Monday, January 15, 2007

ആത്മാക്കളുടെ മരണം

ഒന്നാം ആത്മാവിന്റെ മരണം
അവന്‍ നടക്കുകയായിരുന്നു. അവന്റെ വഴിയവന് വ്യക്തമായിക്കാണാം. അവന്റെ തന്നെ ജീവിതത്തിലെ പാളിച്ചകളും താളപ്പിഴകളും വിമ്മിട്ടങ്ങളും അവനെ അസ്വസ്ഥനാക്കിയിരുന്നു. ആകെയൊരു വിജനത, അതോ ആരേയും അവന്‍ കാണാത്തതോ? മരങ്ങളുടെയടുത്തെത്തി അവന്‍ പറയുകയാണ്:
“ വൃക്ഷമേ നിന്റെയച്ഛനമ്മമാര്‍ ആരാണ്? നീയിവിടെ വേരുപിടിക്കുവാന്‍ കാരണമെന്ത്? നിന്റെ സൌന്ദര്യത്തിന്റെ രഹസ്യമെന്ത്?”

എന്നാല്‍ വൃക്ഷം ചിന്തിച്ചതിങ്ങിനെയാണ്:
“എന്റമ്മേ, ഇവനാര്? എന്നോടെന്തിനിങ്ങിനെ ചോദ്യങ്ങള്‍ ചോദിക്കുന്നു?”
അവന്‍: “എനിക്കറിയേണ്ടതുകൊണ്ട്.”
വൃക്ഷം: “പറയുവാനെനിക്ക് മനസില്ലെങ്കില്‍?”
അവന്‍: “ഞാനെന്റെ മനസുതരാം, പകരം നീയെനിക്ക് തണല്‍ നല്‍കുമോ?”
വൃക്ഷം: “തീര്‍ച്ചയായും ഇല്ല.”
അവന്‍: “എങ്കില്‍ ഞാന്‍ പോവുന്നു.”
വൃക്ഷം: “വളരെ വളരെ സന്തോഷം. ഇനിയീവഴി കാണാതിരിക്കട്ടെ...”

അവന്‍ പല മരങ്ങളോടും തണല്‍ ചോദിച്ചു, നിരാശതന്നെയായിരുന്നു ഫലം. ധാരാളം സമയം അവനങ്ങിനെ പാഴാക്കി. വഴിയുടെ അറ്റത്തെത്തിയിരിക്കുന്നു അവന്‍. അതിനപ്പുറമൊരു കൊക്ക, ഒന്നു ചാടിനോക്കുവാനവന്റെ മനസ് വെമ്പി. പക്ഷെ അവന്‍ ചിന്തിച്ചു:
“തണല്‍ തരുവാന്‍ മനസില്ലെങ്കില്‍ വൃക്ഷങ്ങള്‍ വൃക്ഷങ്ങളാവുന്നതെങ്ങിനെ? എനിക്കീ ലോകത്തു കഴിയേണ്ട. പക്ഷെ തനിയെ ചാകുവാന്‍ വയ്യ, വല്ലവരും കൊന്നു തന്നെങ്കില്‍ അതു വളരെ സൌകര്യമായിരുന്നു.”

അന്തവും കുന്തവുമില്ലാത്തവന് ദൈവമൊരു വഴികാട്ടുമല്ലോ, അവനും കിട്ടി നൂണ്ടു കടക്കുവാന്‍ പാകത്തില് ഒരു വിടവ്, അതിലൂടെ അവന്‍ അപ്പുറമെത്തി. അവിടെ അനേകം മനുഷ്യര്‍ സഞ്ചരിക്കുന്ന ഒരു വഴി, വഴിയുടെയരികിലായി ഒരു ആലും ആല്‍ത്തറയും. അവന്‍ ആല്‍ത്തറയുടെയടുത്തെത്തി. സൂര്യാസ്തമയം. പ്രകൃതിയുടെ വിഷാദസൌന്ദര്യം എന്നും അവനെ അത്ഭുതപ്പെടുത്തിയിരുന്നു. അതവനില്‍ കലയുണര്‍ത്തിയിരുന്നു. അവന്‍ പാട്ടുപാടി, കവിത ചൊല്ലി, കഥ പറഞ്ഞു, മണ്ണില്‍ ചിത്രമെഴുതി. പക്ഷെ അവനൊന്നിലും തൃപ്തിതോന്നിയില്ല. ആ ആല്‍ത്തറയില്‍ അവന്‍ മലര്‍ന്നു കിടന്നു. ഉടന്‍ തന്നെ ആ ആല്‍ തന്റെ ശിഖരങ്ങള്‍ അവനില്‍ നിന്നകറ്റുകയും അവനില്‍ കരിയിലകള്‍ വിതറുകയും ചെയ്തു. അപ്പോളവന് ആകാശത്തിലെ നക്ഷത്രങ്ങളെ വ്യക്തമായിക്കാണുവാന്‍ കഴിയുന്നുണ്ടായിരുന്നു. മഴയുടെ വരവായി, ആദ്യം പറക്കുന്ന പൊടിമണം. ചറ്റലിന്റെ ശീല്‍ക്കാരാം അന്തരീക്ഷത്തില്‍ നിറഞ്ഞു. അവനാകെ നനഞ്ഞൊലിച്ചു, ഉടുവസ്ത്രങ്ങളാകെ നനഞ്ഞു. മഴ തോര്‍ന്നപ്പോള്‍ ഉടുവസ്ത്രങ്ങളുരിഞ്ഞ് അവന്‍ ഉണങ്ങാനിടുകയും നഗ്നനായി രാത്രി കഴിച്ചുകൂട്ടുകയും ചെയ്തു. ഹാ, ആ നക്ഷത്രങ്ങളെവിടെപ്പോയി?

നേരം വെളുത്തു. ഏതോ രണ്ടു മിഴികള്‍ തുറന്നു. കുളിച്ചു മുടിയുണക്കി കണ്ണിന്റെയുടമ ജീന്‍സും ടീ-ഷര്‍ട്ടുമണിഞ്ഞു. ആ രൂപം നീലിമയുടേതായിരുന്നു. അല്പനേരത്തിനകം അവളുടെ കാര്‍ നിരത്തിലൂടെ നീങ്ങി. അവളെങ്ങോട്ടാണിത്ര വേഗത്തില്‍ കുതിക്കുന്നത്? അവള്‍ പറത്തിവിടുന്ന പൊടിപടലം താഴാന്‍ മറന്നപോലെ അന്തരീക്ഷത്തില്‍ തങ്ങി നിന്നു. ആ ആല്‍ത്തറയ്ക്കരികിലൂടെയുള്ള വഴിയിലൂടെയായിരുന്നു അവളുടെ യാത്ര. അവന്റെ നഗ്നത അവള്‍ കണ്ടു. അവന്‍ ഉണര്‍ന്നിട്ടുണ്ടായിരുന്നില്ല. അവനിലലിഞ്ഞു ചേരുവാനവള്‍ക്ക് അതിയായ മോഹം. അവളവനെ തട്ടിയുണര്‍ത്തി. ഉണങ്ങിയ ചില്ലകളുടെ സ്പര്‍ശനത്താല്‍ അവന്‍ ഉണര്‍ന്നു. മുന്‍പില്‍ നില്‍ക്കുന്ന വിറകുമരം തന്റെ കാലനാണോ? അവനുമനസിലായില്ല. അവനതിയായി സന്തോഷിക്കുകയും അലറി വിളിക്കുകയും ചെയ്തു. ഉടുമുണ്ട് ചുറ്റി അവന്‍ അവളുടെയൊപ്പം കാറില്‍ കയറി. അവനവളെയാശിര്‍വദിച്ചു:
“ഈ ഭൂമിയില്‍ നിന്നെന്നെ രക്ഷിക്കുവാന്‍ നിനക്കാവട്ടെ!”
ആലിന്റെ ശിഖരങ്ങള്‍ പഴയതുപോലെയായതും അതില്‍ നിന്നും ഒരു ദീര്‍ഘനിശ്വാസമുണര്‍ന്നതും അവന്‍ ശ്രദ്ധിക്കാതിരുന്നില്ല.

അവളുടെ വീട് അവനൊരു മരുഭൂമിയായിരുന്നു. അവളൊരു ഇലകൊഴിഞ്ഞ മരമാണെന്നവന്‍ മനസിലാക്കി. നീലിമ ഒരു തൂക്കുകയറായി മാറുന്നതും അവളവനെ ശ്വാസം മുട്ടിച്ചുകൊല്ലുന്നതും അല്ലെങ്കിലൊരു കത്തിയായി തന്റെ കൈത്തണ്ട മുറിക്കുന്നതും പ്രതീക്ഷിച്ച് അവന്‍ നാളുകള്‍ തള്ളി നീക്കി. അവളുടെ കൂടെയുള്ള രാത്രികളില്‍ അവന് ശ്വാ‍സം മുട്ടല്‍ അനുഭവപ്പെട്ടു. വേരുകളും ശിഖരങ്ങളും അവനെ ചുറ്റിവരിഞ്ഞപ്പോള്‍ നനഞ്ഞ ചില്ലകളിലവനാഞ്ഞാഞ്ഞു കടിച്ചു. അവളുടെയടുത്തു കിടക്കുമ്പോള്‍ രക്തമണം പരക്കുന്നതായും പഴുതാരകള്‍ തന്റെ ശരീരത്തിലൂടെ ഇഴയുന്നതാ‍യും അവനു തോന്നി. അന്നതു സംഭവിച്ചു.

അവന് ജീവിതമിപ്പോള്‍ സന്തോഷകരമായിരുന്നു. അവനത് ആസ്വദിക്കുവാനും തുടങ്ങിയിരിക്കുന്നു. ശവക്കല്ലറയിലെ ഇരുട്ടില്‍ അവന്റെ സ്വപ്നങ്ങള്‍ക്ക് ആയിരം വര്‍ണ്ണങ്ങളായിരുന്നു. ഇടയ്ക്കെപ്പോഴോ പുറത്തെത്തിയപ്പോളാണ് ഞാനവനെ കാണുന്നത്. അവളൊരു കത്തിയായാണോ തൂക്കുകയറായാണോ അവന്റെ ജീവിതാഭിലാഷം സാധിച്ചുകൊടുത്തതെന്നവന്‍ മറന്നു കഴിഞ്ഞിരുന്നു. സ്വസ്ഥവും സുന്ദരവുമായ ആ ലോകത്തേയും വസ്ത്രങ്ങള്‍ മലിനമാക്കാത്തതും സുതാര്യവുമായ അവന്റെ ശരീരത്തേയും അവന്‍ സ്നേഹിച്ചു. മറ്റു തിരക്കുകളൊന്നുമില്ലാത്തതിനാല്‍ പകല്‍ നേരം മുഴുവനും അവന്‍ നീലിമയെ പിന്തുടര്‍ന്നു. രാത്രിയിലവന്‍ ഉറങ്ങുന്നത് കൂടുതല്‍ നല്ലതായിക്കരുതി, നീലിമയെ അവളുടെ വഴിക്കുവിട്ടു. അന്നുരാത്രിയും അവന്‍ ശവക്കല്ലറിയില്‍ ഉറങ്ങുവാന്‍ കിടന്നു. ഒരു തലയിണയുടെ കുറവ് അവന് വല്ലാതെ അനുഭവപ്പെട്ടു. നീലിമയുടെ അസ്ഥികളൂരിയെടുത്ത് ഒരു തലയണയാക്കാമെന്നവനുറച്ചു. അസ്ഥികളൊന്നൂരിയെടുത്തപ്പോള്‍ തന്നെ അവന്‍ വല്ലാതെ കിതച്ചുതുടങ്ങി. അവളുടെ മൃദുവായ വയറ്റില്‍ കത്തികൊണ്ടാഞ്ഞാഞ്ഞു കുത്തിയെങ്കിലും കത്തിയുടെ മുനയൊടിയുക മാത്രമാണ് സംഭവിച്ചത്. വല്ലാതെ ഭയക്കുകയും കിട്ടിയ അസ്ഥിയുമായി അവനോടിമറയുകയും ചെയ്തു. കിട്ടിയ അസ്ഥി തലക്കല്‍ വെച്ച് അന്നുമുതലവനുറങ്ങിത്തുടങ്ങി.

മരത്തിനു പുതിയ തടിവേണമെന്നു മനസിലായി. ഒരു ദിവസമവള്‍ ചായവെയ്ക്കുന്നതു കണ്ടു. കുറച്ചു ദിവസം മുമ്പവള്‍ ഒരു ഗൈനോക്കോളജിസ്റ്റിനെ കണ്ടതിനാല്‍ തന്റെ മകന് അവളുടെ നശിച്ച പാല്‍ കുടിക്കേണ്ടല്ലോ എന്നവന്‍ സമാധാനിച്ചു. മകനെന്ന വിചാരം തന്നിലെപ്പോള്‍ കുടിയേറിയെന്നവന്‍ അത്ഭുതപ്പെട്ടു. അതിലവന് തന്നോടു തന്നെ ലജ്ജതോന്നി. അവളുടെ മുറിക്കുള്ളിലെ ചോരയുടെ മണമിന്നും അവനനുഭവപ്പെട്ടു. ഒരസ്ഥികുറഞ്ഞിട്ടും അവള്‍ക്കുയാതോരു കുഴപ്പവുമില്ലാത്തതെന്തെന്ന് അവന്‍ ചിന്തിച്ചു. ഒരുപക്ഷെ അവള്‍ക്കാവശ്യത്തിലധികം അസ്ഥികള്‍ കാണുമായിരിക്കാം. അവളെന്തിനാണ് ഈ ഭൂമിയില്‍ അവതരിച്ചത്, അതായി അവന്റെ അടുത്ത ചിന്ത. അവള്‍കാണാത്ത അച്ഛനുമമ്മയും അവള്‍ക്കു വെള്ളമൊഴിച്ചില്ല. അങ്ങനെയങ്ങിനെ ഉണങ്ങിയുണങ്ങി വളര്‍ച്ച മുരടിച്ച ഒരു ഉണക്കവൃക്ഷമായി അവള്‍ മാറി.

ആരാണവളുടെയടുത്തയിര? അതറിയുവാനവന് വല്ലാത്ത ആകാംഷ തോന്നി. കുറച്ചു ദിവസങ്ങള്‍ക്കകം അവനും തന്റെ സമീപമെത്തുമല്ലോ എന്നതിലവന് അതിയായി ദുഃഖിച്ചു. അവനെങ്ങാനും തന്റെ ഏകാന്തതയില്‍ കൈവെച്ചാലവനെ കൊല്ലാതെ വിടുകയില്ലെന്നവന്‍ മനസിലുറപ്പിച്ചു.

അപ്രതീക്ഷിതമായിരുന്നു അവന്റെ ജീവിതത്തില്‍ വന്ന മാറ്റങ്ങള്‍. ഏതോ ഒരു സ്ത്രീയെ തന്റെ കല്ലറയ്ക്കു സമീപം അടക്കം ചെയ്യുന്നതവന്‍ കണ്ടു. മരണാനന്തരക്രിയകളവന്‍ സൌകര്യപൂര്‍വ്വം വിസ്മരിച്ചു. മരിച്ചിട്ടും മരിക്കാത്ത മരമാണവളെന്നവനു തോന്നി. കണ്ണീരില്‍ കുളിച്ച ഭര്‍ത്താവിനേയും അവന്‍ കണ്ടു. അവളുടെയാത്മാവു പുറത്തെത്തുവാനായി അവന്‍ അക്ഷമനായി കാത്തിരുന്നു.

എപ്പോഴോ അവന്റെ കാത്തിരുപ്പവസാനിപ്പിച്ച് അവളവന്റെയരികിലെത്തി. അവരുടെ സംസാരം ഇങ്ങിനെ തുടങ്ങി:
അവന്‍: “പേര്?”
അവള്‍: “അനാലിസ”
അവന്‍: “മരണകാരണം?”
അവള്‍: “ഭര്‍ത്താവിനു മറ്റൊരുത്തിയോടു പ്രണയം, അവള്‍ക്കായവനെന്നെ കൊന്നു.”
അവന്‍: “പക്ഷെ, അവനന്നൊത്തിരി കരഞ്ഞു.”
അവള്‍: “അവന്‍ ജീവിക്കാന്‍ പഠിച്ചവന്‍.”

തനിക്കതായിരുന്നല്ലോ അറിയാത്തതെന്നവന്‍ പെട്ടെന്നോര്‍ത്തു.
അവള്‍: “ഭര്‍ത്താവിന്റെ കാമുകിയാരെന്നെനിക്കറിയില്ല, അറിയുവാനൊരാഗ്രഹം, കണ്ടെത്തുവാന്‍ സഹായിക്കുമോ?”
അവന്‍: “തീര്‍ച്ചയായും.”

വളരെപ്പെട്ടെന്നു തന്നെയവര്‍ ആ സത്യം മനസിലാക്കി. അനാലിസയുടെ ഭര്‍ത്താവായിരുന്നു നീലിമയുടെ പുതിയ തടി. ആ ദിവസം അവള്‍ മുഴുവന്‍ നേരവും കരഞ്ഞു. അന്നെപ്പോഴോ അവനവളെ പ്രണയിച്ചു. അവരുടെയാത്മാക്കളൊന്നായി. അവളുടെ ഇലകളില്‍ നിന്നും വരുന്ന കാറ്റിനു സുഗന്ധമുണ്ടെന്നവന്‍ മനസിലാക്കി. ഇടയ്ക്കെപ്പോഴോ അവന് ചോരമണത്തു, പക്ഷെ ഇപ്പോളത് അവന് അരോചകമായിത്തോന്നിയില്ല.

കുറച്ചു ദിവസങ്ങള്‍ക്കകം അനാലിസയുടെ ഭര്‍ത്താവും ശവമായിത്തീര്‍ന്നിരുന്നു. അനാലിസയയാളെ പൂര്‍ണ്ണമായും വെറുത്തു. അതിനാല്‍ തന്നെ അയാളെ തന്റെ ശത്രുവായി അവനും കരുതി. അയാളുടെയാത്മാവിന് കറുപ്പ് നിറമായിരുന്നു. അയാള്‍ അവളിലാധിപത്യം സ്ഥാപിക്കുവാന്‍ തുടര്‍ന്നും ശ്രമിച്ചു, ശല്യം സഹിക്കവയ്യാതായപ്പോള്‍ നീലിമയുടെ അസ്ഥിയെടുത്തയാളെ സ്പര്‍ശിച്ചു. അങ്ങിനെ അനാലിസയുടെ ഭര്‍ത്താവിന്റെയാത്മാവ് മൃതിയടഞ്ഞു. അനാലിസ ഉച്ചത്തില്‍ പൊട്ടിച്ചിരിച്ചു.
--
രണ്ടാം ആ‍ത്മാവിന്റെ മരണം

അവനുമനാലിസയ്ക്കും ഒരു കുഞ്ഞുപിറന്നു, ഒരു പെണ്ണാത്മാവ്. യാദൃശ്ചികമായി നീലിമ തങ്ങളുടെ ശവക്കല്ലറകള്‍ക്ക് സമീപമെത്തി. അനാലിസയവളെക്കണ്ടു. നീലിമ പോയപ്പോളവള്‍ വീണ്ടും കരയുവാന്‍ തുടങ്ങി. അവന്‍ കാരണമന്വേഷിച്ചു:
അവന്‍: “എന്തിനാണ് കരയുന്നത്?”
അനാലിസ: “നീലിമയുടെ പാപത്തെക്കുറിച്ചോര്‍ത്ത്.”
അവന്‍: “അവളുടെ പാപത്തില്‍ നീ കരയുന്നതെന്തിനാണ്?”
അനാലിസ: “ഞാനവളെ സ്നേഹിക്കുന്നു.”

അവളുടെ മറുപടികേട്ട് അവനത്ഭുതം തോന്നി. തന്റെ ഭര്‍ത്താവിനേയും തന്നെത്തന്നെയും കൊന്ന നീലിമയോട് അനാലിസയ്ക്ക് സ്നേഹമോ? ആ ചോദ്യത്തിനവനുത്തരം ലഭിച്ചില്ല. അവര്‍ നീലിമയെ പാടെ മറന്നു. അവര്‍ രാവിലെ മുതല്‍ രാത്രിവരേയും തങ്ങളുടെ കുഞ്ഞിനെ ലാളിച്ചുകൊണ്ടിരുന്നു. രാത്രിയില്‍ അവര്‍ സുഖമായുറങ്ങി. മരത്തിന്റെ ചില്ലകള്‍ ഇപ്പോളവനെ അലോസരപ്പെടുത്തിയില്ല. ചില്ലകളവനില്‍ പൂക്കള്‍ വര്‍ഷിച്ചു. ഇലകള്‍ അവനെ വീശിക്കൊണ്ടേയിരുന്നു. മരങ്ങള്‍ തണല്‍ നല്‍കുവാനിപ്പോള്‍ തയ്യാറുമായിരുന്നു.

കുഞ്ഞിനൊരു പേരുവേണമെന്നവനെപ്പോഴോ ഓര്‍മ്മവന്നു. ഒരു നല്ല പെണ്‍‌പേരുകണ്ടെത്തുവാ‍നായി അവന്റെ ശ്രമം. ഏതു പേരിടണമെന്നവന്‍ അനാലിസയോടു ചോദിച്ചു:
അവള്‍: “നീലിമയെന്നിട്ടാലോ?”
അവന്‍: “ആ നശിച്ചവളുടെ പേരോ?”
അവള്‍: “അതെ, അതുതന്നെ.”
അവന്‍: “ആ പേരു വേണ്ട.”
അവള്‍: “വേണം, അതു തന്നെ മതി.”
അവന്‍: “വേണ്ട”
അവള്‍: “വേണം”
അവന്‍: “വേണ്ട”
അവള്‍: “വേണം”
അവന്‍: “എന്തിനാണാപ്പേരു തന്നെവേണമെന്ന് നിനക്കിത്ര നിര്‍ബന്ധം? വേറെയെത്രയോ നല്ല പേരുകളുണ്ട്”.
അവള്‍: “കാരണം, അതെന്റെ ശരീരത്തില്‍ നിന്നുള്ള മകളുടെ പേരായതുകൊണ്ട്.”

അവളില്‍ നിന്നുമാവാചകം കേട്ടതുമവന്‍ വിളറിവെളുത്തു. അവന്റെ കൈ അവനറിയാതെ നീലിമയുടെ അസ്ഥിതേടി. അതിലവന്‍ സ്പര്‍ശിച്ചതും അവന്റെയാത്മാവും മരിച്ചു. ഇതുകണ്ടവള്‍ പൊട്ടിച്ചിരിച്ചു.
--
മൂന്നും നാലും ആത്മാക്കളുടെ മരണം

അവള്‍ പൊട്ടിച്ചിരിച്ചു. നീലിമയുടെ അസ്ഥിയെടുത്തവള്‍ സൂക്ഷിച്ചു നോക്കി. അതിനെവിടെ നിന്നാണിത്ര സംഹാരശക്തിയെന്നവളതിശയിച്ചു. അനാലിസയതെടുത്തു കുഞ്ഞിന്റെ ദേഹത്തുതൊട്ടു. കുഞ്ഞിന്റെയാത്മാവും അതോടെ മരിച്ചു. കുഞ്ഞിന്റെയാത്മാവിന്റെ മരണത്തോടെ അനാലിസയുടെ ആത്മാവും മരിച്ചുതുടങ്ങിയിരുന്നു. നിമിഷങ്ങള്‍ക്കകം ആ കല്ലറകള്‍ ശൂന്യമായി. നീലിമയുടെയസ്ഥി എല്ലാത്തിനും സാക്ഷിയായി മണ്ണില്‍ പുതഞ്ഞു കിടന്നിരുന്നു. അതിഭയങ്കരമായ ഒരു കാറ്റ്, അന്തരീക്ഷമാകെ പൊടിപടലങ്ങള്‍ പറന്നുപൊങ്ങിനിറഞ്ഞു. എല്ലാം ശാന്തമായപ്പോള്‍ ശവക്കല്ലറകളും നീലിമയുടെ അസ്ഥിയും കാണുവാനില്ലായിരുന്നു.

മരിച്ച നാലാത്മാക്കളുടേയും ഗതിയെന്തായി? അതെനിക്കറിയില്ല. അവനും അനാലിസയും അവരുടെ കുഞ്ഞും എങ്ങിനെയാണവിടെ കഴിയുക. അനാലിസയുടെ ഭര്‍ത്താവുമായി അവരെങ്ങിനെ കഴിയുന്നു? ഇതൊക്കെയറിയുവാനെനിക്കും ആഗ്രഹമുണ്ട്. അതിനു പക്ഷെ എന്റെയീ ആത്മാവും മരിക്കണം, അതിനായി നീലിമയുടെ അസ്ഥിതേടി ഞാന്‍ യാത്രയാ‍വുന്നു. വീണ്ടും കാണാം.

അല്പനേരത്തിനകം അവളുടെ കാര്‍ നിരത്തിലൂടെ നീങ്ങി.
--
നവംബര്‍, 1998: എന്റെ ആദ്യ ചെറുകഥ, വര്‍ഷങ്ങള്‍ക്കു മുന്നേ ഡയറിയില്‍ കുറിച്ചിട്ടിരുന്നത്. അല്ലെങ്കിലും ഈ ബൂലോഗമൊക്കെ എന്നാ ഉണ്ടായേ? :)
--

16 comments:

  1. ഒരു പുതിയ് ബ്ലോഗ് കൂടി: ചില നേരത്ത്
    ‘ആത്മാക്കളുടെ മരണം’ എന്ന എന്റെയൊരു ചെറുകഥ ആദ്യ പോസ്റ്റായി ചേര്‍ക്കുന്നു. അഭിപ്രായങ്ങള്‍, വിമര്‍ശനങ്ങള്‍ പ്രതീക്ഷിക്കുന്നു.
    --
    ഒന്നാം ആത്മാവിന്റെ മരണം
    അവന്‍ നടക്കുകയായിരുന്നു. അവന്റെ വഴിയവന് വ്യക്തമായിക്കാണാം. അവന്റെ തന്നെ ജീവിതത്തിലെ പാളിച്ചകളും താളപ്പിഴകളും വിമ്മിട്ടങ്ങളും അവനെ അസ്വസ്ഥനാക്കിയിരുന്നു. ആകെയൊരു വിജനത, അതോ ആരേയും അവന്‍ കാണാത്തതോ? മരങ്ങളുടെയടുത്തെത്തി അവന്‍ പറയുകയാണ്:
    “ വൃക്ഷമേ നിന്റെയച്ഛനമ്മമാര്‍ ആരാണ്? നീയിവിടെ വേരുപിടിക്കുവാന്‍ കാരണമെന്ത്? നിന്റെ സൌന്ദര്യത്തിന്റെ രഹസ്യമെന്ത്?”
    --

    ReplyDelete
  2. സ്വാഗതം കുഞ്ഞാടേ....തല്ലിപ്പൊളിക്കൂൂൂൂ
    ൂൂൂൂൂൂൂൂൂൂൂൂൂൂ
    ൂൂൂൂൂൂൂൂൂൂൂൂൂൂ
    ൂൂൂൂൂൂൂൂൂൂൂൂൂൂൂ
    ൂൂൂൂൂൂൂൂൂൂൂൂൂൂൂ
    ൂൂൂൂൂൂൂൂൂൂൂൂൂൂൂ
    ൂൂൂൂൂൂൂൂൂൂൂൂൂൂൂ
    ൂൂൂൂൂൂൂൂൂൂൂൂൂൂൂ
    ൂൂൂൂൂൂൂൂൂൂൂൂൂൂൂ
    ൂൂൂൂൂൂൂൂൂൂൂൂൂൂൂ
    ൂൂൂൂൂൂൂൂൂൂൂൂൂൂൂൂ

    ൂൂൂൂൂൂൂൂൂൂൂൂൂൂൂൂ
    ൂൂൂൂൂൂൂൂൂൂൂൂൂൂൂൂ
    ൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂ
    ൂൂൂൂൂൂൂൂൂൂൂൂൂൂൂൂൂ

    ൂൂൂൂൂൂൂൂ

    ReplyDelete
  3. Hari,

    A blogger (called 'Ibru') already have his blog by this name 'chilanerath'.

    It would be better if you could please change the name, so readers wont be confused.

    regards,
    ds

    ReplyDelete
  4. ദിവായോട്,
    അതെനിക്കറിയില്ലായിരുന്നു. കൂട്ടുകാരനോട് പറയുമോ അതിന്റെ യു.ആര്‍.എല്‍ എഡിറ്റ് ചെയ്ത് chilanerathu.blogspot.com എന്നോ മറ്റോ ആക്കുവാന്‍. അപ്പോള്‍ പിന്നെ യു.ആര്‍.എല്‍ ലഭ്യമല്ല എന്ന മെസേജ് ബ്ലോഗര്‍ തന്നെ കാണിക്കുമല്ലോ!
    --
    എല്ലാവരോടും,
    ‘ചില നേരത്ത്’ എന്ന പേരില്‍ മറ്റൊരു ബ്ലോഗ് ഉള്ളതിനാല്‍ ഞാനിതിന്റെ പേര് ‘ഗ്രഹണം’ എന്നാക്കി മാറ്റിയിരിക്കുന്നു. ഈ യു.ആര്‍.എല്‍ ലഭ്യമായതിനാലാണ് ഈ പേരിട്ടത്. ബ്ലോഗിന്റെ പേരുതന്നെ യു.ആര്‍.എല്ല്ലിനും കൊടുക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇനിയിപ്പോള്‍ ഗ്രഹണം എന്നപേരില്‍ മറ്റാരുടെയെങ്കിലും ബ്ലോഗുണ്ടോ ആവോ!
    --

    ReplyDelete
  5. ഹരീ. എന്താ ഒരു ഭാവന!!! ഇങ്ങനെയൊക്കെ എങ്ങനെ മെനെഞ്ഞെടുക്കുന്നു!!!
    ആദ്യകഥയ്ക്ക് എല്ലാ ആശംസകളും!!!

    ReplyDelete
  6. അന്തിച്ചിരുന്നു പോയ് ഇതു വായിച്ച്.

    -സുല്‍

    ReplyDelete
  7. നന്നാ‍യിരിക്കുന്നു ഹരീ. സ്വാഗതം കെട്ടോ.

    ReplyDelete
  8. പതിനാലാം വയസ്സിലാണ്‌ ഹരി ഈ കഥ എഴുതിയതെന്നറിയുമ്പോള്‍ വലിയ അത്ഭുതമുണ്ട്‌.

    കഥ എനിക്ക്‌ ഒരു വസ്തു മനസ്സിലായില്ല. പറഞ്ഞത്‌, ഭാഷയേയും ക്രാഫ്റ്റിനേയും കുറിച്ചാണ്‌.

    ReplyDelete
  9. കഥയുടെ സ്റ്റൈല്‍ എനിക്കിഷ്ടായി :)

    ReplyDelete
  10. അനോണി,
    എത്ര മനോഹരമായ പ്രതികരണം, അതും ആദ്യം തന്നെ... :) പക്ഷെ, അനോണിയുടെ ബ്ലോഗെവിടെപ്പോയി, അതു ഡിലീറ്റ് ചെയ്തോ?
    --
    ഇത്തിരിവെട്ടം,
    :) പക്ഷെ, ഞാന്‍ ചിത്രവിശേഷം എന്നൊക്കെപ്പറഞ്ഞ് ഇവിടെ കറങ്ങി നടക്കുവാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായേ...
    --
    സുല്‍,
    :( അതെന്താ അങ്ങിനെ?
    --
    കണ്ണൂസ്,
    എനിക്കു പറ്റിയ ഒരു കണക്കിലെ പിശകായിരുന്നു പതിനാലാം വയസിലാണിതെഴുതിയെന്നത്. ശരിക്കും അത് പതിനേഴാം വയസിലായിരുന്നൂട്ടോ...
    --
    പ്രതിഭാസമേ,
    ആശംസകള്‍ക്കു നന്ദി...
    എന്‍റെ കണക്കിലെ പിശക് പ്രൈവറ്റായി തിരുത്തി തന്നതിനു പ്രത്യേകം നന്ദി... ഞാനേതായാലും ഡയറിയിലെ ഡേറ്റ് തന്നെയങ്ങിട്ടു, അതല്ലേ നല്ലത്, നമ്മളായെന്തിനാ കണക്കു കൂട്ടാന്‍ നിക്കുന്നെ... :)
    --
    പീലിക്കുട്ടി,
    അടുത്ത തവണ കഥയും ഇഷ്ടപ്പെടുമായിരിക്കും... :)
    --

    ReplyDelete
  11. നമസ്കാരം ഹരിക്കുട്ടാ..
    ഇതു അത്ര ചെറിയ കഥയൊന്നുമല്ലകെട്ടൊ.
    നീണ്ടകഥയാ.
    ഇളം പ്രായത്തില്‍ എഴുതിയ കഥയായതുകൊണ്ട്
    കുറ്റവും കുറവും കാണുന്നതില്‍ഭേദം ഗുണം വല്ലതുമുണ്ടോ എന്നന്വേഷിക്കുന്നതാണ്‍.
    ഉണ്ട്.എഴുതുവാനുള്ള കഴിവുണ്ട്,ഭാവനയുണ്ട് ,ഭാഷാലാളിത്യമുണ്ട് ..പക്ഷേ , വായനക്കാരന്റെ ക്ഷമയെയും സമയനഷ്ടത്തേയും വിലമതിക്കണം എഴുത്തുകാര്!ഹ്രസ്വസൃഷ്ടികള്‍ക്ക് തിളക്കം കൂടും,മുത്തുകള്‍ക്കെന്നപോലെ.
    പിന്നെ,താങ്കളുടെ ചിത്രത്തിനു താഴെ “വരികളിലൂടെ”യില്‍
    ‘എന് ചിന്തകള്‍...വഴി‘കെ’ളെങ്കിലും..’ എന്നുള്ളതില്‍
    വഴി‘ക’ളെങ്കിലും എന്നു തിരുത്തുക.
    “അകലാനാവില്ല...
    ...............
    പിണങ്ങാ‘ന’വില്ലിണ..” എന്നത് ‘നാ’യെന്നു നീട്ടുക.
    എല്ലാവിധ നന്മകളും നേരുന്നു..‍‍

    ReplyDelete
  12. കൊള്ളാം. നല്ല ഭാവന.

    ReplyDelete
  13. പതിമൂന്നിലല്ലാ.. പതിനേഴില്‍ എഴുതിയതാണെങ്കിലും കൊള്ളാം.. എന്താണു ഭാവന? അപ്പോള്‍ ബൈജു ഭായ് നേരത്തെ മലയാളത്തില്‍ പറഞ്ഞപോലെ അന്ന് അങ്ങനെ എഴുതിയെങ്കില്‍ ഇന്ന് എങ്ങനെ എഴുതും എന്നറിയാനൊരു ആഗ്രഹം ഉണ്ടേ..

    ReplyDelete
  14. ഹരീ, കലക്കിയുട്ടുണ്ട്. ടീനേജിലെഴുതുന്നതൊക്കെ അതിന്റെ ഒരു രസമുണ്ട്. കഥ ഇന്‍ഫിഡിലിറ്റിയെക്കുറിച്ചാണേന്നാണ് ഞാന്‍ മനസ്സിലാക്കിയത്..പക്ഷെ അത് ഇങ്ങിനെ ആത്മാക്കളുടെ രൂപത്തില്‍ എഴുതിയപ്പോള്‍ നല്ല രസം വായിക്കാന്‍. മരം എന്താണെന്ന് ശരിക്കും മനസ്സിലായില്ല. എന്താണ് എന്ന് പറയൊ?

    എനിക്കിത് വായിച്ചപ്പോള്‍ നെല്ലിക്ക എന്ന ബ്ലോഗെഴുതുന്ന രാജേഷ് വര്‍മ്മ എന്നയാളെ ഓര്‍മ്മ വരുന്നു.

    ReplyDelete
  15. മുല്ലശേരി മാഷിനോട്,
    തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്. അവ ചൂണ്ടിക്കാണിച്ചതില്‍ വളരെ സന്തോഷം, കമന്റിയതിലും.
    --
    ഡാന്റിസിനോട്... :)
    --
    സ്മിതയോട്,
    ഇതിനു ശേഷം ഞാന്‍ രണ്ടു കഥയെഴുതിയിട്ടുണ്ട്. പക്ഷെ, അവ ഡയറിയിലില്ല, പേപ്പറിലാണെന്നു തോന്നുന്നു. എത്ര നോക്കിയിട്ടും അവ കിട്ടിയില്ല. കിട്ടുമ്പോള്‍ അതും പോസ്റ്റ് ചെയ്യുന്നതാണ്. അല്ലെങ്കില്‍, ആ ആശയം വെച്ച് പുതുതായൊന്നെഴുതണം... വരട്ടെ... :)
    --
    ഇഞ്ചിയോട്,
    ഏതായാലും ആദ്യമായി എന്നോടെന്തെങ്കിലും പറഞ്ഞുവല്ലോ... അല്ലെങ്കിലെല്ലാം ഒരു ‘ഹരീ’ വിളിയില്‍ ഒതുക്കാറല്ലേ പതിവ്. പങ്കാളിയോടുള്ള വിശ്വാസവഞ്ചനയാണോ... അറിയില്ല. ഉത്തരം കിട്ടാത്ത ധാരാളം ചോദ്യങ്ങള്‍ നമുക്ക് ആ കാലത്ത് വരുമല്ലോ, അവയുടെ ഒരു കൂട്ടായ്മ എന്നോ മറ്റോ മാത്രമേ ഇന്ന് എനിക്കിതു വായിക്കുമ്പോള്‍ തോന്നുന്നുള്ളൂ, ആ മാനസികാവസ്ഥയെന്താണെന്ന് ഡയറിയില്‍ ഞാനെഴുതിയിട്ടുമില്ല... രാജേഷ് വര്‍മ്മയുടെ എഴുത്തും എന്റെ എഴുത്തും സമാനശൈലിയിലാണോ?
    കമന്റിയതില്‍ വളരെ സന്തോഷം. :)
    --

    ReplyDelete
  16. kanna, nammude naadu allengil thanne oru bhraanthalayamalle...???? athinidaycku ingane chila contributions koodi veno???? :)

    ReplyDelete

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--