Sunday, March 11, 2007

ശ്രുതിഭാവങ്ങള്‍

എന്റെ മുറിയിലെ ജനാലകള്ക്കിന്ന് പതിവില്ലാത്ത തെളിച്ചം
വിങ്ങുന്ന മുറിക്കൊരാശ്വാസമായി തുറന്നിട്ട ജനാലകളിലൂടെ
ഇളം കാറ്റ്, തുറക്കുവാന് വൈകിയതെന്തെന്ന പരിഭവമോടെ.
കാലത്തിന്റെ കണക്കുപുസ്തകത്തില് ഇത്രയും കാലം
എങ്ങിനെയാവും ചേര്ക്കപ്പെട്ടിരിക്കുക?

അകലെ രാത്രിയുടെ അവസാനത്തെ വിനാഴികകള്
ഉച്ചത്തില് കരഞ്ഞാലും കേള്ക്കുവാന് കഴിയാത്തത്ര അകലം,
എങ്കിലും ഒരു തലോടലായ് തെന്നലായ് നീയടുത്തുണ്ടോ?
മുറിയില് വന്നുതട്ടി തിരിച്ചുപോവുന്ന കാറ്റിന്
നിന്റെ മണം, അത് ഞാനറിഞ്ഞിട്ടില്ലെങ്കിലും.

ദൂരെ മരണത്തിന്റെ കാലടിയൊച്ചകള്ക്കപ്പുറത്തേക്ക്
അവിടെയെന്തെന്ന തിരച്ചിലിനും തിരിച്ചറിവിനും മുന്പ്, ജീവിതം.
അതില് നമുക്ക് തണലാകുവാന് അരളികളില്ല, നാം മാത്രം.
അകലേക്കുള്ള പറിച്ചുനടലിലും പ്രസരിപ്പു വറ്റാത്ത കണ്ണുകളും
ചീകിയൊതുക്കാത്ത മുടിയിഴകളും എനിക്കെപ്പൊഴും കാണാം.

ഒരു മണി നേരത്തെ സംസാരവും പിന്നെയൊടുവില്
നീയെന്റെയാരെന്ന ചോദ്യത്തിനുള്ള നിശബ്ദതയും
ഒടുവില് ഉത്തരം പലനാളുകള്ക്കൊടുവിലറിയാം എന്നുറപ്പില്,
പുതപ്പിലേക്ക് ഊളിയിടുന്ന ഊണും ഉറക്കവും ശ്രുതിചേര്ന്ന
സമയകാലങ്ങള് നമുക്കായി കാത്തുനില്ക്കുന്നുവോ?
--

13 comments:

  1. കാലത്തിന്റെ കണക്കുപുസ്തകത്തില് ഇത്രയും കാലം
    എങ്ങിനെയാവും ചേര്ക്കപ്പെട്ടിരിക്കുക? അറിയില്ല. മയില്‍പ്പീലിത്തുണ്ടുകളില്‍ കണ്ട ദൈവത്തിന്റെ ചിരി ഞാന്‍ കാണുന്നതിങ്ങിനെ...
    --

    ReplyDelete
  2. “ഒരു മണി നേരത്തെ സംസാരവും പിന്നെയൊടുവില്
    നീയെന്റെയാരെന്ന ചോദ്യത്തിനുള്ള നിശബ്ദതയും
    ഒടുവില് ഉത്തരം പലനാളുകള്ക്കൊടുവിലറിയാം എന്നുറപ്പില്,
    പുതപ്പിലേക്ക് ഊളിയിടുന്ന ഊണും ഉറക്കവും ശ്രുതിചേര്ന്ന
    സമയകാലങ്ങള് നമുക്കായി കാത്തുനില്ക്കുന്നുവോ?“

    മനസ്സ് മനസിനെ അറിയുന്നു എന്നറിയാം എങ്കില്ലും പ്രതീക്ഷയുള്ള ഒരു പിടി ചോദ്യങ്ങള്‍ ബാക്കി. നന്നായിട്ടുണ്ട് അവതരണം:)

    ReplyDelete
  3. മൊനമേഘങ്ങാളവസാനം
    ഇടിവെട്ടി ഉത്തരങ്ങള്‍ ആര്‍ത്തു പെയ്യുമ്പോള്‍
    ഉണരാതെ മൂടിപ്പുതച്ചേ കിടക്കാന്‍ കഴിയാതിരിയ്ക്കട്ടെ.
    ഇതെന്റെ വാത്സല്യസാന്ദ്രമാം ശാപം

    ReplyDelete
  4. മയൂരയോട്,
    വളരെ സന്തോഷം... വായിച്ചതിനും നന്നായെന്നു പറഞ്ഞതിനും... :) ഉത്തരമില്ലാത്ത എത്രയെത്ര ചോദ്യങ്ങള്‍, ജീവിതത്തില്‍..

    അജിത്തിനോട്,
    ചേട്ടോയ്, ഹൊ... :O വല്ലാതെ സന്തോഷംണ്ട് കേട്ടോ‍...

    കരിയന്നൂരിനോട്,
    :) ഒരു ചിരിയല്ലാതെ ഇതിനു മറുപടിയില്ലാട്ടോ...
    --

    ReplyDelete
  5. കുട്ടാ...കവിത വായിച്ചാല്‍ മിക്കവാറും എനിക്കൊന്നും മനസ്സിലാവാറില്ലെന്ന് നിനക്കറിയാലോ. എങ്കിലും നിന്റെ ഈ കവിത എനിക്കിഷ്ടായി. ഒരു സുഖമുള്ള പ്രതീക്ഷയും ഒരു നിശ്ശബ്ദപ്രണയവും മനസ്സില്‍ ഓടിയെത്തുന്നു.
    നന്നായിട്ടുണ്ട്...

    ReplyDelete
  6. "ഒരു മണി നേരത്തെ സംസാരവും പിന്നെയൊടുവില്
    നീയെന്റെയാരെന്ന ചോദ്യത്തിനുള്ള നിശബ്ദതയും...."

    ഇതുപോലെ ചോദ്യങ്ങളുണ്ടെങ്കിലും...ഈ ഉത്തരം കിട്ടാത്ത ചോദ്യങ്ങളിലും ജീവിതം മുന്നോട്ടു കൊണ്ട് പോവാനുള്ള ഒരു ശക്തിയില്ലെ?മനസ്സുകള്‍ ഒന്നാവുമ്പോള്‍ അടുത്ത് ഇരുന്നിട്ടും അകന്നിരിക്കുന്നതിനേക്കാള്‍ തീവ്രമാവാറില്ലെ, അകലെ നിന്ന് അടുത്തായിരിക്കുന്ന അവസ്ഥ?

    നന്നായിരിക്കുന്നു ഹരീ.മന്‍സ്സിനെ വല്ലാതെ തൊട്ടുണര്‍ത്താന്ന് ഹരിയുടെ വരികള്‍ക്ക് കഴിഞ്ഞിരിക്കുന്നു.

    ReplyDelete
  7. kollam
    http://360.yahoo.com/manu_mr_ind

    ReplyDelete
  8. കണ്ണൂരാനോട്,
    :)
    --
    പ്രതിഭാസത്തോട്,
    അതെ, സുഖമുള്ള പ്രതീക്ഷയും നിശബ്ദ പ്രണയവും തന്നെ... ഒരു പക്ഷെ, പ്രണയത്തിനും മുകളില്‍... :)
    --
    തുഷാരത്തോട്,
    ഇതൊരു സ്വപ്നം... അതില്‍ ഞങ്ങള്‍ക്ക് രണ്ടുമനസുകളില്ല, ശരീരവുമില്ല... ഞങ്ങള്‍ അകലുന്നുമില്ല... അരളിത്തണലില്‍ മടിയില്‍ മയങ്ങുമ്പോഴും, ഈ മുറിക്കുള്ളില്‍ ഇങ്ങിനെ ടൈപ്പുമ്പോഴും എന്നരികെയുണ്ട്... അകലത്തു തന്നെ, എന്നാല്‍ വളരെയടുത്ത്...
    --
    അനോണിയൊട്,
    നന്ദി :)
    --

    ReplyDelete
  9. ചുംബനങ്ങളുടെ തണുപ്പും
    അരളിപ്പൂക്കളുടെ ഗന്ധവും
    മയീല്‍പ്പീലിയുടെ നിറവും
    ഉള്ള തണല്‍...അതല്ലേ നിനക്ക്‌ ഞാന്‍??
    പാതി പറഞ്ഞു നിര്‍ത്തിയ വാക്കില്‍ കവിളുകളെ നനയിച്ച്‌ തൊണ്ടയിലെ ഇടര്‍ച്ചയില്‍ അലിഞ്ഞില്ലാതായ കണ്ണുനീര്‍തുള്ളിയുടെ ആലസ്യം..നീയെനിക്കാരാ??

    ReplyDelete
  10. ബൂലോഗത്തെ ഗ്ലാമര്‍താരം ഹരിക്കുട്ടാ നിന്റെ വരികള്‍ പ്രണയാര്‍ദ്രങ്ങളായ്‌ ഒരുപാട്‌ ആരാധികമാരെ നേടിതരും. കണ്ടില്ലേ ഒരു അനോണി ചോദിച്ചത്‌? (മുകളില്‍) അറിയാവുന്നയാരോ ആവോ?
    :)

    ReplyDelete
  11. കുട്ടാ.. ഇന്നെനിക്കു നിന്റെ കവിത കൂടുതല്‍ ഹൃദ്യമായി.. കൂടുതല്‍ വ്യക്തമായി.. പകല്‍ പോലെ വ്യക്തമായി!

    ReplyDelete

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--