതൃഭൂമി ഞാൻ വാങ്ങി നോക്കി. 50-നു മേൽ ചിത്രങ്ങൾ അതിൽ ഉപയോഗിച്ചിട്ടുണ്ട്. അതിൽ, നെറ്റിൽ തിരഞ്ഞുനോക്കേണ്ടത് എന്നു തോന്നിയത് 5 ചിത്രങ്ങൾ മാത്രമാണ്. ഈ സംശയം തോന്നിയ 5 എണ്ണവും ഫ്ലിക്കർ, ഗൂഗിൾ ഇമേജ് സേർച്ച് എന്നിവയിൽ നിന്നും ലഭിച്ചില്ല. (ഒരു പക്ഷെ സപ്തവർണ്ണങ്ങൾ മുകളിൽ പറഞ്ഞതുപോലെ "If you are less experienced photo lifter, take the photo that comes on the intial search pages, if you are a pro photo lifter, lift from the search result end part." ആവാനും മതി എന്ന കാര്യം വിസ്മരിക്കുന്നില്ല. ബന്ധമില്ലാത്ത കീവേഡുകൾ ഉപയോഗിച്ച് സേർച്ച് ചെയ്ത് ലഭിക്കുന്ന ചിത്രങ്ങളും കണ്ടുപിടിക്കുക എളുപ്പമല്ല.)

    വെള്ളെഴുത്തിന്റെ ‘ശിക്ഷയും കുറ്റവും’ എന്ന കൃതിയാണ് ഇത്തവണത്തെ ‘ബ്ലോഗന’യിൽ. ബ്ലോഗ് ലിങ്ക് മാത്രമാണ് നൽകിയിരിക്കുന്നത്, പോസ്റ്റ് ലിങ്ക് അല്ല. (കഴിഞ്ഞ ലക്കങ്ങളിൽ പോസ്റ്റ് ലിങ്ക് ആയിരുന്നു.) അതിലുപയോഗിച്ച ചിത്രങ്ങൾ വെള്ളെഴുത്ത് നൽകിയതാവും എന്നു കരുതുന്നു. അല്ലെങ്കിൽ അവ വിക്കിയിൽ നിന്നുമാവാനും മതി. സോഴ്സ് കാണിച്ചിട്ടില്ലെങ്കിലും, അവ എടുത്തതിനു ശേഷം 50 വർഷം കഴിഞ്ഞിരിക്കുവാനാണ് സാധ്യത. അതിനാൽ അത് കോപ്പിറൈറ്റിന്റെ പരിധിയിൽ വരുന്നില്ല.

    94-ലെ പേജിൽ ഡോ. അബ്ദുള്ള പാലേരി എഴുതുന്ന ‘കേരളത്തിലെ പൂമ്പാറ്റകൾ’ എന്ന ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രത്തിന് - ഫോട്ടോ: ശശി ഗായത്രി - എന്ന് ക്രെഡിറ്റ് നൽകിയിട്ടുമുണ്ട്.

    എന്തുതന്നെയായാലും, എല്ലാ ലക്കത്തിലേയും കവർ ചിത്രം സഹിതം നെറ്റിൽ നിന്നും കോപ്പി ചെയ്ത് ഉപയോഗിക്കുന്ന ‘മാധ്യമ’ത്തിന്റെയത്രയും ‘മാതൃഭൂമി’ താഴ്ന്നിട്ടില്ല.
    --

    ReplyDelete
  21. മാധ്യമം ചെയ്യുന്നതു തെറ്റ്! പക്ഷേ, ഹരിയെപ്പോലെ ഒരാള്‍ മാതൃഭൂമിക്കു സ്തുതി പാടുകയും മാധ്യമത്തെ താഴ്ത്തിക്കെട്ടുകയുമാണോ?

    പിന്നെ വേറൊരു കാര്യം ചോദിച്ചോട്ടേ? താങ്കള്‍ ഉപയോഗിക്കുന്ന ഫോട്ടോഷോപ്പും ഫ്ലാഷും വിന്‍ഡോസും ലൈസെന്‍സുള്ളതാണോ അതോ പൈറേറ്റഡാണോ? അതുപോലെ താങ്കളുടെ കമ്പ്യൂട്ടറിലുള്ള വലുതും ചെറുതുമായ മറ്റു സോഫ്റ്റ്വേറുകളും ... അവനവന്റെ കുടുംബം നന്നാക്കിയിട്ടു പോരേ ....

    ReplyDelete
  22. ഗ്രഹണത്തിന്റെ ടൈറ്റില്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം ഫ്ലിക്കറില്‍ നിന്നും അടിച്ചു മാറ്റിയതല്ലേ

    http://www.flickr.com/photos/blaidd/409628585/in/set-693498/

    അല്ലേ ഒറിജിനല്‍. ഹരീ അതു ഫ്ലിപ്പ് ചെയ്ത് റൊട്ടേറ്റു ചെയ്തു കളറും മാറ്റിയെടുത്തു. ഞാന്‍ ഇതു ഫോട്ടൊഷോപ്പില്‍ ചെയ്തുനോക്കി. അതു താനല്ലയോ ഇത്!!

    ReplyDelete
  23. @ then,
    മാധ്യമത്തിനെ താഴ്ത്തിക്കെട്ടുകയും, മാതൃഭൂമിക്ക് സ്തുതിപാടുകയുമല്ല. മാതൃഭൂമിയിൽ കണ്ടില്ല എന്നതു പറഞ്ഞുവെന്നു മാത്രം. അങ്ങിനെ മാതൃഭൂമി ചെയ്യുന്നുണ്ടെങ്കിൽ, അതും തെറ്റു തന്നെ. താങ്കൾക്ക് അങ്ങിനെയെന്തെങ്കിലും അറിയാമെങ്കിൽ, അത് ചൂണ്ടിക്കാട്ടാവുന്നതാണല്ലോ!

    വിൻ‍ഡോസ് ലൈസൻസ്ഡ് ആണ്. ഫോട്ടോഷോപ്പിന്റെയും, ഫ്ളാഷിന്റെയുമൊക്കെ ലൈസൻസ്ഡ് വേർഷനുകൾ ഉപയോഗിക്കുന്നു. എന്നിരുന്നാലും പൂർണ്ണമായും ലൈസൻസ് നിയമങ്ങൾ പാലിക്കുവാൻ സാധിക്കുന്നില്ല എന്നതൊരു സത്യമാണ്. :-) പിന്നെ, മറ്റു സോഫ്റ്റ്‍വെയറുകളെല്ലാം ഓപ്പൺ സോഴ്സ്/ഫ്രീവെയറുകൾ തന്നെയാണെന്ന് എനിക്ക് ധൈര്യമായി പറയുവാൻ സാധിക്കും. പിന്നെ, ഈ ചോദ്യത്തിനു വിശദമായ ഒരു മറുപടി ഇവിടെ നൽകിയിരിക്കുന്നു. അത് മറ്റൊരു ചർച്ചയുടെ ഭാഗമായതിനാൽ, അതുമാത്രമായി ഇവിടെ എടുത്ത് വെയ്ക്കുന്നത് ഉചിതമായിരിക്കില്ല. ഇതിനെ സംബന്ധിച്ച് കൂടുതൽ ചർച്ചകൾ ഇവിടെ ചെയ്യുവാനും താത്പര്യമില്ല.

    മുകളിലെ ലിങ്ക് എടുക്കുവാൻ ചെന്നപ്പോളാണ് ഇത് ശ്രദ്ധയിൽ പെട്ടത്. മാതൃഭൂമിയും കള്ളന്മാർ തന്നെ!!!

    ഗ്രഹണത്തിലെ ചിത്രത്തിന്റെ കാര്യം. ബ്ലോഗ് ഹെഡറുകൾ നിർമ്മിക്കുവാൻ ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ മിക്കവയും ഫോട്ടോഷോപ്പ് എക്സ്ചേഞ്ചിൽ സൌജന്യമായി ലഭിക്കുന്ന ബ്രഷുകൾ ഉപയോഗിച്ചും, ഫിൽറ്ററുകൾ ഉപയോഗിച്ചും നിർമ്മിച്ചവയാണ്. എന്റെ ഓർമ്മ ശരിയാണെങ്കിൽ(ഉറപ്പിച്ചു പറയുന്നില്ല...), ഒരു ഫുൾ മൂൺ ബ്രഷ് ഉപയോഗിച്ച് ആ ചിത്രം വരച്ചതിനു ശേഷം, ഗ്രേഡിയന്റ് ഉപയോഗിക്കുകയായിരുന്നു ചെയ്തത്. ഫ്ലിക്കറിലെ ഫോട്ടോയാണെങ്കിൽ ഇതും ആയിക്കൂടേ? കുറേ നാൾ മുൻപ് ചെയ്തതായതിനാൽ, എങ്ങിനെയാണ് ഇതു ചെയ്തതെന്ന് ഓർത്തെടുക്കുവാൻ കഴിയുന്നില്ല. അതിനാൽ തന്നെ, എല്ലാ ബ്ലോഗ് ഹെഡറുകളും ഉപയോഗിക്കുന്ന ഫിൽറ്ററുകൾ/ബ്രഷുകൾ/ചിത്രങ്ങൾ എന്നിവയുടെ ഡോക്യുമെന്റേഷൻ സഹിതം ചെയ്ത് അവ ഉപയോഗിക്കുന്നതാണ്. അപ്പോൾ ആരോപണങ്ങൾ വരുമ്പോൾ വിശദീകരിക്കുവാൻ എളുപ്പമുണ്ടല്ലോ!

    ഏതായാലും ഈ പോസ്റ്റ് കൊണ്ട് ഞാനെങ്കിലും കൂടുതൽ ശ്രദ്ധിക്കും, കോപ്പിറൈറ്റിനെക്കുറിച്ചേ... :-)
    then-നു നന്ദി.
    --

    ReplyDelete
  24. ഈ മറുപടി പ്രതീക്ഷീക്ഷിച്ചതല്ല! ഡിലീറ്റ് ചെയ്യുമെന്നും കരുതി. വളരെ നന്ദി - മികച്ച മറുപടിക്ക്! എല്ലാ വിധ ആശംസകളും നേരുന്നു.

    ReplyDelete
  25. Hareesh,I think you are in ecstasy
    to prove you are right!If anyone is vigilant about the rights and its deviations,they should be some who are transparent to the truth,same time some who never admire the transgression of truth.The 'friends' commented here may be definitely using Photoshop and many others including Microsoft's products for ex ;Are they registered?Keep this in mind that the 'Hang knot' can snare you too.When saying something,think of yourself if you are eligible to say.One more to your attention,we tresspass many's rights in our d'd life,I mean,"let someone
    die,feeding ourselves",Is not it, the tresspass of right?Do they all taking legal actions,or they don't have the right to do that?Do the Malayalees turn to a grade discussing only silly matters eventhough serious titles surround them?

    ReplyDelete

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--