Wednesday, November 12, 2008

ചിത്രചോരണം - മാധ്യമം (പരിണാമം ഒന്ന്)

Image Plagiarism by Madhyamam Weekly - Update 1
മാധ്യമം ദിനപ്പത്രത്തോടൊപ്പം വിതരണം ചെയ്യുന്ന ‘വെളിച്ചം’ സപ്ലിമെന്റിന്റെ മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച പരസ്യത്തില്‍, ഞാന്‍ ഫ്ലിക്കറില്‍ പബ്ലിഷ് ചെയ്തിരുന്ന ‘നളദമയന്തി’ എന്ന ചിത്രം, എന്റെ അറിവോ സമ്മതമോ കൂടാതെ ഉപയോഗിച്ചതിനെക്കുറിച്ച് ഗ്രഹണത്തില്‍ ഇതിനു മുന്‍പ് എഴുതിയിരുന്നത് ഓര്‍ക്കുന്നുണ്ടാവുമല്ലോ. ചിത്രം വെളിച്ചം സപ്ലിമെന്റിന്റെ മുന്‍പേജില്‍ ഉപയോഗിച്ചിരിക്കുന്നതായാണ് പരസ്യത്തില്‍ നിന്നും മനസിലാവുന്നത്. എന്നാല്‍ ചിത്രം ഉപയോഗിച്ചുവെന്നു കരുതപ്പെടുന്ന വെളിച്ചം സപ്ലിമെന്റ് ഏറെ പ്രയത്നിച്ചെങ്കിലും കണ്ടെത്തുവാന്‍ കഴിഞ്ഞില്ല. ഭൂരിപക്ഷം ലൈബ്രറികളിലും മാധ്യമം സ്ഥിരമായി സൂക്ഷിക്കുന്ന ഒരു പത്രമല്ല, സൂക്ഷിക്കുന്നുണ്ടെങ്കില്‍ തന്നെ സപ്ലിമെന്റുകള്‍ക്ക് പ്രാധാന്യം നല്‍കാറുമില്ല. അതിനാല്‍ മാധ്യമം ആഴ്ചപ്പതിപ്പില്‍‍(അവിടെ മാത്രമല്ല, വെളിച്ചത്തിന്റെ മറ്റ് പരസ്യങ്ങളിലും ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നുവെന്ന് പിന്നീട് കാണുകയുണ്ടായി.) പരസ്യത്തിനായി ചിത്രം ഉപയോഗിച്ചു എന്ന രീതിയിലാണ് ഞാന്‍ ഇതുമായി മുന്‍പോട്ടു പോയത്.

മാധ്യമം ദിനപ്പത്രത്തിലും, വെബ് സൈറ്റിലും ലഭ്യമായ വിവിധ ഇ-മെയില്‍ വിലാസങ്ങളിലേക്ക് ഇതുമായി ബന്ധപ്പെട്ട് എഴുതിയെങ്കിലും, ഒന്നിനുപോലും മറുപടി ലഭിച്ചില്ല. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം (06 ആഗസ്റ്റ് 2008) ഷബീര്‍, മാധ്യമത്തിന്റെ പീരിയോഡിക്കത്സ് എഡിറ്റര്‍ വിളിക്കുകയുണ്ടായി. ആദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഇത് അബദ്ധത്തില്‍ വന്ന ഒരു പിഴവാണ്. ഇനിമുതല്‍ ഈ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്നതാണ് എന്നുമാണ് അദ്ദേഹം പറഞ്ഞത്. (ചെലുത്തിയ ശ്രദ്ധയുടെ കാര്യം ഇവിടെ വായിക്കാം.) ഇതിനു പ്രതിവിധിയായി ഞാന്‍ മുന്നോട്ടു വെച്ച ആവശ്യങ്ങള്‍ ചിത്രം എന്റെയാണ് എന്ന് പത്രത്തില്‍ അതേ സ്ഥാനത്ത് പ്രസിദ്ധപ്പെടുത്തുക, അര്‍ഹമായ പ്രതിഫലം നല്‍കുക എന്നിവയായിരുന്നു. പക്ഷെ, അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇത് സാധാരണയായി നടക്കുന്ന, ഒരു ചെറിയ കാര്യമായിരുന്നു. ഞാന്‍ കഷ്ടപ്പെട്ടെടുക്കുന്ന ചിത്രങ്ങള്‍; എന്റെ അറിവോ, അനുമതിയോ കൂടാതെ; എന്റെ ചിത്രമാണെന്നു പോലുമില്ലാതെ എടുത്തുപയോഗിച്ച് ആരെങ്കിലുമൊക്കെ ലാഭം ഉണ്ടാക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം ചെറിയ കാര്യമല്ലെന്ന് അപ്പോള്‍ തന്നെ ഞാനദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. ഇതിനെക്കുറിച്ച് കൂടുതല്‍ ആലോചിച്ചതിനു ശേഷം വിളിക്കാം എന്ന് അദ്ദേഹം പറഞ്ഞുവെങ്കിലും, പിന്നീട് ഒരു വിവരവുമുണ്ടായില്ല.

കുറച്ചു ദിവസങ്ങള്‍ കൂടി കാത്തിരുന്നതിനു ശേഷം, എന്റെ സുഹൃത്തു കൂടിയായ ഒരു അഡ്വ. എ.കെ. രാജശ്രീയെ കണ്ട് ഈ കാര്യത്തില്‍ നിയമവിധേയമായി എന്തു ചെയ്യാമെന്ന് അന്വേഷിക്കുകയും, ഈ കാര്യങ്ങള്‍ക്ക് വിശദീകരണം ആവശ്യപ്പെട്ട് ഒരു വക്കീല്‍ നോട്ടീസ് അയയ്ക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു. തീരുമാന പ്രകാരം 22 സെപ്റ്റംബര്‍ 2008 ന് ഈ കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ഒരു വക്കീല്‍ നോട്ടീസ് അയയ്ക്കുകയുണ്ടായി. വക്കീല്‍ നോട്ടീസ് ലഭിച്ച് 15 ദിവസത്തിനുള്ളില്‍ ഒരു മറുപടി നല്‍കണം എന്നായിരുന്നു അതില്‍ ആവശ്യപ്പെട്ടിരുന്നത്. പറഞ്ഞ സമയത്തിനുള്ളില്‍ തന്നെ അവര്‍ മറുപടി തന്നു, പക്ഷെ അത് ഇപ്രകാരമായിരുന്നു: (പ്രസക്തമായ ഭാഗം മാത്രം.)
At the very outset, we would like to inform you that there's absolutely no violation of any kind of copyright law, cyber law by publishing an advertisement as stated in your notice. Moreover it will not attract any provisions of Indian penal code also. We had absolutely no intention, and it's not our policy to plagiarise the work done by your client or anyone else. Please inform your client that we have published the photograph from the collection of our own photographer from his innumerable photo collection and as said it will not attract any kind of copyright law as alleged in your notice. Out advertisement has nothing to do with the watermarked photograph as stated in your notice.
അവര്‍ ഉപയോഗിച്ചിരിക്കുന്ന ചിത്രം എന്റേതല്ല, അത് അവരുടെ ഒരു ഫോട്ടോഗ്രാഫറുടെ അതിവിശാലമായ ചിത്രശേഖരത്തില്‍ നിന്നും ഉള്ളതാണ്, അത് ഉപയോഗിച്ചതു വഴി അവര്‍ ഒരു നിയമവും ലംഘിച്ചിട്ടില്ല എന്നുമാണ് അവരുടെ വാദം. ഈ കേസുമായി മുന്‍പോട്ടു പോയാല്‍; ചിത്രം എന്റേതാണെന്ന് തെളിയിക്കേണ്ടി വരുമെന്നും, തെളിയിക്കുവാന്‍ സാധിച്ചില്ലെങ്കില്‍ അതിന്റെ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടിവരുമെന്നും ഒരു മുന്നറിയിപ്പും ഒടുവിലുണ്ട്. അവരുടെ പ്ലേജറിസം സംബന്ധിച്ച ‘പോളിസി’യെക്കുറിച്ച് ഇതിനോടകം തന്നെ എല്ലാവരും മനസിലാക്കിയിരിക്കുന്നതാണ്. പക്ഷെ, ഫ്ലിക്കറില്‍/ഇന്റര്‍നെറ്റില്‍ ചേര്‍ക്കപ്പെടുന്ന ഫോട്ടോയെല്ലാം അവരുടെ ഫോട്ടോഗ്രാഫറുടെ ചിത്രശേഖരത്തിലേക്കാണ് ചേര്‍ക്കപ്പെടുന്നതെന്നത് പുതിയ അറിവായിരുന്നു.

ഇന്ത്യന്‍ കോപ്പിറൈറ്റ് നിയമം (1957, Chapter XIII, സെക്ഷന്‍ 63) ഇങ്ങിനെ പറയുന്നു:
63. Offence of infringement of copyright or other rights conferred by this Act. Any person who knowingly infringes or abets the infringement of-
(a) the copyright in a work, or
(b) any other right conferred by this Act, 125[except the right conferred by section 53A]
126[shall be punishable with imprisonment for a term which shall not be less than six months but which may extend to three years and with fine which shall not be less than fifty thousand rupees but which may extend to two lakh rupees.

ചിത്രം ഫ്ലിക്കറില്‍ ചേര്‍ക്കുവാനായി ക്രോപ്പ് ചെയ്ത ഭാഗമാണ് മഞ്ഞ നിറത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതു കൂടാതെ ചിത്രത്തിന്റെ ബാക്ക്‍ഗ്രൌണ്ട് പൂര്‍ണ്ണമായും കറുപ്പിക്കുകയും; ബ്രൈറ്റ്നെസ്, കോണ്‍‌ട്രാസ്റ്റ്, വൈറ്റ് ബാലന്‍സ് എന്നിവ ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്. പരസ്യത്തില്‍ ഉപയോഗിക്കുന്നതിനായി മാധ്യമം ക്രോപ്പ് ചെയ്ത ഭാഗമാണ് നീല നിറത്തില്‍ കാണുന്നത്.

എന്നാല്‍ ഇവിടെ, ചിത്രം മോഷ്ടിച്ച് ഉപയോഗിച്ചതും പോരാഞ്ഞ്, യഥാര്‍ത്ഥ ഉടമയുടെ അവകാശം നിഷേധിക്കുകയും ചെയ്തിരിക്കുന്നു. ഒരു പത്രസ്ഥാപനം എന്ന നിലയില്‍ തങ്ങള്‍ എവിടെ നില്‍ക്കുന്നു എന്ന് മാധ്യമം സ്വയമൊന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. ഈ മറുപടിയോടെ തങ്ങള്‍ തുടര്‍ന്നും മോഷ്ടിക്കും, നിയമത്തിന് എന്തു ചെയ്യുവാന്‍ കഴിയുമെന്നു കാണട്ടെയെന്ന ധിക്കാരപൂര്‍വ്വമായ നിലപാട് എടുത്തിരിക്കുകയാണ് മാധ്യമം. ഈ ചോദ്യങ്ങള്‍ക്ക് മാധ്യമം ഉത്തരം തന്നേ മതിയാവൂ:
  1. സംഭവവുമായി ബന്ധപ്പെട്ട് ഫോണില്‍ സംസാരിച്ച പീരിയോഡിക്കത്സ് എഡിറ്റര്‍, ഷബീര്‍ എന്തുകൊണ്ട് മോഷണം ആദ്യം അംഗീകരിച്ചു?
  2. 2008 മാര്‍ച്ച് 21-ന് മാധ്യമം ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ചിത്രമെങ്ങിനെ ഫ്ലിക്കറില്‍ എനിക്ക് 2007 സെപ്റ്റംബര്‍ 2-ന് പ്രസിദ്ധീകരിക്കുവാന്‍ സാധിച്ചു? അതും ഒരു ന്യൂസ്‌പ്രിന്റില്‍ നിന്നും സ്കാന്‍ ചെയ്യുമ്പോള്‍ ലഭിക്കാവുന്നതിലും കൂടുതല്‍ മികവോടെ!
  3. ഫ്ലിക്കറില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ചിത്രത്തിനാണ് കൂടുതല്‍ വ്യാപ്തിയെന്ന് ചിത്രത്തില്‍ നിന്നും വ്യക്തമാണ്. അതെങ്ങിനെ സാധ്യമായി?
  4. ഇനി അതേ ആംഗിളില്‍, അതേ ലൈറ്റിംഗില്‍, അതേ പൊസിഷനില്‍, അതേ ക്യാമറ സെറ്റിംഗുകളില്‍ മറ്റൊരാള്‍ എടുത്ത ചിത്രമാണ് എന്നാണെങ്കില്‍; അത് ലോകത്തെ എട്ടാമത്തെ അത്ഭുതമായി കരുതേണ്ടി വരും! അങ്ങിനെയെങ്കില്‍, ആരാണ് ഈ ചിത്രമെടുത്ത ഫോട്ടോഗ്രാഫര്‍?
തമ്പ്രാന്‍ പറയുന്നതു കേട്ട് ആരുടെയെങ്കിലുമൊക്കെ കുട്ടികളുടെ പിതൃത്വമേറ്റെടുക്കേണ്ടി വന്നിരുന്ന കുടിയാന്മാരുടെ അവസ്ഥയിലല്ല മാധ്യമത്തിലെ ഫോട്ടോഗ്രാഫര്‍മാരെന്നു കരുതുന്നു. സ്വന്തമായി ജനിപ്പിക്കുവാന്‍ കഴിവില്ലാതെ, അന്യന്റെ മുതല്‍ തന്റേതെന്നു പറയേണ്ട ഗതികെട്ട ഫോട്ടോഗ്രാഫര്‍മാരുണ്ടെങ്കില്‍, അങ്ങിനെയൊരു ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തി വേണം മാധ്യമത്തിനിനി കളത്തിലിറങ്ങുവാന്‍. Twilight Fairy എന്ന ഫോട്ടോഗ്രാഫറുടെ ഫ്ലിക്കര്‍ ആല്ബത്തിലെ ചിത്രം മോഷ്ടിച്ച് ഉപയോഗിച്ച Times of India-യുടെ അനുഭവം ഇവിടെ വായിക്കാം. എന്നാല്‍ ചെയ്ത തെറ്റ് അംഗീകരിക്കുവാനും, തിരുത്തുവാനും ടൈംസ് ഓഫ് ഇന്ത്യ തയ്യാറായി. ബോബിന്‍സണ്‍ എന്ന മറ്റൊരു ഫോട്ടോഗ്രഫറുടെ ഫ്ലിക്കര്‍ ആല്ബത്തിലെ ചിത്രം കേരളകൌമുദി മോഷ്ടിക്കുകയും; പിന്നീട് ഒരു തിരുത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ രീതിയിലൊരു മാന്യമായ സമീപനം പോലും മാധ്യമം പോലെയുള്ള പത്രങ്ങളില്‍ നിന്നും പ്രതീക്ഷിക്കരുത് എന്നാണ് ഇതില്‍ നിന്നും മനസിലാക്കുന്നത്. ചിത്രം മോഷ്ടിക്കുകയും, നിയമത്തിന്റെ മുന്നില്‍ അസത്യപ്രസ്താവന നടത്തുകയും ചെയ്ത മാധ്യമത്തിന്റെ നടപടിയില്‍ ശക്തമായി പ്രതിഷേധിക്കുന്നു. എന്നാല്‍ സാധ്യമാവുന്ന നിയമനടപടികളുമായി മുന്നോട്ടു പോവുക തന്നെ വേണമെന്നാണ് കരുതുന്നത്. ഈ കാര്യത്തില്‍ ബ്ലോഗ്, ഫ്ലിക്കര്‍ മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എവരുടേയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു.

• Flickr Link (English): [http://www.flickr.com/photos/haree/3023433903/]


Description: Madhyamam Plagiarism, Image Theft, Update. Photography Theft by Madhyamam Daily. 'NalaDamayanthi' a photo by Haree; published in 'Velicham' (a supplement along with Madhyamam daily); without my knowledge or permission, violating copyright terms and conditions. Photo by Hareesh N. Nampoothiri aka Haree | ഹരീ.
--

48 comments:

  1. ഈ പ്രശ്നത്തില്‍ ഇതുവരെ എന്നെ പിന്തുണച്ച എല്ലാവരോടുമുള്ള നന്ദി അറിയിക്കുകയും; ഏവരുടേയും പിന്തുണ തുടര്‍ന്നും അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നു.
    --

    ReplyDelete
  2. This is outrageous. You should proceed with the case further and take them to court. Also I hope you have the high-res version of the photo which obviously Madhyamam wouldn't have.

    ReplyDelete
  3. ഹരീ,
    തീര്‍ച്ചയായും മുന്നോട്ട് പോകേണ്ടതു തന്നെയാണ്.
    കേസിന്റെ നൂലാമാലയില്‍ ഉണ്ടാകാവുന്ന താമസത്തിനെ മുതലെടുക്കുകയാണവര്‍ ചെയ്യുന്നത്.

    ReplyDelete
  4. ഹരീ,
    ധൈര്യമായി മുന്നോട്ട് പോകുക. എല്ലാ പിന്തുണയും അറിയിക്കുന്നു.
    ഇനിയും നേരം വെളുത്തിട്ടില്ലാത്ത , പ്രൊഫഷനലിസം എന്തെന്നറിയാത്ത മാധ്യമം പ്രവര്‍ത്തകരുടെ തൊലിക്കട്ടി അപാരം തന്നെ.

    ReplyDelete
  5. ഹരീ മുന്നോട്ടുതന്നെ പോകുക.

    എന്റെ എല്ലാവിധ സപ്പോര്‍ട്ടുകളും എപ്പോഴും ഉണ്ടാകും. If you need any help feel free to inform I will do my best.

    ReplyDelete
  6. ഹരീ :) പിന്തുണ. മുന്നോട്ടുപോവുക. മോഷണം, എന്തായാലും മോഷണം തന്നെ.

    ReplyDelete
  7. എല്ലാ പിന്തുണയും ...
    ഇപ്പോഴുള്ള എല്ലാ മാധ്യമങ്ങളും ഇതേ പണിയല്ലേ ചെയ്യുന്നതു?
    അടിച്ചുമാറ്റല്‍ ...
    ക്രിയേറ്റീവ് റൈറ്റിം ഗ് പോലും പോയില്ലെ?
    എല്ലാം താഹ മാടായീ സ്റ്റൈല്‍ ...

    ReplyDelete
  8. hari, thikachum mosamaya oru karyam thanne aanithu. aa pathra samskaram ethil ninnum manassilakavunnathe ullu. niyamagale manassilakkatha, allekkil avaykku yathoru vilayum kodukkatha onnathu ee pathravum athinte managementum ennu avar evide vyakthamakkukayanu. Ninakku pokavunnathinte max munnottu pokuka. ente 100% supportum undakum, enthinum.

    ReplyDelete
  9. ഹരി..
    പിന്മാറരരുത്..

    ഒരു ക്ഷമ ചോദിക്കാന്‍ പോലും മനസുകാണിക്കാത്ത ആ പത്രത്തിന്റെ മാനേജുമെന്റും മോഷണം നടത്തിയവന് ഒത്താശ കൊടുക്കുന്നുവെന്നാണ് ഇതില്‍ നിന്നും മനസിലാക്കാനുള്ളത്.

    ReplyDelete
  10. മാധ്യമത്തിന്റെ ചിത്രശേഖരത്തില്‍ നിന്നും എടുത്ത ചിത്രമാണിതെന്ന അവകാശവാദം തെറ്റാണെന്ന്
    എളുപ്പത്തില്‍ തെളിയിക്കാവുന്നതേയുള്ളൂ
    EXIF Data സഹിതമുള്ള ചിത്രം ഹാജരാക്കുവാന്‍ അവര്‍ക്ക് എന്തായാലും സാധിക്കുകയില്ലല്ലോ
    മിക്കവാറും എല്ലാ പത്രങ്ങളും ഈ തരത്തിലുള്ള മോഷണം നടത്തുന്നതുകൊണ്ട് ഇതൊരു പത്രവാര്‍ത്തയാക്കാനും ബുദ്ധിമുട്ടുതന്നെ

    ReplyDelete
  11. എന്റെ എല്ലാ വിധ പിന്തുണയും അറിയിച്ചു കൊള്ളുന്നു....

    ReplyDelete
  12. ഇതു താന്‍ മോഷണ’മാധ്യമം’. പല സോഴ്സുകളില്‍ നിന്നും വാര്‍ത്തയെടുക്കുന്നതുപോലെ കോപ്പിറൈറ്റഡ് ഫോട്ടോയും എടുക്കാമെന്നായിരിക്കും ‘മാധ്യമ’ധാരണ.

    ReplyDelete
  13. ഹരീ,

    ഫ്ലിക്കറില്‍ നിന്നും വേറേയും ഫോട്ടോകള്‍ മാധ്യമം കവര്‍ ആയി ഉപയോഗിച്ചിട്ടുണ്ട്.അവരുമായും ബന്ധപ്പെടുക,അവരെയേയും നിയമ നടപടിക്ക് പ്രേരിപ്പിക്കുക.എം.എ ഷാനവാസിന്റെ സ്ഥിരം പരിപാടീ ഇതാണെന്ന് തെളിയിക്കാന്‍ ഹരിക്ക് വല്യ പാടൊന്നും ഉണ്ടാവില്ല.

    ReplyDelete
  14. haree
    kerala kaumudikku oru abaddham pattiyathaayirunnu. padam moshtichathalla. padam pageil eduthu vaykkunnathu njan kandirunnenkilum flikkeril ninnanennu arinjirunnilla....
    pinne, thiruthu kodukkuka mathramalla prathiphalavum koduthuvennanu enikku thonnunnathu....

    ReplyDelete
  15. ഹരീ,
    എല്ലാ പിന്തുണയും.മാധ്യമത്തിന്റെ വാദങ്ങൾ എളുപ്പം പൊളിയാവുന്നത്ര ദുർബലമാണ്.അങ്കിൾ പറഞ്ഞ പോലെ,കാലതാമസത്തിന്റെയും നൂലാമാലകളൂടെയും മുന്നിൽ പേടിച്ചു പിന്മാറും എന്നായിരിക്കും അവരുടെ ധാരണ.
    മുന്നോട്ടുപോവുക,ഭാവിയിൽ വരാനിരിക്കുന്ന മോഷ്ടാക്കൾക്കുമിതു പാഠമാകട്ടെ.
    ഞാനും ഒപ്പമുണ്ട്.

    ReplyDelete
  16. ഹരീ എന്റെ എല്ലാ പിന്തുണയും.
    എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെങ്കില്‍ തീര്‍ച്ചയായും ചെയ്യാം.
    കേസുമായി മുന്നോട്ട് പോവുക തന്നെ വേണം.
    തുളസി പറഞ്ഞത് പോലെ അടിച്ചുമാറ്റലിനു ഇരകളായ മറ്റുള്ളവരെ കണ്ടെത്തുന്നത് കേസിനു നന്നായിരിക്കും.
    റ്റെക്നോളജി ഇത്രയും വളര്‍ന്നതൊന്നും അവര്‍ക്കറിയില്ലായിരിക്കും! അവരുടെ ഫോട്ടോഗ്രാഫര്‍ എടുത്തതാണത്രെ!

    ReplyDelete
  17. Hareesh,I think you are in ecstasy
    to prove you are right!If anyone is vigilant about the rights and its deviations,they should be some who are transparent to the truth,same time some who never admire the transgression of truth.The 'friends' commented here may be definitely using Photoshop and many others including Microsoft's products for ex ;Are they registered?Keep this in mind that the 'Hang knot' can snare you too.When saying something,think of yourself if you are eligible to say.One more to your attention,we tresspass many's rights in our d'd life,I mean,"let someone
    die,feeding ourselves",Is not it, the tresspass of right?Do they all taking legal actions,or they don't have the right to do that?Do the Malayalees turn to a grade discussing only silly matters eventhough serious titles surround them?

    ReplyDelete
  18. ഹരി അവർക്കു മാന്യമായീ പ്രശ്നം ഒത്തു തീർക്കാൻ അവസരം നൽകിയ സ്ഥിതിക്കു , ഇതിനു നിയമപരമായ നടപടികളുമായീ മുന്നോട്ടു പോകുന്നതു തന്നേ ഉചിതം ,ഇതിനെ ഒരു പബ്ലിക്‌ ഇന്റെറെസ്റ്റ്‌ ലിറ്റിഗേഷൻ ആക്കി മാറ്റാൻ വക്കീലിനോടു പറയൂ..മാധ്യമം ചെയ്ത തെറ്റിനു മാപ്പു പറഞ്ഞു പണം നൽകും എന്നു കരുതുന്നു..ഭവിഷ്യത്തു അനുഭവിക്കേണ്ടി വരുന്നതു മാധ്യമം ആയിരിക്കും, ഹരിയുടെ ചിത്രങ്ങൾ കണ്ടവരുണ്ടല്ലോ..

    ReplyDelete
  19. പിന്തുണ അറിയിച്ച എല്ലാവര്‍ക്കും നന്ദി. അവരുടേതായ മാര്‍ഗങ്ങളില്‍ ഈ വിഷയം കൂടുതല്‍ പേരിലെത്തിക്കുവാന്‍ ശ്രമിക്കുമെന്നു കരുതട്ടെ...

    ഡിജിറ്റല്‍ ഇമേജിന്റെ EXIF ഡേറ്റ സഹിതമുള്ള, ഹൈ-റെസലൂഷന്‍ ഒറിജിനല്‍ ഇമേജ് എന്റെ കൈവശമുണ്ട്. കോടതിയില്‍ ഉടമസ്ഥാവകാശം തെളിയിക്കുവാന്‍ അതു മതിയാവുമെന്നു കരുതുന്നു. പക്ഷെ, കേസ് വിധിയാകുവാന്‍ വര്‍ഷങ്ങള്‍ എടുത്തേക്കാം. അതു തന്നെയാവും ‘മാധ്യമ’ത്തിന്റെ ഉദ്ദേശവും.

    മാധ്യമത്തിന്റെ മറ്റ് മോഷണങ്ങളെക്കുറിച്ച് മറ്റെവിടെയെങ്കിലും പോസ്റ്റുകളുള്ളതായി അറിയാമെങ്കില്‍, അവയുടെ ലിങ്ക് കൂടി ഇവിടെ നല്‍കുമല്ലോ...

    @ ansari, (അന്‍സാരിയോടു മാത്രമല്ല, ഈ രീതിയില്‍ ചിന്തിക്കുന്ന എല്ലാവരോടുമായി)
    പലവട്ടം പറഞ്ഞതാണ്, എങ്കിലും ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുന്നു.
    > പൈറസിയും പ്ലേജറിസവും രണ്ടും രണ്ടാണ്. ഒരു പാട്ട് ഡൌണ്‍ലോഡ് ചെയ്യുന്നു, അത് പൈറസിയാണ്. എന്നാല്‍ ആ പാട്ടെടുത്ത് എന്റെയാണെന്ന പേരില്‍ വിപണനം ചെയ്താലോ? അത് പ്ലേജറിസമാവും. സോഫ്റ്റ്‌വെയറുകള്‍, സിനിമകള്‍, പാട്ടുകള്‍ ഇവയൊക്കെ ഡൌണ്‍ലോഡ് ചെയ്യുകയും; നിയമാനുസൃതമല്ലാതെ ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഇവയൊക്കെ സ്വന്തം ആവശ്യത്തിനായി ഉപയോഗിക്കുകയല്ലാതെ, അവരുടെ പേരില്‍ വിപണനം ചെയ്യാറുണ്ടോ? (ഉദാ: ഹരീസ് ഫോട്ടോഷോപ്പ്!) ഒരു ചിത്രം വ്യക്തിപരമായ ഉപയോഗത്തിനായി കമ്പ്യൂട്ടറിലേക്ക് സേവ് ചെയ്തു എന്നല്ല ഞാന്‍ പോസ്റ്റില്‍ ആരോപിച്ചിരിക്കുന്നത്; ആ ചിത്രം അവരുടെ ഒരു പരസ്യത്തില്‍ ഉപയോഗിക്കുകയും, അതു ചൂണ്ടിക്കാണിച്ചപ്പോള്‍ ചിത്രം അവരുടേതാണെന്ന അവകാശവാദം ഉന്നയിക്കുകയും ചെയ്തു എന്നാണ്. അത് ഒരു സിനിമയെടുത്ത്, ടൈറ്റിലും മറ്റും എഡിറ്റ് ചെയ്ത് സ്വന്തം പേരിലാക്കി പുറത്തിറക്കുന്നതിനു തുല്യമാണ്.

    > ഒരു കള്ളന്റെ വീട്ടില്‍ കയറി ആര്‍ക്കും മോഷ്ടിക്കാം; ഒരു കൊലപാതകിയേയോ, അവന്റെ ബന്ധുക്കളേയോ ആര്‍ക്കും കൊല്ലാം; മകളുടെ പ്രായമുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തയാളുടെ മകളെയും ആര്‍ക്കും ബലാത്സംഗം ചെയ്യാം; ഈ രീതിയിലല്ല ഇന്ത്യന്‍ നിയമവ്യവസ്ഥിതി നിലനില്‍ക്കുന്നത്. ബലാത്സംഗത്തില്‍ പ്രതിയായ കുറ്റവാളിയുടെ മകള്‍ക്ക്, തനിക്കു നേരിടുന്ന അന്യായങ്ങള്‍ക്ക് പരാതിപ്പെടുവാന്‍ കഴിയുകയില്ല എന്നു വന്നാല്‍? പൈറസി ചെയ്യുന്നുണ്ടെങ്കില്‍, പ്ലേജറിസത്തിനെതിരെ ശബ്ദിക്കരുത് എന്ന വാദം അതിനാല്‍ തന്നെ ബാലിശമാണ്. ഞാനിന്നലെ റോഡിന്റെ ഇടതുഭാഗത്തുകൂടി നടന്നു, റയില്‍വേ ലൈന്‍ ക്രോസ് ചെയ്തു; എനിക്കിനി എന്റെ വീടിന്റെ മുന്നില്‍ കൊണ്ടുവന്ന് ചവറിടുന്നതിനെ എതിര്‍ക്കുവാന്‍ കഴിയില്ലെങ്കില്‍!!! :-)

    > പ്രധാനപ്പെട്ട മറ്റൊരു കാര്യം; പൈറസി പലപ്പോഴും സമൂഹത്തിന്റെ പൊതുവായ ആവശ്യപ്രകാരം വ്യാപിക്കുന്നതാണ്. അതായത്, ‘സോഷ്യല്‍ കണ്‍സേണ്‍’ ഇല്ലാതെ കച്ചവടതാത്പര്യങ്ങള്‍ സംരക്ഷിക്കുകമാത്രം ചെയ്യുന്നതുകൊണ്ടുള്ള അനന്തരഫലമാണത്. ഒട്ടുമിക്കവാറും എല്ലാ സോഫ്റ്റ്‌വെയര്‍ കമ്പനികളും പൈറസിയെ ഒരു പരിധിവരെ പിന്തുണയ്ക്കുകയും ചെയ്യാറുണ്ട്; കാരണം അങ്ങിനെ മാത്രമേ സമൂഹത്തില്‍ വേരുറപ്പിക്കുവാന്‍ അവര്‍ക്ക് കഴിയുകയുള്ളൂ. സിനിമ, സംഗീതം എന്നിവയുടെ കാര്യത്തിലാണെങ്കില്‍ വിപണിയില്‍ നേരിട്ട് ലഭിക്കുവാനുള്ള പ്രയാസം, കാശുമുടക്കി കാണുവാനുള്ള നിലവാരമില്ലായ്മ ഇതൊക്കെയാണ് പൈറസിയുടെ പ്രചാരത്തിനു കാരണമാവുന്നത്.

    > പ്രശ്നം നിസാരമല്ല എന്നും മനസിലാക്കുക. ഇത് മാധ്യമം തുടര്‍ച്ചയായി ചെയ്തു വരുന്ന ഒരു കാര്യമാണ്. വിശപ്പകറ്റുവാനായി ചെറുമോഷണം നടത്തുന്നവനെയല്ല(ആദ്യം) ശിക്ഷിക്കേണ്ടത്; നിയമം അനുസരിച്ച് മാതൃക കാട്ടേണ്ടവരായ ഈ പകല്‍ക്കൊള്ളക്കാരെയാണ്! ധാര്‍മ്മികതയുടെ അളവുകോലിലാണെങ്കില്‍, മാധ്യമത്തിന് ഒരു പത്രം പോയിട്ട് ഒരു നോട്ടീസടിക്കുവാനുള്ള ധാര്‍മ്മികമായ അവകാശം പോലുമില്ലെന്നു പറയേണ്ടിവരും. ഇവരിങ്ങിനെ മോഷണങ്ങള്‍ തുടരുമ്പോള്‍, ചെറുമോഷ്ടാക്കളെ ശിക്ഷിക്കുന്നതിലുമുണ്ട് അധാര്‍മ്മികത.

    പിന്നെ ഇതൊന്നും തെളിയിക്കുവാന്‍ ഞാന്‍ അത്യുത്സുകനല്ല. എന്നാല്‍ ഒരെതിര്‍പ്പുമില്ലാതെ മിണ്ടാതിരിക്കുവാനും കഴിയില്ല. നിയമത്തെ കഴിവതും മാനിക്കുകയും, അനുസരിക്കുകയും ചെയ്യുന്ന ഒരുവനാണ് ഞാനെന്ന ഉത്തമബോധ്യവും എനിക്കുണ്ട്.

    അപ്പോള്‍ എല്ലാം പറഞ്ഞതുപോലെ... :-)
    --

    ReplyDelete
  20. ഹരീയ്ക്ക് എല്ലാവിധ പിന്തുണയും.

    അന്‍‌സാരിക്ക് കൊടുത്ത മറുപടി നന്നായി. ഈ പ്രശ്‌നം കോടതിയില്‍ വരികയാണെങ്കില്‍ ഹരീ ജീവിതത്തില്‍ എപ്പോഴെങ്കിലും എന്തെങ്കിലുമൊക്കെ നിയമലംഘനം എവിടെയെങ്കിലും വെച്ച് എങ്ങിനെയെങ്കിലുമൊക്കെ നടത്തിയിട്ടുണ്ടോ എന്ന് കോടതി അന്വേഷിച്ച്, അല്ലെങ്കില്‍ ഹരീയെക്കൊണ്ട് സത്യവാങ്‌മൂലം വാങ്ങിപ്പിച്ച്, അങ്ങിനെയെങ്ങാനും എവിടെയെങ്ങാനും വെച്ച് ഏതെങ്കിലും തരത്തില്‍ എപ്പോഴെങ്കിലും നടത്തിയിട്ടുണ്ടെങ്കില്‍ ഹരീയുടെ കേസ് ചിലവ് സഹിതം കോടതി തള്ളും എന്ന രീതിയിലാണ് നാട്ടിലെ നിയമമെങ്കില്‍ വിധി പ്രഖ്യാപിക്കാന്‍ ഈ നാട്ടില്‍ ജഡ്‌ജിമാരേയും നിയമം നടപ്പാക്കാന്‍ പോലീസിനെയും കണികാണാന്‍ കൂടി കിട്ടില്ലല്ലോ.

    ഞാന്‍ ഹെല്‍‌മറ്റ് വെക്കാതെ വണ്ടിയോടിക്കും, പൈറേറ്റഡ് സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കും, നെറ്റില്‍ നിന്നും പാട്ട് ഡൌണ്‍ലോഡ് ചെയ്യും ഇറ്റിസി ഇറ്റിസി... അതുകൊണ്ട് ലോകത്തില്‍ എല്ലാവര്‍ക്കും എപ്പോഴും എന്റെ മേല്‍ എങ്ങിനെയും മെക്കിട്ട് കയറാം, എനിക്ക് ചോദിക്കാന്‍ യാതൊരു അവകാശവുമില്ല എന്നാണെങ്കില്‍ എന്ത് നന്നായിരുന്നു... എനിക്കും തരം പോലെ എന്തും എപ്പോഴും എങ്ങിനെയും ചെയ്യാമല്ലോ.

    (നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ മകന്‍... സിനിമയില്‍ ഒരു തമിഴ്‌നാട്ടുകാരനെ കണ്ടപ്പോള്‍ “ഒരു തമിഴനെ നോക്കി നടക്കുകയായിരുന്നു നീയൊക്കെ മുല്ലപ്പെരിയാറില്‍ നിന്നും വെള്ളമെടുക്കുമല്ലേടാ...”, എന്ന് പറഞ്ഞ ഇന്നസെന്റിനെ ഓര്‍മ്മ വന്നു- ഒടുക്കം ഇന്നസെന്റിന്റെ അനുഭവവും) :)

    ഇതൊരു വിഷ്യസ് സര്‍ക്കിള്‍ ആയതുകാരണം പ്രിന്റ് മീഡിയ/ചാനലുകള്‍ വഴിയുള്ള ഒരു പ്രചരണത്തിന് എത്രമാത്രം സ്കോപ്പുണ്ടാവും എന്നറിയില്ല. കോടതിതന്നെയാവും ശരണം എന്ന് തോന്നുന്നു.

    ReplyDelete
  21. ഇതുവലിയ തൊല്ലയായല്ലോ ഹരീ.
    ഏതായാലും ആ മറുപടി തന്ന മഹാന് എക്സിഫ് ഡേറ്റ എന്നാല്‍ എന്താണെന്ന് അറിയാന്‍ വയ്യാ എന്നു തോന്നുന്നു. ഹരിയിട്ട വാട്ടര്‍മാര്‍ക് കൂടാതെ അവരുടെ സ്വന്തം വാട്ടര്‍മാര്‍ക്ക് ഇടുകയും ചെയ്തോ?

    ReplyDelete
  22. ഒരു സാദാ മലയാളിയുടെ ഈഗോ , മാധ്യമമായാലും മനോരമയായാലും അടിസ്ഥാന മലയാളിയുടെ സ്വഭാവഗുണം കാണാതിരിക്കില്ലല്ലോ തെറ്റ് ചെയ്താല്‍ അത് മനസ്സിലാക്കി തിരുത്തുന്നതിന് പകരം ധാഷ്ട്യം.

    എല്ലാ പിന്‍‌തുണയും.

    ReplyDelete
  23. ഹരീ,

    പിന്തുണയ്ക്കുന്നു എന്നു പറയുന്നില്ല. പിന്തുണ ഇല്ലെന്നുമല്ല. മാധ്യമം ചെയ്തതു തെറ്റുതന്നെയാണ്. ചിത്രത്തിന്റെ ഉടമസ്ഥന്‍ ഹരിയാണെന്നതിലും തര്‍ക്കമില്ല.


    പക്ഷേ ഇവിടെ കുറേ പ്രശ്നങ്ങളില്ലേ!
    ചിത്രം ഹരിയുടേതാണെന്ന് എങ്ങിനെയാണ് തെളിയിക്കുക? കോടതിയില്‍ തെളിവുകളാണല്ലോ പ്രധാനം.

    എന്റെ സംശയങ്ങള്‍ ഞാന്‍ ഇവിടെ കുറിയ്ക്കട്ടെ.
    1. ഹരി എടുത്ത ചിത്രം മറ്റാര്‍ക്കും ഏതാണ്ട് അതുപോലെതന്നെ എടുത്തുകൂടാ എന്നില്ലല്ലോ?

    2. അനലോഗ് ചിത്രമായിരുന്നെങ്കില്‍ ചിത്രത്തിന്റെ നെഗറ്റീവും ഫോട്ടോഗ്രാഫറുടേതെന്നു പറയുന്നതിന്റെ നെഗറ്റീവും തമ്മില്‍ താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമുണ്ട്. പക്ഷേ രണ്ടു ഡിജിറ്റല്‍ ചിത്രങ്ങള്‍ തമ്മില്‍ താരതമ്യം ചെയ്യുവാന്‍ ബുദ്ധിമുട്ടില്ലേ?

    3. ഹരിയുടെ ചിത്രം ഡൌണ്‍ലോഡ് ചെയ്ത് ഫോട്ടോഷോപ്പിലോ പെയിറ്റീലോ എഡിറ്റുചെയ്ത് ചെറിയമാറ്റങ്ങള്‍ വരുത്തിയാല്‍ പിന്നെ അതു ഹരിയുടെ ചിത്രമാണെന്നോ പറയാന്‍ കഴിയുമോ?

    4. മാറ്റങ്ങള്‍ വരുത്തി അതിന്റെ ഫോര്‍മാറ്റു തന്നെ മാറ്റിക്കളഞ്ഞാല്‍ എങ്ങീനെ താരതമ്യപ്പെടുത്താന്‍ കഴിയും?

    5. ഞാന്‍ തന്നെ ചില തരികിടകള്‍ ചെയ്തിട്ടൂണ്ട്.
    കോപ്പീറൈറ്റുള്ള ചിത്രങ്ങളുടെ വിവിധഭാഗങ്ങള്‍ കട്ട് ആന്‍ഡ് പേസ്റ്റ് ചെയ്ത് ചിലതൊക്കെ സ്വന്തമായി ചേര്‍ത്ത് ഉപയോഗിച്ചിട്ടൂണ്ട്. ഇത് നിയമലംഘനമാണോ? ആണെങ്കില്‍ തന്നെ എങ്ങിനെ തെളിയിയ്ക്കാന്‍ കഴിയും?

    എന്റെ സംശയങ്ങളാണ്, സാങ്കേതികമായായും നിയമപരമായും അറിവുള്ളവരുടെ മറുപടി പ്രതീക്ഷിയ്ക്കുന്നു, ഹരിയുടേയും.

    ReplyDelete
  24. Dear Hari,

    Don't leave them (MADHYAMAM). You have to fight against them. I don't know how can I help you, but if you need any help from my side, please feel to contact me on kas7010@gmail.com.

    This is rediculous and how our country will trust on MEDIA ?

    Do you have any other proof aprt from verbal commitment from Madhyamam ? If so you can fight against them. I don't know much about law, but can we use these blog information as proof ?

    Please update me and I wish you all the best and success.

    Sajeesh

    ReplyDelete
  25. ഹരീ ധാര്‍മ്മികമായ എല്ലാ പിന്തുണയും നല്‍കുന്നു.
    എന്ത് ഫലം അല്ലേ?

    ഞാന്‍ ആയിരുന്നു ഹരിയുടെ സ്ഥാനത്തെങ്കില്‍ വിട്ടുകൊടുക്കില്ല ഹരീ, ഈ കേസ് മുമ്പോട്ട് കൊണ്ടുപോകുക തന്നെ ചെയ്യും!

    ജോജു കേസ് തെളിയിക്കാന്‍ ഈസിയല്ലേ?
    1, ഹരി ഈ ഫ്രെയിമിനു മുമ്പും പിമ്പും എടുത്ത ചിത്രങ്ങള്‍ കാണുമല്ലോ?

    2, ഈ ചിത്രത്തിന്റെ തന്നെ ഒറിജിനല്‍ ഹരിയുട കൈയിലുണ്ടാവും എക്സിഫ് ഡീറ്റെയിത്സ് അടക്കം , പിന്നെ അതില്‍ ചെലപ്പോ ക്രോപ് ചെയ്തിട്ടുണ്ടെങ്കില്‍ അതിനു മുമ്പും ക്രോപ് ചെയ്തതിനു ശേഷവും ഉള്ള പടങ്ങള്‍ ഹരീയുടെ കൈയില്‍ കാണുമല്ലോ ഇനി ആ എക്സിഫ് ഡീറ്റയിത്സ് ഹരിയുടെ കൈയില്‍ മാത്രമേ ഉള്ളൂ എങ്കില്‍ പിന്നെ എന്തു വാദം? അതോടെ കഴിഞ്ഞില്ലേ അവന്‍‌മാരുടെ കള്ളത്തരം!

    3, ഇനിയും ചെലപ്പൊ ദൃക്‌സാക്ഷികള്‍ ആ മോഡെലുകള്‍ തുടങ്ങിയവ സഹായത്തിനുണ്ടാവില്ലേ?
    അവയെ ഹരിക്കറിയുകയും കള്ളന്‍‌മാര്‍ക്ക് അറിയാതെ ഇരിക്കുകയും ചെയ്താല്‍ സംഗതി വളരെ ഈസിയല്ലേ?
    4, പിന്നെ ജോജു പറഞ്ഞത് പോലെ, ഒരേ ലൈറ്റിങ്ങിലും ഒരേ ഭാവത്തിലും , ഒരു ഫ്രെയിമിലും, നിറത്തിലും ഒരു കാമറയില്‍ നിന്നു പോലും ഒരു സെകന്‍ഡ് വ്യത്യാസത്തില്‍ പടമെടുക്കാന്‍ ആവില്ലല്ലൊ? പിന്നല്ലേ മറ്റൊരു കാമെറയില്‍ നിന്ന്, ഇപ്പോ പഴയതിനേക്കാളും ഈസിയാണ് ജോജു ഇത്തരം കേസ് തെളിയിക്കാന്‍ !

    നമ്മുടെ നീതിന്യായ വ്യവസ്ഥിതി വില്‍‌പനയ്ക്ക് വച്ചിട്ടില്ലെങ്കില്‍ ഇതില്‍ ഹരിക്ക് വിജയം ഉറപ്പ്!

    ReplyDelete
  26. ഹരിയുടെ നീക്കങ്ങള്‍, കേസിനെ സ്സംബന്ധിച്ച് എന്തെങ്കിലും കൂടുതല്‍ വിശദാംശങ്ങള്‍ തുടങ്ങിയവ തല്‍ക്കാലം ബ്ലോഗില്‍ എഴുതാതിരിക്കുക:)

    ReplyDelete
  27. ക്രോപ്പിങ്ങിന്റെ കാര്യം ഹരി ഇതില്‍ തന്നെ എഴുതിയിട്ടുണ്ടല്ലൊ സോറി അത് ശ്രദ്ധിച്ചിരുന്നില്ല:(

    ReplyDelete
  28. Haree,

    Go ahead with legal proceedings. You can either file a civil suit or criminal complaint. It is better to file a criminal case. If you file a criminal case the editor etc will have to appear in court and get bail. I think they will approach you for a compromise. They may also approach the High Court to get the complaint quashed. In a case like this I dont think High Court will interfere at preliminary stage.

    I assure my all legal help.

    I have posted three posts about BLOG AND COPYRIGHT in my blog Chuvarehzuth.

    ReplyDelete
  29. നാലാള്‍ കാണ്‍കെ ചെയ്യുന്നതു മാത്രമാണോ തെറ്റായി നിങ്ങളെല്ലാവരും വിലയിരുത്തുന്നത്‌?സ്വന്തം വീട്ടിലിരുന്ന്‌ ആരും കാണാതെ പൈറേറ്റഡ്‌ ഉല്‍പന്നങ്ങള്‍ സ്വന്തം ആവശ്യങ്ങള്‍ക്കായിപ്പോലും(അവര്‍ വിലക്കിയിട്ടും) ഉപയോഗിക്കുന്നതും,പരാമര്‍ശവിഷയത്തെ മാധ്യമത്തിണ്റ്റെ ഭാഗത്തു നിന്നുണ്ടായ തെറ്റായി നിങ്ങള്‍ കാണുകയാണെങ്കില്‍-പ്ളേജറിസവും,രണ്ടും ഒരേ പോലുള്ള കുറ്റമാണെന്ന വസ്തുത മറക്കുകയാണ്‌.വിന്‍ഡോസ്‌ ഉല്‍പന്നങ്ങള്‍ പൈറേറ്റ്‌ ചെയ്ത്്‌ ഉപയോഗിക്കരുതെന്നു വിലക്കിയിട്ടും ഉപയോഗിക്കുന്നത്‌ ഉദാഹരണമായി കണക്കാക്കാം.ഞാന്‍ തെറ്റിനേയും ശരിയേയും വിലയിരുത്തുന്നത്‌ മാനുഷികമൂല്യങ്ങളിലൂന്നിയാണ്‌. ഞാന്‍ പറയുന്നത്‌,സമാനഗതിയിലുള്ള ഈ രണ്ടു തെറ്റുകളേയും ഒരുപോലെ കാണാതെ,സൌകര്യാര്‍ഥം അതിലൊന്നിനെ ന്യായീകരിക്കുകയും,ചെയ്യുന്നത്‌ തികച്ചും വിരോധാഭാസമാണ്‌.മറുവശം,തെറ്റുകള്‍ക്ക്‌ വലുപ്പ വ്യത്യാസം ഉണ്ടെന്നുള്ളതാണു;ബാങ്ക്‌ കവര്‍ച്ചക്കേസിലെ പ്രതിയോടും,തെങ്ങില്‍ നിന്നും തേങ്ങ കട്ടവനോടും,ഇന്‍ഡ്യന്‍ ശിക്ഷാ നിയമം നിയമനടപടിയില്‍ ഒരേ സമീപനം സ്വീകരിക്കുമോ?താങ്കള്‍ പറഞ്ഞ ചെറിയ തെറ്റുകള്‍ക്കെതിരെയും,വലിയ തെറ്റുകള്‍ക്കെതിരെയും പ്രതികരിക്കുമ്പോള്‍,ധാര്‍മ്മികതയെ മുന്‍ നിര്‍ത്തിയാല്‍,അതിനുള്ള കേവല അവകാശം പോലും സ്വയം അധര്‍മ്മം ചെയ്യാത്തവനുള്ളതാണ്‌.ധാര്‍മ്മികതയെ വിഷയത്തിണ്റ്റെ മാനദണ്ഡമാക്കുമ്പോള്‍,നിയമനവ്യവസ്ഥക്ക്‌ അതില്‍ യാതൊരു സ്ഥാനവുമില്ല എന്നതാണ്‌.എണ്റ്റെ സഹോദരനെ കൊലപ്പെടുത്തിയ വ്യക്തിക്ക്‌,നിയമനവ്യവസ്ഥ നല്‍കുന്ന ശിക്ഷക്കുമുന്‍പ്‌ എനിക്ക്‌ മാപ്പുനല്‍കാന്‍ സാധിക്കും.എന്നാല്‍ കുറ്റം ചെയ്തവനായതിനാല്‍,അവന്‌ ശിക്ഷാ നിയമം ശിക്ഷ നല്‍കുകതന്നെചെയ്യും.ധാര്‍മ്മികതയുടെ സാന്നിദ്ധ്യം ക്ഷമ,സഹനം,സഹവര്‍ത്തിത്വം എന്നിവയുടെ സാന്നിദ്ധ്യമാണ്‌.ശിക്ഷ നിയമങ്ങളുടെ അകമ്പടിക്ക്‌ മാനുഷിക പരിഗണനകളില്ല.ഒരുപക്ഷേ,താങ്കള്‍ മൂല്യവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നത്‌ ഒരു വശത്തെയാണെങ്കില്‍,ഞാന്‍ അനുവര്‍ത്തിക്കുന്നത്‌ ധാര്‍മ്മികതയിലൂന്നിയ അതിണ്റ്റെ മറുവശത്തെയാണ്‌.പൈറസിയേയും പ്ളേജറിസത്തേയും ഒരേ തെറ്റായി ഞാന്‍ മനസ്സിലാക്കുന്നു.സ്വയം വലിയ തെറ്റുകള്‍ ചെയ്യാത്തതിനാല്‍ മറ്റുള്ളവര്‍ ചെയ്യുന്ന വലിയ തെറ്റുകളോട്‌ പ്രതികരിക്കാമെന്നതില്‍ സംശയമില്ല.മാധ്യമം ആ ചിത്രം കോപ്പിറൈറ്റ്‌ ലംഘിച്ച്‌ പബ്ളിഷ്‌ ചെയ്തതു വഴി താങ്കളുടെ പ്രതിഭക്ക്‌ യാതൊരു കോട്ടവും സംഭവിക്കുകയില്ല എന്നുറപ്പില്ലേ?ഏതു വിഷയത്തില്‍ തീരുമാനമെടുക്കുമ്പോഴും,പ്രയോരിറ്റി ആദ്യം നല്‍കേണ്ടത്‌ മൂല്യാധിഷ്ടിതമായ മനസ്സിനാണ്‌.പിന്നീടാണത്‌ നിയമവ്യവസ്ഥക്കയ്‌ കൈമാറേണ്ടത്‌.ക്ഷമിക്കാവുന്ന തെറ്റല്ലേയുള്ളൂ,തെറ്റിണ്റ്റെ നിസ്സാരതയെ പരിഗണിച്ചുകൊണ്ട്‌ ക്ഷമിച്ചുകൂടെ? ക്ഷമ,സഹനം,ആത്മനിയന്ത്രണം,വിട്ടുവീഴ്ച,ഇണക്കം എന്നീ ഗുണങ്ങള്‍ എല്ലാ കാലത്തും അഭിനന്ദനീയങ്ങളായി ഗണിക്കപ്പെടുന്നതാണ്‌;ക്ഷമകേട്‌,ശുണ്ഠി,അപകര്‍ഷതാബോധം എന്നിവയുടെ മേല്‍ ഒരിക്കലും അഭിനന്ദനമലരുകള്‍ വര്‍ഷിക്കപ്പെട്ടിട്ടില്ല. Regards Ansari :)

    ReplyDelete
  30. സാജൻ പറഞ്ഞപോലെ,കേസ് സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ ഹരീ ഇപ്പോൾ പങ്കുവെക്കണമെന്നില്ല;അക്കാര്യം ഹരീക്കു തന്നെ ബോധ്യമുണ്ടായിരിക്കും.
    അൻസാരിയുടെ കമന്റാണ് എന്നെ തിരിച്ചുവരുത്തുന്നത്.ഭാരതത്തിലെ നീതിന്യായവ്യവസ്ഥയെ സമഭാവനയിൽ കാണുകയെന്ന ഭാവേന അൻസാരി അറിഞ്ഞോ അറിയാതെയോ മാദ്ധ്യമത്തിന്റെ ക്രിമിനൽ കുറ്റത്തിന് വെള്ളപൂശുകയാണ്.എല്ലാ തെറ്റുകളും തെറ്റുകൾ തന്നെ,എന്നാൽ അവ വിമർശനത്തിനോ ജനാധിപത്യാവകാശങ്ങൾക്കോ ഉള്ള തടസ്സമാകുന്നില്ല.
    ബസ്സിൽ 11 പേരേ നിന്നു യാത്രചെയ്യാവൂ എന്നു നിയമമുണ്ട്,അൻസാരിക്ക് ബസ്സിൽ കയറേണ്ടിവരുമ്പോൾ 11 കൂടുതൽ നിൽക്കുന്ന ആളുണ്ടെങ്കിൽ കയറില്ല?പോലീസിൽ റിപ്പോർട്ട് ചെയ്യും?
    ഇങ്ങനെ നിരവധി നിയമങ്ങളുണ്ട്.അവയെല്ലാം അനുസരിക്കാത്തവർക്ക് ഒരു അവകാശവുമില്ലാത്ത നാടാണ് ഇന്ത്യ എന്നാണോ അൻസാരി കരുതുന്നത്?
    “എണ്റ്റെ സഹോദരനെ കൊലപ്പെടുത്തിയ വ്യക്തിക്ക്‌,നിയമനവ്യവസ്ഥ നല്‍കുന്ന ശിക്ഷക്കുമുന്‍പ്‌ എനിക്ക്‌ മാപ്പുനല്‍കാന്‍ സാധിക്കും.”
    ശരി.പക്ഷേ എല്ലാവരും മാപ്പുനൽകണമെന്ന് വാശിപിടിക്കരുത്.വാശിപിടിച്ചാലും പ്രയോജനവുമില്ല.
    “മാധ്യമം ആ ചിത്രം കോപ്പിറൈറ്റ്‌ ലംഘിച്ച്‌ പബ്ളിഷ്‌ ചെയ്തതു വഴി താങ്കളുടെ പ്രതിഭക്ക്‌ യാതൊരു കോട്ടവും സംഭവിക്കുകയില്ല എന്നുറപ്പില്ലേ?ഏതു വിഷയത്തില്‍ തീരുമാനമെടുക്കുമ്പോഴും,പ്രയോരിറ്റി ആദ്യം നല്‍കേണ്ടത്‌ മൂല്യാധിഷ്ടിതമായ മനസ്സിനാണ്‌.പിന്നീടാണത്‌ നിയമവ്യവസ്ഥക്കയ്‌ കൈമാറേണ്ടത്‌.ക്ഷമിക്കാവുന്ന തെറ്റല്ലേയുള്ളൂ,തെറ്റിണ്റ്റെ നിസ്സാരതയെ പരിഗണിച്ചുകൊണ്ട്‌ ക്ഷമിച്ചുകൂടെ?”
    ഹരീ എടുത്ത ചിത്രം,ഹരീയുടെ അനുവാദമില്ലാതെ ഒരു കൂട്ടർ പബ്ലിഷ് ചെയ്യുന്നു.തുടർന്ന് പത്രാധിപർ തന്നെ ഹരീയോട് തെറ്റ് സമ്മതിക്കുന്നു.പ്രശ്നം കോടതിയിലെത്തുന്നുവെന്ന് കണ്ടപ്പോൾ പെട്ടന്ന് ഒരു നപുംസകഫോട്ടോഗ്രാഫറുടെ ഉടമസ്ഥാവകാശം അവർ അവകാശപ്പെടുന്നു.ഇതൊക്കെ ‘നിസ്സാരമായ തെറ്റായി’താങ്കൾക്ക് തോന്നുന്നുണ്ടാകാം,എനിക്കു തോന്നുന്നില്ല.മൂല്യം എന്നതിന് താങ്കൾ നൽകുന്ന അർത്ഥകൽ‌പ്പന ബാക്കിയെല്ലാവരും അംഗീകരിക്കുമെന്നു കരുതേണ്ടതില്ല.
    “ക്ഷമകേട്‌,ശുണ്ഠി,അപകര്‍ഷതാബോധം എന്നിവയുടെ മേല്‍ ഒരിക്കലും അഭിനന്ദനമലരുകള്‍ വര്‍ഷിക്കപ്പെട്ടിട്ടില്ല”
    ഈ മൂന്നു കാര്യങ്ങളും ഇക്കാര്യത്തിൽ എവിടെയാണ് ഹരീ കാണിച്ചത്?

    ReplyDelete
  31. അന്‍സാരിയുടെ കമന്റുകണ്ടപ്പോള്‍ ഒരു വരി കുറിക്കേണ്ടിവരുന്നു. ആരാന്റമുതല്‍ കട്ടോണ്ടുപോയാല്‍ എനിക്കെന്താ എന്നതില്‍ കവിഞ്ഞ് ഒന്നും അന്‍സാരിയുടെ ആ കമന്റില്‍ കാണാന്‍ കഴിയില്ല.

    “എന്റെ സഹോദരനെ കൊലപ്പെടുത്തിയ വ്യക്തിക്ക്‌,നിയമനവ്യവസ്ഥ നല്‍കുന്ന ശിക്ഷക്കുമുന്‍പ്‌ എനിക്ക്‌ മാപ്പുനല്‍കാന്‍ സാധിക്കും.”

    അപ്പോള്‍ അന്‍സാരിയുടെ അമ്മയുടെയോ സഹോദരിയുടേയോ മാനത്തിന് ഒരാള്‍ വിലപറഞ്ഞാലും ക്ഷമ,സഹനം,ആത്മനിയന്ത്രണം,വിട്ടുവീഴ്ച, ഇണക്കം എന്നീ ഗുണങ്ങള്‍ എല്ലാ കാലത്തും അഭിനന്ദനീയങ്ങളായി ഗണിക്കപ്പെടുന്നവയാണന്ന് കരുതി സന്തോഷിക്കുമല്ലേ? ബസ്റ്റ് കണ്ണാ ബസ്റ്റ്.

    ReplyDelete
  32. കഥകളിയുടെ നാട്ടില്‍ ഒരു കഥകളിച്ചിത്രത്തിന്‌ ഇത്രയും വിലയുണ്ടോ? ഇത്രയും വലിയ കഥകളിയാട്ടം ഞാനിതുവരെ കണ്ടിട്ടില്ല.വേണമെങ്കില്‍ ഞാനെടുത്ത കഥകളിച്ചിത്രങ്ങള്‍ അയച്ചുതരാം(വാട്ടര്‍മാര്‍ക്ക്‌ ചെയ്യാതെ),എല്ലാവര്‍ക്കും.ക്രെഡിറ്റെടുക്കാന്‍ എനിക്കുദ്ദേശ്യമില്ല.നിങ്ങള്‍ എവിടെ വേണമെങ്കിലും ഉപയോഗിച്ചോ.പിന്നെ, അഭിപ്രായ സ്വാതന്ത്യ്രം പങ്കുവെക്കാനുള്ള വേദിയില്‍ അച്ഛ്‌നും അമ്മക്കും കുടുംബത്തിനും പരോക്ഷമായ രീതിയില്‍ തെറി പറയാനുള്ള സംസ്കാരം സുനീഷിനെവിടെന്നു കിട്ടി?ഈ എടുത്തുചാട്ടത്തെയാണ്‌ ഞാന്‍ വിമര്‍ശിക്കാന്‍ ശ്രമിച്ചത്‌,അല്ലാതെ നിങ്ങളെ ആരെയും പുണ്യവാളന്‍മാരാക്കാന്‍ എനിക്കുദ്ദേശ്യമില്ല,പ്രത്യേകിച്ച്‌ സുനീഷിനെ. ഇത്രമാത്രം,ഹരീഷിണ്റ്റെ ബ്ളോഗില്‍ കമണ്റ്റ്‌ എഴുതുന്നവരോട്‌,മാന്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കാതിരിക്കാന്‍ ഉപദേശിക്കുക,പക്വതയെത്താത്ത കുട്ടികളുമുണ്ടല്ലോ കൂട്ടത്തില്‍............ഒരു മറുപടിയും പ്രതീക്ഷിക്കുന്നില്ല,ഇവിടെ നിര്‍ത്തുന്നു.

    ReplyDelete
  33. അന്‍‌സാരി,

    ഇവിടെ ഞാനും കമന്റിട്ടതിനാല്‍ അന്‍സാരിയുടെ കമന്‍‌റ്റ് കാണാതെ പോകാന്‍ തോന്നുന്നില്ല.
    താങ്കള്‍ സഹോദരന്‍‌റ്റെ കൊലയെപ്പറ്റി പറഞ്ഞതിനാലാണ് സുനീഷ് അതു പറഞ്ഞതെന്ന് തോന്നുന്നു മാത്രമല്ല സാഹചര്യം താങ്കള്‍ ഉണ്ടാക്കിയതല്ലെ? വീട്ടുകാരുടെതുമായി താങ്കളല്ലെ ബന്ധപ്പെടുത്തിയത്?

    ReplyDelete
  34. അൻസാരീ,
    ചിത്രം എന്തിന്റേത് എന്നതല്ലല്ലോ പ്രശ്നം.ആ ചിത്രമെടുത്തത് ഹരീയായിരിക്കുന്നിടത്തോളം അത് ഒരു ക്രെഡിറ്റുമെടുക്കാതെ ദാനം ചെയ്യണോ വേണ്ടയോ എന്നത് ഹരീയുടെ മാത്രം ഇഷ്ടമാണ്.പിന്നെ,കഥകളിയുടെ നാട്ടിൽ കഥകളിച്ചിത്രത്തിനു വിലയോ എന്ന ചോദ്യത്തിനുത്തരം,നല്ല ചിത്രത്തിനു വിലയാണെന്നു തന്നെയാണ്.ഹരീയുടെ ബ്ലോഗിൽ മിക്ക കഥകളിച്ചിത്രങ്ങളും മികച്ച ക്വാളിറ്റിയുള്ളവയാണ്.കഥകളിച്ചിത്രമായി ഈയിടെ നാട്ടിലാകെ പരന്ന ഒരു ചിത്രം (ഒരു പച്ചവേഷം-ഒരുപാട് ബോർഡിലും നോട്ടീസിലും കാണാം )കണ്ടിട്ടുണ്ടോ?ആ ചിത്രത്തിലെ കലാകാരൻ കഥകളിലോകത്ത് തീരെ പ്രശസ്തനല്ല.ഏറെക്കാലമായി കളികണ്ടുനടക്കുന്ന എനിക്കയാളെ മനസ്സിലായില്ല.അന്വേഷിച്ചപ്പോൾ കിട്ടിയ വിവരം ആറ്റിങ്ങൽ പീതാംബരൻ എന്ന കലാകാരനാണെന്നാണ്.എന്തായാലുമദ്ദേഹത്തിന് കഥകളി നൽകാത്ത പ്രശസ്തി ഒരു ഫോട്ടോ നൽകിയിരിക്കുന്നു.അതും ഒട്ടും നന്നാല്ലാത്ത ഒരു ഫോട്ടോ.ഈ പരിതസ്ഥിതിയിലാണ് ഹരീയെപ്പോലുള്ളവർ മികച്ച ഫോട്ടോകൾ പ്രസിദ്ധീകരിക്കുന്നത്.അവക്ക് തീർച്ചയായും വിലയുണ്ട്.താങ്കളുടെ കയ്യിൽ നല്ല ഫോട്ടോകളുണ്ടെങ്കിൽ അയക്കൂ,നല്ലകാര്യം.പക്ഷേ കഥകളിച്ചിത്രങ്ങളുടെ വില നിശ്ചയിക്കരുത്.
    ഒരു ഫോട്ടോഗ്രാഫറെ സംബന്ധിച്ചിടത്തോളം അയാളുടെ കലാവിഷ്കാരമാണ് ഫോട്ടോ,ഓരോ കലാകാരനും അയാളുടെ കലക്ക് ഇഷ്ടമുള്ള വില പറയാം.
    എന്തിനായാണ് ഒരു മോഷണത്തെ ഇങ്ങനെ ലഘൂകരിക്കുന്നത്?ഹരിശ്ചന്ദ്രന്മാർക്കു മാത്രമേ പ്രതികരണസ്വാതന്ത്ര്യവും അവകാശങ്ങളുമുള്ളൂ എന്ന നോൺസെൻസിന് ഇത്രയൊക്കെയേ മറുപടി എഴുതാനാവൂ,താങ്കൾ മറുപടി പ്രതീക്ഷിക്കുന്നില്ലെങ്കിലും.

    ReplyDelete
  35. ഹരീ,
    ധൈര്യമായി മുന്നോട്ട് പോകുക. എല്ലാ പിന്തുണയും അറിയിക്കുന്നു.
    ഇനിയും നേരം വെളുത്തിട്ടില്ലാത്ത , പ്രൊഫഷനലിസം എന്തെന്നറിയാത്ത മാധ്യമം പ്രവര്‍ത്തകരുടെ തൊലിക്കട്ടി അപാരം തന്നെ.വലിയ സത്യസന്ധത ചമയാറുള്ളപത്രമാണ്‍ മാധ്യമം..മനോരമയിലെ അക്ഷ്രത്തെറ്റുകളെപറ്റി വലിയ ലേഖനം അവര്‍ കുറെ വര്ഷങ്ങള്ക്കുമുമ്പെഴുതിയത് വായിച്ച് മാധ്യമത്തിലെ അച്ചടിപ്പിശാചുകള്‍ കണ്ടപ്പൊഴാണ്‍ മനസ്സിലായത്..രണ്ട്കാലിലും മന്തുള്ളവനാണ്‌ ഒരുകാല്‍ മന്തനെ കുറ്റം പറഞ്ഞതെന്ന്..

    ReplyDelete
  36. ഹരീ
    മാധ്യമത്തിന്റെ ഗോമ്പൻസേഷൻ കിട്ടുമ്പോൾ അത് പാവങ്ങളായ ബ്ലോഗർമാർക്ക് വിതരണം ചെയ്യൂ. അപ്പോൾ അൻസാരി പറയുന്നതുപോലെ ഹരിക്ക് സഹനവും ക്ഷമയും etc ഉണ്ടെന്ന് ഞങ്ങൾക്കൊക്കെ ബോധ്യാവും.

    എന്റെ അഡ്രസ്സ് അയച്ചേരാം വിതരണം തുടങ്ങുമ്പൊ :)

    ReplyDelete
  37. തുടര്‍ന്നും അഭിപ്രായം അറിയിച്ച ഏവര്‍ക്കും നന്ദി.

    @ വക്കാരിമഷ്ടാ,
    :-) ഹ ഹ ഹ.. മുല്ലപ്പെരിയാര്‍ സീന്‍ ഓര്‍മ്മപ്പെടുത്തിയതിനു സ്പെഷ്യല്‍ താങ്ക്സ്. ഇടയ്ക്കൊരു ചിരി നല്ലതാണ്... :-) അവരും മീഡിയ, ഇവരും മീഡിയ... അപ്പോള്‍ പിന്നെ അവര്‍ക്കിത് പ്രശ്നമാവില്ലല്ലോ!

    @ N.J. ജോജൂ
    സാജന്റെ മറുപടി മതിയാവും എന്നു കരുതട്ടെ? ചോദ്യം 5-ന്റെ കാര്യത്തില്‍: നിയമം ഉപയോഗിക്കപ്പെടുന്നത് സാഹചര്യങ്ങള്‍ക്ക് അനുസൃതമായാണ്. ഇവിടെ മാധ്യമം വെറുതെ ഒരു ചിത്രം എടുത്തുപയോഗിച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്, ഒരു കൊളാഷുണ്ടാക്കുകയല്ല. ഇനി കൊളാഷുണ്ടാക്കുന്നതില്‍ തന്നെ ചിത്രം തിരിച്ചറിയുവാന്‍ സാധിക്കുമെങ്കില്‍, അതിനെതിരെ പരാതിപ്പെടുവാനും സാധിക്കും, ഇവിടെ പറഞ്ഞ മാര്‍ഗങ്ങളിലൂടെ തന്നെ തെളിയിക്കുവാനും സാധിക്കും. ഇവിടെ മാധ്യമത്തിന്റെ ഫോട്ടോഗ്രാഫര്‍ എടുത്ത ഫോട്ടോയാണെന്ന അവരുടെ അവകാ‍ശവാദം അവരും തെളിയിക്കേണ്ടതുണ്ട്. പോസ്റ്റിന്റെ അവസാനം മാധ്യമത്തോടുള്ള ചോദ്യങ്ങള്‍ ശ്രദ്ധിക്കുക.
    ജോജുവിനോടോരു ചോദ്യം: ജോജു അങ്ങിനെ ആരുടെയെങ്കിലും ചിത്രം എടുത്തുപയോഗിച്ചു, അതെങ്ങിനെയോ അവര്‍ കണ്ടെത്തി, ജോജുവിനോട് അതുപയോഗിച്ചത് ശരിയായില്ലെന്നു പറയുന്നു. ജോജു എന്താണു ചെയ്യുക? പോടാ പുല്ലേ, ഇതു ഞാനെടുത്ത ചിത്രമാണ്, നിങ്ങള്‍ക്ക് തെളിയിക്കാമെങ്കില്‍ തെളിയിക്ക് എന്നു പറഞ്ഞ് പല്ലിളിച്ചു കാണിക്കുമോ? അങ്ങിനെയാണെങ്കില്‍ സുലാന്‍... :-)

    @ Sajeesh,
    തീര്‍ച്ചയായും; ഫ്ലിക്കറില്‍ ചിത്രം ചേര്‍ത്ത തീയതി പ്രധാനമാണ്. പോസ്റ്റിലും, ഇവിടെ ചര്‍ച്ചയിലും വന്ന തെളിവുകള്‍ മതിയാകും എന്നു കരുതുന്നു.

    @ സാജന്‍ | SAJAN,
    :-) നന്ദി. ഫ്രയിമിനു മുന്‍പും പിന്‍പും എടുത്ത ചിത്രങ്ങളെക്കുറിച്ച് ഓര്‍ത്തിരുന്നില്ല. അതുമൊരു തെളിവാണല്ലോ... മോഡലുകള്‍(കലാകാരന്മാര്‍) പ്രശസ്തരാണ്. സത്യത്തില്‍ അതിങ്ങനെ ഒരു മാധ്യമത്തില്‍ എടുത്ത് ഉപയോഗിക്കുന്നതിന് (റിപ്പോര്‍ട്ടിംഗ് അല്ലെങ്കില്‍; ഇവിടെ പരസ്യത്തിലാണ്...‍) അവരുടെ അനുമതിയും പബ്ലിഷ് ചെയ്യുന്നവര്‍ വാങ്ങേണ്ടതാണ്. ഒരു ചിത്രം എത്ര ശ്രമിച്ചാലും അതുപോലെ എടുക്കുവാന്‍ കഴിയുകയില്ല എന്നു വായിച്ചിട്ടുണ്ട്. (കൈരേഖ പോലെയെന്നും, ഒഴുകുന്ന പുഴ പോലെയെന്നുമൊക്കെ ഉപമിച്ചതും ഓര്‍ക്കുന്നു.) ഇന്റര്‍നെറ്റില്‍ അതിനെക്കുറിച്ച് പറയുന്ന ആധികാരികമായ സൈറ്റുകള്‍ ഏതെങ്കിലുമുണ്ടോ?

    @ vadavosky,
    നന്ദി. ഉടമസ്ഥാവകാശം തെളിയിക്കുവാനായി, ഇവിടെ ഉയര്‍ന്നു വന്നിട്ടുള്ളതല്ലാതെ മറ്റ് തെളിവുകള്‍ എന്തെങ്കിലും ആവശ്യമുണ്ടോ? ഞാന്‍ ഉടമസ്ഥാവകാശം തെളിയിക്കുവാനായി ഹാജരാക്കുന്ന തെളിവുകള്‍, എതിര്‍പാര്‍ട്ടിയും ഹാജരാക്കിയല്ലേ മതിയാവൂ? കോപ്പിറൈറ്റിന്റെ പോസ്റ്റ് അന്നു തന്നെ കണ്ടിരുന്നു. ലിങ്കിംഗ് പോലും കുറ്റകരമാണെന്ന് കണ്ടപ്പോളൊന്നു ഞെട്ടി. ലിങ്കുകളാണല്ലോ നെറ്റിന്റെ പ്രധാന സവിശേഷത തന്നെ! :-)

    @ അന്‍സാരി,
    ഇവിടെ പറഞ്ഞിരിക്കുന്നതിലും കൂടുതലായി മറുപടിയൊന്നും പറയുവാനില്ല. പ്രശ്നം ഇപ്പോളും നിസാരമായി കാണുമ്പോള്‍, എനിക്കു പറഞ്ഞ് മനസിലാക്കുവാന്‍ സാധിക്കുമെന്നും തോന്നുന്നില്ല. ചില കാര്യങ്ങള്‍:
    > മാധ്യമത്തെ മുട്ടുകുത്തിക്കുക, ഒരു നിസ്സാരപ്രശ്നത്തെ വലുതാക്കി കാണിച്ച് അവരെ മോശക്കാരാക്കുക ഇതൊന്നും എന്റെ ലക്ഷ്യമല്ല. എന്റെ ആല്‍ബത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ഒരു ചിത്രം വെറുതെ എടുത്തങ്ങ് ഉപയോഗിക്കുക, അത് ചോദിക്കുമ്പോള്‍ അത് എന്റെ ചിത്രമല്ലെന്ന് പറയുക; അപ്പോള്‍ ഞാന്‍ മിണ്ടാതിരിക്കണം എന്നാണെങ്കില്‍, എനിക്കതിനാവുന്നില്ല. അതീപ്പറഞ്ഞ ക്ഷമയുടെ കുറവും, അസഹിഷ്ണുതയുമൊക്കെയാണെങ്കില്‍, എന്താ ചെയ്യുക! ഞാനിങ്ങനെ ആയിപ്പോയി!!! :-( ഇതില്‍ എനിക്ക് സാമ്പത്തികനഷ്ടവും, സമയനഷ്ടവും ഒക്കെ ഉണ്ടാവുമായിരിക്കും. എന്നാല്‍, ഒരു അന്യായം നേരിട്ടിട്ട് മിണ്ടാതിരിക്കേണ്ടി വന്നു എന്നൊരു മനഃപ്രയാസം ഉണ്ടാവില്ലല്ലോ! ആ ഒരു സമാധാനത്തിനെങ്കിലും, എതിര്‍പ്പ് പ്രകടിപ്പിച്ചേ മതിയാവൂ. ഞാന്‍ ഇന്ന് ലക്ഷ്യത്തില്‍ എത്തണമെന്നില്ല. (കോടതികള്‍ അപ്രതീക്ഷിത വിധികള്‍ മുന്‍പും പറഞ്ഞിട്ടുണ്ട്.) ഓട്ടം ഞാനായി തുടങ്ങുന്നു. നാളെ മറ്റൊരാള്‍ക്ക് എന്നേക്കാള്‍ കൂടുതല്‍ ഓടിയെത്തുവാന്‍ കഴിയും. ഒരുനാള്‍ ആരെങ്കിലും ഒരാള്‍ ലക്ഷ്യത്തില്‍ എത്തുകയും ചെയ്യും. അതുവരെ മാധ്യമത്തിന് മോഷണം തുടരാം, അതിന്റെ തണലില്‍ സുഖിക്കുകയുമാവാം. പക്ഷെ, നാളെ തിരിഞ്ഞു നോക്കുമ്പോള്‍ ഇതൊക്കെ അവരുടെ മേലുള്ള ചെളിയായി ഇരുപ്പുണ്ടാവും, കഴുകിക്കളയുവാന്‍ കഴിയാത്തത്രയും കനത്തോടെ... അതൊരു അലങ്കാരമായി അവര്‍ക്കു കാണാം, അതവരുടെ ഇഷ്ടം. :-)
    > ഫോട്ടോഗ്രഫിയില്‍ ഞാനൊരു തുടക്കക്കാരന്‍ മാത്രമാണ്. ചെറിയൊരു ക്യാമറയില്‍, കഥകളിച്ചിത്രങ്ങള്‍ കൂടുതലായി എടുക്കുന്ന ഒരു സാധാരണക്കാരന്‍. കഥകളിയേയും, കലാകാരന്മാരേയും കൂടുതല്‍ പേര്‍ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഫ്ലിക്കറിലെ ആല്‍ബവും, കളിയരങ്ങ് എന്ന ബ്ലോഗും തുടര്‍ന്നു വരുന്നത്. അതിനുവേണ്ടിയാണ് ഈ ചിത്രങ്ങളൊക്കെ എടുക്കുന്നതും. (ഡിസ്ക്ലൈമര്‍: നാളെ ഇതിന് മാറ്റം വന്നുകൂടെന്നില്ല. ഹൊ! എന്തൊക്കെ മുന്‍‌കൂട്ടി കണ്ടാലാ... :-)) എന്റെ ചിത്രങ്ങള്‍ക്ക് വലിയ വിലയാണെന്നോ, അവ വളരെ കേമമാണെന്നോ ഞാനെവിടെയും പറഞ്ഞിട്ടില്ല. സാങ്കേതികമായി നോക്കിയാല്‍ അത്ര വലിയ മേന്മയൊന്നും അതിനില്ല എന്നും ഉത്തമബോധ്യമുണ്ട്. അങ്ങിനെയുള്ള ചിത്രങ്ങള്‍ മോഷ്ടിക്കേണ്ട കാര്യം മാധ്യമത്തിനുണ്ടോ? സ്വന്തമായി ഫോട്ടോഗ്രാഫര്‍മാരും, മുന്തിയ ക്യാമറകളുമൊക്കെയുള്ള ഒരു പത്രസ്ഥാപനമല്ലേ അവരുടേത്?

    @ വികടശിരോമണി,
    :-) ബാഹുകനാണോ എന്നു ചോദിച്ചാല്‍ അതല്ല, പച്ചയാണോ എന്നു ചോദിച്ചാല്‍ അതുമല്ല! ആ ചിത്രത്തിന്റെ കാര്യമല്ലേ? കൃതമായി പറഞ്ഞാല്‍ ഈ ചിത്രം? പക്ഷെ, ഇത് തോന്നയ്ക്കല്‍ പീതാംബരനാണോ?

    @ inji pennu,
    കേസ് നടത്താന്‍ എല്ലാരും കൂടി പിരിക്വോ? എങ്കില്‍ വിതരണം ചെയ്യാം... ;-)
    --

    ReplyDelete
  38. ഹ ഹ ഹ ഹ അന്‍സാരി

    അപ്പോള്‍ എന്റെ ആ ചെറിയ ടെസ്റ്റ് ഡോസ് ലക്ഷ്യം തെറ്റാതെ ചങ്കില്‍ തന്നെ കൊണ്ടു അല്ലേ? താങ്കളില്‍നിന്നും ഈ ഒരു മറുപടിആയിരുന്നു എനിക്ക് വേണ്ടത്. അതിന് താന്‍ തുടങ്ങിവച്ച ഉദാഹരണത്തില്‍ തന്നെ പിടിച്ചുവന്നുമാത്രം. വലിയ വായില്‍ സഹനം, ക്ഷമ, സഹിഷ്‌ണുത, ആത്മനിയന്ത്രണം, വിട്ടുവീഴ്ച എന്നൊക്കെ പറഞ്ഞ് പുണ്യവാളന്‍ ചമയാമങ്കിലും, സ്വന്തം കാര്യം വരുമ്പോള്‍ അതൊക്കെ അങ്ങു മറക്കുമല്ല്യോ? ചുമ്മാ ഒരു ഉദാഹരണം പറഞ്ഞപ്പോഴേക്കും എവിടെപോയി അന്‍സാരിയുടെ ഈ സഹനവും, ക്ഷമയും, സഹിഷ്‌ണുതയുമൊക്കെ?

    ദേ നോക്ക്, ഒരു യഥാര്‍ത്ഥ കലാകാരന്, അവന്റെ സ്യഷ്ടികള്‍ സ്വന്തം കുഞ്ഞുങ്ങള്‍തന്നയാണ്. അത്തരം ഒരു സ്യഷ്ടിയെ ജനിപ്പിച്ചെടുക്കാന്‍ അവന്‍ കാലങ്ങള്‍ കാത്തിരിക്കുന്നുണ്ടാവം. അമ്മ പേറ്റുനോവറിയും‌പോലെ ഒരുപാട് സഹിച്ചിട്ടുണ്ടാകും, ആത്മസംഘര്‍ഷമനുഭവിച്ചിട്ടുണ്ടാകും. ഒരു നല്ല ചിത്രമെടുക്കുന്നതിനു പിന്നില്‍ ഒരുപാട് കഷ്ടനഷ്ടങ്ങളുണ്ടാകും. കിലോമീറ്ററുകള്‍ യാത്ര ചെയ്തിട്ടുണ്ടാകും. ആ ഒരു ഷോട്ടിനായ് ഉറക്കം നഷ്ടപ്പെടുത്തി വെളുക്കോളം കഥകളി കണ്ടിരുന്നിട്ടുണ്ടാകും. അതിനുവേണ്ടി ഒരു പാര്‍ട്ടിയോ, ഫങ്ഷനോ നഷ്ടപ്പെടുത്തിയിട്ടുണ്ടാകും. ചിത്രം ശരിയായില്ലങ്കില്‍ അടുത്ത അരങ്ങുവരെ കാത്തിരുന്നിട്ടുണ്ടാവും. ഇതൊന്നും ഒരു ഡിജിറ്റല്‍ ക്യാമറയില്‍ ചുമ്മാതെ ക്ലിക്ക് ചെയ്തു തള്ളൂന്നവര്‍ക്ക് മനസ്സിലായീ എന്നു വരില്ല.

    സ്വന്തം കുഞ്ഞിനെ തട്ടിയെടുത്തതുപോരാഞ്ഞ് അത് എന്റെ കുഞ്ഞാണന്ന് അവകാശവാദം നിരത്തിയാല്‍ ഏതൊരഛ്ചനും പൊള്ളും. അല്ലങ്കില്‍ വെറുതേ കൈയ്യില്‍ പിടിച്ചുകളയുന്ന ബീജമല്ലേ എന്നു കരുതി ഏതങ്കിലും അഭിസാരികയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിച്ച് ജനിപ്പിച്ച കുട്ടിയാകണം.

    ഒരു ഡിജിറ്റല്‍ ക്യാമറയുണ്ടങ്കില്‍ ആര്‍ക്കും ഫോട്ടോ എടുക്കാം. അതൊന്നും നിലവാരമുള്ളതാകണമെന്നില്ല. മാധ്യമമന്നല്ല ഒരു മൂന്നാം കിട ഇക്കിളിപുസ്തകങ്ങള്‍ക്ക് വെറുതേ കൊടുത്താലും അവരും അത് സ്വീകരിക്കില്ല.

    പിന്നെ "കഥകളിയുടെ നാട്ടില്‍ ഒരു കഥകളിച്ചിത്രത്തിന്‌ ഇത്രയും വിലയുണ്ടോ? ഇത്രയും വലിയ കഥകളിയാട്ടം ഞാനിതുവരെ കണ്ടിട്ടില്ല" എന്നു ചോദിച്ചുവല്ലോ. നാളെ നിങ്ങളുടെ കണ്മുന്നിലിട്ട് ഒരു പാവം പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയാല്‍, ഇത്രയധികം പെണ്‍കുട്ടികളൂള്ള കേരളത്തില്‍ ഒരു പെണ്‍കുട്ടിയുടെ മാനം പോയാല്‍ എന്തുസംഭവിക്കാനാണ് എന്നുചോദിച്ച് നിസാരവല്‍ക്കരിക്കുമല്ലോ?

    അപ്പോള്‍ അന്‍സാരി ചോദിച്ചുവന്നത് ഇത്രമാത്രം. "ആരാന്റെ അമ്മക്ക് ഭ്രാന്തുപിടിച്ചാല്‍ കാണാന്‍ നല്ല രസമാണല്ലേ?"

    ReplyDelete
  39. ഹരീ,
    അത് തോന്നക്കൽ പീതാംബരനാണ് എന്നത് കേട്ടറിവാണെന്ന് ഞാൻ പറഞ്ഞല്ലോ.ഞാനദ്ദേഹത്തിന്റെ ഒന്നോ രണ്ടോ വേഷങ്ങളേ കണ്ടിട്ടുള്ളൂ.അല്ലെങ്കിൽ പിന്നെ ആരാണത്?എന്തായാലും ഇവിടെയൊക്കെ ടൌണിൽ ഒന്നു ചുറ്റിനടന്നാൽ ചുരുങ്ങിയത് പത്തിടത്തെങ്കിലും ആ ഫോട്ടോ കാണാം.എങ്ങനെയാണ് ആ ഫോട്ടോ ഇത്രക്ക് പ്രചാരം നേടിയത്?ആ കിരീടം തെക്കൻ വഴിയാണ്,തെക്കെവിടെയോ നിന്നെടുത്തതാകണം.

    ReplyDelete
  40. ഹരിയ്ക്കും സാജനും താങ്ക്സ്...

    എന്റെ ആദ്യത്തെപോസ്റ്റായ ‘ഞാനും എഴുതിത്തുടങ്ങുന്നു’ ഞാന്‍ കൊടുത്തിരിയ്ക്കുന്ന ചിത്രം ഏതോപത്രത്തിലെ ചിത്രത്തില്‍ നിന്നു വെട്ടിയുണ്ടാക്കിയതാണ്. M.A ബേബി ഏതോകുട്ടിയെ എഴുത്തിനിരുത്തുന്നതായിരുന്നു ഒര്‍ജിനല്‍ ചിത്രം എന്നാണ് ഓര്‍മ്മ.

    ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി എന്റെ ഭാവനയ്ക്കനുസരിച്ചുള്ള ചിത്രങ്ങള്‍ ആവശ്യമായി വരുമ്പോള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമായ ചിത്രങ്ങളില്‍ നിന്ന് അവിടുന്നും ഇവിടുന്നും അനുയോജ്യമായ ഭാഗങ്ങള്‍ അനുയോജ്യമായ രീതിയില്‍ ചേര്‍ത്ത് ചില മിനിക്കുപണികള്‍ ഒക്കെ നടത്തി(എല്ലാം MS paintല്‍) ഉപയോഗിയ്ക്കുകയാണു പതിവ്.

    ആരെങ്കിലും കേസിനു വന്നാല്‍ പണിയാകും. ഒത്തുതീര്‍പ്പിനാണെങ്കില്‍ എത്രകൊടുക്കേണ്ടി വരുമോ എന്തോ.

    ഇതൊന്നും ആരോടും പറഞ്ഞേക്കരുത്.

    ReplyDelete
  41. Dear All,

    I totally agree with everybody except Ansari's comment. As SUNISH said, each art is a new baby for the artist. Basically I am an artist and I love all my paintings same as my son. So if anyone use the same without my permission, I really feel bad. I totally match with Haree. I do understand his strong feelings and emotions.

    As VIKADASIROMANI said taking good Kathakali snaps, the person should have some good talent, without knowling the ankle and expression of a Kathakali artist its difficult to get a good snap. I doubt whether a MADHYAMAM photographer can do the same with the same quality of Haree did.

    Only a good artist can understand Haree's feeling.

    Sajeesh

    ReplyDelete
  42. ഹരി,
    കോടതിയില്‍ നമ്മുടെ കേസ്‌ തെളിയിക്കാനുള്ള രേഖകള്‍/തെളിവുകള്‍ നമ്മളാണ്‌ ഹാജരാക്കേണ്ടത്‌. കേസ്‌ ഫയല്‍ ചെയ്യുന്ന ആള്‍ മതിയായ തെളിവുകള്‍ ഹാജരാക്കത്ത പക്ഷം കേസ്‌ തോല്‍ക്കും. എതിര്‍പാര്‍ട്ടി അവരുടെ കേസ്‌ സ്ഥാപിച്ചെടുക്കാനും നമ്മുടെ കേസിന്‌ എതിരായ തെളിവുകളാണ്‌ ഹാജരാക്കേണ്ടത്‌. ഈ കേസില്‍ അവര്‍ പറയുന്ന പോലെ ഈ ഫോട്ടൊ അവരുടേതാണേന്ന് തെളിയിക്കുന്ന രേഖകള്‍ അവര്‍ ഹാജരാക്കേണ്ടി വരും. ഹരിയുടെ ഫോട്ടോ ഹരിയുടേതാണ്‌ എന്ന് തെളിയിക്കാന്‍ ഹരി ഹാജരാക്കുന്ന തെളിവുകള്‍ ശരിയാവില്ലെന്നും മതിയാവില്ലെന്നും അവര്‍ തെളിയിക്കേണ്ടി വരും.

    This stage comes only in trial. I think they will settle the matter before that.

    ReplyDelete
  43. പ്രിയ ഹരി,

    താങ്കല്‍ ഈ പോസ്റ്റില്‍, കേരളകൌമുദി എന്റെ തെയ്യം ചിത്രം അനുവാദമില്ലാതെ ഉപയോഗിക്കുന്നതിനെപ്പറ്റി പറയുകയുണ്ടായല്ലോ.

    അതിനെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ ഇതാ ഇവിടെയുണ്ട്. കേരളകൌമുദി വളരെ സ്വാഗതാഹര്‍മായ രീതിയിലാണ്‍ എന്നോട് ഇടപെട്ടത്.

    കൂടുതല്‍ വിവരങ്ങള്‍ ഇവിടെ കാണാം.

    http://www.freebird.in/wp/?p=139

    I hope other media houses will adopt this positive model.

    good luck buddy!

    ReplyDelete
  44. Details of my images stolen till now are given below.

    1. kaumudi - theyyam photo

    Stolen Rain photos:

    2. www.flickr.com/photos/shajahanmoidin/2691319027/
    3. www.flickr.com/photos/shajahanmoidin/2692535960/

    the orginal images are here :

    www.flickr.com/photos/freemind/294206585/

    www.flickr.com/photos/freemind/696174143/

    www.flickr.com/photos/freemind/175723756/


    The keralas.com fame mazhathully had stolen many of photos. I had tried to contact fellow bloggers in this regard as I am taking action aginst them too. But none of them replied. The funniest thing is that I have number of highest stolen images with mazhathully. (നല്ല credit ആണല്ലോ )


    4. www.mazhathully.com/gallery/details.php?image_id=162
    the original image is here: www.flickr.com/photos/freemind/722459767/

    5. www.mazhathully.com/gallery/details.php?image_id=176

    the original is here: www.flickr.com/photos/freemind/741930466/

    6. www.mazhathully.com/gallery/details.php?image_id=180

    the original is here: www.flickr.com/photos/freemind/175723756/

    7. www.mazhathully.com/gallery/details.php?image_id=169

    the original is here: www.flickr.com/photos/freemind/175693898/



    Apart from this there are incidents in which I am not able to get the hard copy yet. Those are not mentioned above.



    Now to see a comprehensive theft database, visit this malayalikkoottam thread

    ReplyDelete
  45. Dear Bobinson,

    Did you take any action against MAZHATHULLI ?

    This AVINASH KOTTARAKKARA is very smart. Putting a water mark on others' snaps. Great talent !!! I searched a lot to get his email id, to send a congratulation mail for his brilliant idea.

    This is rediculous !!!

    Regards,
    Sajeesh

    ReplyDelete
  46. What is the current status now? Did u go ahead with the case? Hope all the events turned out in favor of u

    ReplyDelete

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--