Chithravishesham Sankethikam Kaliyarangu
Grahanam
Nishchalam
ഗ്രഹണം - ഗ്രഹണം വിട്ടൊഴിയുന്ന ചില ചിന്തകള്‍...

Content on this page requires a newer version of Adobe Flash Player.

Get Adobe Flash player

Malayalam Blogger Profile. Powered by newnmedia.

Thursday, March 1, 2007

യാഹൂവിന്റെ ബ്ലോഗ് മോഷണം


യാഹൂ കറിവേപ്പില എന്ന പാചകബ്ലോഗില്‍ നിന്നും നടത്തിയ കണ്ടന്റ് മോഷണം ഇതിനോടകം തന്നെ എല്ലാവരുടേയും ശ്രദ്ധയില്‍ പെട്ടിരിക്കുമെന്നു കരുതുന്നു. ഇതുവരേയും യാഹൂ, വരുത്തിയ പിഴവ് അംഗീകരിക്കുവാനോ, മോഷണത്തിന് ഇരയായ ബ്ലോഗറോട് ക്ഷമചോദിക്കുവാനോ തയ്യാറായിട്ടില്ല. യാഹൂവിന്റെ ഈ നടപടികള്‍ക്കെതിരെ മാര്‍ച്ച് 5 തിങ്കളാഴ് ബ്ലോഗേഴ്സ് എല്ലാവരും ഒരു പ്രതിഷേധ പോസ്റ്റ് അവരവരുടെ ബ്ലോഗില്‍ ചേര്‍ക്കുന്നു.
പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ഈ വിഷയത്തിലൊരു പോസ്റ്റ് ഞാനും ചേര്‍ക്കുന്നു.
എന്താണ് പ്രശ്നം? ‌| ഉത്തരവാദിത്തം ആര്‍ക്ക്? ‌| എങ്ങിനെ പ്രതിഷേധിക്കാം? | എന്തിന് പ്രതിഷേധിക്കണം?
--
കുറിപ്പ്: ഈ ലേഖനത്തിലെ വാചകങ്ങളും, പ്ലേഗറിസത്തിനെതിരായ ലോഗോയും ഉപയോഗിക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഈ ചിത്രത്തില്‍ യാതോരു വിധത്തിലുള്ള മാറ്റങ്ങളും വരുത്തുവാന്‍ പാടുള്ളതല്ല (വളരെ നിര്‍ബന്ധം) കൂടാതെ ഈ ലോഗോ ഉപയോഗിക്കുന്നവര്‍, സൃഷ്ടാവെന്ന നിലയില്‍ എന്റെ പേരുകൂടി പറയുകയാണെങ്കില്‍ വളരെ സന്തോഷം (നിര്‍ബന്ധമില്ല).
--

കഥ ഇതുവരെ
മാര്‍ച്ച് 13, 2006:
‘സു’വെന്ന് അറിയപ്പെടുവാനാഗ്രഹിക്കുന്ന, സൂര്യഗായത്രി ബ്ലോഗിലൂടെ പരിചിതയായ, കേരളത്തില്‍ നിന്നുള്ള ഒരു വീട്ടമ്മ ‘കറിവേപ്പില’ എന്ന പേരില്‍ ഒരു പുതിയ ബ്ലോഗ്, തന്‍റെ പാചക പരീക്ഷണങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതിനായി ആരംഭിക്കുന്നു. “നിങ്ങള്‍ ഇതിനെ കറിവേപ്പില പോലെ തള്ളിക്കളയില്ല” എന്ന വിശ്വാസത്തിലാണ് താന്‍ ഈ ബ്ലോഗ് ആരംഭിക്കുന്നതെന്ന് സ്വാഗതത്തില്‍ തന്നെ സു സൂചിപ്പിക്കുന്നുമുണ്ട്.

ഫെബ്രുവരി 05, 2007:
‘കറിവേപ്പില’ തുടങ്ങി വര്‍ഷം ഒന്നാവുന്നു. ഉള്ളടക്കം കൊണ്ട് ഇതിനോടകം തന്നെ ഈ ബ്ലോഗ് ശ്രദ്ധേയമായിരുന്നു. മലയാളത്തിലെ പാചകബ്ലോഗുകളില്‍ എടുത്തുപറയാവുന്ന ഒന്നായി ‘കറിവേപ്പില’ മാറി. എന്നാല്‍ ഈ ദിനം ‘കറിവേപ്പില’യില്‍ വന്നത് പാചകവിധിയായിരുന്നില്ല, ഒരു പരിഭവമായിരുന്നു. ബ്ലോഗിലെ കളവ് എന്ന പേരില്‍ ഒരു പോസ്റ്റ്, യാഹൂ തുടങ്ങിയ മലയാളം പോര്‍ട്ടറില്‍ തന്റെ പാചകക്കുറിപ്പുകള്‍, അതേപടി വന്നതിലുള്ള വിഷമം അതില്‍ സു തുറന്നു പറഞ്ഞു. കൂട്ടത്തില്‍ ഈ രീതിയില്‍ മറ്റാരെങ്കിലും തന്റെ പാചകക്കുറിപ്പുകള്‍ സ്വന്തം സൈറ്റുകളില്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ എടുത്തു മാറ്റണമെന്ന അറിയിപ്പും.

ഫെബ്രുവരി 10, 2007:
ബ്ലോഗിലെ കളവ് എന്ന പോസ്റ്റിനെ ആധാരമാക്കി ധാരാളം ചര്‍ച്ചകള്‍ ബ്ലോഗര്‍മാര്‍ക്കിടയില്‍ നടന്നു (ബ്ലോഗിലെ കളവ് എന്ന പോസ്റ്റിന്റെ കമന്റ് ഫീഡുകള്‍ നോക്കിയാല്‍ ചര്‍ച്ചയുടെ ഒരു ഏകദേശ ധാരണ ലഭിക്കും.). ഇതിനെ നിസാരമായി തള്ളിക്കളയാതെ, ഭാവിയില്‍ ആര്‍ക്കും സംഭവിക്കാവുന്ന ഒരു പ്രശ്നമായിക്കണ്ട്, യാഹൂവിനെ പ്രതിഷേധമറിയിക്കുക എന്ന അഭിപ്രായത്തോട് കൂടുതലാളുകളും യോജിച്ചു. പലരും യാഹൂവിന് ഇതില്‍ പ്രതിഷേധമറിയിച്ച് കത്തെഴുതുകളുമയച്ചു.

ഫെബ്രുവരി 15, 2007:
ഇ-മെയിലിലൂടെ പ്രതിഷേധമറിയിച്ച പലര്‍ക്കും യാഹൂവിന്റെ മറുപടി ലഭിച്ചു. താഴെപ്പറയുന്ന രീതിയിലായിരുന്നൂ അവയൊക്കെയും.
Thank you for writing in to Yahoo! India.

The content and information provided on Yahoo! language websites (urls
are given at the end of this message) are provided by Webdunia.com.
Should you have any concerns on copyright violations, please write in to
copyright@webdunia.com and it will be addressed by the webdunia team.

Regards
Jenny
Customer Care Team
Yahoo! India
ഈ മൊഷണത്തില്‍ തങ്ങള്‍ക്ക് പങ്കാളിത്തമില്ലെന്നൂം, മലയാളം പോര്‍ട്ടലിലേക്ക് വേണ്ട കണ്ടന്റുകള്‍ തയ്യാറാക്കുന്നത് വെബ്‍ദുനിയ എന്ന കമ്പനിയാണെന്നും, കോപ്പിറൈറ്റ് സംബന്ധമായ എല്ലാ പ്രശ്നങ്ങളും അതുകൊണ്ട് തന്നെ അവര്‍ കൈകാര്യം ചെയ്യും എന്ന നിലപാടായിരുന്നു യാഹൂ കൈക്കൊണ്ടത്. Yahoo! Inc. ലേക്ക് മെയിലയച്ചവര്‍ക്ക് ലഭിച്ച മറുപടി Yahoo! India Inc. മായി ബന്ധപ്പെടുക എന്നായിരുന്നു. Yahoo! India പറഞ്ഞത് വെബ് ദുനിയയെ ബന്ധപ്പെടുവാനും. കോപ്പിയടിക്കപ്പെട്ട കണ്ടന്റ് വന്നത് യാഹൂവിന്റെ പോര്‍ട്ടലിലായതിനാലും കണ്ടന്റ് ലഭ്യമാക്കിയത് വെബ്‍ദുനിയയാണെന്ന് എവിടെയും പ്രകടമായി കാണാത്തതിനാലും Yahoo! India തന്നെയാണ് ഈ മോഷണത്തിന് ഉത്തരവാദി എന്ന നിലപാടില്‍ ബ്ലോഗേഴ്സ് ഉറച്ചു നിന്നു.

ഫെബ്രുവരി 19, 2007:
ബ്ലോഗേഴ്സിന്റെ പ്രതിഷേധം ബ്ലോഗിങ്ങിലൂടെത്തന്നെയാക്കുവാനും, എല്ലാ ബ്ലോഗേഴ്സും ഒരു ദിവസം ഒരുമിച്ച് പ്രതിഷേധിക്കുവാനും തീരുമാനിക്കുന്നു. ജിഞ്ചര്‍ & മാംഗോ എന്ന ബ്ലോഗുടമയാണ് (ഇഞ്ചിപ്പെണ്‍) ഇതിനായി മുന്നിട്ടിറങ്ങിയത്. ഈ പ്രശ്നത്തില്‍ പ്രതിഷേധിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ അവരവരുടെ ബ്ലോഗുകളില്‍, പ്രതിഷേധത്തില്‍ പങ്കു ചേര്‍ന്നുകൊണ്ട് ഒരു പോസ്റ്റ് മാര്‍ച്ച് 5ന്‌ ഇടുക എന്നതാണ് ഉദ്ദേശിക്കുന്നത്. യാഹുവിന്റെ ഈ പ്രശ്നത്തോടുള്ള സമീപനം മാറ്റുക, പറ്റിയത് തെറ്റാണെന്നും അവരും അതിന് ഉത്തരവാദികളാണെന്നും അംഗീകരിക്കുക, ബ്ലോഗേഴ്സിനോട് അതിന്റെ പേരില്‍ മാപ്പപേക്ഷിക്കുക, മോഷണത്തിന് ഇരയായ ബ്ലോഗേഴ്സിന് അര്‍ഹമായ നഷ്ടപരിഹാരം നല്‍കുക എന്നിവയാണ് ബ്ലോഗേഴ്സിന്റെ ആവശ്യങ്ങള്‍.

ഫെബ്രുവരി 28, 2007:
വെബ്‍ദുനിയയുടെ സി.ഇ.ഓയുടെ പക്കല്‍ നിന്നും പല ബ്ലോഗേഴ്സിനും ഒരു മെയില്‍ ലഭിക്കുന്നു.
Dear Bloggers,

This is in relation to the posting made by Mrs. Suryagayatri – Su regarding posting of her recipe content on Yahoo! India Malayalam Website. Webdunia is the content provider for the above website (http://malayalam.yahoo.in/ ). We observe that there have been some blog postings on the above topic. While we are in touch with Mrs. Suryagayatri through both email and phone to address her concerns, we also appreciate the concerns of the blogging community. We hence propose to have a communication with the community online on March 02, 2007 between 8 PM to 9.30 PM ( IST) on the following blogsite.

http://webdunia.wordpress.com/

We invite you to participate at this blog and express your opinion.We shall be available online to instateneously answer at the scheduled time.

Thanks and Regards,
Vinay Chhajlani CEO Webdunia.com (India) Pvt Ltd
മാര്‍ച്ച് രണ്ടിന് ബ്ലോഗേഴ്സിന്റെ പ്രശ്നങ്ങള്‍ അവര്‍ അവരുടെ ബ്ലോഗിലൂടെ കേള്‍ക്കുന്നതും, അതിനവരുടെ മറുപടി അപ്പോള്‍ത്തന്നെ തരുന്നതുമാണെന്നാണ് കത്തിന്റെ ഉള്ളടക്കം.

മാര്‍ച്ച് 2, 2007:
കൈപ്പള്ളി എന്ന ബ്ലോഗറുടെ
Yahoo's Copyright infringement on Malayalam Blog content എന്ന പോസ്റ്റിന് അനുബന്ധമായി കമന്റുകളിലൂടെ നടന്ന ചര്‍ച്ചയ്ക്കൊടുവില്‍, വെബ്‍ദുനിയ (അല്ലെങ്കില്‍ വെബ്‍ദുനിയ എന്ന് നടിച്ചിരുന്നയാള്‍) വേഡ്‍പ്രസ്സിലെ ബ്ലോഗ് ഡിലീറ്റ് ചെയ്യുകയാണുണ്ടായത്.

മാര്‍ച്ച് 5, 2007:
ഇന്ന് പ്രതിഷേധ ദിനം. യാഹൂവിനും പ്ലേഗറിസത്തിനും എതിരായ പോരാട്ടത്തില്‍ നിരവധി ബ്ലോഗര്‍മാര്‍ അണിചേര്‍ന്നു. പ്രതിഷേധത്തില്‍ പങ്ക് ചേര്‍ന്നവരുടെ വിവരങ്ങള്‍ ഇവിടെ കാണാവുന്നതാണ്. ഒരുപക്ഷെ ഈ പ്രതിഷേധം കൊണ്ട് യാഹൂ മുട്ടുകുത്തുകയോ മാപ്പു പറയുകയോ ചെയ്യുകയില്ലായിരിക്കാം, എന്നിരുന്നാലും ഇത്തരം മോഷണങ്ങള്‍ ഇനിയും അരങ്ങേറുവാതിരിക്കുവാനുള്ള ശക്തമായ ഒരു സന്ദേശമായി ഇതുമാറും എന്നതില്‍ സംശയമില്ല.

മാര്‍ച്ച് 7, 2007:
പ്രതിഷേധം - കഥ തുടരുന്നു
--
സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങള്‍:
കോപ്പിറൈറ്റ് വയലേഷന്‍സ്
പ്രതിഷേധിക്കാം അല്ലേ? - കറിവേപ്പില
കടന്നല്‍ക്കൂട്ടത്തില്‍ കല്ലെറിയരുതേ... - വിശ്വബൂലോഗം
കക്കാ‍നും നില്‍ക്കാനും പഠിച്ചവര്‍ - ശേഷം ചിന്ത്യം
രണ്ടായിരത്തിയേഴ് മാര്‍ച്ച് അഞ്ച് പ്രതിഷേധ ദിനം - ഒരു കര്‍ഷകന്‍
കോപ്പിയടിക്കപ്പുറം - സിബു
ബ്ലോഗിലെ കളവ് - സമരപന്തലില്‍ ഞാനും.. - ആലിഫ്
ബ്ലോഗ് മോഷണം - എന്റെ പ്രതിഷേധം - ശ്രീജിത്ത് കെ
യാഹൂ! ഇന്ത്യയ്‌ക്കെതിരെയുള്ള പകര്‍പ്പവകാശ ലംഘന ആരോപണം - വക്കാരിമഷ്ടാ
എന്റെ പ്രതിഷേധം - ജ്യോതിര്‍മയി
--
ഇവിടെയെഴുതിയിരിക്കുന്നതില്‍ എനിക്ക് എന്തെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ അത് കമന്റായി ഇടുവാന്‍ താത്പര്യപ്പെടുന്നു.
--

41 comments:

Haree | ഹരീ said...

യാഹൂ കറിവേപ്പില എന്ന പാചകബ്ലോഗില്‍ നിന്നും നടത്തിയ കണ്ടന്റ് മോഷണം ഇതിനോടകം തന്നെ എല്ലാവരുടേയും ശ്രദ്ധയില്‍ പെട്ടിരിക്കുമെന്നു കരുതുന്നു. ഇതുവരേയും യാഹൂ, വരുത്തിയ പിഴവ് അംഗീകരിക്കുവാനോ, മോഷണത്തിന് ഇരയായ ബ്ലോഗറോട് ക്ഷമചോദിക്കുവാനോ തയ്യാറായിട്ടില്ല. യാഹൂവിന്റെ ഈ നടപടികള്‍ക്കെതിരെ മാര്‍ച്ച് 5 ഞായറാഴ്ച ബ്ലോഗേഴ്സ് എല്ലാവരും ഒരു പ്രതിഷേധ പോസ്റ്റ് അവരവരുടെ ബ്ലോഗില്‍ ചേര്‍ക്കുന്നു. പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ഈ വിഷയത്തിലൊരു പോസ്റ്റ് ഞാനും ചേര്‍ക്കുന്നു.
--

വിശ്വപ്രഭ viswaprabha said...

ഹരീ,

നന്ദിയുണ്ട്

:-)

സു | Su said...

ഈ പോസ്റ്റിന്റെ ലിങ്ക് അവിടെ വെച്ചിട്ടുണ്ട്.

നന്ദി. :)

RR said...

മാര്‍ച്ച്‌ 5 തിങ്കള്‍ അല്ലേ?

Haree | ഹരീ said...

നന്ദി RP
തിരുത്തിയിട്ടുണ്ട്. :)

വിശ്വേട്ടാ, സൂവേച്ചീ‍...
നന്ദി എന്തിനാ ഇപ്പോള്‍, ഇത് ഞാനുള്‍പ്പെടുന്ന നമുക്കുവേണ്ടിത്തന്നെയല്ലേ? :)
--
qw_er_ty

Inji Pennu said...

ഹരീ
വളരെ നല്ല ലേഖനം യാ‍ഹുവിനെതിരെ. ഈ പോസ്റ്റിലെ ഗ്രാഫിക്സും, വാക്ക്യങ്ങളും ആളുകള്‍ എടുക്കുന്നതില്‍ വിരോധമുണ്ടൊ? ഇല്ലെങ്കില്‍ അത് ഒരു അടിക്കുറിപ്പയി കൊടുക്കുമൊ വിരോധമില്ലെങ്കില്‍ മാത്രം. ആളുകള്‍ക്ക് ഇത് ഉപയോഗിക്കാമല്ലൊ, പങ്കു ചേരാന്‍.

ബിന്ദു said...

ഹരീ.. ഓരോന്നും എത്ര കൃത്യമായി എഴുതിയിരിക്കുന്നു. വെല്‍ ഡണ്‍!!:)

ജ്യോതിര്‍മയി said...

ഹരീ

നന്ദിയുണ്ട്, ഈ പോസ്റ്റിന്‌.
ബൂലോഗത്തില്‍ നിന്നും പലപ്പോഴും വിട്ടുനില്‍ക്കേണ്ടിവരാറുണ്ട്. അതുകൊണ്ട് പല കാര്യങ്ങളും അപ്പപ്പോള്‍ അറിയാറില്ല.
ഇപ്പോള്‍ കാര്യത്തിന്റെ കിടപ്പ്‌ നന്നായി മനസ്സിലാക്കാന്‍ പറ്റുന്നു.
ഒരേ സമയം, കാര്യമാത്രപ്രസക്തവും സമഗ്രവുമായി ഈ പോസ്റ്റ്.

ജ്യോതിര്‍മയി

Haree | ഹരീ said...

ഇഞ്ചിചേച്ചിയോട്,
ഞാനങ്ങിനെയൊരു കുറിപ്പ് ചേര്‍ക്കുന്നതിനെക്കുറിച്ച് ആലോചിച്ചതാണ്. പിന്നെ വിചാരിച്ചു, “ഇവനാരെടാ ഇതൊക്കെ ചെയ്യാന്‍” എന്നും പറഞ്ഞ് ആരും വരേണ്ടല്ലോ, അതാണ് അങ്ങിനെയൊന്നും ഇടാഞ്ഞത്. ഈ ഐക്കണ്‍ ഇഷ്ടമായോ? (വരച്ച്, ചെയ്ത് വന്നപ്പോള്‍ എനിക്കങ്ങിഷ്ടമായി... ;))

ഇതെന്തിനാണ് എല്ലാവരും എന്നോട് നന്ദി പറയണേ, എല്ലാവരും ഇതു തന്നെ ചെയ്യണമെന്നല്ലേ തീരുമാനം? :)

പിന്നെ, മറ്റൊരു പോസ്റ്റ് ദാ, ഇവിടെ നിശ്ചലത്തിലും ഇട്ടിട്ടുണ്ടേ...
--

Inji Pennu said...

യാഹൂ,
ഇത് വളരെ നല്ല ഐക്കണ്‍ ആണ്. ആ പടത്തിനു യാഹൂ പ്ലേഗരിസേഷന്‍ എന്നു പേരു കൊടുക്കണെ, ഇമേജസ് സേര്‍ച്ച് ചെയ്യുമ്പോഴും വന്നോട്ടെ എന്ന് കരുതിയാണ്. ഇങ്ങിനെയൊക്കെ നല്ല ഐക്കണ്‍ ചെയ്താല്‍ ഏവൂര്‍ ജി എപ്പൊ ഹരിയെ പൊക്കിക്കൊണ്ട് പോവും എന്ന് ചോദിച്ചാല്‍ മതി. അതോണ്ട് സൂക്ഷിച്ച് നടന്നോളൂ :)

താഴെ ഒരു കുറിപ്പ് കൊടുത്തോളൂ, ഇത് കോപ്പി അടിക്കാം എന്ന്..ലേഖനത്തിന്റെ താഴെ മാത്രം. അല്ലെങ്കില്‍ ബ്ലോഗോടെ അടിച്ചോണ്ട് പോയാലൊ? :)

ജ്യോതിര്‍മയി said...

നന്ദി പറഞ്ഞത്‌, പ്രതിഷേധത്തിനല്ല. പ്രതിഷേധിക്കുന്നവര്‍, മറ്റാര്‍ക്കും വേണ്ടിയല്ല, അതു ചെയ്യുന്നത്.
ലേഖനത്തിന്റെ “സമഗ്രത”യ്ക്കാണു നന്ദി.

നന്നായതു നന്നായീന്നു പറയാനുള്ള സന്തോഷം കൊണ്ടാണ്, ഹരീ :-)

ഇനിയിതൊക്കെ കോപ്പിയടിക്കാനും പഠിക്കണമല്ലോ? എന്നെക്കൊണ്ടു തോറ്റു ഞാന്‍:-(

Inji Pennu said...

അയ്യോ! യാഹു അല്ല, ഹരി എന്നാണ് ഉദ്ദേശിച്ചത്.. വട്ടായീന്ന തോന്നണെ. :)

Haree | ഹരീ said...

ജ്യോതിചേച്ചിയോട് (ചേച്ചിതന്നെ?)
എങ്കില്‍ വളരെ സന്തോഷം... :)
--
ഇഞ്ചിചേച്ച്യേ...
ഞാനോര്‍ത്തു, സന്തോഷം വരുമ്പോള്‍ നമ്മള്‍ ‘യാഹൂ...’ എന്ന് പറയില്ലേ, അതാവും ഉദ്ദേശിച്ചതെന്ന്. യാഹുവിന് ബോധക്കേടുണ്ടാവുമല്ലോ, ഇത്രേം സ്നേഹത്തോടെ ഇഞ്ചി യാഹുവിനെ വിളിച്ചാല്‍... :)
--

സു | Su said...

ഹരിക്കുട്ടാ :) ആ ചിത്രം എനിക്കും ഇഷ്ടമായീട്ടോ. ഇഞ്ചി പറഞ്ഞതുപോലെ അവിടെ, അത് മറ്റു ബ്ലോഗുകളില്‍ വെക്കാനുള്ള അനുവാദം കൊടുത്താല്‍ നന്നായിരിക്കും. അങ്ങനെ ഒരു ചിത്രം പെട്ടെന്ന് ഉണ്ടാക്കിയെടുക്കാന്‍ കഴിയാത്തവര്‍ക്കും ബ്ലോഗില്‍ വെക്കാന്‍ പറ്റുമല്ലോ.

Haree | ഹരീ said...

ഞാനങ്ങിനെയൊരു കുറിപ്പ് ആദ്യം തന്നെ ചേര്‍ത്തുവല്ലോ!
--
എവിടെയാണ് വെബ്‍ദുനിയയുമായുള്ള മീറ്റിംഗ് നടക്കുന്നത്. http://webduniya.wordpress.com നോക്കിയ്യപ്പോള്‍ കാണുന്നത്,
The authors have deleted this blog. The content is no longer available.
എന്നാണല്ലോ?
--

sandoz said...

ഹരീ.....നന്ദി
എന്തിനാണെന്നാ...എല്ലാരും പറഞ്ഞു...ഞാനും പറഞ്ഞു......

Inji Pennu said...

ഹരിക്കുട്ടീ
ദേ ഈ ലിങ്ക് നോക്കൂ.
Link

കൈപ്പള്ളി മാഷ് അവരുടെ അടപ്പു തെറിപ്പിച്ചു. :) :) :)

sandoz said...

ഈ ഇഞ്ചീടെ
ഒരു കാര്യം...ഞാന്‍ ഹരിയെ ഇപ്പൊ മാനാംഞ്ചിറയിലേക്ക്‌ പറഞ്ഞു വിട്ടേനേ.....ശ്ശെ.....നശിപ്പിച്ചു.....

സന്തോഷ് said...

‘കഥ ഇതുവരെ’ ചോദിച്ചിരുന്നവര്‍ക്ക് രണ്ടും മൂന്നും ലിങ്ക് കൊടുത്ഥിരൂന്ന ഞാന്‍ ഇനി മുതല്‍ ഇത് കാണിക്കാന്‍ പോകുന്നു. നന്നായി, ഹരി.

Inji Pennu said...

ഹിഹി സാന്റോസെ, നേരത്തെ പറയണ്ടെ? :) :)

സന്തോഷ് said...

കൊടുത്തിരുന്ന
കൊടുത്തിരുന്ന
കൊടുത്തിരുന്ന
കൊടുത്തിരുന്ന
കൊടുത്തിരുന്ന

qw_er_ty

Inji Pennu said...

ചെ! സന്തോഷേട്ടാ! ഞാന്‍ പിടിക്കാന്‍ വന്നതാ :) അപ്പളേക്കും ഇമ്പോസിഷന്‍ എഴുതിക്കളഞ്ഞു :)

ഹരീ, copyrightviolations.blogspot.com എന്ന ബ്ലോഗിലേക്കും ഒരു ലിങ്ക് കൊടുക്കൂ പ്ലീസ്.
അവിടെയാണ് മാറ്റര്‍ മൊത്തം കിടക്കുന്നത്..

സു | Su said...

ചോദിച്ചിരുന്നവര്‍ക്ക് കോമ കൊടുത്തിരുന്ന ഞാന്‍ കോമ ഇനി മുതല്‍ വേണെങ്കില്‍ കോമ :|

നിര്‍മ്മല said...

ഹരീ, നല്ല ഒതുക്കമുള്ള എഴുത്ത്. കാടും പടലും തല്ലാതെ മര്‍മ്മത്തില്‍ തന്നെ.
അഭിനന്ദനങ്ങള്‍!

Haree | ഹരീ said...

സാന്‍റോസ് മാഷേ,
മാനാഞ്ചിറയിലെന്താണ് വിശേഷം?

സന്തോഷ്,
കൊടുക്കൂ സന്തോഷ്... അവരോടും പറയൂ പ്രതിഷേധത്തില്‍ ചേര്‍ന്ന് സന്തോഷിക്കുവാന്‍... :)

ഇനിയിപ്പോള്‍ സന്തോഷിന്‍റെ ഇമ്പോസിഷന്‍ ഡിലീറ്റാനൊക്കുകയില്ലല്ലൊ! അല്ലെങ്കില്‍ ആളോള് വിചാരിക്കില്ലേ ഇതെന്താ ഇഞ്ചി ചേച്ചി ഇതെന്താ എഴുതിയിരിക്കുന്നേന്ന്... സുവേച്ച്യേ, കോമയിലായോ? ;)

ഹെന്‍റമ്മേ,
നിര്‍മ്മലമാഷേ... പ്രതികരിക്കുന്നില്ലേ? മാഷും എഴുതൂ... എന്‍റെ എഴുത്തിനെക്കുറിച്ച് പറഞ്ഞതില്‍ വലിയ സന്തോഷം. :)
--

Haree | ഹരീ said...

ശ്രദ്ധിക്കുക:
• പ്ലേഗറിസം എന്നതിന്റെ തത്തുല്യ മലയാളം പദം(പുതുതായി ഉണ്ടാക്കുന്നതല്ല) എന്താണ്?
• Plagiarism എന്നത് മലയാളത്തിലെഴുതുമ്പോള്‍ പ്ലേഗറിസം എന്നുതന്നെയാണോ എഴുതേണ്ടത്?
--

Prasad S. Nair said...

ഒരു പ്രതിഷേധ പോസ്റ്റ് ഞാന്‍ എന്റെ ബ്ലോഗില്‍ ചേര്‍ത്തിട്ടുണ്ട്...

thushaaram said...

ഹരീ വളരെ നല്ല ലേഖനം. ആ ലോഗോയും കുറിപ്പും ഞാന്‍ എന്‍റെ ബ്ലോഗിലും‍ ചേര്‍ത്തിട്ടുണ്ടെ.

ആലപ്പുഴക്കാരന്‍ | Alappuzhakaran said...

We are the part of the same community called "Bloggers"... then y to say a thnx re???

കാശിതുമ്പകള്‍ said...

എന്തിനാണിത്രക്കു കോലാഹലങ്ങള്‍ ബ്ലോഗ് തമ്പുരാന്മാരെ????
യാഹൂ ചെയ്തത് ശരിയല്ലാ!!
പക്ഷെ അവര്‍ മലയാളത്തിലേക്കിറങ്ങിവന്നത് ഒരു നല്ലകാര്യം തന്നെയാണ്!!
പക്ഷേ പടവാളെടുത്ത് ഇറങ്ങുന്നതിനു മുന്നെ
ബ്ലോഗ് തമ്പുരാന്മാര്‍ ഒന്നോര്‍ക്കണം ഇവരില്‍ പലരും ഇന്റര്‍നെറ്റില്‍ പിച്ചവച്ചു തുടങ്ങിയത് യാഹൂവിലാണെന്ന്! ആദ്യമായൊരു മേല്‍ വിലാസം ഉണ്ടാക്കിയത് പലരും യാഹൂവിലല്ലെ??? നിങ്ങള്‍ പല പ്രവാസികളും നാട്ടുകാരും എല്ലാം സ്വന്തം വീട്ടുകാരെയും കുട്ടികളെയും കണ്ടിരുന്നതും അവരോടു സംസാരിച്ചിരുന്നതും യാഹൂവിലൂടെയല്ലായിരുന്നൊ???
എന്തൊക്കെ പേരില്‍ എന്തെല്ലാം ഇ-മെയില്‍ വിലാസങ്ങളില്‍ എന്തെല്ലാം നിങ്ങളീ പലരും യാഹൂ‍ മെസ്സഞ്ജറില്‍ ചെയ്തിട്ടുണ്ട്???
ഇതെല്ലാം നിങ്ങള്‍ യാഹൂവിനോടു ചോദിച്ചാണൊ ചെയ്തിരുന്നത്??
ഓസിനിരുന്ന് എന്തെല്ലാം ചെയ്തിട്ടുണ്ട് ബ്ലോഗര്‍മാരെ നിങ്ങള്‍ യാഹൂവില്‍????????
ചുമ്മാകിടന്നു വായിട്ടലക്കുമ്പോള്‍ ഒന്നുചിന്തിച്ചു നോക്കണെ!!
പ്രതിഷേധ കുറിപ്പിറക്കലും !! സമരമുറകള്‍ക്കു രൂപം നല്‍കുകയും! അതിനൊരു എംബ്ലമിറക്കി
പ്രസ്താവനയിറക്കി പ്രതിഷേധ തീ ആളികത്തിച്ച് വിശ്രമിക്കാനിരിക്കുമ്പോള്‍ ഒരു നിമിഷം ഒന്നു ചിന്തിച്ചു നോക്കണേ!!!
പിന്നെ ഈ കമന്റിനെതിരെ പ്രതിഷേധിക്കാന്‍ ഇതിനൊരു കമ്മറ്റി വിളിച്ചു കൂട്ടണേ!!
ഒരു എംബ്ലം കൂടിയുണ്ടേല്‍ കേമായി!!
പിന്നെ യാഹൂവില്‍ ഒരു വിലാസമുള്ള ആരും ഈ കമന്റിനെതിരെ പ്രധിഷേധിക്കരുത് എന്നു പറയുന്നില്ലാ രണ്ടെണ്ണവും മൂ‍ന്നെണ്ണവും ഉള്ളവര്‍ക്കു പ്രതിഷേധിക്കാം!!

ittimalu said...

:)

ആലപ്പുഴക്കാരന്‍ | Alappuzhakaran said...

കാശി ഒരു തമാശക്കാരനാ.....

Anonymous said...

Kaasi well said !!

നിര്‍മ്മല said...

ഹരിയുടെ പേജിലേക്കൊരു link ഇവിടെ നിന്നും http://nirmalat.blogspot.com/2007/03/blog-post.html ഇട്ടിട്ടുണ്ട്.
ok?

ജ്യോതിര്‍മയി said...

ഹരീ,

ലിങ്ക് വേണെങ്കില്‍ ഒന്നിവിടെയും ഉണ്ടേ :-)

BLOG FOR THE GLOBE,മോഷ്ടിയ്ക്കരുതേ സ്വപ്നങള്‍

ജ്യോതി(ചേച്ചി):-)

dhurvirodhi said...

याहू के इस कुकृत्य का विरोध होना ही चाहिये. मेरा विरोध यहां दर्ज है.

Vipin said...

ഹരീ,
"യാഹൂവിന്റെ ബ്ലോഗ് മോഷണം" വളര നന്നായിട്ടെഴുതിയിരിക്കുന്നു.

കാശിതുമ്പകളേ,
യഹൂ മെയില്‍ ഐഡിയും മെസ്സന്‍‌ജറും ഉണ്ടാക്കിയത് എന്നെയോ നിങ്ങളേയോ നന്നാക്കാനല്ല. യഹൂ ഇല്ലായിരുന്നെങ്കില്‍ മറ്റാരെങ്കിലും ഉണ്ടായേനെ പകരം. അല്ലാതെ ആരെങ്കിലും ഇ മെയില്‍ ഐ ഡി ഇല്ലാത്തത് കൊണ്ട് പ്രാവ് പറത്തുമായിരുന്നു എന്നു തോന്നുന്നില്ല. ഒരു സമയത്ത് ഇ മെയില്‍ എന്നാല്‍ ഹോട്ട്‌മെയില്‍ ആയിരുന്നു. അതു കഴിഞ്ഞാ യഹൂ വന്നത്. ഇവിടെ പ്രശ്നം അതൊന്നുമല്ല.
സൂ ചേച്ചിയോട് ചോദിച്ച് സമ്മതം വാങ്ങി ഉപയോ‍ഗിക്കേണ്ടിയിരുന്ന കണ്ടന്റ് യഹുവിനെപ്പോലുള്ള ഒരു ബിഗ് കോര്‍പറേറ്റ് എന്തിനു മോഷ്ടിച്ചു? നിങ്ങള്‍ യഹുവിന്റെ കോപിറൈറ്റഡ് കണ്ടന്റ് ഒന്ന് ഉപയോഗിച്ചു നോക്കൂ നിങ്ങളുടെ ബ്ലോഗില്‍. നിങ്ങള്‍ പറയുന്ന നന്ദിയുടെയും മര്യാദയുടെയും നിയമവശങ്ങള്‍ അവര്‍ മനസ്സിലാക്കിത്തരും

ഇത്രയും വാരി വലിച്ചെഴുതിയത് ബോറായിപ്പോയെങ്കില്‍ ഹരീ ഷെമീര്...

ittimalu said...

ഹരീ... നല്ല പോസ്റ്റെന്നൊക്കെ ഒരു കമന്റ് ഇടണം എന്നുണ്ടായിരുന്നു.. പക്ഷെ സാഹചര്യം മഹാമോശമായിരുന്നു.. വന്നെന്നു അറിയിക്കാന്‍ ഒരു പുഞ്ചിരി നല്‍കാന്‍ നോക്കിയപ്പോള്‍ ..ദേ കിടക്കുന്നു ഒരുത്തന്‍ (ത്തി) കാശിക്കു പോവണ കമന്റ് .. പിന്നെങ്ങനെ ചിരിക്കാതിരിക്കും ... വൈകിയാണെങ്കിലും ഒരു അഭിനന്ദനം ഇരിക്കട്ടെ .. നല്ല അടിപൊളി പോസ്റ്റ്.. :)

Anonymous said...

നന്ദികേടേ ! നിന്റെ പേരോ മലയാളി ? യാഹു ഇല്ലെങ്കില്‍ മറ്റാരെങ്കിലും ഉണ്ടാക്കുമായിരുന്നെന്ന് ! അപ്പോഴും ആരെങ്കിലും വേറെ വേണം ! നമുക്ക് പിന്നെ ഇങ്ങിനെയൊക്കെ പ്രതിക്ഷേധിക്കാന്‍ ആരെങ്കിലും പായ വിരിച്ചുതരണ്ടായോ ? എന്തായാലും ഒരു ബന്ദിന് സ്കോപ്പുണ്ട്.. വിടരുത് യാഹുവിനെ! ഇന്ത്യയില്‍ നിന്ന് കെട്ട് കെട്ടിക്കണം !!

Haree | ഹരീ said...

യാഹൂവിന്റെ മെസെഞ്ചറും മെയിലുമൊക്കെ ഉപയോഗിക്കുന്നതിനു മുന്‍പ് നമ്മളൊക്കെ കണ്ണും പൂട്ടി അക്സപ്റ്റ് ചെയ്യുന്ന ഡിസ്ക്ലൈമറില്‍ പറയുന്നുണ്ടോ, യാഹൂ ചെയ്യുന്ന ഒരു കൊള്ളരുതായ്മകള്‍ക്കും എതിരെ അവരുടെ സര്‍വീസ് ഉപയോഗിക്കുന്നവരാരും പ്രതികരിക്കരുതെന്ന്? എങ്കില്‍ അവയൊക്കെയും ഉപേക്ഷിക്കുവാന്‍ ഞാന്‍ തയ്യാര്‍.
--
വിപിന്‍ ഒട്ടും ബോറായില്ല...
പറഞ്ഞതുകൊണ്ട് കാര്യമുണ്ടെന്നു തോന്നിയില്ല, അതുകൊണ്ടാണ് അതിനൊരു മറുപടി ഞാനിവിടെ കൊടുക്കാതിരുന്നത്. യാഹൂ മെസഞ്ചര്‍ ഉപയോഗിക്കുന്നതിന് ഉപകാരസ്മരണയായി പ്രതികരിക്കാതിരിക്കുന്നവരോട്... എന്തിനാ വെറുതേ നമ്മുടെ സമയം മിനക്കെടുത്തുന്നത്. :)
--

Rafeeq said...

Thanks , Mr, Hari

image looks like a proper one to avoid such things and to understand very easily.

Thanks
Rafeequ

 
Grahanam - Haree's Personal Blog - Articles, Short-Stories, Poems.
Original theme by Douglas Bowman | Theme customized by newnmedia | Lightbox v2.0 by Lokesh Dhakar | Recent Comments Widget by Blogger Templates
Recommended Browsers: Mozilla Firefox / Google Chrome