Friday, August 10, 2007

നളചരിതോത്സവം’07

ചൂതുകളിയില്‍ സര്‍വ്വതും നഷ്ടപ്പെട്ട് പാണ്ഡവര്‍ വനവാസം ചെയ്യുന്ന കാലം. കാട്ടിലെ വിഷമതകള്‍‍ ലഘൂകരിക്കുന്നതിനായി യുധിഷ്ഠിരന്, ബൃഹദശ്യ മഹര്‍ഷി നൈഷധരാജാവായ നളന്റെ കഥ പറഞ്ഞുകൊടുക്കുന്നു. ചൂതില്‍ സര്‍വ്വസ്വവും നഷ്ടപ്പെട്ട് കാട്ടിലെത്തിയ പാണ്ഡവരുടെ കഥയോട് സമാനമാണ് നളന്റെ കഥയും. മഹാഭാരതം വനപര്‍വ്വത്തില്‍ അടങ്ങിയിരിക്കുന്ന നളോപാഖ്യാനം, നളചരിതം എന്നപേരില്‍ ആട്ടക്കഥയാക്കി ഉണ്ണായിവാര്യര്‍ രംഗത്തെത്തിച്ചു. നളചരിതമെന്ന ഒറ്റ ആട്ടക്കഥയിലൂടെ, കഥകളിയില്‍ ചിരപ്രതിഷ്ഠ നേടിയ മഹാനായ പണ്ഡിതനാണ് ഉണ്ണായിവാര്യര്‍. നാടകീയരംഗങ്ങളും, മനോഹരങ്ങളായ പദങ്ങളും, അഭിനയസാധ്യതകള്‍ ധാരാളമുള്ള സന്ദര്ഭങ്ങളും കൊണ്ട് സമ്പന്നമായ നളചരിതം ആട്ടക്കഥ സമ്പൂര്‍ണ്ണമായി, ‘നളചരിതോത്സവം’ എന്ന പേരില്‍ ഏവൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിയിലെ ആഡിറ്റോറിയത്തില്‍ അരങ്ങേറുന്നു. ആഗസ്ത് 27 മുതല്‍ 31 വരെയാണ് ‘നളചരിതോത്സവം’ കൊണ്ടാടുക.

ആദ്യ ദിവസം ശ്രീകൃഷ്ണ ഭഗവാന്റെ രക്ഷാ-ശിക്ഷക-മധ്യസ്ഥ ഭാവങ്ങളാല്‍ സമ്പന്നമായ, വയസ്സക്കര നാരായണന്‍ മൂസ്സത് എഴുതിയ ‘ദുര്യോധനവധം’ കഥകളിയോടെയാണ് അഞ്ചുനാള്‍ നീണ്ടു നില്‍ക്കുന്ന കഥകളി ഉത്സവത്തിന് തുടക്കം. നളചരിതം ഒന്നാം ദിവസം (സമ്പൂര്‍ണ്ണം), നളചരിതം രണ്ടാം ദിവസം (സമ്പൂര്‍ണ്ണം), നളചരിതം മൂന്നാം ദിവസം, നളചരിതം നാലാം ദിവസം എന്നിവ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അരങ്ങേറുന്നു.
നോട്ടീസ് പേജ് 2-3
നോട്ടീസ് പേജ് 4-5
നോട്ടീസ് പേജ് 6-7
--

6 comments:

  1. നളചരിതോത്സവം‘07
    ഏവൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്ര സന്നിധിയിലെ ആഡിറ്റോറിയത്തില്‍ ആഗസ്ത് 27 മുതല്‍ 31 വരെ നടത്തപ്പെടുന്ന നളചരിതോത്സവം’07-ന്റെ വിശദാംശങ്ങള്‍.
    --

    ReplyDelete
  2. Haree:
    "DuryOdhanavadham" is not written or presented to glorify Bhagavaan Krishnan.

    ReplyDelete
  3. എതിരനോട്,
    അതെനിക്കറിയാം. ദുര്യോധനവധം ആദ്യദിവസം അവതരിപ്പിക്കുന്നതിലൊരു ന്യായീകരണം നല്‍കണമല്ലോ, അതിനായി അവര്‍ നോട്ടീസിലുപയോഗിച്ച വിശേഷണമാണത്. അതിവിടെയും ഞാന്‍ ഉപയോഗിച്ചെന്നുമാത്രം. എനിക്കതങ്ങ് (രക്ഷാ-ശിക്ഷക-മധ്യസ്ഥം) ഇഷ്ടപ്പെട്ടു. :)
    --

    ReplyDelete
  4. ഹരീ
    നളചരിതം ഒന്നാം ദിവസം എവൂര്‍ ക്ഷേത്രത്തില്‍ എനിക്കു കാണാനായി.
    ആദ്യദിവസത്തെ ആദ്യ രം ഗം ഞാന്‍ എന്റെ മൊബൈല്‍ കാമറായില്‍ പകര്‍ ത്തിയിരുന്നു
    അവിടെ എല്ലാ ദിവസവും കഥാസാരം രം ഗക്രമത്തില്‍ അച്ചടിച്ചു വിതരണം ചെയ്തിരുന്നു...
    അതു സം ഘടിപ്പിക്കാന്‍ പറ്റുമൊ?

    ReplyDelete
  5. Hi,

    I Know that kathakali is presented in samskrit. I mean the verses will be mostly in sanskrit, thats what my understanding is. I have never seen kathakali. is it possible for a person to understand the story?

    I am also from Alleppey.
    I liked ur posts.

    ReplyDelete
  6. @ Mary,
    കഥകളി പൂര്‍ണ്ണമായും സംസ്കൃതമാണെന്ന് കരുതുവാന്‍ കഴിയുകയില്ല. സംസ്കൃതവും മലയാളവും ഇടകലര്‍ത്തിയുള്ളവയാണ് മിക്കവയും. കര്‍ണ്ണശപഥം, നിഴല്‍ക്കുത്ത് തുടങ്ങിയവയാവട്ടെ, മിക്കവാറും പദങ്ങളും തനിമലയാളത്തിലുള്ളവയും. ഇതുവരെ കഥകളി കണ്ടിട്ടില്ലെന്നത് വളരെ സങ്കടകരമായി, തീര്‍ച്ചയായും കാണൂ. കഥകളി കണ്ടുതുടങ്ങുവാന്‍ കഥ പറഞ്ഞുതരുന്ന ഒരാളുടെയോ, അല്ലെങ്കില്‍ കഥാസാരം അടങ്ങിയിരിക്കുന്ന ഒരു പുസ്‌തകത്തിന്റെയോ സഹായം തേടാവുന്നതാണ്. വളരെക്കുറച്ച് വേദികള്‍ കൊണ്ടുതന്നെ, കഥകളി മനസിലായിത്തുടങ്ങും. ഉറപ്പ്!

    ആലപ്പുഴയാണെങ്കില്‍; 3, 4 തീയതികളില്‍ കളര്‍കോട് ശ്രീമഹാദേവ ക്ഷേത്രത്തില്‍ (എസ്.ഡി. കോളേജിന് കിഴക്ക്) കഥകളിയുണ്ട്. കാണുവാന്‍ ശ്രമിക്കൂ.
    നന്ദി. :)
    --

    ReplyDelete

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--