
ചില നേരങ്ങളില്‍ മാത്രം ഗ്രഹണം വിട്ട് പുറത്തുവരുന്ന ചിന്തകള്‍... അത് കഥയാവാം, കവിതയാവാം അല്ലെങ്കില്‍ ലേഖനങ്ങളാവാം...
Tuesday, December 8, 2009
മൈ കമന്റ്സ് - കളി കാണാതെ ആസ്വാദനമെഴുതുന്നവര്‍!

Monday, November 30, 2009
മൈ കമന്റ്സ് - ഓര്‍മകളുടെ പുതപ്പ്

Friday, November 6, 2009
കലാമണ്ഡലം അവാര്‍ഡുകള്‍ (Kalamandalam-Awards-2008)

Friday, September 18, 2009
‘തൗര്യത്രികം’ പുറത്തിറങ്ങി

ചാഴിക്കുന്നത്ത് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ‘തൗര്യത്രികം’ എന്ന പേരില്‍ തന്നെ ഇതോടൊപ്പം പുറത്തിറങ്ങുന്ന എഴുപത്തിയേഴ് മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയുടെ പ്രകാശനം പ്രശസ്ത പിന്നണിഗായകന്‍ ശ്രീ. ജി. വേണുഗോപാല്‍ നിര്‍വ്വഹിച്ചു. പ്രസിദ്ധ കഥകളി ആചാര്യന്‍ ശ്രീ. മടവൂര്‍ വാസുദേവന്‍ നായര്‍ ഡി.വി.ഡി. ഏറ്റുവാങ്ങി. സംവിധായകന്‍ ഹരീഷ് എന്‍. നമ്പൂതിരി സ്വാഗതവും, നിര്‍മ്മാതാവ് ഗോക്കുല്‍ ഗോവിന്ദ് നന്ദിയും പറഞ്ഞു.
‘തൗര്യത്രിക’ത്തിന്റെ ഇന്ററാക്ടീവ് പതിപ്പ് ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളില്‍ ഡി.വി.ഡി. റോം രൂപത്തിലും; മലയാളത്തില്‍ സി.ഡി. റോം രൂപത്തിലും; ഡോക്യുമെന്ററി പതിപ്പ് മലയാളത്തില്‍ വി.സി.ഡി. രൂപത്തിലും വിപണിയില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടം സന്ദര്‍ശിക്കുക.
ചിത്രങ്ങള്‍ | |











കൂടുതല്‍ വിവരങ്ങള്‍ക്ക്:
1. Thouryathrikam - NEWNMEDIA™
Description: 'Thouryathrikam' - Learn to Enjoy Kathakali. A Documentary & Media Production on Kathakali. Directed by Hareesh N. Nampoothiri aka Haree; Written by Toji and Haree; Produced by Gokul Govind, Chazhikkunnathu Productions; Marketed by Compu-Needs. DVD Launch by Sri. M.A. Baby (Education & Cultural Minister, Kerala State); Documentary Release by Sri. G. Venugopal (Playback Singer); Sri. Madavoor Vasudevan Nair will be the chief guest for the event. A news item by Hareesh N. Nampoothiri aka Haree | ഹരീ for Grahanam Blog. September 15, 2009.
--
Sunday, September 13, 2009
‘തൗര്യത്രികം’ പുറത്തിറങ്ങുന്നു (Thouryathrikam Documentary Release)

പ്രകാശനം | |

പരിചയമുള്ള ഏവരേയും വിവിധ മാര്‍ഗങ്ങളിലൂടെ വ്യക്തിപരമായി അറിയിക്കുവാന്‍ കഴിയുന്നത്രയും ശ്രമിച്ചിട്ടുണ്ട്. ആരെയെങ്കിലും വിട്ടുപോയിട്ടുണ്ടെങ്കില്‍ ഇതൊരു അറിയിപ്പായി കണക്കാക്കണമെന്ന് അപേക്ഷിക്കുന്നു. ഏവരേയും പ്രസ്തുത ചടങ്ങിലേക്ക് സവിനയം സ്വാഗതം ചെയ്യുന്നു.
ഡോക്യുമെന്ററി | |
ഇന്ററാക്ടീവ് സി.ഡി./ഡി.വി.ഡി. | |
1. സി.ഡി. - റോം (മലയാളം) - വില Rs. 149/-
കമ്പ്യൂട്ടറില്‍ സി.ഡി. ഡ്രൈവ് മാത്രം ലഭ്യമായ ഉപയോക്താക്കളെ ഉദ്ദേശിച്ചാണ് ഈ പതിപ്പ് ലഭ്യമാക്കിയിരിക്കുന്നത്. 160-നു മേല്‍ ചിത്രങ്ങളും 82 മിനിറ്റ് വീഡിയോയും സി.ഡി.-റോം പതിപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 576 x 424 വലുപ്പത്തില്‍, 750 kbps വീഡിയോ - 128 kbps ആഡിയോ ബിറ്റ് റേറ്റുകളില്‍ FLV ഫോര്‍മാറ്റിലാണ് വീഡിയോകള്‍ ലഭ്യമാക്കിയിരിക്കുന്നത്. 1024 x 768 @ 16 ബിറ്റ് കളര്‍ അല്ലെങ്കില്‍ അതിനു മുകളില്‍ ലഭ്യമായ കമ്പ്യൂട്ടറുകളാണ് ഈ സി.ഡി. പ്രവര്‍ത്തിപ്പിക്കുവാന്‍ അനുയോജ്യം. ഉള്ളടക്കം ശരിയായി ദൃശ്യമാക്കുവാന്‍ മലയാളം യൂണിക്കോഡ് ഫോണ്ടുകള്‍ സിസ്റ്റത്തില്‍ ഉണ്ടായിരിക്കുകയും വേണം.
2. ഡി.വി.ഡി. - റോം (മലയാളം) - വില Rs. 299/-
ഉയര്‍ന്ന നിലവാരത്തില്‍, കൂടുതല്‍ ദൈര്‍ഘ്യമുള്ള വീഡിയോകളാണ് ഡി.വി.ഡി.യില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മറ്റ് ഉള്ളടക്കങ്ങളില്‍ വ്യത്യാസമില്ല. 290-നു മേല്‍ ദൈര്‍ഘ്യം ഡി.വി.ഡിയിലെ വീഡിയോ ഫയലുകള്‍ക്കെല്ലാം കൂടിയുണ്ട്. 720 x 524 വലുപ്പത്തില്‍, 1700 kbps വീഡിയോ - 160 kbps ആഡിയോ ബിറ്റ് റേറ്റുകളില്‍ FLV ഫോര്‍മാറ്റിലാണ് വീഡിയോകള്‍ ലഭ്യമാക്കിയിരിക്കുന്നത്. കഥാഭാഗങ്ങളുടെ വീഡിയോകള്‍ക്ക് 2000 kbps വീഡിയോ ബിറ്റ് റേറ്റ് ആണ് ഉപയോഗിച്ചിരിക്കുന്നത്.
3. ഡി.വി.ഡി. - റോം (ഇംഗ്ലീഷ്) - വില Rs. 399/-
വിദേശീയരായ കഥകളി ആസ്വാദകരെ ഉദ്ദേശിച്ചുള്ളതാണ് ഈ പ്രീമിയം പതിപ്പ്. വീഡിയോ സബ്‌ടൈറ്റിലുകള്‍ ഉള്‍പ്പടെ, ഉള്ളടക്കം പൂര്‍ണമായും ഇംഗ്ലീഷിലാണ്. അരങ്ങുകളില്‍ സാധാരണയായി അവതരിപ്പിക്കുന്ന കഥകളുടെ സംക്ഷിപ്ത വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഒരു കൈപ്പുസ്തകവും, പോസ്റ്റ് കാര്‍ഡ് വലുപ്പത്തില്‍ പ്രിന്റ് ചെയ്ത ചില തിരഞ്ഞെടുത്ത ചിത്രങ്ങളും കൂടുതലായി പ്രീമിയം പതിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കും.
ചില സാങ്കേതിക കാരണങ്ങളാല്‍ ഡോക്യുമെന്ററിയുടെ വി.സി.ഡി. പതിപ്പ് മാത്രമാവും പ്രകാശനത്തിനു ശേഷം ലഭ്യമാവുക. രണ്ടാഴ്ചയ്ക്കകം ഇന്ററാക്ടീവ് സി.ഡി./ഡി.വി.ഡി. പതിപ്പുകളും വിപണിയില്‍ ലഭ്യമാവും. പ്രകാശനദിനത്തില്‍ വി.സി.ഡി. വാങ്ങുന്നവര്‍ക്കും, മുന്‍കൂര്‍ പണമടച്ച് ഇന്ററാക്ടീവ് സി.ഡി./ഡി.വി.ഡി. എന്നിവ ബുക്ക് ചെയ്യുന്നവര്‍ക്കും (സി.ഡി./ഡി.വി.ഡി. വിപണിയില്‍ ലഭ്യമാവുന്നതിനു മുന്‍പ് ഓണ്‍ലൈനായി ബുക്ക് ചെയ്യുവാനും സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സെപ്റ്റംബര്‍ 15-നു ശേഷം ഇവിടം സന്ദര്‍ശിക്കുക.) വിലയില്‍ 20% ഇളവ് ഉണ്ടായിരിക്കുന്നതാണ്.
‘തൗര്യത്രികം’ എന്ന സംരംഭം ഒരു വിജയമാക്കുവാനായി ഏവരുടേയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
1. Thouryathrikam - NEWNMEDIA™
Description: 'Thouryathrikam' - Learn to Enjoy Kathakali. A Documentary & Media Production on Kathakali. Directed by Hareesh N. Nampoothiri aka Haree; Written by Toji and Haree; Produced by Gokul Govind, Chazhikkunnathu Productions; Marketed by Compu-Needs. DVD Launch by Sri. M.A. Baby (Education & Cultural Minister, Kerala State); Documentary Release by Sri. G. Venugopal (Playback Singer); Sri. Madavoor Vasudevan Nair will be the chief guest for the event. A news item by Hareesh N. Nampoothiri aka Haree | ഹരീ for Grahanam Blog. August 29, 2009. Brochure/Logo Design by Haree.
--
Saturday, August 29, 2009
ദൃശ്യം@അനന്തപുരി (Drisyam Photo Exhibition)

കേരളാക്ലിക്ക്സ് | |

ദൃശ്യം | |

ദൃശ്യം @ അനന്തപുരി | |

ഉദ്ഘാടനം: ശ്രീ. ഷാജി എന്‍. കരുണ്‍
വിശിഷ്ടാതിഥികള്‍: ശ്രീ. കാനായി കുഞ്ഞിരാമന്‍, ഡോ. അച്ചുത്ശങ്കര്‍ എസ്. നായര്‍
തീയതി: ആഗസ്റ്റ് 30, 2009
സമയം: രാവിലെ 11.00 മണി
സ്ഥലം: മ്യൂസിയം ആഡിറ്റോറിയം, തിരുവനന്തപുരം
ഏവര്‍ക്കും സ്വാഗതം...
കൂടുതല്‍ വിവരങ്ങള്‍ക്ക്:
1. Drisyam@ananthapuri at Museum Auditorium, TVPM, Kerala
2. KeralaClicks Home
Description: Drisyam@ananthapuri (Drisyam @ Ananthapuri) - A photography exhibition organized by KeralaClicks - A Flickr group; comprising of Keralites and non-Keralites, our aim is to understand Kerala and share our thoughts on its rich natural beauty, history, culture, art and literature through the medium of photography. Drisyam@ananthapuri will showcase more than 125 exhibits from over a hundred photographers, across various photo categories,
from 30th Aug to 1st Sep, 2009 at Museum Auditorium, Thiruvananthapuram, Kerala. The event is being inaugurated by internationally acclaimed Film Director and Cinematographer Sri. Shaji N. Karun on 30th Aug, 2009 at 11.00 AM. Renowned sculptor Sri. Kanayi Kunhiraman (former Chairman, Lalit Kala Academy) and the Director of Centre for Bioinformatics, University of Kerala Dr. Achuthsankar S. Nair (former Director, C-DIT) will be the distinguished guests for the event. A news item by Hareesh N. Nampoothiri aka Haree | ഹരീ for Grahanam Blog. August 29, 2009. Brochure/Logo Design by Haree.
--
Thursday, July 2, 2009
കോട്ടക്കല്‍ പരമേശ്വരന്‍ നമ്പൂതിരി (Kottackal Parameswaran Namboothiri)


“അദ്യാപി ഭവല്‍കൃപ, വിദ്യോതമാനമാകും,
പാദ്യാതി ഏല്‍പ്പതിന്നു ഭാഗ്യം ഉണ്ടാക മൂലം,
ചൈദ്യാരെ ജന്മഫലം ഈ ദ്വിജനെന്തു വേണ്ടൂ...” - അദ്ദേഹം ചൊല്ലിത്തന്ന പദം ഇപ്പോഴും എന്റെ മനസില്‍ തെളിഞ്ഞു നില്‍ക്കുന്നു. ഒരുപക്ഷെ, കലോപാസകനായി അവസാനകാലം വരെ തുടരുവാന്‍ സാധിക്കുക എന്നതിനപ്പുറമൊന്നും അദ്ദേഹം ഈ ജീവിതത്തില്‍ ആഗ്രഹിച്ചിരുന്നിരിക്കില്ല. അതിനുള്ള ഭാഗ്യം അദ്ദേഹത്തിനുണ്ടായി. തിരുവനന്തപുരത്ത് ദൃശ്യവേദി ജനുവരിയില്‍ അവതരിപ്പിച്ച ‘സന്താനഗോപാലം’ കഥകളിയരങ്ങിലാണ് ഏറ്റവും ഒടുവില്‍ അദ്ദേഹത്തെ കേള്‍ക്കുവാനായത്. കോട്ടക്കല്‍ മധുവാണ് അന്ന് കൂടെപ്പാടുവാനുണ്ടായിരുന്നത്. ഓര്‍മ്മക്കുറവ് കാരണമായി ചില പിശകുകള്‍ സംഭവിച്ചു എന്നതൊഴിച്ചു നിര്‍ത്തിയാല്‍, ഈ പ്രായത്തിലും അദ്ദേഹത്തിന്റെ സംഗീതത്തിന് ഒരു കുറവും സംഭവിച്ചിരുന്നില്ല.

പലപ്പോഴും മരണാനന്തര ബഹുമതിയായി മാത്രമേ കഥകളി കലാകാരന്മാര്‍ക്ക് ആസ്വാദകമനസുകളില്‍ പോലും സ്ഥാനം ലഭിക്കാറുള്ളൂ എന്നത് ദുഃഖകരമായ ഒരു സത്യമാണ്. അത്തരമൊരു ദൌര്‍ഭാഗ്യത്തില്‍ നിന്നും പരമേശ്വരന്‍ നമ്പൂതിരിയും മുക്തനല്ലെന്നു വേണം പറയുവാന്‍. അദ്ദേഹത്തെ കേട്ടിട്ടുള്ള, അദ്ദേഹത്തെക്കുറിച്ചറിവുള്ള എത്ര കഥകളി ആസ്വാദകര്‍ ഇന്നുണ്ടാവുമെന്നതും സംശയമാണ്. കഥകളിയില്‍ വേഷത്തിനുള്ള മേല്‍ക്കൊയ്മ അംഗീകരിച്ചുകോണ്ട്, കഥയ്ക്കും കഥാപാത്രത്തിനുമിണങ്ങുന്ന രീതിയില്‍ പിന്നണിയില്‍ ഒതുങ്ങി നിന്നു പാടുക എന്ന തന്റെ കര്‍മ്മം ഭംഗിയായി നിര്‍വ്വഹിച്ചു വന്ന അദ്ദേഹത്തെ ആരും ശ്രദ്ധിക്കാതെ പോയതിലും അത്ഭുതമില്ല. എന്നാല്‍ ഒരിക്കല്‍ കേട്ടിട്ടുള്ളവര്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ സംഗീതത്തേയും വിസ്മരിക്കുകയില്ലെന്നും നിസംശയം പറയാം. അടുത്തറിയാവുന്നവര്‍ ‘കൊച്ചേട്ടനെ’ന്നു വിളിച്ച അദ്ദേഹം ഇന്ന് തന്റെ സംഗീതം അവര്‍ക്കായി ബാക്കിവെച്ച് മറ്റൊരു ലോകത്തേക്ക് യാത്രയായിക്കഴിഞ്ഞു. അദ്ദേഹത്തിന്റെ പാവനസ്മരണയ്ക്കുമുന്‍പില്‍ ഈ എളിയ ആസ്വാദകന്റെ സ്മരണാഞ്ജലികള്‍...
അനുബന്ധം:
1. Kottackal Parameswaran Namboothiri - CyberKerala
Description: Kottackal Parameswaran Namboothiri, Kathakali singer passed away on July 01, 2009. A tribute to the great singer by Hareesh N. Nampoothiri aka Haree | ഹരീ for Grahanam Blog. July 2009. Photography by Haree.
--
Saturday, June 6, 2009
തിരുച്ചിയിലേക്കൊരു യാത്ര - ഭാഗം രണ്ട്

തിരുവയ്യാറ് | |




കല്ലണ | |




അമ്പലങ്ങള്‍ മാത്രം തുടര്‍ച്ചയായി കണ്ടാല്‍ ആര്‍ക്കും മടുപ്പു തോന്നും. ഇനി തിരുച്ചിയില്‍ കാണുവാനുള്ളതാവട്ടെ റോക്ക് ഫോര്‍ട്ടും അതിനോടനുബന്ധിച്ചുള്ള ഉച്ചൈപിള്ളയാര്‍ കോവിലും മാത്രവും. (പിന്നെയും അമ്പലങ്ങള്‍ ധാരാളമുണ്ട്, ഏറ്റവും പ്രധാനം ഇവിടമാണ്.) അതിനാല്‍ അടുത്ത ദിവസം കൊടൈക്കനാല്‍ വരെ പോയി വരാം എന്നു തീരുമാനിച്ചു. തിരുച്ചിയില്‍ നിന്നും ഏതാണ്ട് ഇരുനൂറു കിലോമീറ്ററോളം യാത്ര ചെയ്യണം കൊടൈക്കനാലിലെത്തുവാന്‍. കൊടൈക്കനാല്‍ വിശേഷങ്ങള്‍ അടുത്ത പോസ്റ്റില്‍.
അനുബന്ധം:
1. Thiruvaiyaru - Wikipedia
2. Tyāgarāja - Wikipedia
3. Grand Anicut (Kallanai) - Wikipedia
Description: A trip to Trichy (Thiruchi, Thiruchirappally, Thiruchirapalli) - A Travelogue. First day: SreeRanganathaSwamy Temple, Sreerangam: Sculpture, Interior, Corridor, Towers; Second day: Thanjavur Brahideeswara Temple: Towers, Main Shrine, Nandiswaran, Sculpture, Shrine of Subrahmanian, Corridor, Temple Courtyard; Thiruvaiyaru: Saint Thyagaraja Samadhi, Kaveri River, Thayagaraja Sangeetholsavam (Music Festival); Kallana Dam: Built by Karikala Chola, Statue of Karikala Chola, Statue of Kaveri Thai; Third Day: Amsapuram, Silver Cascade Falls, KodaiKanal, Coker's Walk, Bryant Park, Botanical Garden, Forth Day: Rock Fort Temple. A travelogue by Hareesh N. Nampoothiri aka Haree | ഹരീ for Grahanam Blog. May 2009. Photography by Haree and Sree.
--
Sunday, May 24, 2009
തിരുച്ചിയിലേക്കൊരു യാത്ര - ഭാഗം ഒന്ന്

ശ്രീരംഗനാഥസ്വാമി ക്ഷേത്രം | |





തഞ്ചാവൂര്‍ ബൃഹദീശ്വര ക്ഷേത്രം | |





ഒറ്റക്കല്ലില്‍ തീര്‍ത്ത നിരവധി വലിയ കെട്ടുകള്‍ ക്ഷേത്രത്തില്‍ സുലഭമായി കാണാം. രണ്ട് കവാടങ്ങള്‍ പിന്നിട്ടുവേണം പ്രധാന അങ്കണത്തിലെത്തുവാന്‍. പ്രതിഷ്ഠയായ ശിവനെ അഭിമുഖീകരിച്ചിരിക്കുന്ന നന്ദികേശ്വരന്റെ ഒറ്റക്കല്ലില്‍ കൊത്തിയ ശില്പമാണ് ആദ്യം കണ്ണില്‍പെടുക. മേല്‍ക്കൂരയില്‍ ചിത്രപ്പണികളോടു കൂടിയ ഒരു കല്‍മണ്ഡപത്തിലാണ് നന്ദികേശ്വരനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഏതാണ്ട് 70 മീറ്ററോളം പൊക്കമുണ്ട് പ്രധാന ശ്രീകോവിലിന്റെ താഴികക്കുടം സ്ഥിതി ചെയ്യുന്ന ഗോപുരത്തിന്. ഉള്ളിലെ ശിവന്റെ പ്രതിഷ്ഠയുടെ വലിപ്പവും വിസ്മയിപ്പിക്കുന്നതാണ്.

പ്രധാന ശ്രീകോവിലിനു ചുറ്റും വിശാലമായ നടപ്പാത കാണാവുന്നതാണ്. കരിങ്കല്‍ പാളികളാലാണ് നടപ്പാതയുടെ തറ പാകിയിരിക്കുന്നത്. വെയില്‍ കഠിനമാവുമ്പോള്‍ ചുട്ടുപഴുത്തുകിടക്കുന്ന ഇവയില്‍ ചവുട്ടി നടക്കുക ദുഷ്‌കരമാണ്. പുറം ചുമരിനോട് ചേര്‍ന്ന് പൂര്‍ണമായും കല്ലില്‍ തീര്‍ത്ത ഇടനാഴിയും കാണാം. ഈ ഇടനാഴികളിലാണ് ശിവലിംഗങ്ങള്‍ പ്രതിഷ്ഠിച്ചിരിക്കുന്നത്. ചുവരുകളില്‍ ചുവര്‍ച്ചിത്രങ്ങള്‍ അലേഖനം ചെയ്തിട്ടുമുണ്ട്. പ്രധാന ശ്രീകോവിലിന്റെ വശത്തായി ദക്ഷിണാമൂര്‍ത്തിയേയും, പ്രത്യേകം കോവിലുകളില്‍ ഗണപതി, സുബ്രഹ്മണ്യന്‍, രാജരാജേശ്വരി എന്നിവരേയും പ്രതിഷ്ഠിച്ചിരിക്കുന്നു.





തഞ്ചാവൂര്‍ ക്ഷേത്രദര്‍ശനത്തിനു ശേഷം അടുത്തൊരു ഹോട്ടലില്‍ നിന്നും ഉച്ചഭക്ഷണവും കഴിച്ച് നേരേ പോയത് തിരുവയ്യാറിലേക്കാണ്. ത്യാഗരാജസംഗീതോത്സവത്തിലൂടെ ഇവിടം ലോകപ്രശസ്തമാണ്. തുടര്‍ന്നുള്ള യാത്രയുടെ വിശേഷങ്ങള്‍ അടുത്ത പോസ്റ്റില്‍.
അനുബന്ധം:
1. Thiruchirapalli - Wikipedia
2. Sri Ranganathaswamy Temple (Srirangam) - Wikipedia
3. Thanjavur - Wikipedia
4. Brihadeeswarar Temple - Wikipedia
Description: A trip to Trichy (Thiruchi, Thiruchirappally, Thiruchirapalli) - A Travelogue. First day: SreeRanganathaSwamy Temple, Sreerangam: Sculpture, Interior, Corridor, Towers; Second day: Thanjavur Brahideeswara Temple: Towers, Main Shrine, Nandiswaran, Sculpture, Shrine of Subrahmanian, Corridor, Temple Courtyard; Thiruvaiyaru, Kallana Dam; Third Day: Amsapuram, Silver Cascade Falls, KodaiKanal, Coker's Walk, Bryant Park, Botanical Garden, Forth Day: Rock Fort Temple. A travelogue by Hareesh N. Nampoothiri aka Haree | ഹരീ for Grahanam Blog. May 2009. Photography by Haree and Sree.
--
Labels:
Travel Photography
Location:
Trichy, Tamil Nadu, India
Subscribe to:
Posts (Atom)