
ഓരോ പ്രണയവും കഴിയുമ്പോളവന്‍
ശഠിച്ചിരുന്നത്, ഇനിയൊരുപ്രണയമില്ലെന്നായിരുന്നു.
പുതിയതിലേക്ക് കാല്‍ വഴുതുമ്പോള്‍ എന്നും
അവനു തോന്നി; ‘കഴിഞ്ഞതൊന്നും പ്രണയമായിരുന്നില്ല!’
കഴിഞ്ഞതിന്റെ അവസാനനാളുകളിലവള്‍;
കിന്നരിച്ചതന്യന്റെ മാറത്തുനിന്നും തലയുയര്‍ത്തി,
വിയര്‍പ്പിന്റെ പൊടികളാറും മുന്‍പായിരുന്നത്,
ഇപ്പോളവനെ വേദനിപ്പിക്കുന്നുണ്ടായിരുന്നില്ല.
പ്രണയത്തെ ആഘോഷമാക്കിയ ചില വര്‍ഷങ്ങള്‍,
പിന്നെ അളക്കുവാനാവാത്ത അകലങ്ങളിലേക്ക്.
വിധിയുടെ കാണാച്ചരടുകള്‍ കെട്ടിയാടിക്കുന്ന
വേഷങ്ങളെക്കുറിച്ച് പരാതിപ്പെടുക വയ്യല്ലോ!
ദൂരെ, ചിലനേരങ്ങളില്‍ മാത്രം തെളിയുന്ന
ദീപങ്ങളുടെ വെട്ടത്തിലനങ്ങുന്ന നിഴലുകള്‍,
ഒറ്റപ്പെടലിന്റെ രാത്രികളില്‍ അവനു കൂട്ടായി
താളം ചവിട്ടിയത് ഈ നിഴലുകളായിരുന്നു.
പ്രണയത്തിന്റെ കാറ്റുതട്ടിയാല്‍ ചിരിച്ചകലുന്നത്,
ഒരുപക്ഷെ, ഉള്ളാലെഭയപ്പെട്ടിരുന്നതിനാലാവാം.
പക്ഷെ, അതിനുകാരണം തേടിക്കണ്ടെത്തുവാന്‍ നേര-
മില്ലാത്തവണ്ണം അവന്‍ പുതിയ പ്രണയങ്ങളിലായിരുന്നു!
Keywords: Pranayam, Love, Poem
--
ഓരോ പ്രണയവും കഴിയുമ്പോളവന്‍
ReplyDeleteശഠിച്ചിരുന്നത്, ഇനിയൊരുപ്രണയമില്ലെന്നായിരുന്നു.
പുതിയതിലേക്ക് കാല്‍ വഴുതുമ്പോള്‍ എന്നും
അവനു തോന്നി; ‘കഴിഞ്ഞതൊന്നും പ്രണയമായിരുന്നില്ല!’
പ്രണയം - ഒരു ചെറുകവിത.
--
എല്ലാവരുടെയും ഉള്ളില്‍ ഇതേ ചിന്തകളൊക്കെയാവുമൊ ? ആത്മാശം നന്നായി തന്നെ ഉണ്ടെന്ന് തോന്നുന്നല്ലൊ .എനിക്കിഷ്ടായി.
ReplyDeleteപ്രണയം പേരയ്ക്ക ആണ്.
ReplyDeleteമധുരം..കുരുകുരുപ്പ്... ഇടയ്ക്ക് ചുണ്ടില്‍ അല്പം നോവ്.... അങ്ങനെ അങ്ങനെ..
പ്രണയത്തിനു വേണ്ടി സമയം ഇന്‌വെസ്റ്റ് ചെയ്യാതിരിക്കലാണു നല്ലത്.. ‘ദി എന്‍ഡ്’ കാണാന്‍ വേണ്ടി സമയവും കാശും കൌണ്ടറിലെ തള്ളും, തിരക്കും... എന്നപോലെ
പ്രണയം കത്തുന്ന സിഗരറ്റ് പോലെയാണ്...
ReplyDeleteഅതങ്ങനെ തിളക്കത്തോടെ കത്തും..
മനസ്സിനെ മദിപ്പിക്കും..
എത്രനിയന്ത്രിച്ചാലും അത് പെട്ടെന്ന് എരിഞ്ഞടങ്ങും..
അവസാനം കുറ്റി വലിച്ചെറിയുമ്പോള്‍
ഇനിയുമൊരെണ്ണം വേണ്ടെന്ന് ചിന്തിച്ചേക്കും..
എങ്കിലും..ഉടനേയുണ്ടാവും അടുത്തത്!!
നിയമപ്രകാരമുള്ള മുന്നറിയിപ്പുകള്‍ മാത്രം
മുറതെറ്റാതെ വായിച്ച് ഉപേക്ഷിക്കും..
“ആരോഗ്യത്തിനു ഹാനികരം”
മനസ്സിനും(ചിലപ്പോഴൊക്കെ) ശരീരത്തിനും!
നല്ല കവിത ഹരീ..
ആവറ്ത്തനചക്രമങ്ങിനെയും..അല്ലെ?
ReplyDelete@തുഷാരം,
ReplyDeleteആവുമോ? ആത്മാംശം എല്ലാ കവിതയിലുമുണ്ടാവില്ലേ? പക്ഷെ, ഇതില്‍ കൂടുതലും അപരാംശമാണ് കേട്ടോ! :)
@ജി.മനു,
:) അടുത്ത തവണ ഞാന്‍ ബുക്ക് ചെയ്ത് കാണാന്‍ പോവാം. :D
@ഹരിയണ്ണന്‍,
നന്ദി. :)
കമന്റും കൊള്ളാം കേട്ടോ...
@ഭൂമിപുത്രി,
അതെ, ഇരുവര്‍ക്കും ആവര്‍ത്തനം മാത്രം. :)
--
ഞാന്‍ ചിത്രവിശേഷത്തിന്റെ സ്ഥിരം വായനക്കാരിയാണ്.ഇന്നു “മുല്ല”യെക്കുറിച്ച് വായിച്ച് മടങ്ങാന്‍ നേരം യാദൃശ്ചികമായി കണ്ടതാണ്.നന്നായിരിക്കുന്നു ഹരീ,കവിത.എല്ലാ പ്രണയവും ഇങ്ങനൊക്കെതന്നെ.ആദ്യം മധുരിക്കും പിന്നെ കയ്ക്കും. :).ആശംസകള്‍!
ReplyDeleteഇടക്കൊക്കെ അവളൂം ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാവുമല്ലെ...
ReplyDeleteനല്ല കവിത. എനിക്ക് ഇഷ്ടമായി.. പക്ഷെ സ്നേഹം സത്യമാണെല്‍ അവള്‍ തിരികെ വരും ...കാലം അതു തെളിയിക്കും
ReplyDelete@ ലേഖ വിജയ്,
ReplyDeleteനന്ദി. പ്രണയത്തിന്റെ മധുരവും, കയ്പും എല്ലാം നല്ലതുതന്നെ! :-)
@ ഇട്ടിമാളു,
ശരിയാണ്. :-)
@ പ്രദീപ് കുമാർ സി.ജി.
തിരിച്ചുവരവ് കവിതയ്ക്ക് വിഷയമല്ല. സത്യം തെളിയിക്കുവാനുമില്ല, പ്രണയം സത്യമാണ്. :-)
--