Tuesday, January 30, 2007

കാമുകന്റെ നിറം

രാത്രിയോടിഷ്ടം.
എന്നിട്ടും നീലയോടിഷ്ടമില്ല.
പകരമിഷ്ടം കടും കറുപ്പിനോട്.
എന്താണിങ്ങിനെ?
ചോദിക്കുമ്പോള്‍ ഉത്തരമിത്
“കാമുകന്റെ നിറം കറുപ്പാണ്”
സ്വന്തം ഇഷ്ടനിറത്തിലും
കാമുകന്റെ സ്വാധീനം, കഷ്ടം!
ഇതാണോ, ഇനി പ്രണയം?
--

18 comments:

  1. പ്രണയത്തെ നിര്‍വ്വചിക്കുവാന്‍ ഞാനാളല്ല. ഇടയ്കെപ്പോഴോ വന്ന ഒരു തോന്നല്‍, അതാണീ കവിത.
    --

    ReplyDelete
  2. ഇതാവാന്‍ വഴിയില്ല.... വേറെന്തോ ആണ്... :)

    ReplyDelete
  3. ആയ്‌...അങ്ങിനെയാവാന്‍ വഴിയില്ലല്ലോ... ഇട്ടിമാളു പറഞ്ഞപോലെ വേറെ എന്തോ?

    ReplyDelete
  4. പ്രണയം പുലിവാലാണെന്ന് അനുഭവം... ഏത് നിമിഷവും “ഗര്‍ ര്‍ ര്‍ ര്‍........” പ്രതീക്ഷിക്കാം.. :)

    ReplyDelete
  5. ഇതും ആവാം പ്രണയം. അങ്ങനെ ഫോര്‍മുലയൊന്നുമില്ലല്ലോ അല്ലേ പ്രണയത്തിന്? :-)

    ReplyDelete
  6. കറുപ്പിനെ ഇഷ്ടപ്പെടാത്തൊരാള്‍ക്കു കറുത്ത കാമുകനുണ്ടാകില്ലല്ലോ?
    അങ്ങേയറ്റം ഇഷ്ടപ്പെടുന്ന ,“കാമുകന്റെ നിറം കറുപ്പാണ്” എന്നാണ് പറഞ്ഞത്.
    തെറ്റിദ്ധരിക്കരുത്.

    ReplyDelete
  7. ഇട്ടിമാളുവിനോടും അരീക്കോടനോടും,
    എനിക്കും അങ്ങിനെയൊരു വിശ്വാസമൊന്നുമില്ല, ‘ഇതാണോ, ഇനി പ്രണയം?’ എന്നു ചോദിച്ചിരിക്കുന്നതില്‍ തന്നെ ‘ഇതല്ല പ്രണയം’ എന്നൊരു ധ്വനിയില്ലേ?
    --
    പൊടിക്കുപ്പിയോട്,
    പുലിവാലുപിടിച്ച ലക്ഷണമുണ്ടല്ലോ? :)
    --
    ദില്‍ബാസുരനോട്,
    അതെ, ഇങ്ങിനെയുള്ള ധാരാ‍ളം ചിന്തകളോട് തന്മയത്വം പാലിക്കുന്നതുമാവാം പ്രണയം.
    --
    പൊതുവാളനോട്,
    നീല കാമുകനെ കിട്ടുകയില്ലല്ലോ! പിന്നെ, കാമുകന്റെ നിറം കറുപ്പായതിനാല്‍ ഇഷ്ടനിറവും അതാവണമെന്നുണ്ടോ? പിന്നെ ‘കാമുകന്റെ (ഇഷ്ട)നിറം കറുപ്പാണ്’ ഇങ്ങിനെയും വായിക്കാം.
    --

    ReplyDelete
  8. പ്രണയം സുന്ദരം,
    പ്രണയത്തില്‍ എല്ലാം സുന്ദരം.

    ReplyDelete
  9. ശ്യാമസുന്ദരനെ പ്രതീക്ഷിച്ചിരിക്കയാല്‍, ശ്യാമമായതെന്തും ആ സൌന്ദര്യാനുഭൂതി തരുന്നു...

    Off:
    ഹരിയും ഹരിയും കൂടിയാണോ എഴുതുന്നത്‌? എന്താ "ഹരീ" ന്നു പേര്‌? ഒരു കൌതുകം കൊണ്ടു ചോദിക്കുന്നതാണേ.

    ReplyDelete
  10. സുവിനോട്,
    സത്യം! :)
    --
    ജ്യോതിര്‍മയിയോട്,
    ഉം... അങ്ങിനെയും പറയാം. പക്ഷെ, അനുഭൂതിയും ഇഷ്ടങ്ങളും തമ്മില്‍ ബന്ധമുണ്ടാക്കേണ്ടിവരുമപ്പോള്‍. പ്രണയിക്കുകയാണെങ്കിലും രണ്ടുപേര്‍ക്കും വ്യക്തിഗതമായ ഇഷ്ടങ്ങളുണ്ടാവില്ലേ?
    ഓ.ടോ: അതേ, എന്റെ ഇംഗ്ലീഷ് നാമധേയം Hareesh എന്നാണേ, അതില്‍ നിന്നും Haree എന്നുണ്ടായി, പിന്നീടത് മലയാളത്തിലായപ്പോള്‍ ഹരീ എന്നുമായി, അത്രതന്നെ... :) പിന്നെ ‘ഹരീ’ എന്നതാണ് എനിക്കും ഇഷ്ടം, ‘ഹരി’യേക്കാളും ‘ഹരീഷി’നെക്കാളും... :)
    --

    ReplyDelete
  11. കറുപ്പിനഴക്, ഓഹോ കറുപ്പിനഴക്, ഓഹോ,കറുപ്പിനഴക് (വിശ്വസിക്കാന്‍ പ്രയാസമുള്ളവര്‍ രണ്ട് പേജ് എഴുതി പഠിക്കൂ)

    ReplyDelete
  12. ഇതാണ് പ്രനയം ഇതു തന്നെയാണ് പ്രണയം.

    നന്നായിരിക്കുന്നു

    ReplyDelete
  13. അതോണ്ടൊന്നുമല്ല ഹരിക്കുട്ട്യേ, ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലൊ ആളു കറുത്തു പോയില്ലേ, അതോണ്ടാ. :)

    ReplyDelete
  14. കുറുമാനോട്,
    മാഷേ... :)
    --
    വല്ല്യമ്മായിയോട്,
    ആണോ... ആവാം, ആയിരിക്കും... അല്ലേ?
    --
    ഇഞ്ചിപ്പെണ്ണിനോട്,
    അതു ശരിയാ, അതുകൊണ്ടുമാവാം... :)
    --

    ReplyDelete
  15. pranayam karuthathu thanne mashey

    ReplyDelete
  16. കുട്ടാ... ഇതെനിക്കൊരുപാടിഷ്ടായി. കുഞ്ഞുകവിതകളും കുട്ടനില്‍ ഭദ്രം!
    (സത്യത്തില വലിയ കവിതകള്‍ വായിച്ചാല്‍ എനിക്കു കാര്യ്മായൊന്നും പിടികിട്ടില്ല.)
    അടുത്തത് പോരട്ടേ...

    ReplyDelete
  17. ഹരിയുടെ ഗ്രഹണത്തില്‍ ചിത്രകാരന്‍ എന്തോ അപകടം ഭയക്കുന്നു.
    പ്രേമത്തിന്റെ വാരിക്കുഴിയാണോ,
    സൌഹൃദത്തിന്റെ ചക്കപ്പശയാണൊ, ഇരുട്ടിന്റെ പൊന്‍കവാടമായ സന്ധ്യയുടെ സൌന്ദര്യമാണോ? ആരു നീ വെളിപ്പെടാമോ ?

    ReplyDelete
  18. മൊനമേഘങ്ങാളവസാനം
    ഇടിവെട്ടി ഉത്തരങ്ങള്‍ ആര്‍ത്തു പെയ്യുമ്പോള്‍
    ഉണരാതെ മൂടിപ്പുതച്ചേ കിടക്കാന്‍ കഴിയാതിരിയ്ക്കട്ടെ.
    ഇതെന്റെ വാത്സല്യസാന്ദ്രമാം ശാപം

    ReplyDelete

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--