Wednesday, March 7, 2007

പ്രതിഷേധം - കഥ തുടരുന്നു

കഥ തുടരുന്നു (ഏതു കഥയാണ് തുടരുന്നത്?)

മാര്‍ച്ച് 7, 2007:
പ്രതിഷേധ ദിനം കഴിഞ്ഞ് രണ്ടു ദിനം പിന്നിടുന്നു. നൂറ്റി അന്‍‌പതിലധികം ബ്ലോഗേഴ്സ് സ്വന്തം ബ്ലോഗുകളില്‍ പ്രതിഷേധക്കുറിപ്പിട്ട് ഇതിനോട് സഹകരിച്ചു. പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നവരേയും അവരുടെ പോസ്റ്റുകളേയും ഇവിടെ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഈ പ്രതിഷേധം കൊണ്ട് എന്തെങ്കിലും ഗുണമുണ്ടായോ? ചില പത്രങ്ങളും ചാനലുകളും ഇതിനെക്കുറിച്ച് അറിയുവാന്‍ ശ്രമിക്കുകയും, ചിലരൊക്കെ റിപ്പോര്‍ട്ടുകള്‍ നല്‍കുകയും ചെയ്തു. പ്രത്യക്ഷമായി ഈയൊരു ഗുണം മാത്രമേ ഉണ്ടായുള്ളൂ.

എന്നാല്‍ പരോക്ഷമായി ധാ‍രാളം നേട്ടങ്ങള്‍ ഇതുകൊണ്ടുണ്ടായി.
• ഇനിയിതുപോലെയൊരു സാഹിത്യചോരണം ബ്ലോഗില്‍ നിന്നും നടക്കുകയില്ലെന്ന് പ്രതീക്ഷിക്കാം. അഥവാ നടന്നാലും അതില്‍ കുറഞ്ഞപക്ഷം യാഹൂവിനെപ്പോലെയുള്ള അന്താരാഷ്ട്രതലത്തില്‍ വേരോട്ടമുള്ള കമ്പനികള്‍ പ്രതിയാവില്ലെന്നും കരുതാം.
• കണ്ടന്റ് തയ്യാറാക്കി നല്‍കുന്നവര്‍ കൂടുതല്‍ ജാഗരൂകരാവും. ബ്ലോഗില്‍ നിന്നുമാത്രമല്ല എവിടെനിന്നും കണ്ടന്റെടുക്കുമ്പോഴും അവര്‍ രണ്ടുവട്ടം ആലോചിക്കും. ചൂടുവെള്ളത്തില്‍ വീണ പൂച്ച...
• യഹൂ, ഗൂഗിള്‍, എം.എസ്.എന്‍. എന്നിങ്ങനെ മലയാളം പോര്‍ട്ടല്‍ തയ്യാറാക്കുവാന്‍ മുന്നോട്ടുവരുന്ന ബഹുരാ‍ഷ്ട്രകമ്പനികള്‍, കണ്ടന്റ് വാങ്ങി പോര്‍ട്ടലില്‍ നല്‍കുമ്പോള്‍ കൂടുതല്‍ ജാഗരൂകരാവും. ഇപ്പോള്‍ തന്നെ യാഹൂ, കണ്ടന്റിന്റെ ഉത്തരവാദിത്തം വെബ്‌ദുനിയയ്ക്കെന്ന് ലേബലൊട്ടിച്ചാണ് പലതും പ്രസിദ്ധപ്പെടുത്തുന്നത്.

യാഹൂവിനും വെബ്‌ദുനിയയ്ക്കും ഈ പ്രതിഷേധം കൊണ്ട് എന്തെങ്കിലും സംഭവിച്ചുവോ?
• ഗൂഗിളില്‍ Yahoo Webduniya എന്നു സേര്‍ച്ചു ചെയ്തു നോക്കൂ: ആദ്യം ലഭിക്കുന്ന പേജ് തന്നെ കോപ്പിറൈറ്റ് വയലേഷനെ സംബന്ധിച്ച പേജാണ്.
• വെബ്‌ദുനിയ ലഭ്യമാക്കുന്ന സര്‍വ്വീസുകളില്‍ ഒന്നായ മലയാളം കണ്ടന്റ് ഡെവലപ്പ്മെന്റുമായി ബന്ധപ്പെട്ട Webdunia Content Malayalam എന്നൊന്നു സേര്‍ച്ച് ചെയ്തു നോക്കൂ.
• ഇനി Content Malayalam എന്നു മാത്രം സേര്‍ച്ച് ചെയ്താലും ഈ വാര്‍ത്ത ആദ്യ ലിങ്കുകളില്‍ തന്നെയുണ്ട്.
• മലയാളത്തില്‍ യാഹൂ എന്നോ വെബ്‌ദുനിയ എന്നോ സേര്‍ച്ച് ചെയ്താലും സ്ഥിതി വ്യത്യസ്തമല്ല.
• ഇനിയിപ്പോള്‍ യാഹൂ വെബ്‌ദുനിയ എന്നിവ ഒരുമിച്ച് സേര്‍ച്ച് ചെയ്താല്‍ പറയുകയും വേണ്ട, ഇതു സംബന്ധമായ ലിങ്കുകള്‍ മാത്രമേ ആദ്യ പേജുകളില്‍ കാണുവാനുമുള്ളൂ. യാഹൂ മലയാളം എന്ന് സേര്‍ച്ച് ചെയ്താലും സ്ഥിതി വ്യത്യസ്തമല്ല.

ഇനി നിങ്ങള്‍ പറയൂ, ഈ പ്രതിഷേധം കൊണ്ട് യാഹൂവിനോ വെബ്‌ദുനിയയ്ക്കോ എന്തെങ്കിലും സംഭവിച്ചുവോ? തീര്‍ച്ചയായും ഇത് യാഹൂവിനെ (വെബ്‌ദുനിയയേയും) സംബന്ധിച്ചിടത്തോളം ഒരു നല്ല കാര്യമല്ല. ഒരു പക്ഷെ, വളരെ സൌമ്യമായ രീതിയില്‍ ഒഴിവാക്കാവുന്ന പ്രശ്നത്തെ വലിച്ചിഴച്ച്, ഇത്രയും വഷളാക്കിയതില്‍ യാഹൂ ഇപ്പോള്‍ പഴിക്കുന്നുണ്ടാവും. സൂചികൊണ്ടെടുക്കേണ്ടതിനെ തൂമ്പകൊണ്ടെടുക്കേണ്ട പരുവത്തിലാക്കിയതില്‍ യാഹൂ മാത്രമാണ് ഉത്തരവാദിയും.

മാര്‍ച്ച് 8, 2007:
പ്ലേജറിസത്തിന് മറ്റൊരു ഉദാഹരണം കൂടി. ഇവിടെ ഇന്‍ഫോകൈരളി കമ്പ്യൂട്ടര്‍ മാഗസിന്‍, മലയാളം ബ്ലോഗുകള്‍ എന്ന ബ്ലോഗ് അഗ്രിഗേറ്ററിന്റെ ഹെഡര്‍ ഇമേജ്, വെബ് സൈറ്റിന്റെ സൃഷ്ടാക്കളുടെ അനുമതി കൂടാതെ ഉപയോഗിച്ചിരിക്കുന്നു. എന്നാല്‍ മലയാളം ബ്ലോഗുകളെക്കുറിച്ചുള്ള ലേഖനമായതുകൊണ്ടും അതിലെ പ്രതിപാദ്യം മലയാളം ബ്ലോഗുകളുടെ വളര്‍ച്ചയ്ക്ക് സഹായകകരമാവുന്നതുകൊണ്ടും, ഇതില്‍ പരാ‍തിയില്ല എന്നാണ് പോര്‍ട്ടലിന്റെ സൃഷ്ടാക്കളുടെ നിലപാട്. ഇത്തരത്തിലുള്ള തെറ്റുകള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നതിലൂടെയും തിരുത്തുന്നതിലൂടെയും, ഭാവിയില്‍ ഈ പ്രവണതകള്‍ കുറയ്ക്കുവാന്‍ കഴിയും എന്ന ശുഭപ്രതീക്ഷയാണ് ബ്ലോഗ് എഴുതുന്നവര്‍ക്കുള്ളത്.

മാര്‍ച്ച് 9, 2007:
യാഹൂവിന്റെ ഒരു പരസ്യപ്രസ്താവന നിങ്ങള്‍ക്ക് ഇവിടെ (യാഹൂ ആ ലിങ്ക് എടുത്തു കളഞ്ഞു.)കാണാം. യാഹൂ മാപ്പുപറഞ്ഞു എന്ന രീതിയിലുള്ള വാര്‍ത്തകള്‍ ചില വെബ് സെറ്റുകള്‍ ഇന്നലെ പുറത്തുവിട്ടിരുന്നു (ഇവിടെയും ഇവിടെയും ഇവിടെയും). എന്നാല്‍ ‘കറിവേപ്പില’യില്‍ അതിനെക്കുറിച്ച് യാതൊന്നും പ്രതിപാദിച്ചിട്ടുമില്ല, ഔദ്യോഗികമായി യാഹൂവിന്റെ ഭാഗത്തുനിന്നും യാതൊരറിയിപ്പും ഇതുവരെ ‘സു’വിന് ലഭിച്ചിട്ടില്ല എന്നാണ് അറിയുവാന്‍ കഴിഞ്ഞത്. ‘യാഹൂ ബ്ലോഗറോട് മാപ്പു പറഞ്ഞു’ എന്ന വാര്‍ത്തകൊണ്ട് ഒരു പക്ഷെ യാഹൂ നടത്തിയ പരസ്യപ്രസ്താവനയാവാം ഉദ്ദേശിച്ചിരിക്കുന്നത്. യാഹൂവിന്റെ പരസ്യപ്രസ്താവന (യാഹൂ മലയാളം > പാചകം > കോണ്ടിനെന്റല്‍ വന്നത്) (യാഹൂ ആ ലിങ്ക് എടുത്തു കളഞ്ഞു.) ശ്രദ്ധിച്ചാല്‍ ചിലകാര്യങ്ങള്‍ മനസിലാക്കാം.
• പാചകക്കുറിപ്പുകള്‍ അനുവാദമില്ലാതെ കോപ്പിയടിച്ചതിലല്ല ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്, മറിച്ച് അതുമൂലം ബ്ലോഗേഴ്സിനുണ്ടായ ബുദ്ധിമുട്ടിലാണ് ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്.
• ഇപ്പോഴും അവര്‍ പഴയ നിലപാടില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല, വെബ്‌ദുനിയയാണ് അവരെ സംബന്ധിച്ചിടത്തോളം ഇപ്പോഴും ഉത്തരവാദികള്‍.
• ചുരുക്കത്തില്‍ ഇപ്പോഴും യാഹൂ തെറ്റ് അംഗീകരിക്കുകയോ, അതില്‍ മാപ്പു പറയുകയോ ചെയ്തിട്ടില്ല.
യാഹൂ യഥാര്‍ത്ഥത്തില്‍ മാപ്പ് പറഞ്ഞുവോ?
--

16 comments:

 1. യാഹൂവുമായുള്ള പ്രതിഷേധം കഴിഞ്ഞു രണ്ടു ദിനമായി. എന്തെങ്കിലും ഗുണമുണ്ടായോ? യാഹൂ മാപ്പ് പറഞ്ഞുവെന്നോ, വെബ്‌ദുനിയ എന്തെങ്കിലും ഇതിനെക്കുറിച്ച് പറഞ്ഞുവെന്നോ അറിവായിട്ടില്ല. എങ്കിലും ഈ പ്രതിഷേധം ലക്ഷ്യം കണ്ടില്ല എന്നുവരുന്നില്ല...
  --

  ReplyDelete
 2. ഹ..ഹ..ഹാ...ഈ ഹരീടെ ഒരു കാര്യം.........കോട്ടുവായ്‌ ഇടണതും ഇപ്പൊ 'യാഹൂ' എന്ന ശബ്ദത്തില്‍ ആണെന്നാ തോന്നണേ......

  ReplyDelete
 3. "പ്രതിഷേധം - കഥ തുടരുന്നു"

  മെഗാ സീരിയലാണോ?

  ReplyDelete
 4. “പ്രതിഷേധജന്മം-പുണ്യജന്മം“ സീരിയലിന്റെ ടൈറ്റില്‍ സജഷന്‍ ഗോമ്പറ്റീഷനിലേക്ക് എന്റെ എന്റ്രി. :-)

  ReplyDelete
 5. ‘പ്രതിഷേധ ജ്വാലയായ്’ എന്നായാലോ? ;)
  മെഗാസീരിയലാവാണ്ടിരുന്നാല്‍ ‘എനിക്ക്’ കൊള്ളാം... :)
  --

  ReplyDelete
 6. സന്ധ്യയായി ഉഷസുമായി രണ്ടാം ദിവസം.
  വ്യക്തമായും കൃത്യമായും കാര്യങ്ങളറിയാന്‍ ഹരിയുടെ താളു നോക്കിയാല്‍ മതി. എന്നെപ്പോലെ ബൂലോഗം മുഴുവന്‍ തിരയാന്‍ നേരമില്ലാത്തവര്‍ക്ക് നല്ലതാണ്. നന്ദി /\

  ReplyDelete
 7. യാഹൂ യഥാര്‍ത്ഥത്തില്‍ മാപ്പ് പറഞ്ഞുവോ? മാര്‍ച്ച് 8, 9 തീയതികളിലായി പലയിടത്തും പ്രത്യക്ഷപ്പെട്ട വാര്‍ത്തകള്‍ ഇങ്ങിനെ പറയുന്നെങ്കിലും, അവരുടെ പ്രസ്താവന ഒരു മാപ്പ് പറയലാണോ?
  --

  ReplyDelete
 8. സു വിനു വല്ല മെയിലും വന്നോ ആവോ???

  ReplyDelete
 9. യാഹു മാപ്പു പറഞ്ഞു.....പറഞ്ഞേക്കും.......പകുതിയേ പറയൂ......മലയാളത്തില്‍ പറഞ്ഞു.....മലയാളത്തില്‍ മാത്രമല്ല...തെലുങ്കിലും തുളൂലും പറഞ്ഞു........കറിവേപ്പിലയോട്‌ മാത്രമേ മാപ്പ്‌ പറഞ്ഞോള്ളു...പറയോള്ളു.....മൊത്തത്തിലാ പറയണേ....പറഞ്ഞു....പറഞ്ഞേക്കും.......

  അല്ലാ...ശരിക്കും യാഹൂ മാപ്പു പറഞ്ഞോ....ഒന്നറിയാന്‍ വേണ്ടി ആണു........ആരെങ്കിലും ഒന്ന് സംശയം തീര്‍ക്കുമോ........

  [കൊച്ചീലു ഒരു കണ്ടയിനര്‍ കസ്റ്റംസുകാരു തടഞ്ഞുവച്ചിട്ടുണ്ട്‌.വിദേശസാധനങ്ങള്‍ എന്തോ ആണു അതിനകത്ത്‌ എന്നാ കേള്‍ക്കണത്‌.......ഇനി മാപ്പോ മറ്റോ ആണോ അതിനകത്ത്‌.]

  ReplyDelete
 10. യാഹൂന്റെ ഖേദം നമ്മള്‍ ബ്ലോഗര്‍മാര്‍ക്കുണ്ടായ വിഷമത്തിലാണ്‌.. അല്ലാതെ മാപ്പേ..അതും യാഹൂ.. യേയ്‌..

  (അല്ലാ ഈ ബ്ലോഗര്‍മാര്‍ക്ക്‌ യാഹൂ പറഞ്ഞപോലെ എന്താ ഇത്രയും വിഷമം.. വിഷമം മാറ്റാന്‍ നൂറടിയഡേ.. മറ്റേവനോ കമന്റോ എന്തേലും)

  ReplyDelete
 11. ഇതൊക്കെ ഒരു കളിയല്ലേ ഹരീ,
  ഉരുണ്ട് ഉരുണ്ട് മേലാസകലം ചെളി പുരളുന്നതുവരെ ഇവരു കളിക്കും...
  അതു കഴിഞ്ഞ്, കുളിപ്പിച്ച് കിടത്താന്‍ ഇട വരാതിരുന്നാല്‍ അവര്‍ക്കു തന്നെ നന്ന്.

  ReplyDelete
 12. യാഹൂ മാപ്പു പറഞ്ഞുവെന്ന് ‘സു’ കറിവേപ്പിലയില്‍ പറയാതെ, ‘യാഹൂ ബ്ലോഗറോട് മാപ്പു പറഞ്ഞു’ എന്നതിന് ഒരു വിലയും നല്‍കുവാന്‍ കഴിയില്ല. ഇനി മൊത്തത്തില്‍ ബ്ലോഗ് സമൂഹത്തോടാണ് മാപ്പെങ്കില്‍ അതിങ്ങിനെയാണോ നല്‍കേണ്ടത്?
  --

  ReplyDelete
 13. യാഹൂ മാപ്പു പറഞ്ഞുവെന്ന് ‘സു’ കറിവേപ്പിലയില്‍ പറയാതെ, ‘യാഹൂ ബ്ലോഗറോട് മാപ്പു പറഞ്ഞു’ എന്നതിന് ഒരു വിലയും നല്‍കുവാന്‍ കഴിയില്ല. ഇനി മൊത്തത്തില്‍ ബ്ലോഗ് സമൂഹത്തോടാണ് മാപ്പെങ്കില്‍ അതിങ്ങിനെയാണോ നല്‍കേണ്ടത്?


  ഇതൊക്കെ നമ്മള്‍ കാര്യങ്ങള്‍ കണ്ടറിഞ്ഞ് ചെയ്യാത്തതിന്റെ കേടാ. മാപ്പ് നമ്മള്‍ക്കാവശ്യമുള്ള വാക്കുകളില്‍ കടലാസില്‍ എഴുതി കൊടുക്കണം. യാഹൂ അടിയില്‍ വിരലടയാളം പതിച്ച് മടക്കിത്തരും. (പാവം അക്ഷരാഭ്യാസമില്ലാത്തതല്ലേ) :-)

  ReplyDelete
 14. haree.. edai.. check this link of yahoo news.. can we belive ??
  http://news.yahoo.com/s/pcworld/20070308/tc_pcworld/129675

  it reads like this
  ""Yahoo respects the blogging community and the etiquette followed by bloggers. We regret any inconvenience caused by the inadvertent posting of the recipe without attribution.""

  isnt that saying sorry for the inconvinience???

  ReplyDelete
 15. യാഹൂവിന് അക്ഷരാഭ്യാസം മാത്രമല്ല, വെറും അഭ്യാസവും നല്ല വശമാണെന്നേ ഞാന്‍ പറഞ്ഞുള്ളൂ. അവരിറക്കിയ പ്രസ്താവനയില്‍, ‘മാപ്പ്’എന്നൊരു വാക്കില്ല. ബ്ലോഗേഴ്സിനുണ്ടായ ബുദ്ധിമുട്ടുകളില്‍ ഖേദം പ്രകടിപ്പിക്കുന്നു എന്നുമാത്രം. പക്ഷെ വന്ന വാര്‍ത്തയോ?
  Yahoo Inc. apologized on Thursday after recipes from the blog of an Indian housewife were used without permission on Yahoo's India's new Malayalam-language Web portal. - ഇതെങ്ങിനെ ശരിയാവും? The company planned to post a statement on its Malayalam Web site later Thursday. - എന്ന് വാര്‍ത്ത തുടരുന്നു. അതായത് ആ പ്രസ്താവനയെ അധികരിച്ചു തന്നെയാണ് മാപ്പ് പറഞ്ഞു എന്നരീതിയില്‍ വാര്‍ത്ത കൊടുത്തിട്ടുള്ളത്. ‘മാപ്പ്’എന്ന വാക്കോ, മാപ്പെന്തിനു പറഞ്ഞു എന്നോ പറയാതെ മാപ്പു പറയുവാനും, മാപ്പ് പറഞ്ഞു എന്ന രീതിയില്‍ ഈ പ്രസ്താവന ചൂണ്ടിക്കാട്ടി വാര്‍ത്തയിറക്കുവാനും അക്ഷരാഭ്യാസം മാത്രം പോര, ഈ വക അഭ്യാസങ്ങളും വശമുണ്ടായിരിക്കണം.

  ഇത് യാഹൂവിന്റെ മാപ്പാണെന്ന് വിശ്വസിക്കേണ്ടവര്‍ക്ക് അങ്ങിനെയെടുക്കാം, മാപ്പല്ല എന്നു വിശ്വസിക്കുന്നവര്‍ അങ്ങിനെ വിശ്വസിക്കൂ. ഞാന്‍ എന്റെ തോന്നല്‍ ഇവിടെ പറഞ്ഞിരിക്കുന്നുവെന്നു മാത്രം.
  --

  ReplyDelete

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--