Saturday, February 17, 2007

ഫ്ലാഷ് പഠിച്ചുതുടങ്ങാം

ഫ്ളാഷ് പഠിച്ചുതുടങ്ങാം - ഫ്ളാഷിനെ പരിചയപ്പെടുത്തുന്ന തുടക്കക്കാര്‍ക്കു വേണ്ടിയുള്ള പുസ്തകം, എഴുതിയത്: ഹരീഷ് എന്‍. നമ്പൂതിരി, പ്രസാധനം: കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്
ഇത് എന്റെ പ്രഥമ പുസ്തകം. മെയ്, 2006 ന് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. കമ്പ്യൂട്ടര്‍ പരിജ്ഞാനവും കലാപരമായ കഴിവുകളുമുള്ള ആര്‍ക്കും വിജയം കൈവരിക്കാവുന്ന ഒരു മേഖലയാണ് മള്‍ട്ടിമീഡിയ / ന്യൂമീ‍ഡിയ ഡിസൈനിംഗ്. ഈ രംഗത്ത് ഇന്ന് ഏറെ പ്രാധാന്യത്തോടെ ഉപയോഗിച്ചുവരുന്ന ഒരു സോഫ്റ്റ്‌വെയറാണ് മാക്രോമീഡിയ ഫ്ലാഷ്. ഫ്ലാഷില്‍ ലഭ്യമായിരിക്കുന്ന ടൂളുകള്‍, ഓപ്ഷനുകള്‍, പാനലുകള്‍, ആക്ഷന്‍സ്ക്രിപ്റ്റുകള്‍ എന്നിങ്ങനെ വിവിധ സങ്കേതങ്ങളെ ഈ പുസ്തകത്തില്‍ ലളിതമായി പരിചയപ്പെടുത്തുന്നു. ഫ്ലാഷിനെക്കുറിച്ച് പൂര്‍ണ്ണമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തുവാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ മനസിലാക്കിക്കഴിഞ്ഞാല്‍ തുടര്‍ന്നുള്ള ഫ്ലാഷ് പഠനം സുഗമമാവുമെന്നാണ് എന്‍റെ വിശ്വാസം.


അവതാരിക
കമ്പ്യൂട്ടര്‍ പുസ്തകങ്ങള്‍ മലയാളത്തില്‍ പ്രസിദ്ധീകരിക്കുന്നതില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നും നായകസ്ഥാനത്തുണ്ടായിരുന്നു. 1970കളില്‍ പ്രൊഫ. വി. കെ. ദാമോദരന്റെ പുസ്തകം പ്രസിദ്ധീകരിച്ചുകൊണ്ടായിരുന്നു തുടക്കം. ഈടുറ്റ ഒരു ഡസനിലധികം കമ്പ്യൂട്ടര്‍ ഗ്രന്ഥങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഇതിനോടകം പുറത്തുകൊണ്ടുവന്നിട്ടുണ്ട്. തുടക്കത്തില്‍ കമ്പ്യൂട്ടറിന്റെ പൊതുപരിചയവും സാമൂഹികപ്രസക്തിയും കേന്ദ്രീകരിച്ചായിരുന്നെങ്കില്‍ പിന്നീട് സാങ്കേതിക മേഖലകളിലേക്കും വികാസം പ്രാപിച്ചു. പ്രോഗ്രാമിംഗ് ഭാഷകളിലും മറ്റുമായി അരഡസനോളം പുസ്തകങ്ങള്‍ ഇപ്പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ചെയ്തുകഴിഞ്ഞു. എന്നാല്‍ ഐ. ടിയിലൂടെ സാധ്യമാ‍യ സര്‍ഗ്ഗാത്മക പ്രയോഗങ്ങളുമായി ബന്ധപ്പെട്ട ആദ്യപുസ്തകം എന്ന വിശേഷണം യുവശാസ്ത്രരചയിതാവാ‍യ ശ്രീ. ഹരീഷ് എന്‍. നമ്പൂതിരിയുടെ ഫ്ലാഷ് പഠിച്ചുതുടങ്ങാം എന്ന ഗ്രന്ഥത്തിന് അവകാശപ്പെട്ടതാണെന്നു തോന്നുന്നു.

ചലനാത്മകമായ ചിത്രപ്രയോഗത്തിന് ലോകമെമ്പാടും ഉപയോഗിച്ചുവരുന്നതും ഇന്റര്‍നെറ്റിലെ ചിത്രസാന്ദ്രതയില്‍ നല്ലൊരു പങ്കു വഹിക്കുന്നതുമായ ഫ്ലാഷ് സോഫ്റ്റ്വെയറിനെക്കുറിച്ചാണ് ഈ പുസ്‌തകം. വളരെ രസകരമായി മൌലീകമായ ഒരു ക്രമത്തില്‍ ശ്രീ. ഹരീഷ് ഈ വിഷയം അവതരിപ്പിച്ചിരിക്കുന്നു. കമ്പ്യൂട്ടര്‍ പ്രസിദ്ധീകരണരംഗത്ത് ഈ പുസ്തകം മാറ്റത്തിന്റെ പ്രതിനിധിയായിരിക്കൂമെന്ന് എനിക്കുറപ്പുണ്ട്.

ഗ്രന്ഥകാരനെക്കുറിച്ച് ഒരുവാക്കു പറയാതെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നത് ഉചിതമാവില്ല. സര്‍ഗ്ഗ-സാങ്കേതിക വൈഭവങ്ങള്‍ സമന്വയിച്ചിരിക്കുന്ന ഈ യുവപ്രതിഭയ്ക്ക് കമ്പ്യൂട്ടര്‍ സാ‍ഹിത്യരംഗത്ത് ഇനിയുമേറെ സംഭാവനകള്‍ നല്‍കുവാന്‍ വിഭവശേഷിയുണ്ടെന്നാണ് എന്റെ നിഗമനം. കമ്പ്യൂട്ടറിലും കഥകളിസംഗീതത്തിലും ഒരു പോലെ ആകൃഷ്ടനായ ശ്രീ. നമ്പൂതിരിക്ക് കമ്പ്യൂട്ടറില്‍ ദൃശ്യശ്രാവ്യവിരുന്നൊരുക്കുന്ന ഫ്ലാഷ് എന്തുകൊണ്ടും മികച്ച വേദിതന്നെ.

-
ഡോ. അച്ചുത്ശങ്കര്‍ എസ്. നായര്‍
ബയോ ഇന്‍ഫൊര്‍മാറ്റിക്സ് കേന്ദ്രം, കേരള സര്‍വ്വകലാശാല (സി-ഡിറ്റ് മുന്‍: ഡയറക്ടര്‍)


മാധ്യമങ്ങളില്‍
• വീണ്ടും, തെളിയുന്ന എഴുത്ത്
കെ. ടോണി ജോസ് (മലയാള മനോരമ ദിനപ്പത്രം, 2006 ഡിസംബര്‍ 08)
• ഫ്ലാഷ് പഠിച്ചുതുടങ്ങാം
ഡോ. അച്ചുത്ശങ്കര്‍ എസ്. നായര്‍ (വിജ്ഞാനകൈരളി,
2006 ഒക്ടോബര്‍)
• ബുക്ക് റിവ്യൂ - ഫ്ലാഷ് പഠിച്ചുതുടങ്ങാം
ജേക്കബ് ജോര്‍ജ്ജ് ( ഇന്‍ഫോ കൈരളി, 2006 ആഗസ്ത്)
• വായന - ഫ്ലാഷ് പഠിച്ചുതുടങ്ങാം
സുനില്‍ പ്രഭാകര്‍ (മാതൃഭൂമി ദിനപ്പത്രം, 2006 ജൂലയ് 20)


വിശദാംശങ്ങള്‍
പ്രസാധകന്‍
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്
നാളന്ദ, തിരുവനന്തപുരം

SIL : 2175
ISBN : 81-7638-514-8
FT : 1366

വില : 115 രൂപ


പുസ്തകം എവിടെ ലഭ്യമാകും?
കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ പുസ്തകം ലഭിക്കുന്ന എല്ലാ സ്ഥലങ്ങളിലും ഈ പുസ്തകവും ലഭിക്കേണ്ടതാണ്. കൂടാതെ ഭാഷാ ഇന്‍സ്റ്റിട്യൂട്ട് പങ്കെടുക്കുന്ന/സംഘടിപ്പിക്കുന്ന പുസ്തകമേളകളിലും ഈ പുസ്തകം ലഭ്യമായിരിക്കും.
തപാലില്‍ പുസ്തകം ലഭിക്കുവാന്: പുസ്തകമാവശ്യപ്പെട്ടുകൊണ്ട്, വിശദാംശങ്ങള്‍ സഹിതം (മുകളില്‍ ശ്രദ്ധിക്കുക) താഴെപ്പറയുന്ന വിലാസത്തില്‍ ഒരെഴുത്തെഴുതിയാല്‍ വി.പി.പി.യായി അയച്ചുതരും.
ഡയറക്ടര്‍, കേരള ഭാഷാ ഇന്‍സ്റ്റിട്യൂട്ട്, നാളന്ദ, തിരുവനന്തപുരം -3
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ നോക്കുക. (ഐ.ഇ. ഉപയോഗിക്കുന്നതാവും ഉത്തമം)
--
Keywords: Flash Padichu Thudangam, Flash Padichuthudangam, Haree, Hareesh N. Nampoothiri, Flash Book in Malayalam, Language, Kerala Bhasha Institute, State Institute of Languages, Macromedia Flash

13 comments:

 1. മേയ് 2006-ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകം രണ്ടാം പതിപ്പിലേക്കു കടക്കുന്നു. പുസ്തകം വായിച്ചിട്ടുള്ളവര്‍ക്ക്, അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
  --
  qw_er_ty

  ReplyDelete
 2. കണ്ടു.പുസ്തകം വാങ്ങിക്കണമെന്ന് വിചാരിക്കുന്നുണ്ട്.

  ReplyDelete
 3. ഹരീ.. നല്ല കാര്യം. ഇത് ഒരു വിജയമാകട്ടെ എന്നു ആശംസിക്കുന്നു.

  കൃഷ് | krish

  ReplyDelete
 4. ഹരീ,
  ഒരു പാട് ആശംസകള്‍.
  ‘ഫ്ളാഷ്‘ പഠിക്കണമെന്ന മോഹവുമായൊരാള്‍ അങ്ങ് വീട്ടിലിരിക്കുന്നു, ഞാന്‍ വിശദവിവരങ്ങള്‍ അറിയിച്ചുകഴിഞ്ഞു.ഇന്നു തന്നെ വാങ്ങും. വി.ജെ.റ്റി ഹാളിന്‍റെ വശത്തുള്ള ഭാഷാ ഇന്‍സ്റ്റിട്ട്യൂട്ട് കൌണ്ടറില്‍ കിട്ടുമായിരിക്കുമല്ലേ?

  ReplyDelete
 5. ആ പുസ്തകം എനിക്കും ഒന്നു വാങ്ങി പഠിക്കണമെന്നുണ്ട് ഹരി.

  അടുത്ത തവണ നാട്ടില്‍ വരുമ്പോഴാകട്ടെ.

  അഭിനന്ദനങ്ങള്‍

  ReplyDelete
 6. ഹരി കൊള്ളാം,, ഒരു പാട് കാലമായി പ്രതീക്ഷിച്ച് നിന്ന ഒന്നാണിത്. താങ്കളുടെ നമ്പര്‍ ഒന്ന് പ്രസിദ്ധീകരിക്കുമോ?

  ReplyDelete
 7. ഹരീ, ഇപ്പോഴാണ് ഇങ്ങനെ ഒരു സംഗതി അറിയുന്നത്. വളരെ സന്തോഷം. എല്ലാ ആശംസകളും. ബാക്കി പുസ്തകം വായിച്ചിട്ട്!

  ReplyDelete
 8. ഹരീ...
  ഹരിയെക്കുറിച്ച് ഇനിയുമേറെ അറിയാന്‍ ബാക്കിയുണ്ടെന്നു തൊന്നുന്നു. നാട്ടിലെത്തിയിട്ടു പുസ്തകം വാങ്ങി ഒന്നു ഫ്ലാഷണം-ന്നു വിചാരിക്കുന്നു.
  എല്ലാ ഭാവുകങ്ങളും
  ജേജേ

  ReplyDelete
 9. vow !

  that is really great !

  Few months back, I experimented bit of flash creation in anoother s/w. Flash creation is really good fun.

  good luck enroute :)

  warm regards,


  Slooby Jose

  ReplyDelete
 10. അറിഞ്ഞതു വൈകിയാണ്..
  അറിഞ്ഞുകൊണ്ടിരുന്നത് ഇത്രയും വലിയ ഒരു പ്രതിഭയെയാണെന്ന തിരിച്ചറിവ് അതിലും വലിയ അനുഭവം...
  തുടരൂ..

  ReplyDelete
 11. very good work .all the best
  i expect more books from you like 3ds max, maya ......

  ReplyDelete
 12. This comment has been removed by the author.

  ReplyDelete
 13. വിലയേറീയ ഈ അറിവു പകര്‍ന്നു തന്ന ഈ ബ്ലൊഗിനു ഒരായിരം നന്ദി.എനിക്കിതുഎത്രയും പെട്ടെന്നു വാങ്ങണം. കണ്ണൂരു കിട്ടുമല്ലോ.നാട്ടിലെത്തിയാലുടന്‍ അതാവും ആദ്യം ചെയ്യുക.

  വീണ്ടും നന്ദി പറയുന്നു.

  ReplyDelete

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--