Tuesday, May 15, 2007

കലാമണ്ഡലം ഗോപി - സപ്തതി ആഘോഷം

കലാമണ്ഡലം ഗോപി - സപ്തതി ആഘോഷം ‌| Kalamandalam Gopi - Sapthathi (70th BirthDay Celebrations)
നളന്‍, അര്‍ജ്ജുനന്‍, ഭീമന്‍, കര്ണ്ണന്‍ തുടങ്ങി കഥകളിയിലെ പ്രധാനപച്ചവേഷങ്ങളുടെയെല്ലാം പേരിനൊപ്പം തന്‍റെ പേര്‍ കൂട്ടിച്ചേര്‍ത്ത അതുല്യ കഥകളി നടന്‍, ശ്രീ. കലാമണ്ഡലം ഗോപിയുടെ, കഥകളി ആസ്വാദകരുടെ ഗോപിയാശാന്‍റെ, എഴുപതാം പിറന്നാള്‍ 2007 മെയ് 26, 27 തീയതികളില്‍ ഗുരുവായൂരില്‍ ആഘോഷിക്കുന്നു. ഗോപിയാശാന്‍റെ ഗുരുക്കന്മാരും ശിഷ്യന്മാരും പിന്നെ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള കഥകളി കലാകാരന്മാരും ഒന്നിക്കുന്ന ഈ വേളയില്‍, ആസ്വാദകര്‍ക്കായി രണ്ടു ദിവസവും കഥാകളിയും ഒരുക്കിയിട്ടുണ്ട്. സപ്തതി ആഘോഷത്തിനോടനുബന്ധിച്ച് നടത്തപ്പെടുന്ന പരിപാടികളില്‍ പ്രധാനപ്പെട്ടവ:

2007 മെയ് 26, ശനി

2.00 മണി മുതല്‍: സെമിനാര്‍
വിഷയം - കേരളീയ നാട്യകലയ്ക്ക് കലാമണ്ഡലം ഗോപിയുടെ സംഭാവന.
പങ്കെടുക്കുന്നവര്‍ - കെ. ബി. രാജ് ആനന്ദ്, ഭരത് മുരളി, നെടുമുടി വേണു, ഡോ. പി. വേണുഗോപാല്‍ തുടങ്ങിയവര്‍.

6.00 മണി മുതല്‍: കഥകളി
പുറപ്പാട് - പഞ്ചപാണ്ഡവരും പാഞ്ചാലിയും
ഒന്നാം കഥ - നളചരിതം രണ്ടാം ദിവസം
വേഷം - കലാ. ഗോപി (നളന്‍ 1), മാര്‍ഗി വിജയകുമാര്‍ (ദമയന്തി 1), കലാ. കൃഷ്ണകുമാര്‍ (പുഷ്കരന്‍ ), കോട്ടയ്ക്കല്‍ ചന്ദ്രശേഖര വാര്യര്‍ (നളന്‍ 2), മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി (ദമയന്തി 2) തുടങ്ങിയവര്‍.
രണ്ടാം കഥ - ദുര്യോധനവധം
വേഷം - ഇഞ്ചക്കാട് രാമചന്ദ്രന്‍ പിള്ള (ദുര്യോധനന്‍ 1), കലാ. രാജശേഖരന്‍ (പാഞ്ചാലി), കോട്ട. ഗോപാലകൃഷ്ണന്‍ (ശ്രീകൃഷ്ണന്‍) തുടങ്ങിയവര്‍.
പാട്ട് - മാടമ്പി സുബ്രഹ്മണ്യന്‍ നമ്പൂതിരി, കലാനിലയം ഉണ്ണികൃഷ്ണന്‍, പത്തിയൂര്‍ ശങ്കരന്‍ കുട്ടി, കലാ. ബാബു നമ്പൂതിരി തുടങ്ങിയവര്‍.
മേളം - കുറൂര്‍ വാസുദേവന്‍ നമ്പൂതിരി, കലാ. ബലരാമന്‍, കലാ. കൃഷ്ണദാസ്, കലാ. നാരായണന്‍ നായര്‍, കലാ. ശങ്കരവാരിയര്‍, കലാ. ഹരിനാരായണന്‍ തുടങ്ങിയവര്‍.

--
2007 മെയ് 27, ഞായര്‍
10.00 മണി മുതല്‍: ആചാര്യവന്ദനം, ഗുരുപൂജ
കലാ. ഗോപി‍ തന്‍റെ ഗുരുക്കന്മാരേയും, ശിഷ്യര്‍ ഗോപിയാശാനേയും ആദരിക്കുന്നു.

11.00 മണി മുതല്‍: അനുമോദന സമ്മേളനം
പ്രഫ. ഒ.എന്‍.വി. കുറുപ്പ്, എം. എ. ബേബി, അടൂര്‍ ഗോപാലകൃഷ്ണന്‍, എം. ടി. വാസുദേവന്‍ നായര്‍, ഭരത് മുരളി, കാവാലം നാരായണപ്പണിക്കര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.

2.00 മണി മുതല്‍: സുഹൃത് സമ്മേളനം
ആര്‍ട്ടിസ്റ്റ് നമ്പൂതിരി ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. സുഹൃത്തുക്കളും ആസ്വാദകരും പങ്കെടുക്കുന്നു.

4.00 മണി മുതല്‍: തായമ്പക
കല്ലൂര്‍ രാമന്‍‍കുട്ടി മാരാര്‍, മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി എന്നിവര്‍ നയിക്കുന്നു.

6.00 മണി മുതല്‍: കഥകളി
ഒന്നാം കഥ - ലവണാസുരവധം
വേഷം - കോട്ടയ്ക്കല്‍ ശിവരാമന്‍ (സീത), കലാ. ബാലസുബ്രഹ്മണ്യന്‍ (കുശന്‍), കോട്ട. കേശവന്‍ (ലവന്‍), കലാ. രാമന്‍‍കുട്ടി നായര്‍ (ഹനുമാന്‍) തുടങ്ങിയവര്‍.
രണ്ടാം കഥ - ഉത്തരാസ്വയം‍വരം
വേഷം - കലാ. ഗോപി (ദുര്യോധനന്‍), കലാ. ഷണ്മുഖന്‍ (ഭാനുമതി), കലാ. ഹരിനാരായണന്‍ (ദൂതന്‍), കോട്ട. ദേവദാസ് (തൃഗര്‍ത്തകന്‍), കലാനിലയം ബാലകൃഷ്നന്‍ (ഉത്തരന്‍), സദനം കൃഷ്ണന്‍‍കുട്ടി (ബൃഹന്നള) തുടങ്ങിയവര്‍.
മൂന്നാം കഥ - ദക്ഷയാഗം
വേഷം - കലാ. നന്ദകുമാരന്‍ നായര്‍ (ദക്ഷന്‍), ചവറ പാറുക്കുട്ടി (സതി), കലാ. നാരായണന്‍‍കുട്ടി (ശിവന്‍) തുടങ്ങിയവര്‍.
പാട്ട് - കലാ. ഗംഗാധരന്‍, കോട്ട. നാരായണന്‍, പാലനാട് ദിവാകരന്‍, കോട്ട. മധു തുടങ്ങിയവര്‍.
മേളം - കലാ. പ്രഭാകരപ്പൊതുവാള്‍, കലാനിലയം കുഞ്ഞുണ്ണി, കലാ. ഉണ്ണികൃഷ്ണന്‍, കലാ. നാരായണന്‍ നമ്പീശന്‍ തുടങ്ങിയവര്‍.

More details in English here:
Kathakali Blog

--
Keywords: Kalamandalam Gopi Asan Sapthathi Celebrations 70th Birthday Guruvayur Guruvayoor Aghosham TownHall Pathmanabhan Nair Nagari, May 25, 26, Saturday, Sunday

6 comments:

  1. കലാമണ്ഡലം ഗോപി - സപ്തതി ആഘോഷം
    കാര്യപരിപാടികള്‍.
    --

    ReplyDelete
  2. ഹെയ്.. ഇതെന്താ കഥ.. ഗോപ്യേട്ടന് സപ്തതി ആയീന്നോ.. പരിപാടികള്‍ ശരിക്കും മിസ്സ് ആവുന്നു. ഹരീ..ഇങ്ങനെ ഒരു പോസ്റ്റിട്ട് വിവരമറിച്ചതിനു നന്ദി..

    ReplyDelete
  3. ആശാന്റെ സപ്തതി ഇത്രയും വിശദ്ധമായി വിവരിച്ചതിന് നന്ദി. രണ്ടുദിവസം മുമ്പ് ഓര്‍ക്കൂട്ടില്‍ ’കോ.വെ’ യില്‍ ഇതു സംമ്പന്ധിച്ച് ഹരീയേ അന്വേഷിച്ചിരുന്നു. ഞന്‍ വരാന്‍ ഉദ്ദേശിക്കുന്നുണ്ട്. അറിയിക്കാം വഴിയേ....
    സസ്നേഹം
    ശ്യാം

    ReplyDelete
  4. ഹരീ എന്തായാലും രണ്ടാം ദിവസം വോയ്സ് റെക്കോറ്ഡിങ് ചെയ്യാന്‍ പറ്റുമോ എന്ന് നോക്കണം. പാട്ടെങ്കിലും കേള്‍ക്ക്കാനാണേ. ശ്രമിക്കൂ, പ്ലീസ്
    -സു-

    ReplyDelete
  5. പറയാന്‍ മറന്നു.. പോസ്റ്റര്‍ ഗംഭീരം ഹരി. ആശാന്റെ ആ കിടപ്പ് കണ്ടില്ലേ? -സു-

    ReplyDelete
  6. കുട്ടന്മേനോട്,
    വളരെ സന്തോഷം :)

    എസ്.എമ്മിനോട്,
    ഓര്‍ക്കുട്ടിംഗ് ഇപ്പോള്‍ വളരെക്കുറവാണീയടെ, അതിനാലതു കണ്ടില്ല. അപ്പോള്‍ ഗുരുവായൂരില്‍ കാണാം... :)

    സുനിലിനൊട്,
    മാഷേ, അതവിടെ ആരെങ്കിലും റിക്കാര്‍ഡ് ചെയ്യുന്നുണ്ടാവില്ലേ? അങ്ങിനെയുണ്ടെങ്കില്‍ സി.ഡി മേടിക്കാമായിരുന്നു. ഹയ്യോ, ആ ഫോട്ടോ ഞാന്‍ സപ്തതി ഇന്‍‍വിറ്റേഷനില്‍ നിന്നും കോപ്പി-പേസ്റ്റിയതാണ്. കൂട്ടത്തില്‍ എന്‍റെ കൈയിലുണ്ടായിരുന്ന ഒരു വേഷത്തിന്‍റെ ചിത്രം കൂട്ടിച്ചേര്‍ത്തുവെന്നുമാത്രം. അതെ, ആശാന്‍റെ ആ ചിത്രം നന്നായിരിക്കുന്നു.
    --

    ReplyDelete

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--