Friday, May 18, 2007

ഓര്‍ക്കുട്ടിലൂടെ കൊലപാതകവും!

കൌഷംബി മനീഷിന്റെ ടെസ്റ്റിമോണിയലായെഴുതി:
Well, what to say about this sportive guy... He is really caring and loving guy... He is amazing, awesome and friendly. I neednot describe him as anyone close to him must surely be aware of his abilities. He is an all rounder.. Be it in the field of studies, sports or music. He is a champo...Don't u think so???
ആരാണ് കൌഷംബിയും മനീഷും? കൌഷംബി മുംബൈയില്‍ ടി.സി.എസില്‍ ജോലിനോക്കുന്ന ഒരു ഇരുപത്തിനാലുകാരി. കൌഷംബി ലായക് എന്ന് പൂര്‍ണ്ണനാമം. മനീഷ് താകൂര്‍, കൊച്ചിയിലെ ഒരു നേവല്‍ ഉദ്യോഗസ്ഥന്‍. ഇപ്പോള്‍ ഗോവയിലാണുള്ളത്. മനീഷിന്റെ ഓര്‍ക്കുട്ട് പ്രൊഫൈലില്‍, സുഹൃത്തുക്കളായി ചേര്‍ക്കപ്പെട്ടിരിക്കുന്നത് കൌഷംബിയും പിന്നെ മറ്റൊരാളും മാത്രം (മറ്റുള്ളവര്‍ മനീഷിനെ ഇപ്പോള്‍ ഡിലീറ്റ് ചെയ്തതാവാം). ഇരുവരും ഓര്‍ക്കുട്ടില്‍ കണ്ടുമുട്ടി (കുട്ടിക്കാലം മുതല്‍ക്ക് അറിയാവുന്നവരാണെന്ന് സി.എന്‍.എന്‍ - ഐ.ബി.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു), ഇരുവരും സ്നേഹത്തിലായി, മനീഷ് കൌഷംബിയുമായി നേരില്‍ കണ്ടു, പിന്നീടതൊരു പതിവായി, എന്നാല്‍ മനീഷ് വിവാഹിതനായിരുന്നു, ഒരു കുട്ടിയുമുണ്ടായിരുന്നു.

മെയ് 18, 2007: കഴിഞ്ഞ വാരാന്ത്യത്തില്‍ രണ്ടുപേരും ഒരു ഹോട്ടല്‍ മുറിയില്‍ റൂമെടുത്തു, അതും കള്ളപ്പേരില്‍. തിങ്കളാഴ്ച ഉച്ചയോടെ വെക്കേറ്റ് ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ആരേയും പുറത്തേക്ക് കാണാഞ്ഞ്, ഹോട്ടല്‍ ജോലിക്കാര്‍ മുറി തുറന്നപ്പോള്‍, കൌഷംബിയെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. മനീഷാണ് കൊലപാതകം ചെയ്തതെന്ന് പോലീസ് പറയുന്നു. ഇരുവരും ആത്മഹത്യചെയ്യുവാന്‍ തീരുമാനിച്ച് ഹോട്ടലില്‍ റൂമെടുത്തു, എന്നാല്‍ കൌഷുംബിയെ കൊന്നശേഷം സ്വയം മരിക്കുവാന്‍ മനീഷിന് സാധിച്ചില്ല, അങ്ങിനെയും പറയപ്പെടുന്നു. സത്യം എന്താണെന്നോ, ശരിക്കും അവിടെ എന്തു നടന്നുവെന്നോ ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

മെയ് 19, 2007: മനീഷ് കുറ്റസമ്മതം നടത്തി. കൌഷുംബിക്ക് മറ്റാരോടോ അടുപ്പമുണ്ടെന്ന് മനസിലാക്കിയതാണ് കൊലനടത്തുവാനുള്ള പ്രേരണയായി പറയുന്നത്.

സത്യം എന്തായാലും ഒരു മരണത്തിലേക്ക് ഓര്‍ക്കുട്ട് ബന്ധം വളരുന്ന സ്ഥിതി വിശേഷം അത്യന്തം ആപത്കരമാണ്. ഓര്‍ക്കുട്ടിന് അതിന്റേതായ പ്രയോജനങ്ങള്‍ ഉണ്ടെങ്കിലും, ദോഷങ്ങളും ധാരാളം. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നാണല്ലോ, പെണ്‍‌കുട്ടികളും ആണ്‍‌കുട്ടികളും തുല്യപ്രാധാന്യം അര്‍ഹിക്കുന്നവരെങ്കില്‍ തന്നെയും, നമ്മുടെ നാട്ടിലെ സാമൂഹിക പരിതസ്ഥിതി കണക്കിലെടുത്ത്, അവര്‍ കൂടുതല്‍ സൂക്ഷിക്കുന്നതാവും അഭികാമ്യം.
--

കൂടുതല്‍ വാര്‍ത്തകള്‍ ഇവിടെ:
The Telegraph - Honeymoon Suite turns Murder Den.
Mumbai Mirror - Did Boyfriend Kill TCS Girl?
Mumbai NewsLine - TCS staffer, Navy Man may have entered into Suicide Pact.
CNN - IBN News Video

Mumbai NewsLine - Navy Man was Driven by Jealousy.

--
കുറിപ്പ്: ഇതൊരു ആധികാരിക വാര്‍ത്തയല്ല. നെറ്റിലൂടെ കിട്ടിയ അറിവ്, ഇവിടെ പങ്കു വെയ്ക്കുന്നുവെന്നു മാത്രം. ഇവിടെ പറഞ്ഞിരിക്കുന്ന വിവരങ്ങള്‍, അവസാനം നല്‍കിയിരിക്കുന്ന ലിങ്കുകളില്‍ നിന്നും 2007 മെയ് 18, മെയ് 20 എന്നീ തീയതികളില്‍ എനിക്ക് കിട്ടിയത്.

9 comments:

  1. സത്യം എന്തായാലും ഒരു മരണത്തിലേക്ക് ഓര്‍ക്കുട്ട് ബന്ധം വളരുന്ന സ്ഥിതി വിശേഷം അത്യന്തം ആപത്കരമാണ്. ഓര്‍ക്കുട്ടിന് അതിന്റേതായ പ്രയോജനങ്ങള്‍ ഉണ്ടെങ്കിലും, ദോഷങ്ങളും ധാരാളം. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നാണല്ലോ, പെണ്‍‌കുട്ടികളും ആണ്‍‌കുട്ടികളും തുല്യപ്രാധാന്യം അര്‍ഹിക്കുന്നവരെങ്കില്‍ തന്നെയും, നമ്മുടെ നാട്ടിലെ സാമൂഹിക പരിതസ്ഥിതി കണക്കിലെടുത്ത്, അവര്‍ കൂടുതല്‍ സൂക്ഷിക്കുന്നതാവും അഭികാമ്യം.
    --

    ReplyDelete
  2. ഇത് ന്യൂസില്‍ കണ്ടിരുന്നെന്ന് ചേട്ടന്‍ പറഞ്ഞു.

    ഞാന്‍ ഓര്‍ക്കൂട്ട് ഐഡി കുറച്ചുനാള്‍ മുമ്പ് ഡിലീറ്റ് ചെയ്തു. പ്രത്യേകിച്ചൊരു കാരണവും ഇല്ല.

    ഹരീ :)

    ReplyDelete
  3. കളഞ്ഞു..!

    നിരാശപ്പെടുത്തിയല്ലോ ഹരീ?

    ഗോസിപ്പെഴുതാന്‍ എനിക്കെന്റെ ബ്ലോഗ് ഉപയോഗിച്ചു കൂടെ എന്നാണു് മറുപടിയെങ്കില്‍ എനിക്കുത്തരമില്ല.



    ഓര്‍ക്കുട്ടിന് അതിന്റേതായ പ്രയോജനങ്ങള്‍ ഉണ്ടെങ്കിലും, ദോഷങ്ങളും ധാരാളം. സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട എന്നാണല്ലോ, പെണ്‍‌കുട്ടികളും ആണ്‍‌കുട്ടികളും തുല്യപ്രാധാന്യം അര്‍ഹിക്കുന്നവരെങ്കില്‍ തന്നെയും, നമ്മുടെ നാട്ടിലെ സാമൂഹിക പരിതസ്ഥിതി കണക്കിലെടുത്ത്, അവര്‍ കൂടുതല്‍ സൂക്ഷിക്കുന്നതാവും അഭികാമ്യം.


    ഓര്‍ക്കുട്ടില്‍ വെച്ചല്ല, പനിക്ക് മരുന്നു വാങ്ങാന്‍ ക്യൂവില്‍ നിന്നപ്പോള്‍ തുടങ്ങിയ പരിചയമായിരുന്നെങ്കിലും ആ പറഞ്ഞതൊക്കെ ബാധകമാണല്ലോ?

    ചുരുക്കത്തില്‍, കാമുകന്‍, കാമുകി, ആത്മഹത്യ/കൊലപാതകം.

    അതിനും മേലെ ഓര്‍ക്കുട്ട്. ലേഖനമെഴുതുവാന്‍, അതൊരു ക്വാളിഫൈയറായി.

    ReplyDelete
  4. ഇതിലെന്താ ഈ കമന്റ് മോഡറേഷന്‍?
    ഇതത്ര വലിയ സംഭവമാണോ ഹരീ,
    എഴുതിവച്ചിരിക്കുന്നത്.. സാധാരണപോലെയുള്ള ഒരു കൊലപാതകം എന്നല്ലെ ഉള്ളൂ
    ഇത് ഒരു ഈ മെയില്‍ ഫോര്‍വേഡ് ആയി കണ്ടിരുന്നത് കൊണ്ടാവാം എനിക്ക് പുതുമ തോന്നതിരുന്നത്..:)

    ReplyDelete
  5. സൂവിനോട്,
    :)

    ഏവൂരാനോട്,
    ഹേയ്, ഞാനിതൊരു ലേഖനമായൊന്നും എഴുതിയതല്ലേ... കിട്ടിയ ഒരു വിവരം/വാര്‍ത്ത ഇവിടെ പങ്കു വെച്ചു എന്നുമാത്രം... കുറച്ചുപേരെങ്കിലും അറിയാത്തവര്‍ അറിയട്ടെ എന്നു കരുതി... ഇത് ഗ്രഹണത്തില്‍ നിന്നും ഒന്നുരണ്ടു ദിവസത്തിനുള്ളില്‍ ഡിലീറ്റ് ചെയ്യുകയും ചെയ്യും...

    സാജനോട്,
    ഒരു സംഭവവുമല്ല. പക്ഷെ, കൊലപാതകിയുടേയും* ഇരയുടേയും ഓര്‍ക്കുട്ട് പ്രൊഫൈല്‍, കൊലപാതകിക്ക്* ഇര നല്‍കിയിരിക്കുന്ന ടെസ്റ്റിമോണിയല്‍... അതിലൊക്കെയേ പുതുമയുള്ളൂ... (*- കുറ്റാരോപിതനായ ആള്‍)
    പിന്നെ, കമന്റ് മോഡറേഷനും വിഷയവുമായി ബന്ധമേതുമില്ല...
    --

    ReplyDelete
  6. Hari..

    Bloggil ittathu nannayi..njan ithil ninnanu sambhavam arinjathu...

    Thanks for sharing...

    ReplyDelete
  7. സ്വയം വിളിച്ചുവരുത്തിയ വിധി.

    ReplyDelete
  8. ethO train yaathrakkitayillanu avar parichyappettathennaNallo news paperil kandathu....
    enthaayaalum nashtam aa kutumbathinethu maathram :(
    qw_er_ty

    ReplyDelete

40- ദിവസത്തിനു മേല്‍ പ്രായമുള്ള പോസ്റ്റുകളുടെ കമന്റുകള്‍ പരിശോധിച്ചതിനു ശേഷം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂ. സഹകരിക്കുക.
--