Wednesday, March 14, 2007

തണല്‍

ദൂരെയൊരു തണല്‍,
അടിയില്‍ കുളിര്‍മ്മ,
വറ്റാത്ത ഉറവകള്‍,
സ്നേഹത്തിന്റെ പച്ചപ്പുകളില്‍
ഹൃദയം പങ്കുവെയ്ക്കുന്നവര്‍,
മടിയിലെ ചൂടില്‍
തലചായ്ച് കിടക്കുമ്പോള്‍
മുകളില്‍ ചിരിക്കുന്ന
പാതിരാപ്പൂവുകള്‍.

ചുവന്ന ആകാശം,
താഴെ നീലക്കടല്‍,
കൊലുസിട്ട പാദങ്ങള്‍,
മണ്ണിനെപ്പുല്‍കി
പാവാടത്തലപ്പ്,
നുരഞ്ഞുവരുന്ന
തണുപ്പില്‍ പുതയുന്ന
കാല്‍ വെള്ളയില്‍
തിളങ്ങുന്ന മണല്‍ത്തരികള്‍.

വീശുന്ന ഇളം കാറ്റ്,
കാറ്റില്‍ പാറുന്ന മുടി,
ഇഴകളില്‍ നീലാകാശം,
ചുവന്ന റിബണില്‍
കുരുങ്ങിയ അരളിപ്പുവുകള്‍,
അലഞ്ഞുവരുന്ന
കുളിരില്‍ ചുരുങ്ങുന്ന
മനസിന്റെ ചുവരുകളില്‍
സ്നേഹത്തിന്റെ ഉറവകള്‍.

ആദ്യത്തെ ചാറ്റല്‍ മഴ,
പതിയെപ്പൊങ്ങുന്ന പൊടി,
അങ്ങേയറ്റത്തൊരു മഴവില്ല്,
മുഖത്തെപുള്ളികളില്‍
തട്ടിത്തെറിക്കുന്ന തുള്ളികള്‍,
മാറത്തുപിണയുന്ന
കൈകളുടെ തണുപ്പില്‍
അലിഞ്ഞില്ലാതാവുന്ന
ഞാനുമെന്റെ മനസും.
--

11 comments:

  1. ശിഥിലമായ കുറേ ചിന്തകള്‍...
    അങ്ങിനെയും ഒരു കവിത ജനിക്കാം... ഒരു തണലായി തലോടലായി അരികിലില്ലാത്ത എന്തിനോ വേണ്ടി...
    --

    ReplyDelete
  2. അരികില്‍ ഇല്ലാതത്ത് മനസ്സില്‍ ഉണ്ടാവും കൂടുതല്‍ ഉറപ്പോടെ..

    വരികള്‍ നന്നയിട്ടുണ്ട്..

    ReplyDelete
  3. ഇട്ടിമാളു,
    :)

    സൂ,
    നന്ദി :)

    മയൂര,
    അതെ, അരികിലില്ലാത്തപ്പോള്‍ ബന്ധങ്ങള്‍ക്ക് ദൃഢതയേറും... :)
    --

    ReplyDelete
  4. അറിയുന്നു ഞാന്‍ എന്‍ പ്രണയാര്‍ദ്രമാം മനം

    ReplyDelete
  5. സത്യം!
    തണലായി തലോടലായി നിന്റെ മനസ്സിലുണ്ടല്ലോ! അതെന്നും അങ്ങനെ തന്നെയാവട്ടേ!
    :)

    ReplyDelete
  6. നിര്‍മ്മലയോട്,
    :) (ഇട്ടിമാളുവിന് പഠിക്കയാണോ?)

    വിസ്മയ,
    നന്ദി :)

    പ്രതിഭാസം,
    ഇഷ്ടത്തോടെ... :)
    --

    ReplyDelete
  7. alpaneram nammaliloode kadannupokunna oru kattanallo kavitha. athu pakarnnu vaykkaan kazhiyunnathu vaayanakkarude bhaagyam..... ezhuthunnavarudethinekkaal!
    haree thaalathhilezhuthi nokkiyittundo? thaalathhinu manassinte uravukalumaayittu bandhamundennu thonnunniyittundu. oru pakshe kaavyaanubhavathhinte oru thalam koodi namukku kittiyekkaam, thaalathhilaayal......

    ReplyDelete
  8. hari nannayirikkunnu.Manassil oru dryshyam virinju nilkkunnu. Ninglude gadhya kavithayil ninnu arjicha soukumaryam or ravivarma chitrathodu matturakkunnu. Nallathu varatte. Congrats. Thudaenum ezhuthuka valuthakuka. Nammal virgo kkar brandhanmar anu. Prathekichu kamukanmar ayi ppoyal pinne branthu pole anu. Aranu ee vanya kusumam?

    ReplyDelete
  9. നല്ല കവിത..
    എന്തേ ഈ വഴിക്ക് കാണുന്നില്ല?
    പുതിയ കവിതകള്‍..

    ReplyDelete

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--